tag:blogger.com,1999:blog-2041216608031259057.post851298233529403496..comments2024-02-14T01:06:23.251-08:00Comments on Art of Wave: അറബ് സാഹിത്യ ലോകവും പ്രവാസികളുംArtof Wavehttp://www.blogger.com/profile/11940222187695259439noreply@blogger.comBlogger3125tag:blogger.com,1999:blog-2041216608031259057.post-21535581802515795402013-08-23T02:24:34.450-07:002013-08-23T02:24:34.450-07:00വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു ...വാല്മീകി മാനിഷാദ പറഞ്ഞത് അനീതി കണ്ടപ്പോഴായിരുന്നു എന്നത് നമുക്ക് ഓര്‍ക്കാം.

നല്ല വാചകമാണ് ഇതിനായി എടുത്തുപയോഗിച്ചത്.
അദ്ദേഹമത് പറഞ്ഞത് മനുഷ്യർ മനുഷ്യരോട് ചെയ്തു കൂട്ടുന്ന അക്രമം കണ്ടിട്ടല്ല എന്നതും ഓർക്കാം.
കേവലം ക്രൗഞ്ചമിഥുനങ്ങളെ അമ്പെയ്യുന്ന സമയത്താണ് അങ്ങനെ പറഞ്ഞത്.!
ഇപ്പോൾ ഇവിടെ അത്തരം വധമൊക്കെ മതങ്ങളിൽ അനുവദനീയമായി കാണുന്നല്ലോ ?
മനുഷ്യർ മനുഷ്യരെയാണ് ഇപ്പോൾ അക്രമിച്ച് കൊല്ലുന്നതും മറ്റും.!
മണ്ടൂസന്https://www.blogger.com/profile/15534343125512553271noreply@blogger.comtag:blogger.com,1999:blog-2041216608031259057.post-35947640327563286202013-08-22T06:57:19.787-07:002013-08-22T06:57:19.787-07:00അറബ് സാഹിത്യം ശൈശവദശ പിന്നിട്ടിട്ടില്ല എന്ന് ഒരു ല...അറബ് സാഹിത്യം ശൈശവദശ പിന്നിട്ടിട്ടില്ല എന്ന് ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചുകണ്ടു. പടിഞ്ഞാറോ കിഴക്കോ നിന്ന് വന്നപോലെ, അല്ലെങ്കില്‍ റഷ്യയില്‍ നിന്നോ ലാറ്റിനമേരിക്കയില്‍ നിന്നോ ഉയര്‍ന്നപോലെ ഒരു സാഹിത്യവസന്തം ഇന്നും അറബ് ലോകത്തിന് സ്വപ്നം മാത്രമാണെന്നും!ajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-2041216608031259057.post-31049927947440917702013-08-22T04:52:33.736-07:002013-08-22T04:52:33.736-07:00അറേബ്യയും ഭാരതവും തമ്മില്‍, വിശിഷ്യ കേരളവും തമ്മില...അറേബ്യയും ഭാരതവും തമ്മില്‍, വിശിഷ്യ കേരളവും തമ്മില്‍ ഉള്ള ബന്ധം ഇന്നോ ഇന്നലെയോ ആരംഭിച്ചതല്ല. പുരതാനകാലം മുതല്‍ വാണിജ്യ ആവശ്യങ്ങള്‍ക്കായി അറേബ്യന്‍ സഞ്ചാരികള്‍ നമ്മുടെ നാട്ടില്‍ എത്തുകയും., നാട്ടുകാരുമായും,അന്നത്തെ ഭരണാധികാരികളുമായും നല്ല ബന്ധം സ്ഥാപിക്കുകയും ചെയ്തിരുന്നു. വാണിജ്യവസ്തുക്കളുടെ ക്രയവിക്രയം മാത്രമായിരുന്നില്ല ആ ബന്ധങ്ങളിലൂടെ നടന്നിരുന്നത്. അതൊരു സാംസ്കാരിക വിനിമയം കൂടി ആയിരുന്നു. അറിവിന്റേയും സംസ്കാരത്തിന്റേയും കൊടുക്കല്‍ വാങ്ങലുകള്‍ അവിടെ നടന്നു. ഇവിടെ പ്രചാരത്തിലുണ്ടായിരുന്ന സാഹിത്യവും, കലയും,സാസ്ത്രവിജ്ഞാനങ്ങളും പത്തേമാരികള്‍ കയറി അറേബ്യയിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചേര്‍ന്നു. ഗണിതശാസ്ത്രശാഖയായ അല്‍-ജിബ്ര ഈ രീതിയില്‍ അറബികള്‍ വഴി യൂറോപ്യന്‍ നാടുകളിലേക്ക് പ്രചരിപ്പിക്കപ്പെട്ടപ്പോള്‍, മൊസപ്പൊട്ടാമിയന്‍ നാഗരികതയില്‍ ഏറെ വളര്‍ച്ച പ്രാപിച്ചിരുന്ന ജ്യോമട്രി പോലുള്ള ഗണിതശാസ്ത്ര അറിവുകള്‍ ഇതേ അറബികള്‍ വഴി നമ്മുടെ നാട്ടില്‍ എത്തിച്ചേര്‍ന്നു എന്ന് പറയപ്പെടുന്നു.....

യാത്രകള്‍ക്കും ആശയവിനിമയത്തിനും ഏറെ പരിമിതികളുണ്ടായിരുന്ന പുരാതനകാലത്തുപോലും നിരവധി സാസ്കാരിക വിനിമയങ്ങള്‍ നടന്നിരുന്നെങ്കില്‍ ഇന്ന് താരതമ്യേന ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇന്ന് അത്രയൊന്നും ദുര്‍ഘടമല്ല. നിരവധി മലയാളികള്‍ അറബ്യന്‍ നാടുകളില്‍ ജീവിക്കുന്നു. അറബ് സംസ്കാരം അടുത്തറിയുന്നു. അതി സമ്പന്നമായ അറബിഭാഷയില്‍ നിന്ന് മലയാളത്തിനായി പലതും കണ്ടെടുക്കാന്‍ അവര്‍ക്ക് കഴിയും. വേണ്ടത് അതിനുള്ള മനസ്സാണ്. Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.com