Wednesday, September 18, 2013

ജിബ്രാനെ സ്നേഹിച്ച ഷെൽവി


"വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി. കണ്ണീരിന്റെ ആ നദി ഓരോരുത്തരുടെയും ഉള്ളിലൂടെയാണ്" (ഷെൽവി എന്ന പുസ്തകം). ഡയ്സിയുടെ വാക്കുകളിലെ ദുഃഖം അത്  കാണാതിരിക്കാൻ ഒരു വായനക്കാരനും സാധിക്കില്ല. ആ വാക്കുകളിൽ അത്രത്തോളം തീവ്രതയും തീഷ്ണതയുമുണ്ട്. ഈ നദിയുടെ ഓളങ്ങൾ എന്റെ മനസ്സിനെയും തട്ടിയുണർത്തി. വർഷങ്ങൾക്കു മുമ്പുള്ള എന്റെ ഓർമ്മകൾ വീണ്ടും ഇവിടെ ജീവിക്കുകയാണ്.

ഠിക്കുന്ന കാലം ഞങ്ങൾ കുറച്ചു കൂട്ടുകാർ ചേർന്ന് കോളേജ്  ഹൊസ്റ്റലിൽ  നിന്നും  കോഴിക്കോട് ടൌണിലേക്ക് ബസ്സ്  കയറി. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ബസ്സിറങ്ങി.  സ്റ്റേഷനിൽ നിന്നും മൾബറിയിലേക്ക് നടക്കാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ. മിഠായി തെരുവിലൂടെ ഞങ്ങൾ നടന്നു പഴയ കെട്ടിടങ്ങൾ നിറഞ്ഞ  തിരക്കേറിയ തെരുവ്. പൊട്ടിപ്പൊളിഞ്ഞ റോഡുകൾ റോഡിനരുകിലായി നിറയെ വഴിവാണിഭക്കാർ  തുണികളും പാത്രങ്ങളും ചെരിപ്പുകളും നിരത്തി വെച്ചിരുക്കുന്നു. രാധാ തിയ്യേറ്റർ പരിചയമുള്ളത് കൊണ്ട് ഞങ്ങൾക്ക് മൾബറി കണ്ടത്തുക വലിയ പ്രയാസമായിരുന്നില്ല. രാധയോടു ചേർന്നുള്ള  ആര്യ ഭവനിലായിരുന്നു മൾബറി.  മൾബറി സന്ദർശിക്കുക  ജിബ്രാന്റെ പുസ്തകങ്ങൾ വാങ്ങുക അതായിരുന്നു ഞങ്ങളുടെ അന്നത്തെ ലക്ഷ്യം.

തിയ്യേറ്ററിനടുത്തത്തിയപ്പോൾ അവിടെ നീണ്ട ക്യു കണ്ടു. ഏതോ  നല്ല പടം കളിക്കുന്നു "ചില  കൂട്ടുകാർ പറഞ്ഞു " നമുക്ക് സിനിമ കണ്ടതിനു ശേഷം മൾബറിയിൽ പോകാം. ഞാൻ പറഞ്ഞു ഞാൻ വരുന്നില്ല. ഞാൻ നേരെ മൾബറിയിലേക്ക് നടന്നു ഒരു പഴയ  കെട്ടിടം അതാണ്‌ ആര്യ ഭവൻ. അതിലായിരുന്നു മൾബറി. ഇരുപത്തഞ്ചാം നമ്പർ മുറി.  മുറിയിൽ  നിറയെ  പുസ്തകങ്ങൾ അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ഒരു ലോകം. പുറത്തു വലിയ ജനത്തിരക്കും ശബ്ദ കോലാഹളങ്ങളുമുണ്ടങ്കിലും  അതൊന്നും അവിടെ കേൾക്കുന്നില്ല. വളരെ ശാന്തമായ അന്തരീക്ഷം.  കോഴിക്കോടുള്ള  മറ്റു പ്രസാധനാലയത്തിൽ  നിന്നും വ്യത്യസ്തമായി എന്തോ ഒരു പ്രത്യേകത എനിക്കവിടെ അനുഭവപ്പെട്ടു. മനസ്സിന് വല്ലാതെ ഒരു അനുഭൂതി, ആകർഷകമായ പുസ്തകങ്ങൾ ഓരോ പുസ്തകങ്ങളും ഞാൻ മാറി മാറി  നോക്കി. ഒടുവിൽ പ്രവാചകന്റെ  വില ചോദിച്ചു. ഒപ്പം ഒന്ന് രണ്ടു പുസ്തകങ്ങൾ വേറെയുമെടുത്തു.

പുസ്തകത്തിനു ഡിസ്കൌണ്ട്  ഉണ്ടോ  എന്ന് ഞാൻ ചോദിച്ചു.  ഇത് കേട്ട പുസ്തകക്കെട്ടുകളുടെ മൂലയിൽ ഇരിക്കുന്ന ഇരുണ്ട നിറമുള്ള ഒരാൾ എന്നെ അടുത്ത് വിളിച്ചു. ഞാൻ  അയാളുടെ അടുത്തു ചെന്നു. അയാൾ എന്റെ പേര് ചോദിച്ചു.  കുറച്ചു നേരം ഞങ്ങൾ പരസ്പരം സംസാരിച്ചു. സംസാരത്തിനിടയിൽ കൂട്ടുകാരെ പറ്റി അദ്ദേഹത്തോട് ഞാൻ പറഞ്ഞു "ഞങ്ങൾ  ജിബ്രാന്റെ പ്രവാചകൻ വാങ്ങാൻ  വന്നതാണ്". കൂട്ടകാരോടൊപ്പം സിനിമ കാണാൻ പോകതിരുന്നതിനെ പറ്റി അയാൾ  എന്നോട് ചോദിച്ചു. "ആ ടിക്കറ്റിന്റെ പൈസയ്ക്ക് ഒരു പുസ്തകം വാങ്ങാമല്ലോ"   ഞാൻ പറഞ്ഞു. എനിക്ക് ജിബ്രാനെ ഇഷ്ടമാണ്. ഞാൻ ജിബ്രാനെ പഠിച്ചു  കൊണ്ടിരിക്കുകയാണ്  കുറച്ചു പുസ്തകങ്ങൾ വാങ്ങണം. ജിബ്രാന്റെ ഒടിഞ്ഞ ചിറകുകൾ (അജ്നിഹത്തുൽ മുതകസ്സിറഹ്  ബ്രോകൻ വിങ്ങ്സ്) ഞാൻ വായിച്ചിട്ടുണ്ട്. ഞങ്ങൾ പഠിച്ചു കൊണ്ടിരിക്കുന്ന അറബിയിലുള്ള ജിബ്രാന്റെ പുസ്തകങ്ങളെ പറ്റി അദ്ദേഹത്തോട്  പറഞ്ഞു. "ജിബ്രാനെ പറ്റി മറ്റെന്തു അറിയാം" അയാൾ ചോദിച്ചു.

"1883ല്‍ ലബനോനിനിലെ ബിഷരിലാണ് ജിബ്രാ൯‍ ജനിച്ചത്, അറബി രീതിയനുസരിച്ച് പ്രപിതാവായ ജിബ്രാന്റെ നാമേധേയമാണ് ജിബ്രാന്  കിട്ടിയത്, മുഴുവന്‍ പര് ജിബ്രാന്‍ ഖലീല്‍ ജിബ്രാന്‍ പേരിന്റെ ആദ്യ ഭാഗം തന്റെതും രണ്ടാം ഭാഗം പിതാവിന്റെയും മൂന്നാം ഭാഗം പ്രപിതാവിന്റെയും, പ്രപിതാക്കളുടെ പേര്‍ എപ്പോഴും കുടുംബ പേരായിരിക്കുമെത്രേ. 1895 നും 1897നുമിടയില്‍ ജിബ്രാന്‍ പഠിച്ചത് ബോസ്റ്റണിലെ ക്വിന്‍സ് പബ്ലിക് സ്കൂളിലായിരുന്നു അവിടുത്തെ അധ്യാപികയ്ക്ക് ജിബ്രാന്റെ ഈ പേര് വിചിത്രമായി തോന്നി, അവരാണ് ജിബ്രാന്റെ പേര് ഖലീല്‍ ജിബ്രാന്‍ എന്നാക്കിയത്, അറബിയില്‍ ഖലീല്‍ എന്നാല്‍ ചെങ്ങാതി എന്നാണ് അര്‍ത്ഥം. പ്രണയകാലം, പ്രവാചക൯, ഒടിഞ്ഞ ചിറകുകള്‍,  ആത്മാവിന്റെ രോദനം  എന്നീവ ജിബ്രാനെ മറ്റുള്ളവരില്‍ നിന്നും തികച്ചും വ്യത്യസ്തമാക്കിയ രചനകളാണ്. കാവ്യാസ്വാദകര്‍ക്ക് കിട്ടിയ അമൂല്യരത്നങ്ങളില്‍ ഒന്നായി ജിബ്രാ൯‍ കവിതകള്‍. തന്റെ തൂലികയുടെ കരുത്തും ലാളിത്യവും അനുവാചക ഹൃദയങ്ങളില്‍ തൂവല്‍സ്പര്‍ശ േമകുന്നു എന്നതാണ് ജിബ്രാ൯ കവിതകളുടെ ഏറ്റവും വലിയ പ്രത്യകത. കവിതയിലെ വാത്സല്യം തന്നെയായിരുന്നു കവിക്ക് ഭാഷയോടും. തന്റെ കവിതകളിലെല്ലാം ഭാഷാഭംഗികൊണ്ടും പ്രണയ സങ്കല്‍പം കൊണ്ടും സൗന്ദര്യം നിറച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യശതകങ്ങളില്‍ അറബി സാഹിത്യലോകത്ത് ഏറ്റവും പ്രശസ്തയായ എഴുത്തുകാരിയായിരുന്നു മേസിയാദ. ബോസ്റ്റണില്‍ നിന്ന് പിരമിഡുകളുടെ നാട്ടിലേക്ക് കാതങ്ങളായിരം. എന്നിട്ടും അവരുടെ പ്രണയം കത്തുകളിലൂടെ വള൪ന്നു. അവരുടെ പ്രണയം ആത്മാവിലായിരുന്നു. ഒരിക്കലും ശരീരങ്ങള്‍ കാണാ൯ മോഹിക്കാതെ ഭാവനയിലും സ്വപ്‌നത്തിലും മോസിയാദയും ജിബ്രാനും ആശയവിനിമയം നടത്തി".

എല്ലാം കേട്ടതിനു ശേഷം എന്റെ കൈ പിടിച്ചു കൊണ്ട് അയാൾ പറഞ്ഞു നന്നായി പഠിക്കൂ. അയാളുമായുള്ള സംസാരം എന്നെ വല്ലാതെ ആകർഷിച്ചു. ഒഴിവു സമയങ്ങൾ നഷ്ടപ്പെടുത്താതെ വായനക്ക് വേണ്ടി ചിലവയിക്കാൻ എനിക്കത് പ്രേരണയായി. ഞാൻ പുസ്തകത്തിന്റെ പൈസ കൊടുക്കാൻ തുടങ്ങിയപ്പോൾ അയാൾ വിളിച്ചു പറഞ്ഞു. അയാളോട് പൈസ വാങ്ങിക്കേണ്ട. എന്റെ സംസാരം അയാൾക്ക്‌ ഇഷ്ടമായത് കൊണ്ടാണോ എന്നറിയില്ല പൈസ വാങ്ങിക്കാതെ പ്രവാചനടക്കം ഒന്ന് രണ്ടു  പുസ്തകങ്ങൾ വേറെയും അയാൾ എനിക്ക് തന്നു.

മള്‍ബറിയുടെ ജീവനായ ഷെൽവിയോടാണ്  ഞാൻ സംസാരിച്ചതെന്നു പിന്നീടാണ് മനസ്സിലായത്. പിന്നീട് മള്‍ബറിയിൽ പോകുമ്പോഴൊക്കെ  പ്രൂഫുകൾ വായിച്ചിരിക്കുന്ന ഷെല്‍വിയെ കാണാറുണ്ട്‌. അറിവും അനുഭൂതിയും പകരുന്ന വൈവിധ്യമുള്ള ലോകത്ത് നിന്നും അറിവിന്റെ വാതായനങ്ങൾ തുറന്നു വായനാ ലോകത്തെ  വിസ്മയത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ  തന്ത്രങ്ങൾ  മെനയുന്ന ഒരാളായിട്ടാണ് എനിക്കദ്ദേഹത്തെ കാണാൻ കഴിഞ്ഞത്. കിംഗ്‌ മെമ്പർ ഷിപ്പിലൂടെ കൂടുതൽ വായനക്കാരെ സൃഷ്ടിക്കാനും വായനയെ ജീവിപ്പിക്കാനും ഷെൽവിക്ക്  കഴിഞ്ഞു, തപാൽ മൂലം പുസ്തകങ്ങൾ എത്തിക്കാനും മെമ്പർ മാരുടെ ഫോട്ടോസ് അടങ്ങിയ പുസ്തക കതലോഗ്സ്  അംഗങ്ങൾക്കയച്ചു കൊടുക്കാൻ ഷെൽവി  ശ്രമിച്ചു. അവർക്ക് സമയത്ത് തന്നെ പുസ്തകമെത്തിക്കാനും പുതിയ വിവരങ്ങൾ അറിയാനും അതിലൂടെ കഴിഞ്ഞു. ഓണ്‍ലൈൻ എത്തുന്നതിനു മുമ്പേ ഈ ഒരു രീതിയിലൂടെ  വായനക്കാർക്ക് പുതിയ പുസ്തകങ്ങളുടെ വിവരങ്ങൾ  എത്തിക്കാൻ ഷെൽവിയുടെ  ഈ പ്രവർത്തനം  കൊണ്ട്  കഴിഞ്ഞു. 

വ്യത്യസ്തവും ആകര്‍ഷകവുമായ നവീനാശയങ്ങള്‍ ഉൾകൊള്ളുന്ന ആധുനിക പുസ്തകങ്ങള്‍ നിരവധി മള്‍ബറിയില്‍നിന്ന് പുറത്തിറങ്ങി. സംസ്കാരങ്ങളുടെ കഥ പറയുന്ന മഹാഗ്രന്ഥങ്ങള്‍ തുടങ്ങി നവീനാശയങ്ങള്‍ വെളിച്ചം പകരുന്ന ഒരു പാട് ആധുനിക പുസ്തകങ്ങളും അന്യഭാഷാ പുസ്തകങ്ങളുടെ പരിഭാഷകളും അദ്ദേഹം പ്രസിദ്ധീകരിച്ചു. മൂന്നാം ലോക കഥ, ഭൂമിയുടെ മനസ്സിൽ, മാധവിക്കുട്ടിയുടെ കവിതകൾ ഇവയായിരുന്നു ആദ്യ കാല പ്രസിദ്ധീകരണങ്ങൾ, കാഫ്കയെയും നെരൂദയെയും കാന്റിനെയും ജിബ്രാനെയും മള്‍ബറിയിലൂടെ  മലയാളി അറിഞ്ഞു. ഖലീൽ ജിബ്രാൻ (നാടോടി, അവധൂതന്റെ മൊഴി), ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ, നിഷേധികൾ പ്രവാചകന്റെ ഉദ്യാനം, അലഞ്ഞു തിരിയുന്നവർ, എന്നിവ  ജിബ്രാന്റെ മള്‍ബറിയുടെ 89, 98 കാലയളവിൽ പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്. യതിയുടെ ഒരു പാട് പുസ്തകങ്ങൾ അദ്ദേഹ പ്രസിദ്ധപ്പെടുത്തി. വിവിധ ക്ലബ് അംഗത്വങ്ങളിലൂടെയും തപാൽ മാർഗവും  വായന പ്രോത്സാഹിപ്പിക്കാൻ മൾബെറിയിലൂടെ ഷെൽവി ശ്രമിച്ചു. ഇക്കാരണത്താൽ  തന്നെ മികച്ച പുസ്‌തകനിര്‍മ്മിതിക്കുള്ള ദര്‍ശന അന്തര്‍ദ്ദേശീയ പുരസ്‌കാരം മൂന്നുതവണ മള്‍ബറിക്ക് ലഭിച്ചു.  ഫെഡെറേഷൻ ഓഫ് ഇന്ത്യൻ പബ്ലിഷേഴ്സ്ൻറെ 1998 ലെ Excellence in Book Production Award ഉം, അക്ഷരപുരസ്കാരവും മള്‍ബറികു ലഭിച്ചു. പുസ്തക പ്രസാധനത്തില്‍ ഒരു പാട് നല്ല നല്ല  മാറ്റങ്ങള്‍ വരുത്താൻ ഷെൽവിക്കു കഴിഞ്ഞു. പഴയ  പുസ്തകനിര്‍മാണ രീതികളെ ഷെല്‍വി മള്‍ബറിയിലൂടെ മാറ്റി. ആകർഷകമായ ലേഔട്ട്‌, കവർ, സ്പയിൻ, പേജ് സെറ്റിംഗ്സ് തുടങ്ങിയ പുസ്തകത്തിന്റെ മട്ടിലും കെട്ടിലും വരെ ഷെൽവി ശ്രദ്ധിച്ചു, പുസ്തകം അതിന്റെ ഉൾകാമ്പിനു പുറമേ കാഴ്ചയിലും മനോഹരമായിരിക്കണം എന്ന  കണിശത അദ്ദേഹത്തിനുണ്ടായിരുന്നു. ഇന്ന് പുസ്തകപ്രസാധനത്തില്‍ കാണുന്ന പല  നവീന രീതികല്ക്കും തുടക്കം കുറിച്ചത്  ഷെൽവിയാണെന്ന് പറയാം. ചുരുങ്ങിയ കാലം കൊണ്ട് തന്നെ പുസ്തക പ്രസിദ്ധീകരണ രംഗത്ത് പേരെടുക്കാൻ മള്‍ബറിക്ക് കഴിഞ്ഞു.  പ്രസാധന രംഗത്ത്  തന്റെ പേരടയാളപ്പെടുത്തി  വളരെ പെട്ടെന്ന്  തന്നെ  ഷെൽവി നമ്മെ  വിട്ടു  പോകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. 2003 ഓഗസ്റ്റ് 21-നായിരുന്നു ഷെൽവി നമ്മെ വിട്ടു പിരിഞ്ഞത്.

എന്ത് കൊണ്ട് ഷെൽവി അന്ന് എന്നോട് പൈസ വാങ്ങിയില്ല എന്ന് ഞാൻ പലവട്ടം ചിന്തിച്ചിരുന്നു ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും, പിന്നീട് ഡെയ്സിയുടെ പുസ്തകത്തിൽ നിന്നും ഞാൻ വായിച്ചെടുത്തു. ''ഞാന്‍ പുസ്‌തകങ്ങളെയാണ്‌ നിര്‍മിക്കുന്നത്‌. മത്തിക്കച്ചോടമല്ല നടത്തുന്നത്‌'' എന്ന  അദ്ദേഹത്തിന്റെ വാക്കുകൾ " പുസ്‌തകപ്രസാധനമെന്ന കലയെ വില്‍പനച്ചരക്കാക്കാന്‍ ഷെൽവി ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല.  വായനയെ പ്രോത്സാഹിപ്പിക്കുന്നതിലായിരുന്നു കൂടുതൽ ശ്രദ്ധയും. ഒരു പക്ഷെ അദ്ദേഹത്തിന്റെ ഈ സമീപനമാണോ അദ്ദേഹത്തെ തകർത്ത് കളഞ്ഞത് എന്ന് പലരും  സംശയിക്കുന്നു. പല എഴുത്തുകാരെയും നശിപ്പിച്ചതുപോലെ തുടര്‍ച്ചയായ മദ്യപാനവും ബിസിനസിലുള്ള അശ്രദ്ധയുമാണ് ഷെല്‍വിയുടെ പരാജയത്തിനു കാരണമെന്ന് പലരും വിലയിരുത്തുന്നു. ഷെല്‍വിയുടെ പല പ്രശ്‌നങ്ങള്‍ക്കും കാരണം മദ്യപാനശീലമായിരുന്നു എന്ന് ഡെയ്‌സി തന്നെ പറയുന്നുണ്ട്. "മദ്യപാനം എഴുത്തുകാരിൽ കണ്ടു വരുന്ന കൂടപ്പിറപ്പായ ഒരു ശീലമാണ്. ഒമർഖയ്യാം വരെ പാന പാത്രം നിറയെ ചുവന്ന വീഞ്ഞ്, സഖീ, പിന്നെയരികിൽ നീയും, ഈ കവിതയുമുണ്ടങ്കിൽ സ്വർഗമെന്തിനു വേറെ എന്ന് പാടിപ്പോയിട്ടുണ്ട്. മദ്യം മനുഷ്യനെ കുടിക്കാതിരുന്നാൽ മതി. പക്ഷെ, കർക്കിടക മഴയിൽ ബിയർ കഴിക്കണമെന്ന തോന്നാൻ തുടങ്ങിയാൽ പിന്നെ ആ മനുഷ്യനെ പിടിച്ചാൽ കിട്ടില്ല". (ഷെൽവി എന്ന പുസ്തകം) ഡേയ്സിയുടെ ഈ വാക്കുകൾ മദ്യത്തിൽ അടിമപ്പെടുന്ന ഏതു രംഗത്തുള്ളവർക്കും വലിയൊരു പാഠമാണ്. 

ജിബ്രാൻ എന്ന എഴുത്തുകാരനോടുള്ള അദ്ദേഹത്തിന്റെ സ്നേഹം അതായിരിക്കും മറ്റൊരു കാരണം എന്ന് ഡേയ്സിയുടെ  ഈ വാക്കുകളിൽ നിന്നും മനസ്സിലാവുന്നു   "ഷെൽവി പറഞ്ഞിട്ടാണ് ഞാൻ ജിബ്രാന്റെ മോസിയാദക്കെഴുതിയ കത്തുകൾ വായിക്കുന്നത്. ഒടിഞ്ഞ ചിറകുകൾ, പ്രവാചകൻ തുടങ്ങിയ കവിതകളിലെ ജിബ്രാനെക്കാൾ അനുരാഗത്തിന്റെ ചൂടും വെളിച്ചവുമേറ്റ ജിബ്രാനെ ഞാനവിടെ വെച്ചു കണ്ടു " (ഷെൽവി എന്ന പുസ്തകം).  ജിബ്രാന്റെയും മോസിയാദയുടെ എഴുത്തുകൾ അവർ തമ്മിലുള്ള പ്രേമബന്ധം ഏറെ ശക്തി പ്പെടുത്തിയിരുന്നു എന്നത് ഡേയ്സിയുടെ പുസ്തകത്തിൽ നിന്നും വായിക്കാൻ പറ്റുന്നുണ്ട്. "ദൂരെ ചക്രവാളത്തിനു താഴെ സൂര്യ൯ മുങ്ങാ൯ പോകുന്നു. രൂപത്തില്‍ ആശ്ചര്യം ധ്വനിപ്പിക്കും വ൪ണമേഘങ്ങള്‍. അകലെ ഒരു നക്ഷത്രം മാത്രം ഉദിച്ചുയരുന്നു. അതിന്റെ പേര് വീനസ്. അത് വിശുദ്ധ പ്രണയത്തിന്റെ ദേവത. ആ താരഭൂവിലും നമ്മെപ്പോലെ പ്രണയാത്മാക്കള്‍ കാണുമോ? അല്ലെങ്കില്‍, വീനസ് എന്നെപ്പോലെ മറ്റൊരു ജിബ്രാന്റെ സാന്നിധ്യം ആത്മാവില്‍ അനുഭവിക്കുകയാണോ?" മോസാദയുടെ ഈ കത്ത് ഇവിടെ വായനക്കാരെ സ്നേഹത്തിനപ്പുറം മറ്റു അർഥ തലങ്ങളിലേകാണ് കൂട്ടി കൊണ്ട് പോകുന്നത്. 

നല്ലൊരു പ്രാസധകൻ എന്നത് പോലെ ഷെൽവി നല്ലൊരു കവിയും എഴുത്തുകാരനുമായിരുന്നു മറ്റുള്ളവരുടെ പുസ്തകം പബ്ലിഷ് ചെയ്യുന്നതിനിടയിൽ സ്വന്തം പുസ്തകം പബ്ലിഷ്  ചെയ്യാൻ പലപ്പോഴും അദ്ദേഹത്തിനു സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ "നൊസ്റ്റാൽജിയ" ഇന്നും നമ്മുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ടിക്കുന്നു, നമ്മുടെ ഹൃദയങ്ങളോടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. കവിതയിൽ തന്റേതായ ഒരു വ്യക്തി  മുദ്ര അദ്ദേഹം പതിപ്പിച്ചു, വാക്കുകളുടെ ഭംഗിയും വർണനകളും  വായനക്കാരെ വല്ലാതെ ആക൪ഷിച്ചിരുന്നു. കവിതയിൽ ദുഖവും സന്തോഷവും ജീവിതവും മരണവും എല്ലാം ഇടകലർന്നിരുന്നു.  ഷെൽവിയുടെ മനസ്സിൽ എന്നും കവിതയുടെ കനൽക്കട്ടയുണ്ടായിരുന്നു  പ്രകൃതിയുടെ  മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും കാല്പനികതയ്ക്കപ്പുറം മറ്റെന്തോ ആയി അദ്ദേഹത്തിൻറെ കവിതയിൽ പരിണമിച്ചു.

ഷെൽവി കവിതയെ സ്നേഹിച്ചത് പോലെ സംഗീതത്തെയും ഒരു പാട് സ്നേഹിച്ചിരുന്നു സംഗീതവും അദ്ദേഹത്തിനു ജീവനായിരുന്നു, കിഷോ൪ കുമാറും ജഗത് സിങ്ങും ചിത്രാസിങ്ങും ഒക്കെ നിറഞ്ഞ ഒരു  രാഗ പ്രപഞ്ചം ഷെഹനായി എന്ന് പേരിട്ട വീട്ടിൽ നിറഞ്ഞതായി ഡെയ്സി പറയുന്നു.

ഷെല്‍വി നമ്മെ വിട്ടു പിരിഞ്ഞിട്ട് പത്തു  വർഷം കഴിഞ്ഞു.  ഷെല്‍വിയുടെ പബ്ലിക്കേഷന്‍സിലൂടെ മുഖ്യധാരയിലെത്തിയ പലരും ഷെൽവിയെ മറന്നു എന്നത് ഒരു ദുഃഖ സത്യമാണ്. ഷെല്‍വിയെക്കുറിച്ചു "ഷെൽവി എന്ന പുസ്തകം" എഴുതിയത് ഡെയ്സി തന്നെയാണ്, ഒരു പാട് കാര്യങ്ങൾ ഡെയ്സി അതിൽ   പ്രതിപാതിക്കുന്നു. അവരുടെ ജീവിതവുമായി ബന്ധപ്പെട്ടത്തിനപ്പുറം മനസ്സലിയിപ്പിക്കുന്ന ഒരു പാട് കാര്യങ്ങൾ ഡെയ്സി പറയുന്നുണ്ട്,  വീ ആർ സുദീഷിന്റെ വാക്കുകൾ അതിന്റെ ആഴം നമുക്ക് വ്യക്തമാക്കിത്തരുന്നു  ഡെയ്സി എഴുതുന്നു:""വൈധവ്യത്തിന് യാതൊരു രാഷ്ട്രീയവുമില്ല. അത് കണ്ണീരിന്റെ ഒരു വെള്ളച്ചാട്ടമാണ്. തടയണകള്‍ തച്ചുതകര്‍ത്ത് പെണ്ണിന്റെ ഉള്ളിലൂടെ ആര്‍ത്തലച്ച് അത് ഒഴുകിക്കൊണ്ടിരിക്കും, അത് പുറമേക്ക് ആരും കാണുകയില്ലെങ്കില്‍കൂടി."" പ്രിയപ്പെട്ട ഡെയ്സീ, ആത്മാവിലൂടെ ഒഴുകുന്ന അദൃശ്യയായ ആ നദി ഈ പുസ്തകത്തില്‍ ഞാന്‍ കാണുന്നു. ഡെയ്സി പറയുന്നതുപോലെ പ്രണയമായാലും വിവാഹമായാലും വൈധവ്യമായാലും ജീവിതത്തിന്റെ ദര്‍ശനങ്ങള്‍ മാത്രമാണ് അതിനെ വ്യത്യസ്തമാക്കുന്നത്. ഡെയ്സി എഴുതാതെ പോയ ഷെല്‍വിയുടെ ജീവിതാധ്യായങ്ങള്‍ ഈ പുസ്തകത്തില്‍ ഞാന്‍ വായിക്കുന്നുണ്ട്. എന്തുകൊണ്ട് അത് എഴുതാതെ പോകുന്നു എന്ന് നന്നായി തിരിച്ചറിയുന്നുണ്ട്. പലപ്പോഴും ഈ പുസ്തകത്തിലെ വിവിധ സന്ദര്‍ഭങ്ങള്‍ എന്നെ കരയിച്ചു". സുദീഷിനെ പോലെ ഈ പുസ്തകം വായിക്കുന്ന ആരെയും കരയിപ്പിക്കും എന്നതിൽ സംശയമില്ല.

ആരെയും ആകർഷിക്കുന്ന ഷെല്ലിയുടെ മനോഹരമായ ചില വരികൾ
മഴവെള്ളം കുതിച്ചൊഴുകുന്ന നിന്റെ കണ്ണുകളിലേക്ക്‌
ഞാനെന്റെ ഏകാന്തമായ വാക്കുകളൊഴുക്കുന്നു..
ചിലപ്പോള്‍ നിന്റെ ശരീരം
ഓര്‍ക്കിഡുകളുടെ തോട്ടം
വയലറ്റ്‌ ഓര്‍ക്കിഡുകളുടെ രഹസ്യവീഥിയിലൂടെ
സായാഹ്നത്തിലെ സഞ്ചാരിയായി ഞാന്‍ വരുന്നു..
ഓര്‍ക്കിഡ്‌ ഓരോര്‍മ്മയാകുന്നു


മഴ ഉണങ്ങിപ്പോയിരിക്കുന്നു;
എല്ലാ മുറിവുകളും മറന്നുപോയിരിക്കുന്നു
എല്ലാം ഉണങ്ങിപ്പോയിരിക്കുന്നു
മഴവഴിയില്‍ നിന്ന്‌-
ഞാനും നീയും മാറിപ്പോയിരിക്കുന്നു..
മറക്കുകയാണ്‌
എല്ലാം...

അദ്ദേഹത്തിന്റെ  ആത്മാവിനു  നിത്യശാന്തി  ലഭിക്കട്ടെ

49 comments:

  1. ഏകദേശം സമാനമായ അനുഭവം തന്നെ മജീദ് ഭായി എനിക്കും..
    ജിബ്രാനോടുള്ള അടങ്ങാത്ത പ്രണയമാണ് മിഠായിത്തെരുവിലെ ഞായറാഴ്ചയുള്ള വഴി വാണിഭക്കാരന്റെ കയ്യില്‍ നിന്നും കിട്ടിയ പുസ്തകത്തിലൂടെ (നെരൂദയുടെ തെരെഞ്ഞെടുത്ത കവിതകള്‍) രാധാതിയേറ്ററിന്റെ കോമ്പൗണ്ടിലേക്ക് വഴി നടത്തിച്ചത്.
    മള്‍ബറി അന്ന് ആകര്‍ഷകമായ പരസ്യ ഡിസൈനുകള്‍ കൊണ്ടും കവര്‍ , അച്ചടി , സൈസ് ഇവകൊണ്ടും പുസ്തക- ലൈബ്രറി പദ്ധതികള്‍ കൊണ്ടും ഒക്കെ ശ്രദ്ധ ആകര്‍ഷിക്കുന്ന കാലം.
    പൊതുവേ ഉള്ള അന്തര്‍മുഖത്വം കൊണ്ടാവും ഷെല്‍‌വിയെ അകലെ നിന്നും നോക്കി കാണാനേ ആദ്യം കഴിഞ്ഞുള്ളൂ. കൂടേയുള്ള ഊര്‍ജ്ജ്വസ്വലരായ ഒന്നുരണ്ടു പേരില്‍ ഒരാളാണ് എനിക്ക് ഡിസ്ക്കൗണ്ടും അതിന്റെ പദ്ധതികളും ഒക്കെ വിശദീകരിച്ച് തന്നത്.
    അങ്ങനെ റീഡേഴ്സ് ബുക്ക് സ്റ്റാള്‍ ഇറക്കിയ പ്രവാകന്‍ പിന്നെ ജിബ്രാന്റെ ഡ്രായിംഗ് -പെയിന്റിംഗുകളോടെ മള്‍ബെറി ഇറക്കി...അന്ന് ആദ്യം വാങ്ങിയതും അതാണ്..
    പിന്നെ ഒരു പാട് ജിബ്രാന്‍ കളക്ഷന്‍...ഒടുവില്‍ ഡിസി. സമ്പൂര്‍ണ്ണ കൃതികള്‍ ഇറക്കിയത് ഔട്ട് ഓഫ് പ്രിന്റ് ആയതിനാല്‍ തപ്പിത്തടഞ്ഞ് കഴിഞ്ഞ വെക്കേഷനിലാണ് സംഘടിപ്പിക്കാനായത്..
    താങ്കളുടെ ഈ കുറിപ്പിലൂടെ ഒരിക്കല്‍ കൂടെ പഴയ സ്മരണകള്‍ അയവിറക്കാനായി...നന്ദി.


    ReplyDelete
    Replies
    1. ജിബ്രാനോടുള്ള അടങ്ങാത്ത പ്രണയമാണ് മിഠായിത്തെരുവിലെ ഞായറാഴ്ചയുള്ള വഴി വാണിഭക്കാരന്റെ കയ്യില്‍ നിന്നും കിട്ടിയ പുസ്തകത്തിലൂടെ (നെരൂദയുടെ തെരെഞ്ഞെടുത്ത കവിതകള്‍) രാധാതിയേറ്ററിന്റെ കോമ്പൗണ്ടിലേക്ക് വഴി നടത്തിച്ചത്.
      മള്‍ബറി അന്ന് ആകര്‍ഷകമായ പരസ്യ ഡിസൈനുകള്‍ കൊണ്ടും കവര്‍ , അച്ചടി , സൈസ് ഇവകൊണ്ടും പുസ്തക- ലൈബ്രറി പദ്ധതികള്‍ കൊണ്ടും ഒക്കെ ശ്രദ്ധ ആകര്‍ഷിക്കുന്ന കാലം......

      നൗഷാദ് താങ്കളുടെ അവസ്ഥയും ഇവിടെ പങ്കു വെച്ചതിനു ഒരു പാട് സതോഷം ...
      ഷെൽവിയെ മറക്കാൻ നമുക്ക് കഴിയില്ല

      നല്ലൊരു പ്രാസധകൻ എന്നത് പോലെ ഷെൽവി നല്ലൊരു കവിയും എഴുത്തുകാരനുമായിരുന്നു മറ്റുള്ളവരുടെ പുസ്തകം പബ്ലിഷ് ചെയ്യുന്നതിനിടയിൽ സ്വന്തം പുസ്തകം പബ്ലിഷ് ചെയ്യാൻ പലപ്പോഴും അദ്ദേഹത്തിനു സമയം കിട്ടിയിരുന്നില്ല. അദ്ദേഹത്തിന്റെ "നൊസ്റ്റാൽജിയ" ഇന്നും നമ്മുടെ മനസ്സിൽ ഒരു നൊമ്പരം സൃഷ്ടിക്കുന്നു, നമ്മുടെ ഹൃദയങ്ങളോടായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. കവിതയിൽ തന്റേതായ ഒരു വ്യക്തി മുദ്ര അദ്ദേഹം പതിപ്പിച്ചു, വാക്കുകളുടെ ഭംഗിയും വർണനകളും വായനക്കാരെ വല്ലാതെ ആക൪ഷിച്ചിരുന്നു. കവിതയിൽ ദുഖവും സന്തോഷവും ജീവിതവും മരണവും എല്ലാം ഇടകലർന്നിരുന്നു. ഷെൽവിയുടെ മനസ്സിൽ എന്നും കവിതയുടെ കനൽക്കട്ടയുണ്ടായിരുന്നു പ്രകൃതിയുടെ മാധുര്യവും അനുഭവവും ദാരിദ്ര്യത്തിന്റെ കയ്പ്പും തീവ്രതയും കാല്പനികതയ്ക്കപ്പുറം മറ്റെന്തോ ആയി അദ്ദേഹത്തിൻറെ കവിതയിൽ പരിണമിച്ചു.

      Delete
  2. മജീദ്‌ ഭായ് .
    ഭംഗിയായ വായന . ഒരു പുസ്തകത്തെയല്ല ഒരു ജീവിതത്തെയാണ് പറഞ്ഞു തന്നത് . ഷെൽവിയെ കുറിച്ച് കൂടുതൽ അറിയില്ലായിരുന്നു എനിക്ക് . പക്ഷേ അറിയണം എന്നുമുണ്ടായിരുന്നു . ചില
    പോസ്റ്റുകളോട് ഒരിഷ്ടം തോന്നാറുണ്ട് . പാശ്ചാതലതിൽ ആര്യഭാവനും രാധയും പിന്നെബുക്ക് ഷോപ്പിൽ ബുക്ക്‌ പരതുന്ന നിങ്ങളുമൊക്കെ വായനയോട്‌ ഒരു അടുപ്പം തോന്നിച്ചു എന്നത് മറ്റൊരു സത്യം .
    "ഷെൽവി എന്ന പുസ്തക" ത്തിന്‍റെ പേജുകൾ എന്ന് മറിക്കാനാവും എന്നറിയില്ല . എന്റെ വായന തിരിച്ചു വരുന്നതും കാത്ത് കുറേ പുസ്തകങ്ങൾ ഇരിപ്പുണ്ട് . മുമ്പൊരു പോസ്റ്റിൽ പറഞ്ഞ പോലെ വായ ആസ്വാദനം വായിക്കുന്നതിലൂടെ തീരുന്നു ഒരു ബുക്കിന്‍റെ വായന . മനോഹരമായാണ് മജീദ്‌ ഭായ് ഇത് പറഞ്ഞത് . സ്നേഹം സന്തോഷം

    ReplyDelete
    Replies
    1. ൻസൂര് വായിച്ചതിനു അഭിപ്രായം പറഞ്ഞതിനും ഒരു പാട് നന്ദി

      ഷെൽവി കവിതയെ സ്നേഹിച്ചത് പോലെ സംഗീതത്തെയും ഒരു പാട് സ്നേഹിച്ചിരുന്നു സംഗീതവും അദ്ദേഹത്തിനു ജീവനായിരുന്നു, കിഷോ൪ കുമാറും ജഗത് സിങ്ങും ചിത്രാസിങ്ങും ഒക്കെ നിറഞ്ഞ ഒരു രാഗ പ്രപഞ്ചം ഷെഹനായി എന്ന് പേരിട്ട വീട്ടിൽ നിറഞ്ഞതായി ഡെയ്സി പറയുന്നുണ്ട്

      Delete
  3. ഹൊ! എത്ര മനോഹരമായ വിവരണം
    അറിവുകളെ കുറിച്ച് എഴുതിയ ഈ വലിയ അക്ഷരങ്ങളിലും ഒരു പാട് അറിവുകൾ, ഷെൽവിയും മറ്റും
    സത്യത്തിൽ ഇതിൽ പലതും പുതുമയുള്ളത് തന്നെ

    ആശംസകൾ

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... shaju

      Delete
  4. ഷെൽവി...
    "ഷെൽവി എന്ന പുസ്തകം"...
    മനോഹരമായി താങ്കൾ പകർന്നു ...നന്ദി
    പ്രവാസി വർത്തമാനത്തിൽ ശ്രദ്ധിച്ചു

    "ഈ തെരുവുകളിൽ എന്റെ ആത്മാവിന്റെ നുറുങ്ങുകൾ ഞാൻ ചിതറിയിട്ടുണ്ട്. എന്റെ സ്വപ്നങ്ങളാകുന്ന കുട്ടികൾ ഇവിടെ അലഞ്ഞു തിരിയുന്നു. ഇല്ല, വേദനയില്ലാത്ത സ്വാസ്ഥ്യത്തോടെ എനിക്ക് പിൻവാങ്ങാനാവില്ല. ഇന്ന് ഞാൻ ഉപേക്ഷിച്ചു പോകുന്നത് വെറും മേലങ്കിയല്ല. എന്റെ കൈകൾ കൊണ്ട് ഞാൻ വരച്ചെടുത്ത സ്വന്തം ചർമ്മം. എനിക്കു പിറകിൽ ബാക്കിയാവുന്നത്‌ ഒരു വിചാരമേയല്ല, മറിച്ച് വിശപ്പും ദാഹവും കൊണ്ട് മധുരിച്ചു പോയ ഒരു ഹൃദയം" (പ്രവാചകൻ- ജിബ്രാൻ)

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... mt manaf

      Delete
  5. പത്രങ്ങളില്‍ വായിച്ചുള്ള അറിവേയുള്ളു ഷെല്‍വിയെപ്പറ്റി
    ഇപ്പോള്‍ കൂടുതല്‍ അറിഞ്ഞു

    താങ്ക്സ്

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... ajith

      Delete
  6. മള്‍ബറി എന്നുവായിച്ചപ്പോഴാണ് എന്‍റെ ഓര്‍മ്മകള്‍ പിന്നാക്കം സഞ്ചരിച്ചത്‌.
    ഞാന്‍ഗള്‍ഫില്‍നിന്ന് തിരച്ചുവന്ന് വീണ്ടും ലൈബ്രറിയും പുസ്തകങ്ങളുമായി ബന്ധംപുലര്‍ത്തിയിരുന്ന 1989-90 കാലഘട്ടം.അന്നാണ് മള്‍ബറിയെ പറ്റി(മാസിക വഴിയാണെന്ന് തോന്നുന്നു)അറിഞ്ഞതും പുസ്തക പദ്ധതിപ്രകാരം അതില്‍ ഞാന്‍
    ലൈഫ് മെമ്പര്‍ഷിപ്പ് എടുത്തതും.പുതിയതായി ഇറങ്ങുന്ന പുസ്തകങ്ങള്‍ പോസ്റ്റുവഴി
    കൃത്യമായി കിട്ടികൊണ്ടേയിരുന്നു.പിന്നെ ഇതിന്‍റെ ഉടമയായ ശ്രീ.ഷെല്‍വി നിര്യാതനായി എന്നും അദ്ദഹത്തിന് കടബാധ്യതകള്‍ ഉണ്ടായിരുന്നെന്നും അറിയാന്‍ കഴിഞ്ഞു.കാണാത്ത പരിചയപ്പെടാത്ത ആ മനുഷ്യന്‍റെ വേര്‍പ്പാടില്‍ സത്യമായും മനസ്സില്‍ വേദനയുണ്ടായി.മള്‍ബറിമാസികയിലൂടെ അദ്ദേഹം ചെയ്യുന്ന നല്ലകാര്യങ്ങള്‍
    ഒരു പുസ്തകപ്രേമിയായ ഞാനും വായിച്ചറിഞ്ഞിരുന്നു...
    മജീദ് ഭായി ഷെല്‍വിയെ പറ്റി വളരെയേറെ അറിവുകള്‍ പകര്‍ന്നുതന്നു.നന്ദിയുണ്ട്. അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്ക്‌ ഷെല്‍വിയുടെ വേര്‍പാട്‌ നഷ്ടം തന്നെയാണ്...
    ആശംസകള്‍

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... c.v thankappan

      Delete
  7. ഷൽവിയെ കുറിച്ചുള്ള അക്ഷരങ്ങൾ ഖലീൽ ജിബ്രാനോട്‌ ചേർത്ത് വെച്ചപ്പോൾ വായന ആസ്വാദകരമായി ...
    അടുത്ത അവധിക്ക് ആര്യഭവനിൽ മാത്രമല്ല, ഷൽവിയുടെ മൽബറിയിലും കയറാൻ താങ്കളുടെ എഴുത്ത് പ്രേരിപ്പിക്കുന്നു.
    നന്ദി !

    ReplyDelete
  8. വളരെ മനോഹരമായ അവതരണം.ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു.ആശംസകളോടെ

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... muhammad

      Delete
  9. മജീദ് ഷെല്‍വിയെ പറ്റി വളരെയേറെ പകര്‍ന്നുതന്നു

    ഒരിക്കല്‍ കൂടെ മിഠായിത്തെരുവിലെ പഴയ സ്മരണകള്‍ അയവിറക്കാനായി.

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... pazhaya ormakal veendum
      abdul jaleel

      Delete
  10. ഷെല്‍വിയെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ അറിഞ്ഞത് , ബെന്യാമിന്ഠെ കുറിപ്പുകള്‍ വഴിയാണ്. മജീദിന്റെ ഈ കുറിപ്പിലൂടെയാണ് ഡെയ്സിയുടെ ഷെല്‍വിയെ അറിയുന്നത്. പുസ്തകം വാങ്ങാനും വായിക്കാനും പ്രേരിപ്പിക്കുന്നു മനോഹരമായ ഈ എഴുത്ത് . നന്ദി മജീദ് ...

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... kunjus

      Delete
  11. മലയാളത്തിൽ പുസ്തകപ്രസാധനരംഗത്ത് ഒരുപാട് പുതുമകൾ കൊണ്ടുവന്ന പ്രസ്ഥാനമായിരുന്നു മൾബെറി. ആകർഷകമായ രീതിയിലുള്ള കവറുകളും, ലേ-ഔട്ടും പുസ്തകകങ്ങളെ ആകർഷകമാക്കി വായനക്കു പ്രേരിപ്പിക്കും എന്ന് മലയാളത്തിലെ പ്രസാധകരെ പഠിപ്പിച്ചത് ഷെൽവിയാണ്. പലതരം മെമ്പർഷിപ്പുകളിലൂടെ വായനക്കാരെ പ്രസാധകനിലേക്ക് എത്തിക്കുന്ന രീതികൾ പരിചയപ്പെടുത്തിയതും ഷെൽവിയാണ്.... എന്നാൽ ഇതിനൊക്കെ പുറമെ ഇന്ന് മലയാളം ആഘോഷിക്കുന്ന പല പ്രമുഖരുടേയും ആദ്യപുസ്തകം ഇറക്കിയതും കവർപേജിൽ തന്നെ അച്ചടിച്ച വലിയ ബഹുവർണചിത്രത്തിലൂടെ ഇതാ ഈ എഴുത്തുകാരനെ പരിചയപ്പെടൂ എന്ന മട്ടിൽ വായനക്കർക്കിടയിൽ അവരെ ശ്രദ്ധേയരാക്കിയതും ഷെൽവി എന്ന വലിയ മനുഷ്യനായിരുന്നു എന്ന് ഇന്ന് പലർക്കും അറിയില്ല. ദൗർഭാഗ്യമെന്നു പറയട്ടെ ഷെൽവിയിലൂടെ മലയാള സാഹിത്യരംഗത്ത് നല്ലൊരു ആമുഖം ലഭിച്ച ആ പ്രമുഖർ പലരും ഇന്ന് ഷെൽവിയെ ഓർക്കുന്നതിന്റെ അടയാളങ്ങളൊന്നും കാണുന്നുമില്ല.... നല്ലൊരു കവിയും എഴുത്തുകാരനും ആയിട്ടും സ്വന്തം പുസ്തകങ്ങളേക്കാൾ മറ്റുള്ളവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ താൽപ്പര്യമെടുത്ത ഷെൽവിയുടെ ആത്മാർത്ഥത ഇന്ന് എത്രപേർക്ക് പിന്തുടരാനാവും.

    ആര്യഭവൻ ലോഡ്ജിലെ മുറിയിൽ നിന്ന് മലയാളത്തിലെ നവഭാവുകത്വത്തിന്റെ തുടക്കം ലോകത്തെ അരിയിച്ച മൾബെറി ബുക്സ് സാധാരണ നിലയിൽ വലിയൊരു പ്രസാധകസംസ്കാരമായി വളർന്ന് വികസിക്കേണ്ടതായിരുന്നു. പക്ഷേ എവിടെയോ എന്തോ പിഴവ് പറ്റി ആ പ്രസ്ഥാനവും അതോടൊപ്പം ഷെൽവിയുടെ അന്ത്യവും മലയാളഭാഷക്ക് തീരാനഷ്ടമാണ് സമ്മാനിച്ചത്....

    ആത്മാർത്ഥതയുടെ അളവ് കൂടിപ്പോയതുകൊണ്ട് ജീവിതം തോൽപ്പിച്ചുകളഞ്ഞ ഒരു വലിയ മനുഷ്യനെ ഓർക്കാനും അത് മറ്റുള്ളവരോട് പങ്ക് വെക്കാനും തയ്യാറയത് വലിയൊരു കാര്യമാണ്. അഭിനന്ദനങ്ങൾ എന്ന വാക്ക് ഞാൻ ഇവിടെ ഉപയോഗിക്കുന്നില്ല. കാരണം ഷെൽവി ഒരു ദുഖമാണ് . ആ നഷ്ടം മലയാളത്തിന്റെ ദുഃഖമാണ്......

    ReplyDelete
    Replies

    1. ഇന്ന് മലയാളം ആഘോഷിക്കുന്ന പല പ്രമുഖരുടേയും ആദ്യപുസ്തകം ഇറക്കിയതും കവർപേജിൽ തന്നെ അച്ചടിച്ച വലിയ ബഹുവർണചിത്രത്തിലൂടെ ഇതാ ഈ എഴുത്തുകാരനെ പരിചയപ്പെടൂ എന്ന മട്ടിൽ വായനക്കർക്കിടയിൽ അവരെ ശ്രദ്ധേയരാക്കിയതും ഷെൽവി എന്ന വലിയ മനുഷ്യനായിരുന്നു എന്ന് ഇന്ന് പലർക്കും അറിയില്ല. ദൗർഭാഗ്യമെന്നു പറയട്ടെ ഷെൽവിയിലൂടെ മലയാള സാഹിത്യരംഗത്ത് നല്ലൊരു ആമുഖം ലഭിച്ച ആ പ്രമുഖർ പലരും ഇന്ന് ഷെൽവിയെ ഓർക്കുന്നതിന്റെ അടയാളങ്ങളൊന്നും കാണുന്നുമില്ല....


      ശരിയാണ് പ്രതീപ് സാർ പലരും അദ്ദേഹത്തെ ഓര്ക്കുന്നില്ല. ശേല്വിയുടെ അന്ത്യം മലയാള ഭാഷയ്ക്ക് തീരാ നഷ്ടം തന്നെയാണ്...

      നിങ്ങളുടെ വിലപ്പെട്ട അഭിപ്രായത്തിന് ഒരു പാട് നന്ദി .....

      Delete
  12. വായനയുടെ പിന്നാമ്പുറങ്ങള്‍ !

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....amjath khan

      Delete
  13. അതിസുന്ദരമായൊരു ലേഖനം..
    ഷെല്‍വിയെ കുറിച്ച് പരിമിതമായ അറിവേ ഉണ്ടായിരുന്നുള്ളൂ.. നന്ദി..
    ഷെല്‍വിയെന്ന പുസ്തകവും വായിക്കാന്‍ തിടുക്കമായി..

    ReplyDelete
  14. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ.
    നല്ല പോസ്റ്റ്

    ReplyDelete
    Replies
    1. namukk prarthikkam
      thanks rosappookkal

      Delete
  15. പുതിയ അറിവാണ്.

    ReplyDelete
  16. നല്ല വായന സമ്മാനിച്ചതിന് നന്ദി.

    ReplyDelete
  17. <<<>>>> മുന്തിരിവള്ളികള്‍
    തണല്‍വിരിക്കുന്ന ആര്യഭവനിലെ ആ മുറിയില്‍ നിന്നും ഷെല്‍ബിയെ പുറത്തെയ്ക്കിറക്കി വായനക്കാരുടെ മുന്നിലേക്ക് എത്തിച്ച Artof Wave അഭിനന്ദനം അര്‍ഹിക്കുന്നു...

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി ....thulasi

      Delete
  18. എന്നെ ഇവിടെയ്ക്ക് എത്തിച്ചത് പ്രദീപ്‌ മാഷാണ് , ഷെല്‍വിയെ കുറിച്ച് കേട്ടിരുന്നു എങ്കിലും അദ്ധെഹത്തെ ഇത്രയും അടുത്തറിഞ്ഞ ഒരു പോസ്റ്റ്‌ വായിക്കുന്നത് ആദ്യമായിട്ടാണ് , പലരും മറന്നു കൊണ്ടിരിക്കുന്ന ഷെല്‍വിയെ ഓര്‍മ്മകളില്‍ നിന്നും ഉണര്‍ത്തി വായനക്കാരിലേക്ക് എത്തിച്ചത് ,അന്ന് സൌജന്യമായി തന്ന പുസ്തകത്തിനു സമാനമാകില്ല എന്നറിയാം എന്നാലും പലരും മറന്നു പോയ ആ പ്രതിഭയോട് നീതി കേടു കാണിക്കാത്ത ഈ മനസ്സിലെ എഴുത്തിനോട് വല്ലാത്ത ബഹുമാനം തോന്നുന്നു .
    ---------------------------------------------------------
    അങ്ങിങ്ങായി അക്ഷരതെറ്റുകള്‍ കാണുന്നു . ശ്രദ്ധിക്കുമല്ലോ ,

    ReplyDelete
  19. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ ശാന്തി ലഭിക്കട്ടെ ...
    സസ്നേഹം ,
    ആഷിക് തിരൂർ

    ReplyDelete
  20. ഷെൽ‌വിയെ വിശദമായി പരിചയപ്പെടുത്തിയതിന് വളരെ നന്ദി.

    ReplyDelete
  21. പുസ്തകനിര്‍മാണം ഒരു കല ആക്കി മാറ്റിയതില്‍ ഷെല്‍വി നല്ലൊരു പങ്കു വഹിച്ചു.
    മനസ്സില്‍ നന്മയുല്ലവര്‍ക്കെ പുസ്തകങ്ങളെ സ്നേഹിക്കാന്‍ കഴിയൂ..
    ഷെല്‍വി നന്മയുള്ള ഒരു നല്ല മനുഷ്യന്‍ ആയിരുന്നു.

    ReplyDelete
    Replies
    1. വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി .... ganga dharan

      Delete
  22. "The street of remembrance is vacant now
    You have passed by just before"
    Shelvi

    ReplyDelete
    Replies
    1. മറ്റുള്ളവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്ന തിരക്കിൽ സ്വന്തം പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ഷെൽവി മറന്നു നല്ല ഒരു കവിയായിരുന്നു ഷെൽവി, ഷെൽവി യുടെ മനോഹരമായ വരികൾ ഇവിടെ പോസ്ടിയത്തിനു ഒത്തിരി നന്ദി ഹബീബ്

      Delete
  23. Nice write up Basheerka
    Though purely personal worth reading
    Best wishes

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. ഹൃദയം തൊട്ടുള്ള എഴുത്ത് ആശംസകള്‍ മജീദ്‌ ഭായ്

    ReplyDelete
  26. ഷെൽവിയെന്ന കാവ്യം.. നന്നായി എഴുതി, നന്മകൾ നേരുന്നു.

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...