Monday, March 19, 2012

"സിക്രീത്തിലേക്കൊരു" വിനോദ യാത്ര


സുഹൃത്ത്  സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത പല  വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു.
 2012 March 16. ഖത്തറിലെ ദുഖാനിലെ "സിക്രീത്തിലേക്കൊരു" 
വിനോദ യാത്ര
ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സംഘടിപ്പിച്ച ബ്ലോഗ് മീറ്റിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പേ ദോഹയിലെ ഫേസ്ബുക്കിലെ മലയാളികളുടെ സജീവ ഗ്രൂപ്പായ ക്യു മലയാളം ഗ്രൂപ് സംഘടിപ്പിച്ച 70ഓളം പേര്‍ പങ്കെടുത്ത "ക്യു മലയാളം വിനോദ യാത്ര" ഫാമിലിയ്ക്കും ബാച്ലേര്‍സിനും ഒരു വേറിട്ട അനുഭവമായി... പകുതിയിലധികം പേരും ദോഹയിലെ ക്യു മലയാളം ഗ്രൂപ്പിലെ ബ്ലോഗ്ഗേര്‍സ് ആയിരുന്നു. നേരത്തെ പറഞ്ഞത് പോലെ എല്ലാവരും രാവിലെ തന്നെ ദോഹയിലെ റയ്യാന്‍ ഭാഗത്തുള്ള വജ്ബ പെട്രോള്‍ സ്റ്റേഷനില്‍  എത്തിച്ചേര്‍ന്നു. ഞാനും നേരത്തെ തന്നെ അവിടെ എത്തി. ഏതാണ്ട് ഒരു മണിക്കൂര്‍ വേണം അവിടെ നിന്നും ദുഖാനില്‍ എത്താന്‍.  ദുഖാനിലേക്ക് മനോഹരമായ എക്സ്പ്രസ് ഹൈവേയിലൂടെ നീണ്ട നിരയായി ഞങ്ങളുടെ വാഹനങ്ങള്‍  അതിവേഗം കുതിച്ചു.

ദുഖാനില്‍ ഞങ്ങളെ വരവേല്‍ക്കാന്‍ ഈ യാത്രയുടെ ഉപദേഷ്ടാവായ സൈഫുദ്ദീനും കുടുംബവും  കാത്തു നില്‍പ്പുണ്ടായിരുന്നു. അവിടെ എത്തിയപ്പോള്‍  ജുമുഅ നമസ്കാരത്തിന് സമയമായി. പ്രാര്‍ഥനക്ക് പോകേണ്ടവര്‍ നേരെ പള്ളിയിലേക്ക് പോയി, മറ്റ് സുഹൃത്തുക്കള്‍ സൈഫിന്റെ വീട്ടില്‍ ഇരുന്നു. പള്ളിയില്‍നിന്നും മടങ്ങി വന്നതിനു ശേഷം വിഭവ സമൃദ്ധമായ ഉച്ച ഭക്ഷണം കഴിച്ചു. ശേഷം എല്യാസ് ഇസക്കും, ജലീല്‍ സാഹിബും ചേര്‍ന്ന് ചെറിയ കലാ വിരുന്നു ഒരുക്കി  കൊച്ചുകുട്ടികളുടെ ഗാനാലാപനവും സന്‍സീതയുടെ കഥ പറച്ചിലും സലാഹിന്റെയും തന്‍സീമിന്റെയും പാട്ടും ഏറെ ഹരം പകര്‍ന്നു. അതിനു ശേഷം  ഒരു ഫോട്ടോ സെഷന്‍ ഒരുക്കി. ഏതാണ്ട് 2.35നു ഞങ്ങള്‍ അവിടെ നിന്നും ലക്ഷ്യ സ്ഥലത്തേക്കു പുറപ്പെട്ടു. 

സൈഫുദ്ദീന്‍റെ വീടിന് മുമ്പില്‍
കിലോമീറ്ററോളം മരുഭൂമിയിലൂടെയുള്ള യാത്ര തുടക്കം മുതല്‍ അവസാനിക്കുന്നത് വരെ  ആവേശഭരിതമാക്കി. ഒട്ടകങ്ങള്‍  മേയുന്ന മരുഭൂമി, ചുറ്റും മണല്‍ക്കുന്നുകള്‍. റോഡ് ഇല്ലാത്തതിനാല്‍  ശരീരം മുഴുവന്‍ കുലുങ്ങിക്കൊണ്ടായിരുന്നു യാത്ര. യാത്രയുടെ തൃല്ലില്‍  അതൊന്നും ആര്‍ക്കും ഒരു പ്രശ്നമേ ആയിരുന്നില്ല. ലക്ഷ്യസ്ഥലമായ സിക്രീത്തില്‍  എത്തുംപോഴേക്കും സമയം 3.35.

സിക്രീത്തില്‍
ഒരു ചെറിയ കോട്ടയ്ക്ക് പുറത്തു ഞങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത നേരെ ആ  കോട്ടയിലേക്ക് നടന്നു. കോട്ടയ്ക്കുള്ളില്‍ ഒരു പാടു കാലപ്പഴക്കം  തോന്നിപ്പിക്കുന്ന കുറെ മുറികള്‍. ചില ഭാഗങ്ങളില്‍ ഇടുങ്ങിയ വാതിലിലൂടെ മുകളിലേക്ക് പ്രവേശിക്കാനുള്ള ചെറിയ കോണിപ്പടികള്‍. വൃത്താകൃതിയിലുള്ള കോണിപ്പടികളിലൂടെ ചിലര്‍ മുകളിലേക്ക് കയറി. കോട്ടയുടെ വാതിലിന്  നേരെ അഭിമുഖമായി  ഒരു ചെരിഞ്ഞ കോണിയുണ്ട് ആ കോണിയിലൂടെയും പലരും ആ കോട്ടയുടെ മുകളില്‍ കയറി. താഴെ ഏതാണ്ട് മധ്യ ഭാഗത്തായി ഒരു പഴയ മജ്ലിസ് നിര്‍മിച്ചിരിക്കുന്നു, ആ മജ്ലിസ്സില്‍ അറബികളുടെ പഴയ രീതിയിളുള്ള ഇരിപ്പിടങ്ങളും അതിനു നടുവിലായി കുറെ കോപ്പകളും. ഒരു കാവ നിറയ്ക്കുന്ന ഫ്ലാസ്കും വെച്ചിരിക്കുന്നു, കുറച്ചു പേര്‍ ആ മജ്ലിസില്‍ ഇരുന്നു ഫോട്ടോ എടുത്തു. അതിനോടു ചേര്‍ന്ന മുറിയില്‍ താമസിക്കുന്ന ഒരു സുഡാനിയും കുറച്ച് പേരെയും ഞങ്ങള്‍ പരിചയപ്പെട്ടു. സുഡാനിയാണ് അവിടത്തെ കാവല്‍ക്കാരന്‍. 
ഇപ്പോള്‍ ഇതൊരു ഫിലിം സിറ്റിയായി ആണ് അറിയപ്പെടുന്നത്. എന്റെ സുഹൃത്ത് തന്‍സീം ഉച്ചഭാഷിണിയിലൂടെ അവിടെ നിന്നും മറ്റ് സ്ഥലത്തേക്കു നീങ്ങാം എന്നു സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്  അദ്ദേഹത്തിന്  ഇഷ്ടമായില്ല.  എന്താണ് പറഞ്ഞത് എന്നു തന്‍സീം അയാളോട് അറബിയില്‍ പറഞ്ഞു കൊടുത്തു എന്നിട്ടും അയാള്‍ ദേഷ്യപ്പെട്ടു കൊണ്ടിരുന്നു. ഉച്ച ഭാഷിണിയുടെ ശബ്ദം അയാള്‍ക്കത്ര  ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു.

ഒന്നു വിശ്രമിച്ച് അവിടെ നിന്നും പുറത്തിറങ്ങി നേരെ ഒരു വലിയ കുന്നിന്‍ മുകളിലേക്ക് കയറി ഓരോ ഭാഗങ്ങളിലായി  ഉയര്‍ന്നു നില്ക്കുന്ന കുന്നുകള്‍. കുന്നുകളുടെ  മുകള്‍ ഭാഗം ഒരു പ്രത്യേക രൂപത്തിലാണ്. തുറന്നു വെച്ച ഒരു മുത്ത് ച്ചിപ്പി പോലെയുള്ള  മനോഹരമായ ആ പ്രകൃതി ശില്പങ്ങള്‍ക്കു മുകളില്‍ വട്ടത്തില്‍ കല്ലുപെറുക്കി കെട്ടിവെച്ച കുറെ രൂപങ്ങളും നിര്‍മ്മിച്ചിരിക്കുന്നു. കുട്ടികളും മുതിര്‍ന്നവരും ആ കുന്നിന്റെ മുകളില്‍ വളരെ സാഹസപ്പെട്ടു കൊണ്ട് കയറി. മനോഹരമായ കാഴ്ചകള്‍ കണ്ടാസ്വദിച്ചു. അതിനു മുകളില്‍ നിന്നും ഒരു ഭാഗത്ത്  നീലക്കടലും മറു ഭാഗങ്ങളില്‍ പരന്നു കിടക്കുന്ന മരുഭൂമിയിലെ മണല്‍ത്തരികളും   ഞങ്ങള്‍ നോക്കിക്കണ്ടു.  ആ കാഴ്ച്ച ഞങ്ങള്‍ക്ക് കണ്ണിന് കുളിര്‍മ്മയേകീ. ഇടയ്ക്കിടയ്ക്ക് സൈഫുദ്ദീന്‍ ചരിത്ര പരമായ കാര്യങ്ങള്‍ വിവരിച്ചു തന്നു. "വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പ്രളയത്തില്‍ വെള്ളം നിറയുകയും പിന്നീട് വെള്ളമിറങ്ങിപോവുകയും ചെയ്ത്തത് കൊണ്ടാണ്  ആ കുന്നു അങ്ങിനെ ആയത് എന്നാണ്  ചരിത്രകാരന്മാര്‍ പറയുന്നത്".

സുഹൃത്ത് സൈഫിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നിലെ ചരിത്ര കൌതുകം ഉണര്‍ന്നു. കാലങ്ങളോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന ഈ കുന്നിന്‍ മുകളില്‍ ഒരു കാഴ്ചക്കാരനായി മാത്രം നില്ക്കാന്‍ എന്റെ മനസ്സ് എന്നെ അനുവദിച്ചില്ല. എന്റെ മനസ്സ് ഭൂത കാലത്തേക്ക് സഞ്ചരിച്ചു.  എന്റെ സ്മ്ര്‍തി പഥത്തില്‍ നൂഹിന്റെ (a) കപ്പല്‍  വിഹരിക്കാന്‍ തുടങ്ങി. ചരിത്രത്താളുകളില്‍ എഴുതിച്ചേര്‍ത്ത  ഓരോ വരികളും എന്റെ മനസ്സിലൂടെ മിന്നി മറിയാന്‍ തുടങ്ങി. ഭൂത കാലത്തിന്റെ താഴ്വരയിലൂടെ നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇടവഴികളിലൂടെ എന്റെ മനസ്സ് ഒരു നിമിഷം സഞ്ചരിച്ചു. എത്ര ശ്രമിച്ചിട്ടും ആ കപ്പല്‍ ഭാവനയിലേക്ക് കൊണ്ടുവരാന്‍ എനിക്കു കഴിഞ്ഞില്ല. കാലത്തിന്റെ മാറ്റങ്ങള്‍, എത്രയോ ഋതു ഭേദങ്ങള്‍ എത്ര വസന്തങ്ങള്‍കഴിഞ്ഞു. എത്ര പ്രവാജകന്‍മാര്‍, എത്ര രാജാക്കന്മാര്‍  ഈ മരുഭൂമിയിലൂടെ സഞ്ചരിച്ചു കാണും. ഒരു നിമിഷം ഈ കുന്നിന്‍ മുകളില്‍ നിന്നും ഞാന്‍ ഓര്‍ത്തു.  

ഈ ചരിത്രമുറങ്ങിക്കിടക്കുന്ന സ്ഥലം സൂക്ഷിക്കാനും  അതിന്റെ മനോഹാരിതയും അസ്തിത്വവും നില നിര്‍ത്താനും   ബന്ധപ്പെട്ടവര്‍ നന്നായി ശ്രമിച്ചിട്ടുണ്ട്. അതിന്റെ  ഭാഗമായി പല നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും അവര്‍ അവിടെ നടത്തിയിരിക്കുന്നു, അതല്ലാം അതിനു ഏറെ അലങ്കാരം നല്കുന്നു. ഒരു ഫിലിം സിറ്റിയായി അറിയിപ്പെടുന്നത് കൊണ്ടായിരിക്കും പ്രകൃതി ശില്പങ്ങള്‍ക്ക് പുറമെ മറ്റ് പലതും  അവിടെ അവര്‍ രൂപപ്പെടുത്തിയത്.

കുന്നുകള്‍ ഇറങ്ങി വിശാലമായ മരുഭൂമിയിലെ മുള്‍ച്ചെടികളുടെ ഇടയിലൂടെ നടക്കുമ്പോഴും നമ്മുടെ പ്രൊഫെഷനല്‍ ഫോട്ടോഗ്രാഫര്‍മാര്‍  അവരുടെ ക്യാമറ കണ്ണുകളിലേക്ക് അവിടെ ഉണ്ടായിരുന്ന ഓരോ ചരിത്രാവശിഷ്ടങ്ങളും വളരെ സൂക്ഷ്മമമായി പകര്‍ത്തി. 

നടന്നു അല്പം ക്ഷീണിച്ച ഞങ്ങള്‍ക്ക്  ഉന്മേഷം പകരാന്‍ അതാ ഈ യാത്രയുടെ മുഖ്യ സംഘാടകരായ രാമചന്ദ്രനും സുനിലും ഇസ്മാഈല്‍ കുറുബടിയും ചായയും പലഹാരവുമായി വരുന്നു. എല്ലാവരും ചായ കുടിച്ചു.
ചായ കൂടി കഴിഞ്ഞ ക്യൂ‌എം കുടുംബത്തിലെ ഓരോ അംഗവും നേരിട്ട് കൈ കോര്‍ത്ത് കൊണ്ട്  ഒരു സ്നേഹ ചങ്ങല നിര്‍മ്മിച്ചു. ആ ചങ്ങലയില്‍ അണിചേര്‍ന്ന ഓരോ അംഗങ്ങളും  പരസ്പരം സ്നേഹം പങ്ക് വെച്ചു. ആ ചങ്ങല വേദിയാക്കി ഒരു കളി സംഘടിപ്പിക്കാന്‍ ഈ യുള്ളവന്‍ ശ്രമിച്ചങ്കിലും സമയക്കുറവ്മൂലം അത് വേണ്ടന്നു വെച്ചു. പിന്നീട് അത് ഒഴിവാക്കി കുട്ടികള്‍ക്കും സ്ത്രീകളുക്കും വേണ്ടി ഒരു നാരങ്ങ യത്ന പരിപാടി നടത്തി. അതില്‍ പങ്കെടുത്ത എല്ലാവരെയും കൈ അടിച്ചു പ്രോത്സാഹിപ്പിച്ചു. ആ കായിക വിനോദം എല്ലാവരെയും സന്തോഷിപ്പിച്ചു അപ്പോഴേക്കും സമയം 5.30പലരും  കടലില്‍ പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഞങ്ങളുടെ വഴികാട്ടിയായ സൈഫ് പറഞ്ഞു ഈ സമയത്ത് കടലില്‍ പോകുന്നത് നല്ലതല്ല ഏതായാലും നിര്‍ബന്ധമാണങ്കില്‍ ഒരു 15 മിനിറ്റ് കടലില്‍ കുളിക്കാം അതില്‍കൂടുതല്‍ ആവരുത്. ഞങ്ങള്‍  കടല്‍ ലക്ഷ്യമാക്കി പുറപ്പെട്ടു തിരയില്ലാത്ത ശാന്തമായ കടല്‍ കണ്ടപ്പോള്‍ യാത്ര ഒന്നു കൂടി ഉഷാറായത് പോലെ അനുഭവപ്പെട്ടു. കടല്‍ തീരത്ത് നിന്നു ആകുന്നിലേക്ക് നോകുമ്പോള്‍ വര്‍ണിക്കാന്‍ പറ്റാത്ത കാഴ്ചയാണ് ഞങ്ങള്ക്ക് കാണാന്‍ കഴിഞ്ഞത്.

6മണി വരെ പലരും കടല്‍ വെള്ളത്തില്‍ കുളിച്ചു. മറ്റുള്ളവര്‍ അസ്തമയ സൂര്യന്റെ ഭംഗി നേരില്‍ ആസ്വദിച്ചു കൊണ്ട് ആ തീരത്ത് അങ്ങിനെ ഇരുന്നു. ഓരോരുത്തരുടെയും മനസ്സില്‍ ഒരായിരം ഓര്‍മകള്‍ മിന്നി മറഞ്ഞിട്ടുണ്ടാവും. ജീവിതത്തിനിടയില്‍ ഇങ്ങിനെ എത്ര അസ്തമയങ്ങള്‍  കഴിഞ്ഞു പോയി എല്ലാ അസ്തമയങ്ങളും പുതിയൊരു പുലരിയ്ക്ക് വേണ്ടിയാണ്. ഈ അസ്തമയവും സുന്ദര സ്വപ്നങ്ങള്‍ നിലനിര്‍ത്തുന്ന മനസ്സുകളെ  വെളിച്ചപ്പെടുത്തുന്ന പൂവുകൾ പൂത്തുലയുന്ന പച്ചപ്പുകള്‍ നിറഞ്ഞ പുതിയൊരു  പ്രഭാതത്തിന് വേണ്ടിയാവുമെന്ന ഉറച്ച വിശ്വാസത്തോടെ ആ അസ്തമയ ശോഭയും കണ്ട് ഞങ്ങള്‍ അവിടെ കുറച്ചു നേരം ഇരുന്നു. ഈയാത്രയില്‍ കണ്ട മനോഹരമായ കാഴ്ച്ചകളില്‍ ഒന്നായിരുന്നു അത്. ഒരിക്കലും മറക്കാനാവാത്ത ഒരു അനുഭവമായി  ഈ യാത്ര ഓരോരുത്തരുടെയും മനസ്സില്‍ തങ്ങി നിന്‍ല്‍ക്കുമെന്നതില്‍ സംശയമില്ല.

മരുഭൂമിയിലൂടെ വാഹനങ്ങള്‍
സമയം 6 മണി ഞങ്ങളുടെ കോര്‍ഡിനേറ്റര്‍ രാമചന്ദ്രന്‍ വിളിച്ചു പറഞ്ഞു ..
എല്ലാവരും നേരെ വീണ്ടും അവരവര്‍ വന്ന വാഹനങ്ങളിലേക്ക് തന്നെ തിരിച്ചു പോകണം. പിന്നീട് മടക്ക യാത്ര രാത്രിയിലായിരുന്നു. രാത്രിയായത് കൊണ്ട് ആ മരുഭൂമിയിലൂടെയുള്ള യാത്ര ഏറെ ദുഷ്കരമായിരുന്നു.  മൂന്നു പ്രാവശ്യം ഞങ്ങള്‍ക്ക്  വഴി തെറ്റി. ഓരോ സ്ഥലത്തും പല വാഹനങ്ങളും വഴിതെറ്റി നിര്‍ത്തേണ്ടി വന്നു. ഒടുവില്‍ രാമചന്ദ്രന്‍ ഓരോ വാഹത്തിലുള്ളവരെയും വിളിച്ചു ഒരു സ്ഥലത്ത് എത്തിച്ചേരാന്‍ ആവശ്യപ്പെട്ടു അതിനു വേണ്ടി തന്റെ ഫോര്‍വീലുമായി സൈഫ് ആ മരുഭൂമിയിലൂടെ കറങ്ങി.

ആമരുഭൂമിയില്‍ നിന്നും നാഷനല്‍ ഹൈവയുടെ അടുത്തായി നിര്‍മിച്ചിരിക്കുന്ന ഒട്ടകങ്ങള്‍ സഞ്ചരിക്കുന്ന അണ്ടര്‍ പാസ്സിനടുത്ത് ഒരുമിച്ച് ചേരുകയും എല്ലാ വാഹനങ്ങളും വന്നു എന്നുറപ്പു വരുത്തിയതോടെ ഒരു ആര്‍പ്പ് വിളിയോടെ അടുത്ത് തന്നെ വീണ്ടും കാണാം എന്നു പറഞ്ഞു സന്തോഷത്തോടെ ഞങ്ങള്‍ എല്ലാവരും പിരിഞ്ഞു.

36 comments:

 1. yathra vivaranam nannayittundu.pokanam ennu thonnunu.

  ReplyDelete
 2. good place

  ReplyDelete
 3. വിശദമായ കുറിപ്പിന് നന്ദി.
  ഇഞ്ഞും ഇഞ്ഞും ഇതേ മാതിരി പരിപാടികള്‍ മൊടങ്ങാതെ ഉണ്ടാകട്ടെ.. അതിലൊക്കെയും കൂടാന്‍ ഞമ്മക്കെല്ലാവര്‍ക്കും സാധിക്കട്ടെ..!
  ഇഷ്ട ബന്ധുക്കള്‍ക്ക് സ്നേഹ സലാം.

  ReplyDelete
 4. ഓരോ യാത്രകളും സമ്മാനിക്കുന്നത് ഓരോ അനുഭവങ്ങള്‍.. . അറിയാത്ത സ്ഥലങ്ങിലെക്കുള്ള ഇത്തരം യാത്രാ കുറിപ്പുകള്‍ താല്പര്യത്തോടെയാണ് വായിക്കാറ്. നല്ല വിവരണം. കുറച്ചൂടെ ഫോട്ടോസ് ആകാമായിരുന്നു

  ReplyDelete
 5. ആർട്ട് ഓഫ് വേവ്.. പ്രവാസലോകത്തെ മലയാളി ബ്ലോഗ്ഗേഴ്സിന്റെ ഒത്തുചേരലുകളും, വിനോദയാത്രകളും ഭംഗിയായി നടക്കുന്നു എന്നറിയുന്നതിൽ വളരെ സന്തോഷം... സിക്രീത്തിലേയ്ക്കുള്ള യാത്രകൾ പോലെ, കൂട്ടായ്മയെ വളർത്തുവാൻ സഹായിയ്ക്കുന്ന ധാരാളം പരിപാടികൾ തുടർന്നും ഉണ്ടാകട്ടെ എന്ന് ആശംസിയ്ക്കുന്നു..

  യാത്രാവിവരണം മനോഹരനായിട്ടുണ്ട്.. ചിത്രങ്ങൾ കുറച്ചുകൂടി ആകാമായിരുന്നു എന്നൊരു അഭിപ്രായമുണ്ട്... സ്നേഹപൂർവ്വം ഷിബു തോവാള.

  ReplyDelete
 6. ഫോട്ടോസ് കുറച്ചുകൂടെ ആകാമായിരുന്നു എന്ന് തോന്നി. ഇത്തരം യാത്രകള്‍ ഒരു പ്രത്യേക സുഖം കൂടി നല്‍കുന്നു, സൌഹൃദത്തിന്റെ.

  ReplyDelete
 7. സിക്രീത്തിലെ സീക്രട്ട്....കൊള്ളാം

  ReplyDelete
 8. യാത്രാനുഭവങ്ങള്‍ വാക്കുകളിലൂടെയും ചിത്രങ്ങളിലൂടെയും മനോഹരമാക്കി.

  ReplyDelete
 9. ചരിത്ര സ്മരണകള്‍ ഉറങ്ങുന്ന ഈ സ്ഥലങ്ങളിലൂടെയുള്ള യാത്ര പുത്തനറിവുകളും നവോന്‍മേഷവും നല്‍കിയിട്ടുണ്‌ടാവുമല്ലോ? മരുഭൂമിയും, കടലും. നോഹയുടെ പേടകവും, പ്രളയവുമെല്ലാം എഴുത്തിലൂടെ പ്രതിഫലിപ്പിച്ച്‌ വായനക്കാരിലേക്ക്‌ എത്തിച്ചിരിക്കുന്നു. ആശംസകള്‍ മജീദ്‌ ഭായ്‌...

  ReplyDelete
 10. സിക്രീത്തിലെ കുന്നും കോട്ടയും മനസ്സില്‍ കുടിയേറി .. ചെറുവാടി ബഹറിനില്‍ കുറച്ചു സ്ഥലങ്ങള്‍ കൊണ്ട് പോയി കാണിച്ചു. അതിനു ശേഷം ആണ് മജീദിനൊപ്പം സിക്രീത്‌ യാത്ര...
  നിങ്ങള്‍ പങ്കു വെക്കുന്ന ഈ വിവരണങ്ങള്‍ ഒരു ചരിത്ര വിദ്യാര്‍ഥിയുടെ കുതുകത്തോടെയാണ് വായിക്കുന്നത്. ഗള്‍ഫ്‌ രാജ്യങ്ങളുടെ സാംസ്കാരിക തനിമ വാക്കുകളില്‍ വരച്ചിടുന്ന നിങ്ങള്‍ ഈ ഇട്ടാവട്ടത്തു ഒതുങ്ങി കൂടുന്ന ഞങ്ങള്‍ക്ക് പകര്‍ന്നു തരുന്നത് ചില വലിയ അറിവുകള്‍ ആണ് ... ആശംസകള്‍

  ReplyDelete
 11. വളരെ നന്നായിട്ടുണ്ട്. കുറച്ചൂടെ ഫോട്ടോസ് ആകാമായിരുന്നു.

  ReplyDelete
 12. സിക്രീത്തിലെ കുന്നും കോട്ടയും എല്ലാം ഇക്കയുടെ വാക്കുകളിലൂടെ വിവരിച്ച് തന്നത് വളരെ ഇഷ്ടമായി. നല്ലൊരു യാത്രാവിവരണം തന്നെ. സുന്ദരമായി വിശദീകരിച്ച് പറഞ്ഞു. പാലക്കാടിന്റെ ബ്ലോഗ്ഗേഴ്സിന്റെയെല്ലാം കൂടി ഒരു മീറ്റ് എന്ന് വരും ആവോ ? ആശംസകൾ.

  ReplyDelete
 13. ഇതിനെക്കുറിച്ച്‌ ബിജുകുമാര്‍ ആലക്കോട്‌ ഇട്ടിരുന്ന പോസ്റ്റും വായിച്ചു കുശുംബ്‌ സഹിക്കതെയിരിക്ക്ക്യാ ,അപ്പോഴാ ദേ അടുത്താള്‍,,,നനായി കേട്ടോ ...

  ReplyDelete
 14. യാത്രാവിവരണം നന്നായിട്ടുണ്ട് ...!
  ഫോട്ടോസ് കുറെ കൂടെ ആകാമായിരുന്നു ...!
  നിങ്ങളുടെ ഈ ഒത്തുചേരലും,യാത്രകളും ഒക്കെ തുടര്‍ന്നുകൊണ്ടിരിക്കട്ടെ ... നന്നായി ട്ടോ ...!സിക്രീത്തിലെ കുന്നും കോട്ടയും ഒക്കെ നന്നായി വിവരിച്ചു ട്ടോ ...!!

  ReplyDelete
 15. ആശംസകള്‍ മജീദ്‌.
  ഈ കുറിപ്പുകള്‍ എല്ലാവര്‍ക്കുമായി പങ്കുവച്ചതിന്

  ReplyDelete
 16. എന്റെ പോട്ടം ഇല്ലാത്തതിനഌ ഞാൻ ഇത് ബഹിഷ്കരിക്കുന്നു.
  (ബിജുവും മജീദും രാമനും തിരയും അനസും എല്ലാം നന്നായി എഴുതിയിട്ടുണ്ട്. അടുത്ത യാത്രവരെ ഈ മധുരം പിന്നെ ഏപ്രിലിലെ യാത്രക്കുള്ള ഒരുക്കങ്ങൾ....
  എന്റെ ചങ്ങാതിമാർ... എനിക്ക് അല്പം അഹങ്കാരം തോന്നുന്നു....

  ReplyDelete
 17. "ചായ കൂടി കഴിഞ്ഞ ക്യൂ‌എം കുടുംബത്തിലെ ഓരോ അംഗവും നേരിട്ട് കൈ കോര്‍ത്ത് കൊണ്ട് ഒരു സ്നേഹ ചങ്ങല നിര്‍മ്മിച്ചു. ആ ചങ്ങലയില്‍ അണിചേര്‍ന്ന ഓരോ അംഗങ്ങളും പരസ്പരം സ്നേഹം പങ്ക് വെച്ചു" liked it...

  ReplyDelete
 18. കുന്നിന്‍ മുകളില്‍ നിന്ന് അറാറത്തു പര്‍വതം വരെ മനസ്സ് യാത്ര ചെയ്തല്ലോ ചരിത്രത്തിലൂടെ..
  സിക്രീതിലേക്ക് കൂടുകാരുടെ കൂടെ ചേരാത്തത് വലിയ നഷ്ടമായ്‌ എന്ന് ഈ മനോഹരമായ കുറിപ്പും തെളിയിച്ചു...
  ഭാവുകങ്ങള്‍..

  ReplyDelete
 19. നല്ല വിവരണം,നന്നായി എഴുതി
  ആശംസകൾ

  ReplyDelete
 20. ബൂലോകത്ത് കിടന്നു വെറുതെ കൊമ്പ് കോര്‍ത്ത്‌ അന്യോന്യം ചെളിവാരിയെറിഞ്ഞു ഇവിടം നാറ്റിക്കുന്ന മുട്ടാളന്മാര്‍ക്ക് ഈ സൌഹൃദം ഒരു മാതൃകയായെങ്കില്‍ എന്ന് വെറുതെയെങ്കിലും ആശിച്ചു പോകുന്നു ...

  ReplyDelete
 21. യാത്രാ വിവരണം മനോഹരമായി.. അറിയപ്പെടാത്ത ഭൂമികകളെക്കുറിച്ചറിവ് പകരാന്‍ വിധം ..
  അഭിനന്ദനങ്ങള്‍

  ReplyDelete
 22. "എല്ലാവരും രാവിലെ തന്നെ ദോഹയിലെ റയ്യാന്‍ ഭാഗത്തുള്ള വജ്ബ പെട്രോള്‍ സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഞാനും നേരത്തെ തന്നെ അവിടെ എത്തി".എത്തിയോ മജീദ്‌ ബായ്‌ ......? വൈകിപ്പോയെങ്കിലും വിവരണം നന്നായി..ആശംസകള്‍ ...

  ReplyDelete
 23. യാത്രയുടെ ചൂടും ചൂരും നന്നായി അവതരിപ്പിച്ചിരിക്കുന്നു.ആ യാത്ര കൂടുതല്‍ സൌഹൃദങ്ങളും ആത്മബന്ധങ്ങളും ഊട്ടി ഉറപ്പിക്കാന്‍ ഉതകുന്നതായിരുന്നു.നല്ല യാത്രാ വിവരണം .കൂടുതല്‍ യാത്രകള്‍ക്ക് നമുക്ക് ഏല്ലാവര്‍ക്കും അവസരം ഉണ്ടാകട്ടെ .

  ReplyDelete
 24. തകര്‍ത്ത്‌ ... :)

  ReplyDelete
 25. ക്യു എം കുടുംബത്തിനു എല്ലാ വിധആശംസകളും. ബ്ലോഗേര്‍സ് മീറ്റ് കുശുബും, കുന്നായ്മയും, കളി തമാശകളും നിറഞ്ഞു നിന്ന ചരിത ഗവേഷണം ആയിരുന്നു അല്ലെ.. :) മനോഹരമായി പോസ്റ്റ്‌

  ReplyDelete
 26. നന്നായി വിവരിച്ചു.... ചിത്രങ്ങള്‍ കുറച്ചു കൂടെ ചേര്‍ത്തിരുന്നെങ്കില്‍ ഞങ്ങളെ പോലെയുള്ളവര്‍ക്ക് വിരുന്നായേനെ...

  ReplyDelete
 27. സൌഹൃദം വളരട്ടെ....യാത്രാ വിവരണം തീർച്ചയായും സന്തോഷം നൽകി...
  അന്യ നാട്ടിലെ ഇത്തരം കൂട്ടയ്മകൾ കാണുമ്പോൾ മനസ്സ് നിറയുന്നു...ആശംസകൾ...
  നന്ദി ട്ടൊ..കണ്ണെത്താ ദൂരത്തേയ്ക്ക് ഒരു കൈ നീട്ടി കൂടെ കൊണ്ടുപോയതിൽ..!

  ReplyDelete
 28. chithrangalum, vivaranavum, manoharamayittundu...... blogil puthiya post...... ELLAAM NAMUKKARIYAAM, VAAYIKKANE.......

  ReplyDelete
 29. Interesting and informative.......!Congrats!
  Sasneham,
  Anu

  ReplyDelete
 30. ഈ ഖത്തർ ബൂലോഗരുടെ
  കൂട്ടായ്മ കണ്ട് അസൂയ വരുന്നൂ..

  വിനോദയാത്രയെന്നാൽ ഇതുപോലെ വിനോദത്തോട് ഒത്തുകൂടി നടത്തേണം..

  സിക്രീത്തിലേക്കുള്ള വിനോദ യാത്രയെ കുറിച്ചുള്ള
  നാല് പോസ്റ്റ്കൾ കണ്ടതിൽ ഏറ്റവും മികച്ച അവതരണ
  ഭംഗിയോടെ കാഴ്ച്ചവെച്ചിരിക്കുന്നത് താങ്കളാണല്ലോ അല്ലെ
  അഭിനന്ദനങ്ങൾ..കേട്ടൊ ഭായ്

  ReplyDelete
 31. പലതിരക്കുകള്‍ കാരണം വായിക്കാന്‍ വിട്ടുപോയതാണ്. മജീദിക്ക ഓര്‍മ്മപ്പെടുത്തിയത്‌ നന്നായി.

  വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. യാത്രയില്‍ എന്റെ മനസിനെ സ്പര്‍ശിച്ചത് ഫിലിംസിറ്റിയുടെ കാവല്‍ക്കാരനാണ്‌.

  ReplyDelete
 32. entha puthiyathu onnum ezhuthiyille

  ReplyDelete
 33. എത്ര രസകരമായ വിവരണം ,,ഈ യാത്രയില്‍ ഞാനും കൂടെയുള്ളത് പോലെ തോന്നിപ്പിച്ചു ..

  ReplyDelete
 34. യാത്രാനുഭവങ്ങൾ ഇഷ്ടപെട്ടു, നല്ല വിവരണം.

  ReplyDelete
 35. യാത്രാനുഭവം നന്നായിരിക്കുന്നു…. ആശംസകൾ..

  ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...