Wednesday, April 30, 2014

അനുഭവങ്ങളിലൂടെ സാഹിത്യം

ദോഹയിലെ അക്ഷര സ്നേഹികളായ മലയാളികൾ  കഴിഞ്ഞ ആഴ്ചയിൽ അക്ഷരപ്രവാസത്തിൽ ആയിരുന്നു. മലയാളത്തിലെ പെരുമ്പടവും മുകുന്ദനും ഉൾപ്പെട്ട അഞ്ചു എഴുത്തുകാർ. എഴുത്തിന്റെ ലോകത്ത് എങ്ങിനെ എത്തിയെന്നും ഏതുവിധം എഴുതി തുടങ്ങി എന്നും പങ്കു വെച്ച നാളുകൾ. സാഹിത്യാഭിരുചി ഉള്ളിലുണ്ടെങ്കിൽ എന്നെങ്കിലും അത്  പുറത്തുവരുമെന്ന് ഓർമിപ്പിച്ച ദിനങ്ങൾ. പത്രതാളുകളിൽ നിറഞ്ഞു നിന്നത് സാഹിത്യനായകന്മാരുടെ വാക്കും കുറിയുമായിരുന്നു. കേരള സാഹിത്യ അക്കാദമി  ഇന്ത്യക്ക് പുറത്ത് നടത്തിയ ആദ്യ ക്യാമ്പാണ് അക്ഷരപ്രവാസം, അക്കാദമി  പ്രസിഡന്റ്‌ പെരുമ്പടവം ശ്രീധരൻ ഉൾപ്പെടെ അഞ്ചു സാഹിത്യകാരന്മാർ പങ്കെടുത്ത അക്ഷരപ്രവസത്തിനു ദോഹയിൽ വേദി ഒരുക്കിയത് ഫ്രെണ്ട്സ് കള്ച്ചരൽ സെന്ററും ശില്പ ശാല  നയിച്ചത് ശ്രീ പെരുമ്പടവം ശ്രീധരനും, മുകുന്ദനുമായിരുന്നു. ഒപ്പം അക്ബർ കക്കട്ടിൽ, പി കെ പാറക്കടവ്, ജോസ് പനച്ചിപ്പുറം എന്നിവരും.

അനുഭവങ്ങളുടെ പങ്കു വെപ്പിന്റെ ദിനങ്ങൾ. കഥയും കഥാ പാത്രങ്ങളും എന്ന   സെഷനിൽ അവർ പരിചയപ്പെടുത്തിയ  പല കഥാപാത്രങ്ങളും മുമ്പ് പുസ്തകം വായിച്ചപ്പോൾ സ്വാധീനിക്കത്ത അത്രയും  ആഴത്തിൽ ഇപ്പോൾ മനസ്സിൽ തട്ടുന്നു. ബഷീറിന്റെ ശബ്ദത്തിലെ കഥാ പാത്രം ആ പട്ടാളക്കാരൻ ബഷീറിനോടല്ല കഥകൾ പറയുന്നത്. നമ്മുടെ ഓരോ മനസ്സിനോടുമാണ് മുറിവേറ്റു പട്ടാളത്തിൽ നിന്നും വരുമ്പോൾ ഒരു ഭക്ഷണ ശാലയിൽ നിന്നും അല്പം ഭക്ഷണം ചോദിച്ചു വാങ്ങിയപ്പോൾ അതിൽ അദ്ദേഹത്തിനു തടയുന്നതായി അനുഭവപ്പെടുന്നത്  മനുഷ്യരുടെ വിരലുകളും കണ്ണുകളുമായിരുന്നു. അങ്ങിനെ പല കഥാ പത്രങ്ങളെയും നമ്മോടു നേരിൽ സംവദിക്കുന്ന രൂപത്തിൽ അവതരിപ്പിക്കാൻ അവർക്കു കഴിഞ്ഞു. ഇങ്ങനെ ഓരോ സെശ്ശനിലും ഞങ്ങളെ ഒരു മാന്ത്രിക ലോകത്തേയ്ക്ക് അവർ കൊണ്ടുപോകുകയായിരുന്നു. ചിരിച്ചും ചിന്തിച്ചും മൂന്നു ദിനങ്ങൾ.
"ഒരു കഥ അല്ലങ്കിൽ ഒരു നോവൽ എഴുതാൻ കഥാ പാത്രങ്ങളൊക്കെ മനസ്സിൽ കടന്നു കൂടിയാൽ അത് എഴുതി തീർക്കുന്നതിനിടയിൽ മാനസിക സംഘർഷങ്ങൾ അനുഭവപ്പെടുമോ? എന്താണ് ആ സമയത്തുണ്ടാകുന്ന അവസ്ഥ ? ഈ ചോദ്യങ്ങൾക്ക്  ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുത്തിനിടയിലെ അനുഭവങ്ങൾ പെരുമ്പടവം ഞങ്ങളോട് പങ്കുവെച്ചു "ഒരു സങ്കീർത്തനം പോലെ എന്ന നോവൽ എഴുതിത്തുടങ്ങിയത് മുതൽ ഞാൻ വലിയ ആത്മ സംഘർഷത്തിൽ ആയിരുന്നു, ഞാൻ പല സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു, എഴുത്ത് വിചാരിച്ച പോലെ നടന്നില്ല. ഞാൻ ഒറ്റയ്ക്ക് പല മുറികളിലും പോയി എഴുതാൻ തുടങ്ങി, അവസാനം എന്റെ വീട്ടിന്റെ മുകളിലിരുന്നു എഴുതി തുടങ്ങി ആ സമയത്ത് എന്റെ അവസ്ഥ എനിക്ക് പറയാൻ പറ്റാത്തതായിരുന്നു, ഭാര്യ പിന്നീട് പറഞ്ഞത് ഓർക്കുന്നു. എനിക്ക് ആസമയങ്ങളിൽ ശരിക്കും ഭ്രാന്ത് പോലെയായിരുന്നു. ആരുടെയോ ബാധ കൂടിയത് പോലെ, തമാശയായി അദ്ദേഹം പറഞ്ഞു, അതെ എനിക്ക് ബാധ തന്നെയായിരുന്നു.  "ദസ്തയേവ്‌സ്കിയുടെ". വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമായിരുന്നു  പെരുമ്പടവം ഈ നോവലിൽ പറഞ്ഞത്.

പല കാഴ്ച്ചകളും അനുഭവങ്ങളും ഒരുപാട്  എഴുത്തുകാർക്ക് വലിയ കഥകളും നോവലുകളും എഴുതാൻ നിമിത്തമായിട്ടുണ്ട്, ലോകപ്രശസ്ത എഴുത്തുകാരനായ ലിയോ ടോൾസ്റ്റോയ്‌ "അന്നാ കരേനിന" എഴുതാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ഒരു സ്ത്രീയുടെ ആത്മഹത്യ ആയിരുന്നു. ടോൾസ്റ്റോയ്‌ ഒരു ദിവസം റെയിൽവേ സ്ടഷനിൽ ഇരിക്കുമ്പോൾ സുന്ദരിയായ കുലീനയായ ഒരു യുവതി ട്രെയിനിനു മുമ്പിൽ ചാടി ആത്മഹത്യ ചെയ്യുന്നത് കണ്ടു, അദ്ദേഹത്തിൻറെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുകയും അതിന്റെ പിന്നിലെ കഥാന്വേഷണത്തിലൂടെ അന്നാ കരേനിന എന്ന നോവൽ എഴുതി തീർക്കുകയായിരുന്നു. ട്രെയിനിനുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലൂടെ തന്നെയാണ് ഈ കഥ ടോൾസ്റ്റോയ്‌ അവസാനിപ്പിചതും. 'യുദ്ധവും സമാധാനവും', 'അന്നാ കരേനിന' എന്നീ നോവലുകളിലൂടെ അദ്ദേഹം ലോകപ്രശസ്തനാവുകയായിരുന്നു.
വർഷങ്ങൾക്കു മുമ്പ് മുകുന്ദൻ ഏതാണ്ട് ഇങ്ങനെ എഴുതിയിരുന്നു  "രണ്ടു യുവതി യുവാക്കൾ  ദൽഹി തെരുവീഥിയിലൂടെ നടന്നു നീങ്ങുന്നു പെട്ടെന്ന് കുറെ അക്രമികൾ അവരുടെ മേൽ ചാടി വീഴുന്നു. യുവാവിനെ  അടിച്ചു അവശനാക്കുന്നു. ആ സ്ത്രീയെ ബാലാല്ക്കാരം ചെയ്യുന്നു, ഇത് കണ്ടു നിന്ന  ആ തെരുവിലെ  ഒരാൾ പോലും പ്രതികരിക്കുന്നില്ല. ദൂരെ ഒരു കെട്ടിടത്തിനു മുകളിൽ ഇരുന്നു ഈ കാഴ്ച കാണുന്ന പ്രാവുകൾ പറന്നു വന്നു ഈ ആക്രമികളുടെ കണ്ണിനും കാതിനും കൊത്തി മുരിവെല്പിക്കുന്നു,   വർഷങ്ങൾ കഴിഞ്ഞിട്ടും അത്തരം പീഡനങ്ങൾ ഡൽഹിയിൽ  നടക്കുമ്പോൾ പ്രതികരണ ശേഷി നഷ്ടപ്പെട്ട മനുഷ്യരെ വരച്ചു കാണിച്ച  മുകുന്ദന്റെ ദൽഹി 81 നു ഇന്നും ഏറെ പ്രസക്തിയുണ്ട്. "ഇത്തരം സംഭവങ്ങൾ ദിനേന ഡൽഹിയിൽ നടക്കുന്നുണ്ട്. നമ്മൾ കാണാത്ത  നിരവധി കാഴ്ചകൾ നമ്മൾ കേൾക്കാത്ത ഒരു പാട് വാർത്തകൾ. പല സംഭവങ്ങൾ"  മുകുന്ദൻ പറഞ്ഞു  കേട്ടപ്പോൾ  ശരിക്കും കണ്ണ് നിറയുകയായിരുന്നു. ലഹരിയിലും  മയക്കു മരുന്നിലും അടിമപ്പെട്ടു അവസാനം റോഡരികിൽ മരിച്ചു കിടക്കുന്ന എത്രയോ ആളുകൾ  പേടിപ്പിക്കുന്ന ഭീകരമായ കാഴ്ചകൾ. ഇങ്ങനെ ഒരു പാട് കാഴ്ചകൾ. കാലങ്ങൾ കഴിഞ്ഞിട്ടും മാറാത്ത ദൽഹി. എത്ര എഴുതിയാലും ദൽഹി കഥകൾ തീരില്ല .

രണ്ടിടങ്ങിയിലെ തകഴിയുടെ കഥാ പാത്രം നമ്മെ തെല്ലൊന്നുമല്ല  ചിന്തിപ്പിച്ചത് ഒരു തുണ്ട് ഭൂമിയില്ലാതെ തന്റെ അഛൻ മരിച്ചപ്പോൾ പായയിൽ പൊതിഞ്ഞു തോണിയിൽ കിടത്തി  ദൂരെ കടലിലേക്ക്‌ എറിഞ്ഞത്, മലയാള സമൂഹത്തിനിടയിൽ വൻ ചലനം സൃഷ്ടിക്കുകയായിരുന്നു. ഏറെ ചിന്തിപ്പിക്കുകയും പിന്നീട് അത്  ഒരു മാറ്റത്തിന്റെ ശബ്ദമായിമാറുകയും ചെയ്തു. പല കഥപാത്രങ്ങൾക്കും വിപ്ലവം സൃഷ്ടിക്കാൻ കഴിഞ്ഞു എന്നതിന് ഉദാഹരണമായാനു ഈ കഥ പത്രത്തെ സൂചിപ്പിച്ഛത്. പഴയ പല എഴുത്തുകാരും കഥാ പാത്രങ്ങളെ സൃഷ്ടിച്ചത് വലിയ എഴുതുകാരാനാവാൻ വേണ്ടിയായിരുന്നില്ല സാമൂഹിക വിപ്ലവം സൃഷ്ടിക്കാനും ആത്മ സാക്ഷാൽക്കാരത്തിനും വേണ്ടിയായിരുന്നു. ജീവിതം തികഞ്ഞ സന്തോഷത്തിലാകാതിരിക്കാനാണ്  ഒരു എഴുത്ത് കാരാൻ എപ്പോഴും ശ്രദ്ധിക്കേണ്ടത്, ദുഖത്തിൽ നിന്നും അശാന്തിയിൽ നിന്നും അസ്വതതകളിൽ നിന്നുമാണ് എഴുത്തുകൾ ജനിക്കുന്നത്, ഉളളിൽ കനൽ എരിയുംപോഴാണ് ജീവിതത്തിന്റെ പൊള്ളുന്ന യാഥാർത്ഥ്യങ്ങളെ കുറിച്ച് എഴുതാൻ കഴിയുകയുള്ളൂ. 

ഏറെ സന്തോഷം നല്കിയ ഒരു കാര്യം.
ഈജിപ്ത്തിലും ഫലസ്‌തീനിലും ലബനാനിലും മൊറോക്കോയിലും അള്ജീരിയയിലും സുടാനിലും  ലോകത്തിനു മുമ്പില്‍ തന്നെ  ശ്രദ്ധ പിടിച്ചു പറ്റിയ ഒരു പാട് കവികളും കഥാകൃത്ത്കളുമുണ്ട്, അവരെയും അവരുടെ കൃതികള്‍ പരിചയിക്കാനും, അതേക്കുറിച്ച്‌ സംവദിക്കാനും പഠനങ്ങള്‍ നടത്താനും  സാഹിത്യ അക്കാദമി കാര്യമായ ശ്രദ്ധ ചെലുത്തുന്നുണ്ടോ?  അറബ് ലോകത്ത് ആദ്യമായി നോബല്‍ പുരസ്കാരം ലഭിച്ച  നജീബ് മഹ്ഫൂളിനെയും, കഥ കവിതകളിലൂടെയും മറ്റ് ആവിഷ്കരങ്ങളിലൂടെയും ഒരു നവയുഗം കൂട്ടിച്ചേര്‍ത്ത ശൌഖിയെയും ഹാഫിസ് ഇബ്രാഹിമിനെയും താഹ ഹുസ്സൈനെയും, സുദാനി എഴുത്ത് കാരന്‍ തയ്യിബ് സാലിഹിനെയും അവരുടെ രചനകളെയും വിവിധ ഭാഷകളിൽ  വിവര്‍ത്തനം ചെയ്യപ്പെട്ടിരിക്കുന്നു. മലയാളത്തിൽ കൂടുതലായി കാണുന്നില്ല. ഇവരുടെ സാഹിത്യങ്ങൾ മലയാളത്തിൽ പ്രചരിപ്പിക്കുന്നതിൽ സാഹിത്യ അകാദമിക് എന്താണ്  ചെയ്യാൻ കഴിയുക? ഈ ചോദ്യത്തിന് വളരെ സന്തോഷകരമായ മറുപടിയാണ് അകാദമിയുടെ ഭാഗത്ത് നിന്നും ലഭിച്ചത് പ്രശസ്ത എഴുതുകാരാൻ മഹമൂദ് ദാർവിഷിന്റെ കവിതകൾ സച്ചിദാനന്ദൻ വിവർത്തനം ചെയ്തതും, ഇരാകിലെയും ലബനാനിലെയും എഴുത്തുകാരെ പറ്റിയും അവരുടെ പല  സൃഷ്ടികളെ പറ്റിയും പി കെ പാറക്കടവ് പരിചയപ്പെത്തി, വിഖ്യാത ഫലസ്റ്റീന്‍ കവി മഹ്‌മൂദ്‌ദാര്‍വിഷ, തൗഫീഖുല്‍ഹകീം, നവാല്‍ സഅ്‌ദാ നിസാര്‍ ഖബ്ബനി, സമീഹുല്‍ ഖാസിം ഇവരെയൊക്കെ പാറക്കടവ് ഓർമിപ്പിച്ചു. ഞാൻ പ്രവാസി ആയിട്ടും കൂടുതൽ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്റെ ആദ്യ കഥാ സമാഹാരത്തിനു അറബി ബന്ധമുള്ള "ഖോർഫുക്കാൻ കുന്ന്" എന്ന് പേരിടാൻ എനിക്ക് കഴിഞ്ഞു . ഇനിയും  ഈ വിഷയങ്ങൾ നല്ല പഠനങ്ങൾ നടത്തുമെന്നും അടുത്തു തന്നെ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ട് നാട്ടിൽ ഒരു  സംവാദം സംഗടിപ്പിക്കുമെന്നും അക്കാദമി പ്രസിഡന്റ്‌ പറഞ്ഞു. ഇത്തരം സംവാദങ്ങളിലൂടെ  ഒരു പാട് സാഹിത്യ ഇടപെടലുകൾ നടത്താനും മലയാളത്തെ അറബി ഭാഷയുമായി കൂടുതൽ അടുപ്പികാൻ കഴിയുമെന്നും പെരുമ്പടവം പറഞ്ഞു. അറബ് ഭാഷ സ്നേഹിയും അറബ് എഴുത്തുകാരെ പരിചയപ്പെടുത്താൻ ശ്രമിക്കുന്ന ഒരാൾ എന്ന നിലക്ക് ഏറെ സന്തോഷം നല്കിയ മറുപടിയായിരുന്നു ഈ വിഷയത്തിൽ അകാദമിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അടുത്തു തന്നെ നാട്ടിൽ അറബ് എഴുത്തുകാരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള സംവാദം ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

കേരളം ഇന്ന് സ്വപ്നങ്ങൾക്ക് പോലും ജീവിക്കാൻ പറ്റാത്ത ഇടമായി മാറിയതായും കേരളത്തിൽ നിന്ന് മലയാളിയുടെ സ്വപ്നങ്ങൾ കടൽ കടക്കുകയാണെന്നും പറഞതോടെ ഖത്തറിനെയും പ്രതിപാദിച്ചു  കൊണ്ടായിരുന്നു മുകുന്ദൻ  സമാപന പരിപാടിയിൽ  പൊതു ജനങ്ങളോട് സംവദിച്ഛത്. ഖത്തർ കാരുണ്യത്തിന്റെ നഗരമാണ്, ഖത്തറിനെ കുറിച്ചു ഇനി മരുഭൂമി എന്ന് പറയരുത്. ലോകത്തെ സമ്പന്നമായ നഗരങ്ങളിൽ ഒന്നാണ് ഖത്തർ. ഇവിടത്തെ പ്രവാസി സംഘടനകൾ കാരുണ്യത്തിന്റെ  ഉറവകൾആണെന്നും, നാട്ടിൽ നിന്നും ഏറെ അകലെയിരുന്നു മലയാളത്തെ സ്നേഹിക്കുന്ന ഒരു സമൂഹത്തെ കണ്ടതാണ് സാഹിത്യ അക്കാദമിക് ക്യാമ്പിലൂടെ ലഭിച്ചതെന്നും തുടർ പ്രവർത്തനങ്ങൾക്ക് ക്യാമ്പ് അനുഭവങ്ങൾ ഏറെ പ്രയോജനപ്പെടുമെന്നും അക്ഷര പ്രവാസം കേരള അക്കാദമിയുടെ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു എന്നും സാഹിത്യ നായകന്മാർ സമാപന സമ്മേളനത്തിൽ പറഞ്ഞു. ഫ്രെണ്ട്സ് കൾച്ചർ  സെന്റെറിന്റെ  ക്രിയാത്മകമായ ഇടപെടലുകൾ മൂലം സാധ്യമായ ഈ ക്യാമ്പ് സംഘാടക മികവു കൊണ്ടും പങ്കാളിത്വം കൊണ്ടും ഖത്തർ മലയാളികളുടെ ചരിത്രത്തിൽ  കൂട്ടി ചേർക്കാൻ പറ്റിയ ഒരു പൊൻതൂവലാണ്.

12 comments:

 1. അക്ഷരങ്ങളുടെ ഉപാസകന്മാരോടോത്ത് അവിസ്മരണീയമായ അനുഭവങ്ങൾ നെഞ്ചേറ്റിയ 3 ദിനങ്ങൾ.മുഴുവനായും ഒരു എഴുത്തിൽ സ്വാംശീകരിക്കുക എന്നത് അസാധ്യമാണ് എങ്കിലും തന്റെ സാന്നിധ്യം പരമാവധി നമ്മെ ബോധ്യപ്പെടുത്തുന്നു മജീദ്‌ നാദാപുരം.വായന മരിക്കുകയാണോ എന്നത് തികച്ചും മിഥ്യാ ധാരണയാണ് എന്ന് നമ്മോടു പറഞ്ഞു തന്നു സാഹിത്യ ശില്പ ശാല അതിന്റെ ജന പങ്കാളിത്തവും ഓരോ സെഷനുകളും.ഒട്ടനവധി എഴുത്തുകാര് നമ്മുടെ ഇടയിൽ പ്രവാസികളായി ജീവിക്കുന്നുണ്ട് എന്നും അവരാകട്ടെ സ്വന്തം രചനകളെ വെളിച്ചം കാണിക്കാൻ പറ്റാത്തതിലുള്ള അസ്വസ്ഥതകളെ പരസ്പരം പങ്കു വെക്കുന്നതും കണ്ടു ശില്പ ശാലയിലെ ചോദ്യോത്തര വേളകളിലും പരസ്പരം കിട്ടുന്ന സ്വകാര്യ നിമിഷങ്ങളിലും.
  മയ്യഴിപ്പുഴയുടെ തീരങ്ങളും വെള്ളിയാങ്കല്ലും കഥാകാരനിൽ നിന്നും നേരിട്ട് കേട്ടപ്പോൾ ക്യാമ്പിൽ പങ്കെടുത്തവരുടെ സന്തോഷം വാക്കുകളിൽ ഒതുങ്ങുന്നതായിരുന്നില്ല.അക്ഷരങ്ങളിൽ കൂടി അറിയിച്ച കഥകളെ വാക്കുകളിൽ വിവരിച്ചു തരുമ്പോൾ പെരുംബടവവും മുകുന്ദനും അക്ബര് മാഷുമൊക്കെ തങ്ങളുടെ വാക്ക് ചാതുരി കൂടി നമ്മെ ബോധ്യപ്പെടുത്തി.
  വായന നില നിർത്തിയേ പറ്റൂ,വായനയുടെ പ്രാധാന്യം പുതു തലമുറയെ ഇനിയും ഉണര്ത്തനുണ്ട്

  ReplyDelete
  Replies
  1. "അക്ഷരങ്ങളുടെ ഉപാസകന്മാരോടോത്ത് അവിസ്മരണീയമായ അനുഭവങ്ങൾ നെഞ്ചേറ്റിയ 3 ദിനങ്ങൾ. മുഴുവനായും ഒരു എഴുത്തിൽ സ്വാംശീകരിക്കുക എന്നത് അസാധ്യമാണ് എങ്കിലും തന്റെ സാന്നിധ്യം പരമാവധി നമ്മെ ബോധ്യപ്പെടുത്തുന്നു"
   മജീദ്‌ താങ്കളുടെ അഭിപ്രായത്തിന് വളരെയധികം നന്ദി ക്യാമ്പിൽ നിന്നും ഒരുപാട് പുതിയ അറിവുകൾ നമുക്ക് ലഭിച്ചു . മജീദ്‌ പറഞ്ഞത് പോലെ മൂന്നു ദിനങ്ങളിലെ കാര്യങ്ങൾ മുഴുവനായും എഴുതണമെങ്കിൽ ഒരു പാട് പേജുകൾ വേണ്ടി വരും, ഓരോ സെഷനുളായിയി എഴുതാമെന്നു കരുതി, എഴുത്തിന്റെ രസതന്ത്രം, ജീവിതാനുഭവവും കഥകളും, കഥയുടെ മണ്ണ്, മലയാള സാഹിത്യവും മാധ്യമങ്ങളും, ജീവിതമെഴുത്ത് മലയാളത്തിൽ, വാക്കും ചിരിയും, പ്രവാസ ജീവിതം മലയാള സാഹിത്യത്തിൽ .... ഇങ്ങനെ ഒരുപാട് സെഷൻ ഉണ്ടായിരുന്നല്ലോ... മജീദ്‌

   Delete
 2. അസൂയ ,കുകടുത്ത അസൂയ ..ഖത്തറിലെ പ്രവാസീികളിായ സാഹിത്യ കുതുകികളോട്

  ReplyDelete
  Replies
  1. സിയാഫ് ട്രെയിൻ യാത്രകൾക്കിടയിൽ കാണുന്ന അനുഭവങ്ങൾ കഥയായി മാറുമ്പോൾ അത് ശ്രദ്ധിക്കപ്പെടുക തന്നെ ചെയ്യും ... യാത്രയിലെ പുതിയ അനുഭവങ്ങൾ വല്ലതും..കഥകളുടെ ലിങ്ക് അയക്കാൻ മറക്കരുത്.

   Delete
 3. wonderfull amazing experince ..

  ReplyDelete
 4. വളരെ നന്നായി എഴുതി.
  ക്യാമ്പ്‌ നല്ലൊരു അനുഭവം തന്നെയായിരുന്നു.

  ReplyDelete
 5. എഴുത്ത് ഇപ്പോഴും നാട്ടിൽ നടക്കുന്നുണ്ടെങ്കിലും വായനയെ പോഷിപ്പിക്കുന്നത് പ്രവാസികളാണ്. എഴുത്തുകാർ വായനക്കാരെ തേടി അങ്ങോട്ടു വന്നതിൽ അത്ഭുതപ്പെടാനില്ല. വായന കൂടുതൽ കൂടുതൽ വ്യാപകമാവട്ടെ.

  അക്ഷരത്തെറ്റുകൾ ചിലയിടത്തൊക്കെ കണ്ടു. ( ആഴ്ചയിൽ, അകാദമി, സംവധിച്ഛത്..)

  ReplyDelete
  Replies
  1. തെറ്റുകൾ ചൂണ്ടിക്കാണിച്ചതിനും അഭിപ്രായം അറിയിച്ചതിനും നന്ദി ... രണ്ടു മാസം മുന്പ് തിരുവനതപുരം പ്രസ്‌ ക്ലബ്ബിൽ വെച്ചു നമ്മൾ കണ്ടിരുന്നു ഒര്ക്കുനുണ്ടോ

   Delete
 6. അറബി സാഹിത്യത്തെ മലയാളക്കരക്ക് പരിജയപ്പെടുത്താന്‍ പരിശ്രമിക്കുന്ന മാജീദു നാദാപുരം എന്ന സുഹൃത്ത് ,എഴുത്തിന്‍റെ തീക്ഷ്ണമായ ലോകത്ത് ജീവിക്കുന്ന പ്രവാസി .മജീദുഇക്കയെപ്പോലെ ഒരുപിടി നല്ല കലാസ്നേഹികളുടെ അക്ഷീണ പരിശ്രമ ഫലമാണ് ഈ വലിയൊരു സാഹിത്യ സങ്കമാത്തിനു വേദിയൊരുക്കിയത്,.,മൂന്നു ദിവസം എന്നത് എല്ലാ സാഹിത്യ പ്രേമികള്‍ക്കും മനസ്സില്‍ താലോലിക്കാന്‍ കിട്ടിയ വലിയൊരു അസുലഭാവസരം ആയിരുന്നു ,.,ആ സത്പ്രവര്‍ത്തിയുടെ എല്ലാ സ്പന്ദനങ്ങളും അണുവിട ചോര്‍ന്നു പോകാതെ സുഹൃത്തുക്കള്‍ക്കായി പകര്‍ന്നു നെല്കിയതില്‍ വളരെയധികം സന്തോഷമുണ്ട് അഭിമാനമുണ്ട് .,.,ഖലീല്‍ ജിബ്രാനെ മലയാളക്കരക്ക് പരിജയപ്പെടുത്താന്‍ മാജീധിക്ക നടത്തുന്ന പ്രയത്നം ശ്ലാഗ്നീയമാണ് ,.,.,നല്ലൊരു തുറന്നെഴുത്ത് .,.,.,.ആശംസകള്‍ ഇക്ക

  ReplyDelete
 7. ഖത്തറില്‍ ഇങ്ങനെ ഒന്ന് നടന്നു എന്നറിഞ്ഞതില്‍ സന്തോഷം.ഇതില്‍ പങ്കാളിയായ മജീദിന് അഭിനന്ദനങ്ങള്‍

  ReplyDelete
 8. ഭാഗ്യവാന്മാരായ ഖത്തര്‍ പ്രവാസികള്‍

  ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...