Monday, November 14, 2011

ജിബ്രാന്റെ പ്രണയവും റൂമിയുടെ ദാര്‍ശനികതയും



സുദാനി എഴുത്ത്കാരന്‍ തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ ദാര്‍വിഷ, തൗഫീഖുല്ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.  ജിബ്രാനെയു റൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദാര്‍ശനിക വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും നമുക്ക് മറക്കാന്‍ പറ്റില്ല.



ജിബ്രാന്റെ പ്രണയവും റൂമിയുടെ ദാര്‍ശനികതയും
വൈദേശിക സാഹിത്യവും പുസ്തകങ്ങളും മലയാളത്തില്‍ എത്തിച്ച പലരും ആംഗലേയ ഭാഷ വായിച്ചു വളര്‍ന്നവരാണന്നും എഴുത്തച്ഛന്റെ കിളിപ്പാട്ടും കുഞ്ചന്റെ തുള്ളലും ആശാന്റെ വീണപൂവും വള്ളത്തോളിന്റെ മഞ്ജരിയും അറിയാത്തവരാണന്നും അവര്‍ സാഹിത്യ മീമാംസകള്‍ പഠിച്ചത് വൈദേശിക ഭാഷകളിലാണന്നും, കേരളത്തിന്റെ തനതായ പലകലകളെയും സംസ്കാരത്തെയും പൂര്‍ണമായും ഗ്രഹിക്കാന്‍ പറ്റാത്തവരാണന്ന ആക്ഷേപവും വിമര്‍ശനവും ഏറ്റുവാങ്ങിക്കൊണ്ട് തന്നെ അവര്‍ മലയാളത്തിലേക്ക് പുസ്തകങ്ങള്‍ പരിഭാഷ പ്പെടുത്തിക്കൊണ്ടിരുന്നു. അത്തരം ആക്ഷേപങ്ങള്‍ മുഖവിലക്കെടുക്കാതെ  വൈദേശിക ഭാഷ സാഹിത്യത്തെ മലയാളികള്‍ക്ക് മുമ്പില്‍ പരിചയപ്പെടുത്തുകയും പരിചയപ്പെടുതിക്കൊണ്ടിരിക്കുകയും ചെയ്യുന്ന എല്ലാ എഴുത്തുകാര്‍ക്കും നന്മ നേരുന്നു.  
അച്ചടിമഷിയന്‍ പ്രചാരത്തില്‍ വരുന്നതിനു മുമ്പ് തന്നെ മലയാള സാഹിത്യം കേരളത്തില്‍ വളര്‍ന്നിരുന്നു, എഴുത്തും എഴുത്തോലകളും  പ്രചരിച്ചിരുന്ന കാലം, അച്ചടിമഷിയനും കടലാസും വരുന്നതിനു മുമ്പ് ഓല വാര്‍ന്നു മുറിച്ചു എഴുത്താണി കൊണ്ട് എഴുതിയാണ് നമ്മുടെ പൂര്‍വികന്മാര് സാഹിത്യ സൃഷ്ടികള്‍ മെനനഞ്ഞതും ആശയങ്ങള്‍ പരസ്പരം കൈമാറിയതും, ഇതേ അവസ്ഥ തന്നെ ആയിരുന്നു അറബികളിലും പാശ്ചാത്യരിലും. അറബികള്‍ ജില്‍ദിലും, പാശ്ചാത്യര്‍ പര്ച്ച്മെന്റിലും അവരുടെ സാഹിത്യ സ്രഷ്ടികള്‍ എഴുതി വെച്ചു. ജീവികളുടെ തൊലിക്കാണ് ജില്‍ദ് എന്ന് പറയുന്നത്, പാശ്ചാത്യര്‍ നമ്മുടെ താളിയോലക്ക് സമാനമായ നിര്‍മിച്ച എഴുത്തോല പര്ച്ചമെന്റു എന്ന പേരിലറിയപ്പെട്ടു. അതും ജീവികളുടെ തോലിതന്നെ. എഴുതോലയില്‍ നിന്ന് വായിച്ചു തുടങ്ങിയ മലയാളി, പാശ്ചാത്യരുടെ പര്ച്ച്മെന്റ സാഹിത്യംമുതല്‍ അറബികളുടെ ജില്‍ദുകളില്‍ എഴുതിത്തൂക്കിയ പൌരാണിക സാഹിത്യങ്ങള്‍ വരെ സ്വായത്തമാക്കി, ഷേക്സ്പിയറെയും ഷെല്ലിയെയും ലിയോടോല്സ്ടോയിയെയും മലയാളി പരിചയപ്പെട്ടു, അവരുടെ കൃതികളും മലയാളത്തില്‍ വായിക്കപ്പെട്ടു.
ടോല്സ്ടോയിയുടെ സാംസ്കാരിക വിപ്ലവവും മാക്സിന്‍ ഗോര്കിയുടെ ചിന്തകളും ലെനിന്റെയും, മാര്‍ക്സിന്റെയും ആദര്‍ശവും ആഴത്തില്‍ വേരോടി.
ഇതോടൊപ്പം തന്നെ അറബ് സാഹിത്യവും മലയാളിക്ക് വഴങ്ങി, മലയാളി സ്വത്വത്തിലേക്ക്‌ അറബിയുടെ ആത്മാവ്‌ ആന്തരീകരിച്ച്‌ അവര്‍ ഭാഷയും ലിപിയും സംസ്‌കാരവും നെയ്‌തുണ്ടാക്കി. പൌരാണിക കാലം മുതല്‍ ജാഹിലിയ്യ അമവി അബ്ബാസി കാല ഘട്ടങ്ങളിലെ എഴുത്ത് കാരുടെ ചരിത്രവും വിവിധ ശാസ്ത്ര ശാഖകളില്‍ അവര്‍ രചിച്ച അമൂല്യ ഗ്രന്ഥങ്ങളും മലയാളത്തിലേക്ക് എത്തിക്കാന്‍ ഭാഷ പണ്ഡിതന്‍മാര്‍ക്ക് സാധിച്ചു, ഇബ്നു ഖല്‍ദൂനിന്റെ മുഖധിമ അതിനുദാഹരണം മാത്രം, അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച എഴുത്തുകാരന്‍ നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, ഈ വര്‍ഷം നോബല്‍ പുരസ്കാരം ലഭിച്ച സ്വീഡിഷ് എഴുത്ത് കാരന്‍ തോമസ്‌ ട്രന്‍സ്ട്രോമാറിന്റെ പുസ്തകം വരെ മലയാളികള്‍കു സുപരിചതമായി.
വൈദേശിക ഭാഷാ ഗ്രന്ഥങ്ങള്‍ മലയാളികള്‍ പരിചയിക്കാനുള്ള കാരണം മലയാളിയുടെ സാഹിത്യത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണ്.
അറബ് ലോകത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ പല എഴുത്തുകാരെയും ഇതിനകം തന്നെ മലയാളികള്‍ പരിചയപ്പെട്ടു, ഇനിയും മലയാളി അറിയേണ്ടതായ എഴുത്തുകാരുണ്ട്‌. മലയാളത്തില്‍ വേണ്ട വിധം വായിക്കപ്പെട്ടിട്ടില്ലാത്ത അറബ് ലോകത്തെ ചില എഴുത്തുകാരെ നമുക്ക് പരിചയപ്പെടാം,   സുഡാ൯, ലിബിയ, മോറോക്കോ, ലബനോന്‍, ഫലസ്തീന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ലോകസാഹിത്യത്തിന്‌ അവഗണിക്കാന്‍ കഴിയാത്ത കരുത്തരായ എഴുത്തുകാരുണ്ട്. അറബിഭാഷാ സാംസ്‌കാരിക സാഹിത്യമണ്ഡലം ഇന്നും പുതുമകളുടെ പരീക്ഷണങ്ങളാല്‍ അനന്യമായിക്കൊണ്ടിരിക്കുന്നു. നജീബ്‌മഹ്‌ഫൂസിനു ശേഷം അറബിഭാഷയെ ഇളക്കിമറിച്ചുകൊണ്ടിരിക്കുന്ന സാഹിത്യകാരന്മാരെയും നോവലിസ്റ്റുകളെയും അറിയാന്‍ നമുക്ക് ശ്രമിക്കാം.





റബിഅ്‌ അലാവുദ്ദീന്, തൗഫീഖ്‌ അവ്വാദ്, ഹലീം ബറകാത്ത്‌, അലി അസ്‌വാനി, ലൈനബദര്, മുരീദ്‌ ബര്‍ഗൂത്തി, മുഹമ്മദ്‌ദിബ്ബ്‌, നജീബ്‌ സുറൂര്‍ തുടങ്ങിയ ആധുനിക എഴത്തുകാരെ നമുക്ക് പരിചയപ്പെടാം ഫലസ്‌തീനിലെയും ലബനാനിലെയും മൊറോക്കോയിലെയും അള്ജീരിയയിലെയുമൊക്കെ തീയാളുന്ന കവിതകളും നോവലുകളും അറബ്‌ സാഹിത്യലോകത്തു മാത്രമല്ല, ലോക സാഹിത്യത്തില്‍ തന്നെ നല്ലഭാവുകത്വത്തിന്റെ പുതിയ പ്രതിനിധാനങ്ങളാണ്‌. അത്തരം കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും നമുക്ക് കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. 
സുദാനി എഴുത്ത് കാരന്‍ തയ്യിബ് സലിഹ്, സൗദി എഴുത്തുകാരി ലൈല അല്‍ ജുഹിനി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരുടെ പല രചനകളും മലയാളത്തില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു.  ജിബ്രാനെയു രൂമിയെയും മലയാളി അറിഞ്ഞു. അറബ് ലോകത്ത് പ്രണയത്തിന്റെ വക്താവായി അറിയപ്പെട്ട ജിബ്രാനെയും, കവിതകളിലൂടെ ഒരു ദര്‍ശനിക് വിപ്ലവം സൃഷ്‌ടിച്ച റൂമിയെയും നമുക്ക് മറക്കാന്‍ പറ്റില്ല.

ജിബ്രാനും റൂമിയും
ഓരോ കലാകാരനും അവരുടെതായ മാനസികാവസ്ഥയുണ്ട് പ്രണയത്തിന്റെ വക്താവായിട്ടാണ് ജിബ്രാന്‍ അറിയപ്പെടുന്നത് അദ്ധേഹത്തിന്റെ ജീവിതമണ്ഡലം അയാള്‍ സൃഷ്‌ടിച്ച സാഹചര്യങ്ങളിലൂടെ വെളിപ്പെടുത്തുകയായിരുന്നു, കഥാ പത്രങ്ങളും കഥയും തമ്മില്‍ അഭേദ്യ ബന്ധം പുലര്‍ത്തി "ഒടിഞ്ഞ ചിറകുകളില്‍" അദ്ദേഹം ആവിഷ്കരിച്ച സല്‍മാകരാമ അതിനുദാഹരണമാണ്, കവിതകളില്‍ സ്നേഹത്തിന്റെ ഒഴുക്ക് തെളിഞ്ഞ നീരുറവ പോലെയായിരുന്നു.
കവിതാലോകത്തെ കവിതയുടെ സുഗന്ധം കൊണ്ടു നിറച്ച ജിബ്രാന്റെ എല്ലാ കവിതാസമാഹാരങ്ങളും വ്യത്യസ്ത ശൈലികള്‍ള്‍ക്കൊള്ളുന്നു. ദാര്‍ശനികനും ചിത്രകാരനും അറബിഭാഷ പണ്ഡിറ്റമായ ജിബ്രാന് ജീവിതത്തിന്റെ മനോഹാരിതയെ ഒരുപാടു വര്‍ണിച്ചു അതിരുകളില്ലാത്ത പ്രേമത്തെ കുറിച്ചു ഒരുപാടു എഴുതി. 

1883ല് ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯‍ ജനിച്ചത്, അറബി രീതിയനുസരിച്ച് പ്രപിതാവായ ജിബ്രാന്റെ നാമേധേയമാണ് കവിക്ക് കിട്ടിയത്, മുഴുവന്‍ പര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ പേരിന്റെ ആദ്യ ഭാഗം തന്റെതും രണ്ടാം ഭാഗം പിതാവിന്റെയും മൂന്നാം ഭാഗം പ്രപിതാവിന്റെയും, പ്രപിതാക്കളുടെ പേര്‍ എപ്പോഴും കുടുംബ പേരായിരിക്കുമെത്രേ ഈ പേര് എഴുതിയാണ് തന്റെ മാതൃഭാഷയായ അറബിയില്‍ ജിബ്രാന്‍ എപ്പോഴും ഒപ്പിട്ടിരുന്നത്. 1895 നും 1897നുമിടയില്‍ ജിബ്രാന്‍ പഠിച്ചത് ബോസ്റ്റണിലെ ക്വിന്‍സ് പബ്ലിക് സ്കൂളിലായിരുന്നു അവിടുത്തെ അധ്യാപികയ്ക്ക് ജിബ്രാന്റെ ഈ പേര് വിചിത്രമായി തോന്നി, അവരാണ് ജിബ്രാന്റെ പേര് ഖലീല്‍ ജിബ്രാന്‍ എന്നാക്കിയത്, അറബിയില്‍ ഖലീല്‍ എന്നാല്‍ ചെങ്ങാതി എന്നാണ് അര്‍ത്ഥം.
 പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍,  ആത്മാവിന്റെ രോദനം  എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളില്‍ ഒന്നായി ജിബ്രാ൯‍ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു. 


അറിവും പകുതി അറിവും - ജിബ്രാന്റെ ചെറിയ ഒരു കഥ

നാല് തവളകള്‍ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന 
ഒരു വിറക്‌ മുട്ടിയുടെ മുകളില്‍  കയറിയിരുന്നു
മുമ്പില്‍ ഇരുന്ന ഒന്നാമത്തെ തവള പറഞ്ഞു
എന്ത് രസമാണ് ഇതിലൂടെയുള്ള യാത്ര
വിറക്‌ മുട്ടി നമ്മെയും ചലിപ്പിച്ചു മുമ്പോട്ട്‌ പോകുന്നു.

ഇത് കേട്ട രണ്ടാമത്തെ തവള പറഞ്ഞു
താങ്കള്‍ പറഞ്ഞത് ശരിയല്ല
യാത്ര രസം തന്നെ പക്ഷെ നമ്മെ ചലിപ്പിക്കുന്നത് 

ഈ വിറക്‌ മുട്ടിയല്ല
ഒഴുകുന്ന ഈ നദിയാണ്


ഇത് കേട്ട മൂന്നാമത്തെ തവള പറഞ്ഞു,
നിങ്ങള്‍ രണ്ടു പേരും പറഞ്ഞത് ശരിയല്ല
നദിയും വിറകു മുട്ടിയും നമ്മെ ചലിപ്പിക്കുന്നില്ല
യഥാര്‍ത്ഥത്തില്‍ ചലിക്കുന്നത് 

നമ്മുടെ മനസുകളിലെ ചിന്തയാണ്

മൂന്നു തവളകളും തര്‍ക്കിച്ചു കൊണ്ടേയിരുന്നു
അവരവരുടെ ന്യായത്തില്‍ അവര്‍ ഉറച്ചു നിന്നു
ഒടുവില്‍ അവര്‍ മൂന്നു പേരും 

ഒന്നും മിണ്ടാതെ ശാന്തമായി ഇതല്ലാം കേട്ടുകൊണ്ടിരിക്കുന്ന
നാലാമത്തെ തവളയുടെ അഭിപ്രായം ആരാഞ്ഞു,


നാലാമത്തെ തവള പറഞ്ഞു
കൂട്ടുകാരെ നിങ്ങള്‍ക്ക് ആര്‍ക്കും തെറ്റിയിട്ടില്ല
നിങ്ങള്‍ മൂന്നു പേര്‍ പറഞ്ഞതും ശരിയാണ്
ഒരേ സമയത്ത് തന്നെ നദിയിലും വിറക് മുട്ടിയിലും 

നമ്മുടെ ചിന്തയിലും ചലനമുണ്ട്

മൂന്നു തവളകള്‍ക്കും ഈ വാക്ക് രസിച്ചില്ല
ഓരോരുത്തരും താന്‍ പറയുന്നത് മാത്രമാണ് സത്യമെന്നും
മറ്റുള്ളവര്‍ പറയുന്നത് ശരിയല്ല എന്നും ഉറച്ചു വിശ്വസിക്കുന്നവരായിരുന്നു



പക്ഷെ പിന്നീട് സംഭവിച്ചത് വളരെ വിചിത്രമായിരുന്നു
പരസ്പരം ശത്രുക്കളായിരുന്ന മൂന്നു തവളകളും സഖ്യം ചെയ്യുകയും
കൂട്ടം ചേര്‍ന്ന് നാലാമത്തെ തവളയെ വിറക്‌ മുട്ടിയില്‍ നിന്നും നദിയിലേക്ക് വലിച്ചറിഞ്ഞു.


ജിബ്രാന്റെ പല കൃതികളും പല ഭാഷകളിലും പരിഭാഷപ്പെടുത്തിയിട്ടുണ്ട് . നമ്മുടെ മലയാളത്തിലും. അക്കൂട്ടത്തില്‍ എന്റെ അയല്‍വാസിയും ഗുരുനാഥനും യുവ കവിയുമായ കെ ടി സൂപിയുമുണ്ട് എന്നതില്‍ എനിക്ക് അഭിമാനമുണ്ട്, ജിബ്രാന്റെ പ്രണയ കവിതയെക്കുറിച്ച് സൂപി പറയുന്നത്, പ്രണയത്തിന്റെ പൊള്ളുന്ന കുളിരിലൂടെ ഒരിക്കലെങ്കിലും കടന്നുപോയവര്‍ക്ക് ഹൃദയത്തോടു ചേര്‍ത്തു പിടിക്കാനുള്ള ഒരു സമാഹാരമാണ് ജിബ്രാന്റെ പ്രണയകാലം, ഇത് ജിബ്രാന്റെ രചനകളുടെ അമൂല്യശേഖരമാണ്.


കെ ടി സൂപി
കവി മനോഹരമായ ഒരു പ്രണയ ഗീതമെഴുതി, കോപ്പികള്‍  പകര്‍ത്തി സുഹൃത്തുക്കള്‍ക്കും  പരിചയക്കാര്‍ക്കും  അയച്ചു കൊടുത്തു കൂട്ടത്തില്‍ കുന്നുകള്‍ക്കപ്പുറം  താമസിക്കുന്ന ജീവിതത്തില്‍ ഒരിക്കല്‍ മാത്രം അയാള്‍ കണ്ടു മുട്ടിയ യുവതിക്കും അയച്ചുകൊടുത്തു രണ്ടു നാള്‍ കഴിഞ്ഞു യുവതിയില്‍ നിന്നും ഒരു കത്തുമായി ഒരാള്‍ കവിയുടെ അടുത്ത വന്നു കത്തില്‍ അവള്‍ പറഞ്ഞിതിങ്ങനെ നിങ്ങള്‍ എഴുതിയ പ്രണയഗീതം എന്നെ വല്ലാതെ സ്പര്‍ശിച്ചിരിക്കുന്നു ഇങ്ങോട്ട് വന്നു എന്റെ മാതാപിതാക്കളെ കണ്ടു വിവാഹം ഉറപ്പിക്കുക.
കവി മറുപടി ആയി എഴുതി
പ്രിയ സുഹൃത്തേ എന്റെ ഗീതം ഒരു കവി ഹ്രദയത്തില്‍ നിന്നും വന്ന വരികളാണ് ഓരോ കമിതാക്കളും ഏറ്റു ചൊല്ലുന്നു.
പിന്നീടവള്‍ എഴുതി വാക്കുകളില്‍ കപടനും കള്ളനുമാണ് താങ്കള്‍ ഇനി മരണം വരെ സകല കവികളെയും ഞാന്‍ വെറുക്കുന്നു.
ഒരിക്കല്‍ പോലും നേരില്‍ കാണാതെ, അന്യോന്യം ശബ്‌ദം കേള്‍ക്കാതെ, അന്തരാത്മാവില്‍ നിറഞ്ഞുകത്തിയ ദിവ്യമായ പ്രണയമായിരുന്നു ജിബ്രാന്റെയും മേസിയാദയുടെയും. ഇരുവരും ലെബനോനില്‍ വേരുകളുള്ളവര്, ജിബ്രാ൯ അമേരിക്കയിലെ ബോസ്‌റ്റണിലെത്തി, മേസിയാദ ഈജിപ്‌തിലും. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും അവര്‍ ആശയവിനിമയം നടത്തി.
ഒരിക്കല്‍ മേസിയാദ ജിബ്രാന് എഴുതി: ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ?


മലയാളത്തില് ജിബ്രാന്റെ ചില പുസ്തകങ്ങള്‍
ഖലീല്‍ ജിബ്രാ൯ അനശ്വരതയുടെ രഹസ്യം
പ്രവാചകന്റെ ഉദ്യാനം
ജിബ്രാ൯ നൂറു കഥകള്‍
സാത്താന്‍
മണലും പതയും
ഭ്രാന്തന്‍
പ്രതിഷേദിക്കുന്ന ആത്മാവുകള്‍
ഖലീല്‍  ജിബ്രാ൯ ഏകാകിയായ കവി
ഖലില്‍ ജിബ്രാന്റെ പ്രണയ േലഖനങ്ങള്‍




പതിമൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കവി ജലാലുദീന്‍ മുഹമ്മദ് റൂമിയുടെ ജീവിതവും ദര്‍ശനവും അനുപമ കാവ്യസൌന്ദര്യവും നിഗൂഡാര്‍ഥങ്ങളും നിറഞ്ഞ ഏതാനും കവിതകള്‍ പാശ്ചാത്യഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിരുന്നു. അടുത്ത കാലത്തായാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടത്. വളരെ മനോഹരമായി KT സൂപി "റൂമിയുടെ ആകാശം"എന്ന പുസ്തകത്തിലൂടെ റൂമിയുടെ ജീവിതവും ദര്‍ശനവും മലയാളിക്ക് പരിചയപ്പെടുത്തി.
"ജ്ഞാനതോടുള്ള തീഷ്ണമായ ദാഹത്താല്‍ റൂമിയുടെ പിതാവ് തന്റെ കുടുംബത്തെ സുരക്ഷിതമായ് ഒരിടത്തേക്ക് കൂടികൊണ്ട് പോവുകയായിരുന്നു. ബാല്കില്‍നിന്നും സമര്‍കണ്ടിലെക് എത്തിച്ചേ൪‍ന്ന ബഹാവുദിന്‍ വലാദ് കുറച്ചു കാലം അവിടെ കഴിഞ്ഞിരിക്കാം അക്കാലത്തെ ഏറ്റവും പ്രശസ്തനായ ഒരു മത പണ്ഡിത൯ കൂടി ആയിരുന്നു റൂമിയുടെ പിതാവ് പണ്ഡിതന്മാരുടെ ചക്രവര്‍ത്തി എന്ന ഖ്യാതി അദ്ദേഹത്തിനുണ്ടായിരുന്നു"
ദൈവത്തെ അന്വേഷിക്കുന്ന ഒരു യഥാര്‍ത്ഥ മനുഷ്യന്റെ അവസ്ഥ അഗ്നിയില്‍ വേവുന്ന ഒരു ഇഷ്ടികയായി ചിത്രപ്പെടുതുന്നു, തീ അതിനെ ചൂടാക്കുമ്പോള്‍ തുടക്കത്തില്‍ ചുവന്നു തുടിക്കും പിന്നെ കറുത്തു കരിവളിക്കും, ക്രമേണ അത് വെള്ള നിറത്തിലേക്ക് മാറും ദൈവനുരാഗത്തിന്റെ തീ ഒരാളുടെ തുടക്കത്തില്‍ ചുവന്നു തുടുക്കുന്ന ഉണ്മാതിയാക്കുന്നു പിന്നെ വിരഹത്താല്‍ കറുത്ത് പോകും അതും കഴിഞ്ഞു യഥാര്‍ത്ഥ ജ്ഞാനതിന്റെ തിളക്കത്തില്‍ പ്രകാശപൂര്‍ണമായ തെജ്വസിയായി തിളങ്ങും.
ഇങ്ങനെ റൂമിയുടെ ചരിത്രവും ദാര്‍ശനീകതയും "റൂമിയുടെ ആകാശം" ത്തിലൂടെ KT സൂപി വിവരിക്കുന്നു........

തുടരും

ഒരു കുഞ്ഞിക്കിളിയുടെ സങ്കടം




ഒരു കുഞ്ഞിക്കിളിയുടെ സങ്കടം
ഭൂലോകത്ത് വട്ടമിട്ടു പറക്കുന്ന കൂട്ടുകാരെ നോക്കി
കുഞ്ഞു ചിറകുമായി കൂട്ടിലിരുന്ന
കുഞ്ഞു പക്ഷിക്ക് ഒരു മോഹം 
എനിക്കും പറക്കണം
എനിക്കും എന്റെ കൂടുകാരെ പോലെ
ഉയരത്തില്‍ പറക്കണം
പറക്കാന്‍ ശ്രമിച്ചു
സന്തോഷത്തോടെ പറക്കാന്‍ തുടങ്ങി
കൂട്ടുകാരോടൊത്ത് ഭൂലോകത്ത് വട്ടമിട്ടു പറന്നു
പറക്കുന്നതിനിടയില്‍
ഒരു കൂട്ടം വലിയ പക്ഷികള്‍
കുഞ്ഞു പക്ഷിയുടെ ചിറകില്‍ ഒരു കൊത്തു കൊടുത്തു
എന്തിനാണ് ആ കൊത്തു ലഭിച്ചതെന്നറിയാതെ
മുറിവേറ്റ ചിറകുമായി കൂട്ടിലിരിക്കുന്ന കുഞ്ഞു പക്ഷിയോട്
കുഞ്ഞുക്കിളിയുടെ ചങ്ങാതി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു
നീ പറക്കാനായിട്ടില്ല ചിറകുറച്ചതിനു ശേഷം പറന്നാല്‍ മതി
അത്കൊണ്ടാണ് നിന്നെ കൊത്തിയത്
കുഞ്ഞുക്കിളി കരഞ്ഞു കൊണ്ട് ചോദിച്ചു
അതിനു എന്തിനു എന്റെ ചിറകൊടിച്ചു
മറ്റൊരു ചങ്ങാതിക്കിളി പറഞ്ഞു
നീ പറന്നുയരുന്നതിലുള്ള അസൂയ കൊണ്ടാണ്
ഒന്നുമറിയാതെ
കുഞ്ഞിക്കിളി ഒടിഞ്ഞ ചിറകുമായി കൂട്ടില്‍ തന്നെ ഇരുന്നു
പറന്നാല്‍ ഇനിയും കൊത്തുകൊള്ളുമോ എന്ന പേടിയോടെ
എന്നെങ്കിലും ഉയരത്തില്‍ പറക്കാന്‍ പറ്റുമെന്ന മോഹത്തോടെ
Related Posts Plugin for WordPress, Blogger...