Saturday, October 14, 2017

നന്മ നിറഞ്ഞ നാദാപുരം

  
സൗഹൃദം നിലനിര്‍ത്താനും മനസ്സുകള്‍ക്കിടയില്‍ പാലം തീര്‍ക്കാനും കലകള്‍ക്കും മത്സരങ്ങള്‍ക്കും കഴിമെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു കെ എം സി സി പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ വസന്തം 2017. മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന സൗഹാര്‍ദ ചിന്തകള്‍ എഴുത്തിലൂടെ പങ്കുവെക്കുകയായിരുന്നു വസന്തം 2017ന്റെ ഭാഗമായി സംഘടിപ്പിച്ച 'നഷ്ടപ്പെടുന്ന സൗഹൃദ തുരുത്തുകള്‍' അവര്‍ഡ് ദാന പരിപാടി. 
സൗഹൃദ തുരുത്തുകള്‍ തേടിയുള്ള യാത്രയില്‍ ഒരു പാട് കïെത്തലുകള്‍ നടത്താന്‍ മത്സരത്തില്‍ പങ്കെടുത്ത പല രചയിതാക്കള്‍ക്കും സാധിച്ചു. പുരസ്‌ക്കാരത്തിലെ ആദ്യ സ്ഥാനത്തിന് സുനില്‍ പെരുമ്പാവൂര്‍ അര്‍ഹനായപ്പോള്‍ രïും മൂന്നും സ്ഥാനങ്ങള്‍ സൗദ മുനീറും ഇ കെ നവാസുമാണ് കരസ്ഥമാക്കിയത്.
നിര്‍വചിക്കാന്‍ സാധിക്കാത്ത വൈകാരിക അനുഭവമാണ് സൗഹൃദം. ആല്‍ത്തറകളിലും കവലകളിലെ കലുങ്കുകളിലും ലൈബ്രറി ഹാളിന്റേയും കാന്റീനന്റേയും ഇടനാഴികളിലും പങ്കുവെക്കലുകളിലും ട്രെയിനിലും ക്ലബ്ബുകളിലുമൊക്കെ സഹൃദത്തിന്റെ പച്ചപ്പുകള്‍ കïെത്താനായിരുന്ന ഒരു കാലമുïായിരുന്നു. ഇപ്പോഴത് അയല്‍ക്കൂട്ടങ്ങളും സ്വയംപര്യാപ്ത സംഘങ്ങളും ഓണ്‍ ലൈന്‍ ഇടങ്ങളായ ഫേസ്ബുക്കും വാട്ട്‌സാപ്പുമൊക്കെയായി പരിണമിച്ചു. 
കലകൾക്ക് സൗഹ്രദങ്ങളെ ഊട്ടി ഉറപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയുമെന്ന് പലരും അനുഭവങ്ങളുടെ പാശ്ചാത്തലത്തിൽ പറഞ്ഞു. അനുഭവങ്ങളോട് സത്യസന്ധത പുലര്‍ത്തുന്നവര്‍ക്ക് അതിനെ മറ്റുള്ളവര്‍ക്ക് മുമ്പില്‍ സത്യസന്ധമായിട്ടല്ലാതെ അവതരിപ്പിക്കാതിരിക്കാനാവില്ല. അനുഭവത്തിലൂടെ ലഭ്യമായ സൗഹൃദങ്ങളുടെ വ്യാപ്തി കൂടിയാണ് മറ്റു പലതിലെന്ന പോലെ സൗഹൃദങ്ങളെ പിന്നേയും പിന്നേയും എഴുത്തിന്റെ ലോകത്തേക്ക് കൊïുവരാന്‍ പ്രേരിപ്പിക്കുന്നത്. അവരത് ലോകത്തോട് പറഞ്ഞു കൊïേയിരിക്കും. കലകൾക്ക് സൗഹൃദങ്ങളെയും സ്നേഹത്തെയും എത്രത്തോളം ഊട്ടി ഉറപ്പിക്കാൻ കഴിയുമെന്ന് അവരോട് ചേർന്ന് എനിക്കും പറയണമെന്ന്  തോന്നി. ഞങ്ങളുടെ നാദാപുരത്തിന്റെ സ്‌നേഹ സൗഹാര്‍ദമാണ് 'നാദാപുരം യുവജോത്സവവുമായി ബന്ധപ്പെട്ട നാരായണന്റേയും രാധികയുടെയും അനുഭവ കഥ'യിലൂടെ വെളിച്ചം കാണിച്ചത്. ചില ദുഷ്ട ശക്തികള്‍ നിസ്സാര പ്രശ്‌നങ്ങള്‍ ഊതിവീര്‍പ്പിച്ചു വലുതാക്കി നാദാപുരത്ത് കലാപങ്ങള്‍ക്ക് വഴിയൊരുക്കുമ്പോള്‍ സൗഹൃദങ്ങള്‍ക്ക് വലിയ വിലയാണ് കൊടുക്കേïി വരുന്നത്. സ്വത്തിനും ജീവനും ഭീഷണിയാകുമ്പോള്‍ നഷ്ടമാകുന്നത് വലിയ സൗഹാര്‍ദം കൂടിയാണ്. സ്വസ്ഥമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. സമാധാനവും സന്തോഷവും നഷ്ടപ്പെട്ട നാളുകള്‍ ഒരിക്കലും ആവര്‍ത്തിക്കരുതെന്ന പ്രാര്‍ഥനയും നാടിന്റെ മൂല്യങ്ങളും സമാധാനാന്തരീക്ഷവും തിരിച്ചു പിടിക്കാന്‍ ആഗ്രഹമുള്ള വലിയൊരു വിഭാഗം ജനങ്ങളാണ് നാദാപുരത്തുള്ളത്. വളരെ കുറഞ്ഞ, വിരലിലെണ്ണാകുന്ന പേരുകള്‍ മാത്രമേ അവിടെ പ്രശ്‌നമുïാക്കുന്നുള്ളൂ. അതുകൊïുതന്നെ എന്നും പ്രശ്‌നബാധിത പ്രദേശമായിട്ടാണ് പുറം ലോകത്തുള്ളവര്‍ നാദാപുരത്തുകാരെ കാണുന്നത് . പലപ്പോഴും അവിടുത്തെ നന്മയും സൗഹൃദങ്ങളും സംശയത്തോടെയാണ് നോക്കി ക്കാണുന്നത്. ഇതിനൊക്കെ വിപരീതമായി സൗഹൃദത്തിന്റേയും സ്‌നേഹത്തിന്റേയും പരവതാനി വിരിക്കുന്ന കലയെ സ്‌നേഹിക്കുന്നവരുടെ നാടാണ് നാദാപുരം. ഇത്  അറിയാതെ പോവുകാണ്. സ്‌നേഹിച്ചാല്‍കരള്‍ പറിച്ചു കൊടുക്കുകയും വേദനിക്കുന്നവന്റെ മനസ്സിനെ അറിഞ്ഞു സഹായിക്കുകയും കാരുണ്യം കാണിക്കുകയും ചെയ്യുന്നതാണ് നാദാപുരത്തിന്റെ നന്മയെന്ന് പലരുമറിയുന്നില്ല. 

യുവജോനോത്സവത്തില്‍ പങ്കെടുക്കുന്ന മകള്‍ക്ക് അവിടെ താമസിച്ചു പ്രാക്ടീസ് ചെയ്യാന്‍ നാരായണനും കുടുംബത്തിനും ഒരു വീട് വേണമായിരുന്നു. ഈ ഒരു കാര്യം സജീവ സാംസ്‌കാരിക പ്രവര്‍ത്തകനും കവിയുമായ വി സി ഇഖ്ബാലിനെ അറിയിച്ചപ്പോള്‍ അദ്ദേഹം തയ്യാറാക്കിക്കൊടുക്കുന്നു. ആ വീട്ടുകാര്‍ മുകളിലത്തെ നില അവര്‍ക്ക് ഒഴിഞ്ഞു കൊടുക്കുകയും അന്യ മതസ്തരായ ആ കുടുംബത്തിന് പൂര്‍ണ സമ്മതത്തോടെയും സന്തോഷത്തോടെയും വീട് അനുവദിച്ചു കൊടുക്കുകയും സമയം വൈകിയും മത്സരങ്ങള്‍ കഴിഞ്ഞു തിരിച്ചെത്തുന്ന അവരെ ഉറക്കൊമൊഴിഞ്ഞു കാത്തിരിക്കുകയും ചെയ്യുന്നു. എല്ലാ ഇനങ്ങളിലും മത്സരിച്ചു ജയിച്ച രാധികയ്ക്ക് അടുത്ത മത്സരം കഥകളി ആയിരുന്നു. കഥകളിയിലും ജയിച്ചാല്‍ കലാതിലകമാകാം, ഇപ്പോള്‍ താമസിക്കുന്ന വീട് കുറച്ചു അകലെയാണ്. മത്സരം നടക്കുന്ന വേദിയുടെ അടുത്ത താമസിക്കാന്‍ കഴിഞ്ഞാല്‍ ചമയം ചെയ്യാനും പ്രാക്ടീസിനും എളുപ്പമാകുമെന്നു നാരായണന്‍ പറഞ്ഞപ്പോള്‍ അതിനും സൗകര്യം ചെയ്തു കൊടുത്തു. ചമയം തുടങ്ങുന്നതോടെ നിലവിളക്ക് കത്തിച്ചു വെക്കുകയും മത്സരം അവസാനിക്കുന്നതുവരെ അത് കെടാതെ സൂക്ഷിക്കുകയും ചെയ്യണമായിരുന്നു. മുസ്‌ലിം യാഥാസ്ഥികര്‍ ജീവിക്കുന്ന അവിടെ പഴയ മുസ്‌ലിം കുടുംബത്തിലെ വാതില്‍ക്കല്‍ ദീപം കൊളുത്തുന്നത് എങ്ങനെയെന്ന് നാരായാണേട്ടനെ വല്ലാതെ പ്രയാസപ്പെടുത്തി. എന്തുചെയ്യണമെന്ന തീരുമാനത്തിന് വീïും ഇഖ്ബാലിനെ സമീപിച്ചപ്പോള്‍ ഇഖ്ബാല്‍ നാരായണനേയും കൂട്ടി ആ വീട്ടിലേക്ക് പോയി ഉമ്മയെ വിളിച്ചു ഇക്കാര്യം പറഞ്ഞു. ഇത് കേട്ടപ്പോ ഉമ്മ പറഞ്ഞു: 'അവര്‍ക്ക് മത്സരിക്കാന്‍ ആവശ്യമായ സൗകര്യങ്ങളാണ് ചെയ്തുകൊടുത്തത്. അതിനുവേï എല്ലാ അനുവാദങ്ങളും അതിലുï്'. ഇത് കേട്ടപ്പോഴുïായ നാരായണന്റെ അനുഭവം ഇഖ്ബാല്‍ തന്റെ ഓര്‍മ്മകളുടെ ദേശ സഞ്ചാരം എന്ന പുസ്തകത്തില്‍ ഇങ്ങനെ ഓര്‍ക്കുന്നു: 'എന്റെ കയ്യില്‍ പിടിച്ചിരുന്ന ആ മനുഷ്യന്റെ രക്തസഞ്ചാരത്തിന്റെ ചൂടും സ്‌നേഹവും സന്തോഷവും ഒരു മിന്നല്‍ പിണര്‍ പോലെ എന്നിലൂടെ കടന്നു പോയി.' ഇഖ്ബാലിന്റെ നേരിട്ടുള്ള അനുഭവം കഴിഞ്ഞ മാസം പുറത്തിറക്കിയ പുസ്തകത്തില്‍ ഇഖ്ബാല്‍ പ്രതിപാദിക്കുന്നുï്. കലയെയും സംസ്‌കാരത്തെയും എത്ര മാത്രം ഇഷ്ടപ്പെടുന്നു എന്നും ഏത് മതമായാലും സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും ആഴം എത്ര വലുതാണെന്ന് കാണിച്ചു തരികയായിരുന്നു ആ ഉമ്മ. മത്സര ഇനങ്ങള്‍ കഴിഞ്ഞപ്പോള്‍ രാധിക മത്സരിച്ച കഥകളി അടക്കമുള്ള എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനത്ത് എത്തുകയും ആ വര്‍ഷത്തെ കലാതിലകമായി രാധികാ നാരായണന്‍ മാറുകയും ചെയ്തു. 

ഉമ്മയുടെ മനോവിശാലത ഒരു നാടിന്റെ ഏറ്റവും വലിയ സൗഹൃദ തുരുത്തായി മാറുകയായിരുന്നു. എല്ലാവരെയും പോലെ നാരായണനും ഒരു പക്ഷെ അവിടത്തെ സൗഹൃദത്തെ സംശയിച്ചു കാണും. പക്ഷെ നേരിട്ടുള്ള അനുഭവം നേരെ മറിച്ചായിരുന്നു. നാരായണന്റെയും മകള്‍ രാധികയുടെ അനുഭവം പല സ്ഥലത്തുനിന്നും പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും അറിയുമ്പോള്‍ വലിയ സന്തോഷം തോന്നാറുï്. അതൊരു സൗഹൃദ തുരത്തായി ഇന്നും നിലനിക്കുന്നു. വളരെ ദൂരെ നിന്നും മാറി നിന്ന് സംശയത്തോടെ വീക്ഷിക്കുന്ന ഓരോരുത്തരോടും നാരായണനും രാധികയ്ക്കും നൂറുകൂട്ടം നല്ല കാര്യങ്ങളേ പറയാനുïാകൂ. അവര്‍ അവിടെ ആഴത്തിലുള്ള സൗഹൃദ തുരുത്തുകള്‍ ഉïാക്കുകയായിരുന്നു. സൗഹൃദത്തിന്റെ ആഴം മറ്റുള്ളവരെ അറിയിക്കാന്‍ യുവജോനോത്സവത്തിലൂടെ സാധിക്കുകയായിരുന്നു.  ഇന്ന് ഈ രചനാ മത്സരത്തിൽ പങ്കെടുത്ത പലരും ഇത്തരം അനുഭവങ്ങൾ പങ്കുവെച്ചിരുന്നു ആ പങ്കു വെക്കലും അത്തരം  ഓർമ്മ പുതുക്കലും മനസ്സിന് വലിയ ആനന്ദമേകുന്നു. വ്യത്യസ്ത മത വിഭാവങ്ങളിൽ നിന്നുള്ളവർ സൗഹാര്ദത്തിന്റെയും സ്നേഹത്തിന്റെയും കഥ പറഞ്ഞ എല്ലാ ലേഖനങ്ങളും ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു വിധികർത്താക്കൾ പറഞ്ഞു . വ്യസ്ഥ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക വേദികളിൽ പപ്രവർത്തിക്കുന്നവരും  കലയെ ഇഷ്ടപ്പെടുന്നവരുമായ  ഒരു കൂട്ടം ആളുകൾ  അവാർഡ് പരിപാടിയിൽ സംബന്ധിച്ച് ് അവരുടെ വാക്കുകളിലും  ഒരു സൗഹൃദ തുരുത് ഉടലെടുത്തതായി അനുഭവപ്പെട്ടു. പരസ്പരം സൗഹൃദങ്ങൾ കുറയുന്ന ഈ കാലഘട്ടത്തിൽ തീർത്തും അനുയോജ്യമായ വിഷയമായിരുന്നു അവാര്ഡിന് തിരഞ്ഞെടുത്തത് എന്ന് പലരും പറഞ്ഞു,കെ എം സി പേരാംബ്ര മണ്ഡലം ദോഹയിൽ വെച്ച് നടത്തിയ ഈ അവാർഡ് പരിപാടി എന്ന് ഓർമ്മിക്കപ്പെടും എന്നതിൽ സംശയമില്ല. ഈ ഒരു വിഷയത്തിൽ ഒരു അവാർഡ് നാദാപുരം കേന്ദ്രീകരിസിച്ചും നടത്തിയാൽ നന്നായിരുന്നു എന്ന് തോന്നി. അവാർഡ് ചടങ്ങിൽ സംസ്ഥാന മുസ്ലിം യൂത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാൻ മുഖ്യ അതിഥിയായിരുന്നു, ഗോൾഡൻ അച്ചീവ്മെന്റ് അവാർഡ് ലഭിച്ച അലി പള്ളിയത്തിനെ ചടങ്ങിൽ ആദരിച്ചു അവാര്‍ഡ് ദാന ചടങ്ങില്‍ സംസ്ഥാന മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷിബു മീരാന്‍ മുഖ്യാതിഥിയായിരുന്നു. ഗോള്‍ഡന്‍ അച്ചീവ്‌മെന്റ് അവാര്‍ഡ് ലഭിച്ച അലി പള്ളിയത്തിനെ ചടങ്ങില്‍ ആദരിച്ചു.
Related Posts Plugin for WordPress, Blogger...