ലോകപ്രശസ്ത എഴുത്തുകാരൻ മുസ്തഫ ലുത്ഫി അൽ മൻഫലൂത്തിയുടെ 'ധനികനും പാവപ്പെട്ടവനും' എന്ന വിഖ്യാതമായ കഥയിലെ ഒരു പരാമർശമുണ്ട് : "അൽ ബത്നത്തു ലിൽ ഗനിയ്യി, ഇന്തികാമുൻ ലി ജുഇൽ ഫക്കീർ". അതായത്, "ധനികന്റെ വയർ സ്തംഭനം പാവപ്പെട്ടവന്റെ വിശപ്പിന്റെ ശിക്ഷയാണ്".
ഒരു ഭാഗത്ത് അമിതമായി ആഹാരം പാഴാക്കപ്പെടുമ്പോൾ മറുഭാഗത്ത് പാവപ്പെട്ടവർ വിശന്നു മരിക്കേണ്ടി വരുന്ന സാമൂഹികാവസ്ഥയെയാണ് അദ്ദേഹം അവിടെ അടയാളപ്പെടുത്തിയത്.
പലരും പല ഉത്തരങ്ങൾ പറഞ്ഞു. കൂട്ടത്തിൽ ഒരു പണ്ഡിതൻ പറഞ്ഞ മറുപടി രാജാവിനെ ചിന്തിപ്പിച്ചു. അദ്ദേഹം പറഞ്ഞു:
"പ്രഭോ, വിശന്നു വലയുന്ന ഒരു കുട്ടി അടുത്തിരിക്കെ കുട്ടിയെ നോക്കാതെ വെള്ളിത്തളികയിൽ സ്പൂൺ തട്ടി ഭക്ഷണം കഴിക്കുന്ന ശബ്ദമാണ് ഈ ലോകത്തെ ഏറ്റവും വെറുക്കപ്പെട്ട സംഗീതം."
അപരന്റെ വേദന കാണാതെ പോകുന്ന സുഖാഡംബരങ്ങൾ അത്രമേൽ അരോചകമാണ്. എന്നാൽ ആ പണ്ഡിതൻ തുടർന്നു പറഞ്ഞു: "ഈ ലോകത്തെ ഏറ്റവും ആനന്ദകരമായ സംഗീതം, അത്തരം വേദനകളെ ഇല്ലാതാക്കുന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും സഹായത്തിന്റെയും ശബ്ദമാണ്. പ്രയാസമനുഭവിക്കുന്നവരെ സഹായിക്കാൻ നീളുന്ന കൈകളുടെ ശബ്ദവും, സങ്കടപ്പെടുന്നവരുടെ മുഖത്ത് വിരിയിക്കുന്ന പുഞ്ചിരിയുടെ ശബ്ദം . ഇതിനേക്കാൾ മനോഹരമായ മറ്റൊരു ശബ്ദമില്ലന്നു ആ പണ്ഡിതൻ തുടർന്നു.
ഇന്ന് കാലം ഏറ്റവും ആവശ്യപ്പെടുന്നത് ഈ ശബ്ദമാണ് ഈ സംഗീതമാണ്,
ഇത്തരം ശബ്ദം നല്കുന്നവരെയാണ് സമൂഹത്തിനാവശ്യം അനാഥ മക്കളെ സ്വന്തം മക്കളെ പോലെ നോക്കിയ കുട്ടികളുടെ ജമാലുപ്പാപ്പ യെ പറ്റി എനിക്ക് മുമ്പ് സംസാരിച്ച ഓരോരുത്തരും പറഞ്ഞപ്പോൾ അദ്ദേഹത്തിന്റെ സേവനത്തിന്റെ വലിപ്പം എത്ര ആയിരുന്നു എന്നോർക്കുക ആയിരുന്നു ഈ പുസ്തകത്തിൽ ഏറ്റവും ആവർത്തിച്ച പേരും അത് തന്നെയാണ്. എന്നാൽ ആ വലിയ മനുഷ്യനോടൊപ്പം കൂടുതൽ സമയവും പ്രവർത്തിച്ച ഇപ്പോൾ അനാഥ കുട്ടികൾക്കായി ജീവിതം മാറ്റി വെച്ച വ്യക്തിത്വമാണ് ഇന്നത്തെ ഈ വേദിയിലെ അതിഥി . അദ്ദേഹം കോർത്തിണക്കിയ നക്ഷത്രങ്ങളുടെ കൂടാരം എന്ന പുസ്തകം ഇവിടെ പ്രകാശനം ചെയ്യപ്പെടുകയാണ്, ഈ ഒരു ധന്യ മുഹ്‌റുത്തതിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്.
സേവനത്തെയും കാരുണ്യത്തെയും കുറിച്ച് പറയുമ്പോൾ പുണ്യ പ്രവാചകൻ്റെ മുഹമ്മദ് നബി സ യുടെ ഒരു വചനം കൂടി നമുക്ക് ഓർക്കാം.
തന്റെ ചൂണ്ടുവിരലും നടുവിരലും ചേർത്തു പിടിച്ചുകൊണ്ട് പ്രവാചകൻ (സ) പറഞ്ഞു:
പരസ്പരം ചേർന്നുനിൽക്കുന്ന ആ വിരലുകൾ നൽകുന്ന സന്ദേശം സ്നേഹത്തിൻ്റെയും ചേർത്തുപിടിക്കലിൻ്റെയുമാണ്. അശരണർക്കും അനാഥർക്കും തണലായി നിൽക്കുന്നവർക്കുള്ള ഏറ്റവും വലിയ അംഗീകാരമാണത്.
ഇന്ന് എനിക്ക് മറ്റൊരു സന്തോഷം കൂടെ ഉണ്ട് എന്റെ ചെറുപ്പകാലത്ത് ഞാൻ കേട്ട പേരുകളിൽ ഒന്നായിരുന്നു ഇന്നത്തെ നമ്മുടെ അതിഥിയായ മായൻ കായുടേത് ഒരു കാലത്ത് നാദാപുരത്തെ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഏറെ പ്രവർത്തിച്ച വ്യക്തിത്വമായിരുന്നു അദ്ദേഹം, പലരും പല കാരണങ്ങളാലും വികലമായി കേട്ടിട്ടുള്ള ഒരു പേരായിരിക്കാം 'നാദാപുരം'. എന്നാൽ ആ നാടിന്റെ യഥാർത്ഥ മുഖം മറ്റൊന്നാണ്.ഒരു കാലത്തു നാദാപുരത്തെ വലിയ പള്ളിക്ക് മുകളിൽ വ്യത്യസ്ത വിഷയങ്ങളിൽ അഗാധമായ പഠനങ്ങൾ നടന്നിരുന്നു. ദൂര നാടുകളിൽ നിന്ന് പോലും അവിടെ പഠിതാക്കൾ എത്തിയിരുന്നു. നാടിന്റെ വലിയ വെളിച്ചം ആയിരുന്നു അവിടത്തെ പഠനം ...
പക്ഷേ, ആ ജ്ഞാനത്തിന്റെ വെളിച്ചം പള്ളിമുറ്റങ്ങളിൽ മാത്രം ഒതുങ്ങേണ്ടതല്ലെന്നും അത് സമൂഹത്തിന്റെ താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലണമെന്നും തീരുമാനിച്ച ഒരു കൂട്ടം ചെറുപ്പക്കാരുണ്ടായിരുന്നു. . വിസി ഇഖ്‌ബാൽ, കുഞ്ഞാലി മാസ്റ്റർ അബ്ദുല്ല കുരുമ്പേത്ത് ഇങ്ങനെ ഒരു പാട് പേരുകൾ ....അവർക്ക് വലിയ സപ്പോർട്ട് ആയി നമ്മുടെ ഇന്നത്തെ അതിഥി ഉണ്ടായിരുന്നു. അന്ന് എന്റെ ആ ചെറുപ്പ കാലത്ത് ഞാൻ കേട്ട ഒരു നാമം ആയിരുന്നു മായൻ മണിമ എന്നത്, അക്കാലത്ത് അവർ നാട്ടിൽ വലിയൊരു ലൈബ്രറി ഉണ്ടാക്കി. ചെറിയ കുട്ടികൾക്കായി നഴ്സറികൾ തുടങ്ങി. കേവലം മതപരമായ കാര്യങ്ങളിൽ മാത്രം ഒതുങ്ങാതെ സാഹിത്യ സദസ്സുകളും വലിയ സംവാദങ്ങളും സംഘടിപ്പിച്ചു.
വീടിന്റെ നാലു ചുവരുകൾക്കുള്ളിലിരുന്ന സ്ത്രീകൾക്ക് പോലും വായനയുടെ ലോകം തുറന്നുനൽകാൻ ആ ലൈബ്രറികൾക്ക് സാധിച്ചു.
വീടിന്റെ നാലു ചുവരുകൾക്കുള്ളിലിരുന്ന സ്ത്രീകൾക്ക് പോലും വായനയുടെ ലോകം തുറന്നുനൽകാൻ ആ ലൈബ്രറികൾക്ക് സാധിച്ചു.
ഞാൻ വായിച്ചു വളർന്നത് അവർ സ്ഥാപിച്ച ഐഡിയൽ ലൈബ്രറിയിൽ നിന്നായിരുന്നു . ഇബ്നു ഖൽദൂനിന്റെ 'മുഖദ്ദിമ' ഞാൻ ആദ്യമായി കൈയിലെടുക്കുന്നത് അവിടെ വെച്ചാണ്. ഇന്ന് ലോകത്തിന്റെ ഏത് കോണിൽ പോയാലും എന്റെ പേരിനൊപ്പം 'നാദാപുരം' എന്ന് ചേർക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് അവിടുത്തെ ആ മഹത്തായ സാഹിത്യ-സാംസ്കാരിക അന്തരീക്ഷമാണ്. ഞാൻ എന്നും ആഗ്രഹിക്കുന്ന ആ മഹത്തായ സാഹിത്യ സാംസ്കാരിക അന്തരീക്ഷം സ്നേഹത്തിന്റെ സമത്വത്തിന്റെ മത സൗഹാർദത്തിന്റെ ആ മധുരാർദ്ധമായ അന്തരീക്ഷം അതിനു പിന്നിൽ പ്രവർത്തിച്ച ഒരാൾ എന്ന നിലക്ക് ഒരു പാട് ബഹുമാനത്തോടെയാണ് മായ്‌നിക്കയെ ഞാൻ കാണുന്നത്.
ഇന്ന് അദ്ദേഹം എഡിറ്റ് ചെയ്ത "നക്ഷത്രങ്ങളുടെ കൂടാരം" എന്ന പുസ്തകം പ്രകാശനം ചെയ്യപ്പെടുകയാണ്. ശൂന്യമായ ആകാശത്ത് വെളിച്ചം നൽകുന്ന നക്ഷത്രങ്ങളെപ്പോലെ, സമൂഹത്തിനു വെളിച്ചം നൽകുന്ന വലിയ മനുഷ്യനായിരിക്കുന്നു അദ്ദേഹം. ഞാൻ എന്റെ വാക്കുകൾ ദീർഘിപ്പിക്കുന്നില്ല ചുരുക്കുകയാണ്
എന്റെ ബാല്യത്തിൽ എന്നെ പുസ്തകങ്ങൾ വായിക്കാൻ പ്രേരിപ്പിച്ച, ഞങ്ങൾക്കൊക്കെ വലിയൊരു മോട്ടിവേഷനായിരുന്ന അദ്ദേഹത്തെ ഇന്ന് വീണ്ടും ഈ വേദിയിൽ നേരിൽ കാണാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി ഞാൻ കാണുന്നു.
വാക്കുകളിലല്ല, പ്രവൃത്തിയിൽ കാരുണ്യം നിറച്ച ഈ വലിയ മനുഷ്യസ്നേഹിയുടെ പുസ്തകത്തിനും അദ്ദേഹത്തിന്റെ ഇനിയുള്ള സേവനങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. അറിവിന്റെയും നന്മയുടെയും ഈ പ്രയാണം ഇനിയും തുടരട്ടെ.
മജീദ് നാദാപുരം


No comments:
Post a Comment
ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.