ദോഹയിലെ വിവിധ ഇന്ത്യന്‍ സ്കൂളുകള്‍ ഒരുക്കിയ ആരോഗ്യ ബോധവത്കരണ പവലിയനുകള്‍
ഏറെ ശ്രദ്ധിക്കപ്പെട്ടു. എം ഇ എസ് ഇന്ത്യൻ സ്കൂൾ, ദോഹ മോഡേണ്‍ ഇന്ത്യൻ
സ്കൂൾ, ബിർള പബ്ലിക് സ്കൂൾ. ഐഡിയൽ ഇന്ത്യൻ സ്കൂൾ, ശാന്തി നികേതൻ ഇന്ത്യൻ
സ്കൂൾ, ഡി പി സ് മോഡേണ്‍ സ്കൂൾ, എന്നീ സ്കൂൾ വിദ്യാർഥികൾ ഒരുക്കിയ ആരോഗ്യ
എക്സിബിഷൻ സന്ദർശകരെ
ആകര്ശിക്കുന്നതും വിജ്ഞാന പ്രദവുമായിരുന്നു. ലോകാരോഗ്യ
സംഘടനയുടെ ഈ വർഷത്തെ രോഗാരോഗ്യ ദിന പ്രചാരണ പ്രമേയമായ "ജന്തു ജന്യ രോഗങ്ങൾ
തടയുക" എന്ന വിഷയത്തെ കേന്ദ്രീ കരിച്ചായിരുന്നു മുഴുവൻ പ്രദർശനങ്ങളും,
രോഗം പരത്തുന്ന ജീവികളിൽ നിന്നും എങ്ങിനെയാണ് രോഗം മനുഷ്യരിലേക്ക്
പടരുന്നത് എന്ന് ലളിതമായി വിവരിക്കുന്ന പ്രദർശനങ്ങളും പ്രവർത്തന മാതൃകകളും
കുട്ടികൾ അവതരിപ്പിച്ചു. പ്രധാന ജന്തു ജന്യ രോഗങ്ങളെ കുറിച്ചും വളരെ
അപൂര്വമായി കാണപ്പെടുന്ന രോഗങ്ങളെ കുറിച്ചു സന്ദർശകരെ ബോധിപ്പിക്കാൻ
കുട്ടികൾക്ക് കഴിഞ്ഞു. ജൈവ വൈവിധ്യം സംരക്ഷിക്കേണ്ടതിന്റെയും വീടും നാടും
വൃത്തിയായി സൂക്ഷിക്കെണ്ടാതിന്റെയും ആവശ്യകതകൾ അവർ എടുത്തു പറഞ്ഞു. മലേറിയ,
പ്ലേഗ്, മന്ത്, ചികൻ ഗുനിയ മുതലായ രോഗങ്ങൾ പടരുന്ന രീതികൾ കുട്ടികൾ
ഒരുക്കിയ പ്രദര്ശന വസ്തുക്കളിൽ നിന്നും അവരുടെ വിശദീകരണത്തിൽ നിന്നും
എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്നന്നതായിരുന്നു.

ആരോഗ്യ ക്ലാസ്സുകൾ
പ്രവാസികളുടെ ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചു വിവിധ വിഷയങ്ങളിൽ വിദഗ്ദ ഡോക്ടര്‍മാര്‍ ക്ലാസ്സുകൾ നടത്തി. നൂറു ക്കണക്കിന് പേരാണ് ഓരോ ക്ലാസ്സുസ്സുകളിലും പങ്കെടുത്തത്, "വാർഷിക വൈദ്യ പരിശോധനയുടെ പ്രാധാന്യം" "കാൻസർ പ്രതിരോധിക്കാൻ കഴിയുമോ" "കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ" "വീട് കുട്ടികൾക്കുള്ള സുരക്ഷ ഗേഹം" "ആരോഗ്യ പൂർണമായ ഹൃദയത്തിന് ജീവിത ശൈലിയിലെ മാറ്റങ്ങൾ", "പുറം വേദന ആധുനിക കാലത്തെ ആരോഗ്യ പ്രശ്നം" "ബ്രസ്റ്റ് കാൻസർ മുന്കൂട്ടി കണ്ടത്താം" "ആസ്ത്മ ബോധ വത്കരണം കുടുംബങ്ങളിൽ" ഈ വിവിഷയങ്ങളിലായിരുന്നു ക്ലാസ്സുകൾ നടന്നത്.
ഫ്രണ്ട്സ് കല്ച്ചരൽ സെന്റെര് ഒരുക്കിയ "ശലഭകാലം"
"ഗത കാലത്തിന്റെ ചിത്രങ്ങളിലേക്ക് ഒരു തിരിച്ചു പോക്ക്" വർത്തമാന കാലത്തിന്റെ അവിവേഗങ്ങളും അതി വേഗങ്ങളും കാണിക്കുന്ന അനുഭവങ്ങളുടെ പുനരാവിഷ്കാരം, ഭാവിയിൽ സംഭവിക്കരുതേ എന്ന് പ്രാർഥിക്കുന്ന ദുരന്ത ഭാവനകളുടെ സുന്യാത്മ ചിത്രീകരണം, ഗതകാലത്തിന്റെ നന്മകളും സമ കാലത്തിന്റെ പ്രതീക്ഷകളും സമന്വയിക്കുന്ന ശലഭ കാലത്തിനായുള്ള പ്രാർഥനകൾ. ഇവയായിരുന്നു ശലഭത്തിലൂടെ ആവിഷ്കരിച്ചത്. പഴയ കാല ഓർമകളെ വീണ്ടും തിരിച്ചു കൊണ്ടുവരാൻ ഉതകുന്ന നാടൻ ജീവിത രീതികൾ അനാവരണം ചെയ്യുന്ന "ശലഭ കാലം" ഓരോ പ്രവാസിയുടെ മനസ്സിനെയും കുളിരണിയിക്കുന്നതായിരുന്നു. പവനിയനിൽ ഒരുക്കിയ പഴയ ചാരുകസേരയും അതിലിരിക്കുന്ന വലിയ കാരണവരെയും, അവരോടു കഥ പറയുന്ന മുത്തശിയും മരക്കൊമ്പുകളിൽ ഊഞ്ഞാലു കെട്ടിയാടുന്ന കുട്ടികളും മരങ്ങളും ചിത്ര ശലഭങ്ങളും വീണ്ടും കുട്ടിക്കാലതെയ്ക്ക് കൊണ്ട് പോകുകയായിരുന്നു. ഇന്ന് പ്രവാസി കുട്ടികൾ അറിയാതെ പോകുന്ന പലതും കാണിക്കാൻ ശലഭകാലങ്ങളിലൂടെ ശ്രമിച്ചു. പഴയ ചിരവയും അമ്മിയും അമ്മിക്കല്ലും അതിനുധാഹരണം. മനുഷ്യ ജീവിതത്തിനു അനുഭവക്കുറിപ്പുകളും പുതിയ അടിക്കുറിപ്പുകളും ചേര്ത്തു കൊണ്ട് ഫ്രണ്ട്സ് കല്ച്ചരൽ സെന്റെര് അണിയിച്ചൊരുക്കിയ ഈ ശലഭ കാലത്തിന്റെ പ്രധാന ശിൽപികൾ എം ഇ എസ സ്കൂൾ അധ്യാപകരായ മൊയിദീൻ, ഷമാൽ എന്നിവരായിരൂന്നു. വിവിധ സ്കൂളുകൾ നിന്നുള്ള മിടുക്കന്മാരും മിദുക്കികളുമായ നാല്പത്തിആറോളം കുട്ടികളാണ് ഇതിൽ പങ്കെടുത്തത്.
മറ്റു പവലിയനുകൾ
ഖത്തര്‍ ഗ്രീന്‍ സെന്‍റര്‍, യൂത്ത് ഫോറം, ഹമദ് ട്രെയിനിങ് വിഭാഗം എന്നിവരുടെ പവലിയനുകളും ഏറെ ശ്രദ്ധിക്കക്കപ്പെട്ടു. ബാസിക് ലൈഫ് സപ്പോര്ടിനെ കുറിച്ചുള്ള ഹമദ് ട്രെയിനിങ് സെന്‍റര്‍ നടത്തിയ പ്രസന്‍േറഷന്‍ വളരെ ഉപകാര പ്രധമായിരുന്നു. ഖത്തര്‍ റെഡ് ക്രസന്‍റ്, ഖത്തര്‍ ഡയബറ്റിക് അസോസിയേഷന്‍ തുടങ്ങിയവയുടെ സഹകരണത്തോടെ വിവിധ കൗണ്ടറുകളിലായി നടന്ന സൗജന്യ ബ്ളഡ് ഷുഗര്‍, ബ്ളഡ് പ്രഷര്‍ പരിശോധന സംവിധാനം നിരവധി പേര്ക്ക് ഉപയോഗപ്പെടുത്താൻ കഴിഞ്ഞു.