Thursday, December 9, 2021

റാബിയ നജാത്തിന്റെ പുസ്തകം "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"

 


റാബിയ നജാത്തിന്റെ പുസ്തകം   "കൂട്ടെഴുത്തു" ഒരു ആസ്വാദനക്കുറിപ്പ്"

പെണ്ണിന്റെ ഉള്ളിൽ നിന്ന് വരുന്ന ശബ്ദമാണ്ആ ര്‍ക്കും അടിച്ചമര്‍ത്താന്‍ കഴിയാത്ത, കുഴിച്ചു

മൂടാന്‍ കഴിയാത്ത കാഴ്ചകളും അനുഭവങ്ങളും പ്രതിഷേധങ്ങളുമാണ്  കവിതകളില്‍ നിറഞ്ഞു നിൽക്കുന്നത് 

അനാഥത്വം അനുഭവിക്കുന്ന സ്ത്രീകളുടെ ശബ്ദം. അവയുടെ ശബ്ദമില്ലാത്ത കരച്ചിലുകളും അഗ്നിസ്പുരണങ്ങളും ആണ്

അവതാകാരൻ പറഞ്ഞത് പോലെ ഉള്ളിലെരിയുന്ന പ്രതിഷേധത്തിന്റെ കനലുകൾ ഊതി കാച്ചി എടുക്കുകയാണ് വാക്കുകൾക്ക് തീ പിടിച്ചിരിക്കുന്നു പ്രതിഷേദാഗ്നിയുടെ ജ്വലന ശേഷി ഉള്ളവയാണത് . മാനവികതയുടെ പ്രവിശാല ഭൂമിയിൽ നിന്ന് ഉറച്ചൊരു നിലപാട് പറച്ചിലാണ്,   നെഞ്ച് പൊള്ളിക്കരയുന്ന ഒരു പെൺ മനസ്സാണ് ഇവിടെ എഴുത്തുകാരിയുടേത്. തന്റെ ശരികള്‍ ഉറക്കെ വിളിച്ചു പറയുകയും ആ ശരികളെ തന്റെ നിലപാടുകളായി കാണുകയും ആ നിലപാടുകളെ തന്റെ രാഷ്ട്രീയമായും എഴുത്തിലൂടെ കൊണ്ടുവരികയും ചെയ്യുകയാണ് റാബിയ ചെയ്യുന്നത് . .  വര്‍ധിച്ചുവരുന്ന ജീര്‍ണതകളെ കുറിച്ചും, മൂല്യച്യുതിയെക്കുറിച്ചും, വല്ലാതെ വ്യാവലാതി പെടുന്നുണ്ട് റാബിയ    സ്ത്രീകള്‍, ന്യൂന പക്ഷങ്ങള്‍, തുടങ്ങിയ അടിസ്ഥാന വര്‍ഗത്തിന് ഇടം കിട്ടാതെ  വരുമ്പോൾ സ്ത്രീകൾക്കും കുഞ്ഞുങ്ങൾക്കും  നീതി കിട്ടാത്തത് കാണുമ്പോൾ നീതിക്ക് വേണ്ടി ധർമത്തിന് വേണ്ടി ശബ്ദിക്കുകയാണ്.

ജീവിതസൗകര്യങ്ങള്‍ ആര്‍ജ്ജിച്ച് മധ്യവര്‍ഗ്ഗ ജീവിതരീതികളിലേക്കും കാഴ്ചപ്പാടുകളിലേക്കും എത്തപ്പെടുന്ന ഒരു പ്രദേശത്തിന്റെ  കനല്‍മൂടിക്കിടക്കുന്ന സാമൂഹ്യപ്രതിബദ്ധതയെ ഊതി തെളിയിക്കാൻ നജാത് കവിതകളിലൂടെ ശ്രമിക്കുന്നുണ്ട് പ്രത്യേകിച്ച് അവർ ജീവിക്കുന്ന ചുറ്റു പാടുകളിൽ നിന്ന്  ആ പ്രേത്യേക രാഷ്ട്രീയ  പരിതസ്‌തിയിലുള്ള പ്രദേശത്ത് നിന്ന് പ്രത്യേകിച്ച് നാദാപുരം പോലെയുള്ള ഒരു പ്രദേശത്ത് നിന്ന് 

ലോകത്തിന്റെ പല കോണുകളിൽ നിന്നും കേൾക്കുന്ന വാർത്തകളെ ഓർത്തു വല്ലാതെ പരിതപിക്കുന്നുണ്ട്  നജാത്  മൃഗീയനാക്കുന്നകാമ വികാരം  കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്ന ഒരു പാശ്ചാത്തലം നമുക്ക് മുമ്പിൽ നിത്യ സംഭവമായി വിളംബരം ചെയ്യപ്പെടുമ്പോൾ.   അതിനെതിരായി പ്രതിരോധം തീർക്കുന്നുണ്ട് ...  അവരുടെ വിങ്ങലുകൾ വായനക്കാരന് വായിച്ചെടുക്കാൻ പറ്റും ..

അവരുടെ വരികൾ നോക്കൂ ..

വാർത്തകളെല്ലാം മനസ്സിനെ വേട്ടയാടി കൊണ്ടിരിക്കുന്നു

വിഷമങ്ങൾ പെയ്തിറക്കാൻ

കണ്ണീരു പോലും മടിച്ചു നിൽക്കുന്നു

കടലാസ്സിൽ കോറി ഇടാൻ നേരം  

മനസ്സ് ശൂന്യമായിടുന്നു  

പലയിടത്തും ഒരു  ശൂന്യത   ഒരു തരം നിരാസക്തി പടർത്തുന്നുണ്ട്  വേദനയ്ക്കും   സന്തോഷത്തിനും ആഹ്ലാദത്തിനും   പകർന്നു തരേണ്ട  വരികളുടെ  സ്വാചന്ദ്യം അതിലുണ്ട്. ധർമ വ്യസനിതകളും സംഘർഷങ്ങളും ഇന്ദ്രീയാതീതമായ ഒരു താളത്താൽ ആദേശം ചെയ്യാൻ നജാത് വരികളിലൂടെ  ശ്രമിക്കുന്നുണ്ട് എന്ന് പറയാം ...

എത്ര കനപ്പെട്ട വരികൾ ആണ് ഇതൊന്നു നോക്കൂ

കനം

വാക്കുകൾ

കൂടിച്ചേരാത്ത വിധം

മനസ്സിന് കനം വെച്ചപോലെ

വരികൾ പിടയുന്നു വെങ്കിലും

കോർത്തിണക്കാൻ

കഴിയാത്ത വിധം

ഹൃദയം മരവിച്ച പോലെ ..

പല പെൺകുട്ടികളും പറയാൻ മടിക്കുന്ന തന്റെ വിധി എന്ന് പറഞ്ഞു മിണ്ടാതെ ജീവിതം തള്ളി നീക്കുന്ന വല്ലാതെ പ്രയാസം അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി തന്റെ പെന നജാത് ചലിപ്പിച്ചത് ഇങ്ങനെയാണ് എത്ര ആർജവുമുള്ള വാക്കുകളാണ് നജാത്തിന്റെ ചോദ്യം ഓരോരുത്തരുടെയും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തും 

വല്ലാതെ മനസ്സിൽ തട്ടുന്നുണ്ട് ഈ ചോദ്യം 

"തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ

അവളെ ജീവനോടെ കാണൽ"


സ്ത്രീ

സാധാരണ നമ്മുടെ കയ്യിലുള്ള എന്തിനെയും

ഒരു വില വാങ്ങിയേ നാം മറ്റൊരാൾക്ക്

കൊടുക്കാറുള്ളൂ അത്ര ഏറെ പ്രിയപ്പെട്ടവർക്കോ

നമ്മെക്കാൾ അവകാശപ്പെട്ടവർക്കോ അതുമല്ലേൽ

നമുക്ക് ആവശ്യമില്ലാത്തതോ ആണേൽ വെറുതെ നൽകും ....

അല്ലാതെ  വിലയും വസ്തുവും വാങ്ങുന്ന ആൾക്ക്

കൊടുത്ത് ഏതെങ്കിലും ഒരു വസ്തുവിനെ ഉപേക്ഷിക്കാനോ

മറ്റൊരാൾക്ക് നൽകാനോ ഉണ്ടോ

അപ്പോൾ നിങ്ങൾക്ക് ഒട്ടും ഉപകാരം ചെയ്യാത്ത

വസ്തുവിനേക്കാൾ വിലയില്ലാത്തത് ആണോ

നിങ്ങളുടെ പെൺകുട്ടി

ഒന്നുകിൽ കെട്ടുന്നവൻ

ഉളുപ്പുള്ളവൻ ആവണം അല്ലേൽ

പണ്ടവും കൊടുത്ത് എന്റെ

മകളെ ഒഴിവാക്കേണ്ട ഗതികേട് എനിക്കില്ലന്നു ഉറപ്പുള്ള

രക്ഷിതാവണം  അതു മല്ലേൽ

പെണ്ണ് തന്റെ വില തിരിച്ചറിയണം

മാത്രമല്ല ഒരു പരാജയപ്പെട്ട ദാമ്പത്യ ജീവിതം തന്റെ മകൾ നയിക്കുന്നത്

കാണുമ്പോൾ തിരിച്ചു വിളിക്കാനുള്ള

തന്റേടം രക്ഷിതാക്കൾ കാണിക്കണം

തൂങ്ങി ആടുകയോ രക്തമൊലിപ്പിച്ചു കിടക്കുകയോ ചെയ്യുന്ന മകളെ കാണുന്നതിലും നല്ലത് അല്ലെ

അവളെ ജീവനോടെ കാണൽലോകം എല്ലാ മേഖലകളിലും പുരോഗമിക്കുകയും വളരുകയും ചെയ്യുമ്പോഴും പാവങ്ങളുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും എണ്ണം അനുദിനം കുറയുന്നതിനു പകരം, കൂടുകയാണെന്ന

സത്യം കവിതകളിലൂടെ വിളിച്ചു പറയുന്നുണ്ട്. അവതാരകൻ പറഞ്ഞത് പോലെ   സമൂഹത്തിൽ അരിക് വത്കരിക്കപ്പെട്ടവർ പിന്നെയും പിന്നെയും പിന്നോക്കാവത്കരിക്കപ്പെടുമ്പോൾ വിദ്യാർത്ഥിത്വത്തിന്റെ ആത്മാംശം ഉൾക്കൊണ്ട് കൊണ്ട് അനീതിക്കെതിരെ കലാപം കൂട്ടുകയാണ് .. നജാത്


എഴുത്തിന്റെ  ആർജവം കാണിക്കുന്ന വരികളാണ്. ഇത്

എഴുതാനായി

ജനിച്ചവക്ക് ഒരിക്കലും

വരികളെ തളച്ചിടാൻ കഴിയില്ല

അവരവസാനിക്കുവോളം അവരിലെ വരികൾക്ക്

ജീവൻ വെച്ച് കൊണ്ടിരിക്കും


ജീവിതത്തിലെ താളവും സംഗീതവുമാണ് കവിതകളിൽ  ഉള്‍ച്ചേര്‍ന്നിട്ടുള്ളത്.ഇന്നത്തെ യുവ തലമുറയെ ഓർത്ത് കവി വല്ലാതെ വേവലാതി പെടുന്നുണ്ട് ചെറിയ മൂന്നു വരികളിൽ ഒരു കാലത്തെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്

നമുക്ക് ചുറ്റിലും കാണുന്ന ഈ ഒരു കാഴ്ച ഇവിടെ വരച്ചിടുമ്പോൾ വായനക്കാരനെ തെല്ലൊന്നുമല്ല ചിന്തിപ്പിക്കുന്നത് ഓരോ കുട്ടികളുടെയും ഭാവിയെ പറ്റി നമ്മൾ ഉണ്ടാക്കിയ ബന്ധങ്ങൾ അത് ഇനി എങ്ങനെ നില നിർത്താൻ ഇന്നത്തെ ബാല്യത്തിന് കഴിയും 

ഇന്നത്തെ ബാല്യം എന്ന പേരിൽ കവി പറയുന്നത് നോക്കൂ


നാല് ചുമരുകൾ ക്കുള്ളിൽ അകപ്പെട്ടു 

കൂട്ട് കൂടാൻ ആരുമില്ലാതെ

വലുതും ചെറുതുമായ 

സ്‌ക്രീനുകൾക്ക്

മുന്നിൽ തലക്കപ്പെട്ട

വികാരങ്ങൾ ഒന്നുമില്ലാത്ത

കണ്ണിനു ചുറ്റും

കറുപ്പ് ബാധിച്ച കുട്ടി ഭൂതങ്ങളാണ്

ഇന്നത്തെ ബാല്യം ...

ഓരോരുത്തർക്കും ഒരിടം ഉണ്ടാകും ദുഃഖം വരുമ്പോൾ സങ്കടം വരുമ്പോൾ അതെല്ലാം ഉള്ളിൽ ഒളിപ്പിച്ചിരിക്കാൻ വേണ്ടി നാം ശ്രമിക്കും ചിലപ്പോൾ നാം ഒറ്റക്ക് പിറു പിറുക്കും ചിലപ്പോൾ കടൽ തീരത്ത് പോയി തിരകളോട് സംസാരിക്കും,  ഓരോരുത്തർക്കും  വ്യ്ത്യസ്ത  ഇടം ആയിരിക്കുമെന്ന് മാത്രം അത്തരം ഒരു കാര്യത്തെ റാബിയ ഇവിടെ പറയുന്നത് നോക്കൂ ... 

തന്റേതായ ഒരിടം

അവിടം തനിച്ചിരുന്നു

ഒറ്റക്ക് പിറുപിറുക്കാനും

ആരോടും പറയാത്ത കഥകൾ

അവിടെയുള്ള ചെടിയോടൊ

പുസ്തകത്തോടോ

പുഴയോടോ  പറയാനും

പൊട്ടിച്ചിരിച്ചും പൊട്ടിക്കരഞ്ഞും

സ്വയം ആശ്വസിക്കാനും

നാം കണ്ടെത്തിയ ഇടം

നമ്മുടെ മാത്രമായത്


മനസ്സിനെ പറ്റി  പറയുന്ന കവിതയുണ്ട്

ചിലപ്പോൾ നൂലറ്റ പട്ടം പോലെ

പാറി പറക്കും മറ്റു ചിലപ്പോൾ നാണം

കുണുങ്ങി പെൺ കുട്ടിയായി

മൂലക്കൊതുങ്ങും


ഉത്തരമില്ല ചോദ്യങ്ങൾക്ക് ത്തരം

കണ്ടെത്താൻ

ജീവിതത്തിൽ ചിലപ്പോഴങ്കിലും

തനിച്ചിരിക്കുന്നത്

നല്ലതാണ്


പ്രകൃതി യെ കുറിച്ച് എഴുതിയ കവിത ....

വയലിൻ മുകളിലെ മാളികപ്പുറത്തിരുന്നവൻ പറഞ്ഞു

ഈ മഴയെന്നവസാനിക്കും, 

വീട്ടിലേക്ക് കയറിക്കൊണ്ടിരിക്കുന്ന വെള്ളത്തിന് ഫോട്ടോ എടുത്ത്

മൂന്നാം പ്രളയം അനുഭവിക്കും കേരളത്തിന് വേണ്ടി

പ്രാർത്ഥിക്കുക എന്ന ക്യാപ്ഷ്യനോടെ ഫേസ് ബുക്കിലും വാട്സാപ്പിലുമൊക്കെ ഷെയർ ചെയ്തു വെള്ളം പൊങ്ങി

പുച്ഛിച്ചു തള്ളിയവരുള്ളതിനാൽ അവർ രക്ഷപ്പെട്ടു

ക്യാംപിൽ ചർച്ചയുടെ പൊട്ടി പൂരം ആയിരുന്നു

ഈ സർക്കാർ എന്തെ ഒന്നും ചെയ്യുന്നില്ല തുടങ്ങി

വാദ പ്രതിവാദങ്ങൾ കത്തി കയറി അത് കേട്ടു

അടുത്തിരിക്കും വൃദ്ധൻ പുഞ്ചിരിച്ചു കൊണ്ട് പിറു പിറുത്തു

വയലും തോടും നികത്തി കണ്ട മരങ്ങൾ ഒക്കെ മുറിച്ചു

കോൺക്രീറ് കാടുകൾ നിർമിച്ചാൽ പിന്നെ ഈ പെയ്യും

മഴ ഒക്കെ എങ്ങോട്ട് പോകും

ഒരു പാട് എഴുതാൻ റാബിയ നജാത്തിനു കഴിയട്ടെ ലോകം അറിയപ്പെടുന്ന ഒരു കവയിത്രി ആയി റാബിയ മാറട്ടെ എന്നാശംസിക്കുന്നു.


Related Posts Plugin for WordPress, Blogger...