Saturday, October 1, 2011

ഇവരെ മറക്കാതിരിക്കുക

ഇവരെ മറക്കാതിരിക്കുക 
ലോകത്ത് പട്ടിണി മരണം കൂടിക്കൊണ്ടിരിക്കുകയാണ് ദിവസങ്ങളോളം ആഹാരം കഴിക്കാതെ എല്ലും തൊലിയുമായി കഴിയുന്ന പട്ടിണി പാവങ്ങള്‍, ഉടുക്കാന്‍ ഉടു തുണിയില്ലാതെ  കിടക്കാന്‍ ഒരിടം പോലുമില്ലാതെ കഷ്ടപ്പെടുന്ന മനുഷ്യ മക്കള്‍, പകര്‍ച്ചവ്യാതി പോലെയുള്ള മാറാ രോഗങ്ങള്‍
അവരെ പിടി കൂടിക്കൊണ്ടിരിക്കുന്നു, ഒരു നേരത്തെ ആഹാരം  ലഭിക്കാന്‍ ഏതെങ്കിലും  രാജ്യങ്ങളില്‍നിന്നു അയക്കുന്ന ഭക്ഷണപ്പൊതിക്ക്  വേണ്ടി കാത്തിരിക്കുന്ന കുട്ടികള്‍. 
വെള്ളവും ഭക്ഷണം കിട്ടാതെ മരിച്ചു വീഴുന്ന കാഴ്ച വാര്‍ത്താ മാധ്യമങ്ങളില്‍ നാം ദിനേന കണ്ടു കൊണ്ടിരിക്കുകയാണ്.
ഈ ഒരവസ്ഥയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ ചെയ്യുന്ന സേവനം വളരെയധികം ശ്ലാഗനിയമാണ്.  ഇത്തരം രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ ഗവണ്മെന്റും വിവിധ സന്നദ്ധ സംഘടനകളും ചേര്‍ന്ന് മരുന്നും ഭക്ഷണവും വസ്ത്രവും എത്തിച്ചു കൊണ്ടിരിക്കുന്നു. 

ഈ പട്ടിണി പാവങ്ങളെ സഹായിക്കുന്ന കാര്യത്തില്‍ മലയാളികളായ നമ്മളും  പങ്ക് ചേരെണ്ടിയിരിക്കുന്നു, നമ്മെ ദൈവം ഒരു പാടനുഗ്രഹിചിട്ടുണ്ട്, കേരളത്തിലെ  ഓരോ ഉള്‍പ്രദേശങ്ങളിലും ഉയര്‍ന്നു വരുന്നത് കൊട്ടാരം പോലെയുള്ള വീടുകളാണ്, ആഡംബരവും ധൂര്‍ത്തും കുറച്ച കൂടുന്നില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്ന  രൂപത്തിലാണ് പല പ്രവാസികളുടെയും വീട് നിര്‍മാണം നടന്നു കൊണ്ടിരിക്കുന്നത് . 
നടക്കാന്‍ ദൂരമുള്ളിടത്തു പോകാന്‍ കാറുകള്‍.....
ഭക്ഷണ രീതിയും അതിലേറെ ധൂര്‍ത് നിറഞ്ഞതാണ്‌. കരിച്ചതും പൊരിച്ചതും ബേക്ക്ചെയ്തതും.... പാക്കറ്റില്‍  നിറച്ചതുള്‍പെടെ ഫാസ്റ്റ് ഫുഡ്‌, ഇങ്ങനെ  ആവശ്യത്തില്‍ അധികം ഉണ്ടാക്കി ബാക്കിവരുന്നത് കളയാനും മടിയില്ലാത്ത അവസ്ഥ, ഇതൊക്കെ മലയാളിയുടെ ശീലമായി മാറിക്കൊണ്ടിരിക്കുകയാണ്.  അമിതാഹാരവും ഇത്തരം ശീലങ്ങളും അനാരോഗ്യത്തിന് വഴി ഒരുക്കുമെന്ന ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പൊന്നും ഒരു പ്രശ്നമേ അല്ലാതായി മാറിയിരിക്കുന്നു. ചെറുപ്പത്തിലെ കാന്‍സര്‍, അറിയാത്ത പലരോഗങ്ങള്‍, അമിതവണ്ണം, പോന്നതടി, കൊളസ്ട്രോള്‍, ബി പി, ഷുഗര്‍, ഇതൊക്കെ വര്‍ധിക്കാനും തുടങ്ങി. 

ധനികന്റെ  വയര്‍ സ്തംഭനം പാവപ്പെട്ടവന്റെ വിശപ്പിന്റെ ശാപമാണ്
البطنة الغني انتقام جوع الفقير എന്ന് മന്ഫലൂതി പറഞ്ഞത് എത്ര ശരിയാണ്.

ഒരു നിമിഷമെങ്കിലും ഇവരെ പറ്റി  നാം ചിന്തിച്ചിട്ടുണ്ടോ അവര്‍ക്ക് വേണ്ടി നാം എന്തങ്കിലും ചെയ്തിട്ടുണ്ടോ
ആവശ്യത്തിലധികം ഭക്ഷണം ഉണ്ടാക്കാതെ, ധൂര്‍ത് കാണിക്കാതെ നമ്മുടെ ആഹാരത്തില്‍ നിന്ന് ഒരു ശതമാനമെങ്കിലും ഈ പാവങ്ങള്‍ക്ക് എത്തിക്കാന്‍ ശ്രമിചിരുന്നങ്കില്‍......

പൊങ്ങച്ചത്തിന് വേണ്ടി കാട്ടിക്കൂടുന്ന പെകൂതുകള്‍ ഒരു പാട് അതിക്രമിച്ചിരിക്കുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. 

വസ്ത്രധാരണത്തിലും വീട് നിര്‍മാണത്തിലും, ഭക്ഷണ കാര്യത്തിലും പ്രവാസി മലയാളികള്‍ കുറച്ചു കൂടി മിതത്വം പാലിക്കുന്നത് നന്നായിരിക്കും, 

ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതാണ്.
ദൈവം നമുക്ക് നല്‍കിയ അനുഗ്രഹം നാം മറക്കതിരിക്കുക്ക, അവനു നന്ദി കാണിക്കുക.

6 comments:

 1. Ajitha UsmanNovember 29, 2011

  How many of us are really "humane"? We frequently forget them when we get along with the flow of life.

  ReplyDelete
 2. പൊള്ളുന്നുണ്ട് ഉള്ളം.

  ReplyDelete
 3. ശരിയാണ് മജീദ് . താജ്മഹലിനെ വെല്ലുന്ന പൊങ്ങച്ചം കെട്ടിപ്പൊക്കി, പൊങ്ങച്ചം ഭക്ഷിച്ച്, പൊങ്ങച്ചം കൊണ്ട് ദുര്‍മേദസ്സുകൂട്ടി നടക്കുന്ന സമൂഹമായി മാറുകയാണ് മലയാളികള്‍... എത്യോപ്യയിലെയും സോമാലിയയിലെയും എന്നല്ല സ്വന്തം അയല്‍ക്കാരന്റെ പോലും ദുരിതപര്‍വ്വങ്ങള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യാതിരിക്കുക എന്നതാണ് ഇന്നത്തെ ഫാഷന്‍...

  ReplyDelete
 4. നല്ല ഒരു ഓര്‍മ്മപ്പെടുത്തല്‍ മജീദ്‌, നന്ദി. ചിലത് ഞാന്‍ പരിശീലിച്ചു തുടങ്ങിയിരിക്കുന്നു.
  വീട്ടില്‍ ഭക്ഷണം വേസ്റ്റ് ആക്കരുത്.അത് സ്വയം ചെയ്യണം ഒപ്പം കുഞ്ഞുങ്ങളെ പഠിപ്പിക്കണം.
  കയ്യില്‍ കാശുല്ലപ്പോഴും അത്ര ഒഴിച്ചുകൂടാനാവാത്ത സന്ദര്‍ഭങ്ങളില്‍മാത്രം പുതിയ വസ്തങ്ങള്‍ വാങ്ങുക.(പെരുന്നാളിനും,മറ്റു ചടങ്ങുകള്‍ക്കും പോകാന്‍ പുതിയത് എന്ന ആശയമേ മാറണം).
  അവധിക്കു നാട്ടില്പോകുമ്പോള്‍ ഏറ്റവും ലളിതമായ വസ്ത്രധാരണം. ഗോള്‍ഡ്‌, ഇടിവെട്ട് വാച്ച് ഇതൊന്നുമില്ല.
  അത്യാവശ്യം ചെറിയ ദൂരം, അയല്പക്ക സന്ദര്‍ശനം ഇവ നടന്ന് യാത്ര.
  ഗള്‍ഫില്‍ നിന്ന് വന്ന ആഘോഷത്തിന് ആര്‍ക്കും "മദ്യം" വാങ്ങിച്ച് കൊടുക്കരുത്. അത് അവര്‍ക്ക് വലിയ സംഭവമൊന്നുമല്ല ആണെന്ന് നമുക്ക് തോന്നും. നാളെയും അവര്‍ വീണ്ടും "വൈകിട്ടെന്താ പരിപാടി എന്ന് ചോദിക്കും" കിട്ടിയില്ലേല്‍ നമ്മളെ തെറിയും പറയും.സ്നേഹം, നന്ദി ഇതൊന്നും കള്ള് കൊടുത്ത് വാങ്ങാന്‍ കിട്ടില്ല.(കേരളത്തിന്റെ ശാപമാണത്)

  ReplyDelete
 5. നിങ്ങള്ക്ക് പത്ത് തല ഉണ്ടാകും ഈ മരുന്ന് കഴിച്ചോളൂ എന്നൊരു പരസ്യം വന്നാല്‍ അതിനു കൈ കൊടുക്കും ഓരോരുത്തരും ..ഇനി മരുന്ന് കഴിച്ചു പത്ത് തല ശരിക്കും ഉണ്ടായാല്‍ ലാഭം തന്നെ അല്ലെ എന്ന് കണക്കുകൂട്ടുന്നവര്‍ ,ഇതേപോലുള്ള പട്ടിണി പാവങ്ങളെ ഒന്ന് തിരിഞ്ഞു നോക്കാന്‍ പോലും ഉള്ള മനസ്സ് കാണിക്കാത്തതെന്ടെ...
  ഉള്ളില്‍ കാരുണ്യം ഉള്ള വ്യക്തികള്‍ക്ക് മാത്രമേ ലോകത്ത് സമാധാനം സൃഷ്ടിക്കാന്‍ സാധിക്കുകയുള്ളൂ (ഇത് എനിക്ക് തോന്നിയ അഭിപ്രായം മാത്രം) ..എവിടെ ആര് പട്ടിണി കിടന്നാല്‍ നമുക്കെണ്ടാ എന്ന് ചിന്തിക്കാതെ ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടകാര്യം തന്നാണ് മജീദ്‌ ...

  ReplyDelete
 6. "ഓരോരുത്തരും സ്വയം ചിന്തിക്കേണ്ടതാണ്.
  ദൈവം നമുക്ക് നല്‍കിയ അനുഗ്രഹം നാം മറക്കതിരിക്കുക്ക."

  നല്ല പോസ്റ്റ്

  ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...