Sunday, August 21, 2022

നിരൂപണ സാഹിത്യം


നിരൂപണ സാഹിത്യം 

ദോഹയിലെ ക്യു  മലയാളം നടത്തിയ സാഹിത്യ സദസ്സിൽ നിരൂപണം സാഹിത്യത്തെ കുറിച്ച് ..

അക്ഷരങ്ങൾക്ക് ഉറച്ച നിലപാടുകൾ അനിവാര്യതയുള്ള ഒരു കാലത്തിലാണ് നാം ജീവിക്കുന്നത് ക്രിയാത്മക വിമർശനത്തിന്റെ ജാലക വാതിലുകൾ തുറന്നിടാനും കഥയും കവിതയും എല്ലാം സസൂക്ഷ്മമായ നിരൂപണത്തിനു വിധേയമാക്കാനും അത് വഴി എഴുതുകാരുടെ സർഗ്ഗ പ്രതിഭയെ സ്ഫുടം ചെയ്തെടുക്കാനും കഴിയേണ്ടതുണ്ട് ...

ഓരോ അനുഭവത്തെയും ആശയമായി പരിവര്‍ത്തിപ്പിക്കുന്ന ആശയവത്കരണവുമായി മനുഷ്യനില്‍ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വിമര്‍ശന ബുദ്ധിയാണ് നിരൂപണത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഭാഷ പ്രയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ വിമര്‍ശനവും തുടങ്ങിയിട്ടുണ്ട്. സാഹിത്യവിമര്‍ശനം ആദ്യത്തെ സാഹിത്യ കൃതി ഉണ്ടായത് മുതല്‍ ആരംഭിച്ചിരിക്കുന്നു.

ഒരു സൃഷ്ടി രചിക്കുന്നു എന്നുപറയുമ്പോള്‍ തന്നെ സൃഷ്ടിയെ കുറിച്ചുള്ള അന്വേഷണം ആരംഭിക്കുന്നു. തന്റെ ആസ്വാദനത്തില്‍ വന്ന കാര്യങ്ങള്‍ വ്യക്തമായ പഠനത്തിലൂടെ എന്താണ് താന്‍ ആസ്വദിക്കാനുണ്ടായ ഘടകങ്ങള്‍ എന്ന് സൂക്ഷ്മ പരിശോധന നടത്തുകയാണ് നിരൂപകന്‍ ചെയ്യുന്നത്.

അറബ് സാഹിത്യത്തിൽ അനാസിറുൽ അദബ് അഥവാ നിരൂപണം  സാഹിത്യത്തിന്റെ ഏറ്റവും പ്രധാനമായ കാര്യങ്ങൾ എടുത്തു പറയുന്നതിൽ ഖയാൽ , അസ്ലുബ്, ആതിഫ .. ഭാവനയും ശൈലിയും വികാരവും എടുത്ത് പറയുന്നുണ്ട്  .

ഖയാൽ ആതിഫ ഉസ്‍ക്ലൂബ് ഇതും മൂന്നും നോക്കൂ 

ചിന്താശൈലികള്‍, വ്യത്യസ്തമായ ആവിഷ്‌കരണ സാധ്യതകള്‍, സാമൂഹിക സവിശേഷതകള്‍, വ്യക്തിഗുണങ്ങള്‍ ഇവ പരിശോധിക്കുന്നു. സൃഷ്ടികള്‍ സൂക്ഷ്മവിശകലനം ചെയ്ത്, മറ്റുള്ള സൃഷ്ടികളില്‍  നിന്നു കടംകൊണ്ട ആശയങ്ങള്‍, അലങ്കാരങ്ങള്‍, ഭാഷാപ്രയോഗങ്ങള്‍ എന്നിവ ഉണ്ടോ എന്ന് കണ്ടെത്താനും നല്ല നിരൂപകന് കഴിയുന്നു.

ഇത്തരം സൂക്ഷ്മ പരിശോധനകള്‍കൊണ്ട് ഒരു കലാ സൃഷ്ടിയുടെ രഹസ്യങ്ങളുടെ ആഴം വര്‍ധിപ്പിക്കാന്‍  കഴിയുന്നു. എന്താണ് വായന എന്താണ് സംവേദനം എങ്ങനെയാണ് വായിക്കുന്നത് സൃഷ്ടിയെ കുറിച്ചുള്ള അടിസ്ഥാനപരമായ ഇത്തരം ചോദ്യങ്ങള്‍ സ്വയം അറിയണം.

വായന മാറുന്നതിനനുസരിച്ച് വ്യാഖ്യാനങ്ങളും മാറുന്നു. വിമര്‍ശകന്‍ ഒരു കൃതിയെ വ്യാഖ്യാനിക്കുമ്പോള്‍ പല അര്‍ഥ തലങ്ങളിലേക്കും പോകുന്നു.

നിരൂപകന് സാധാരണ വായനക്കാരന് മനസ്സിലാക്കാന്‍ പറ്റാത്ത അര്‍ഥതലങ്ങള്‍ കൂടെ കണ്ടത്താന്‍  കഴിയും. പുതിയ ഭാവനകളിലേക്കും ആവിഷ്‌കാരങ്ങളിലേക്കും സൗന്ദര്യ ശാസ്ത്രത്തിലേക്ക് പ്രവേശിക്കുക എന്നത് വിമര്‍ശനത്തിന്റെ ഭാഗമാണ്.

ഓരോ സൃഷ്ടി ഉണ്ടാകുമ്പോഴും ഭാവുകത്വത്തിന്റെ വിപുലീകരണവും വികാസവും ഉണ്ടാകുന്നു. അതിനെ എങ്ങനെ സ്വാംശീകരിച്ചു എടുക്കാമെന്നും വിന്യസിക്കാന്‍ പറ്റുമെന്നും വിമര്‍ശകന്‍ പറഞ്ഞു തരുന്നു.

പാരമ്പര്യ സാഹിത്യ സിദ്ധാന്തത്തിലും നിരൂപണ സാഹിത്യത്തിലുമുള്ള നിരൂപകന്റെ അവഗാഹം സൃഷ്ടി അനുകരണമാണോ മൗലികമാണോ എവിടെയല്ലാം വ്യാപരിച്ചിരിക്കുന്നു എന്നും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്നു.

ചുരുക്കത്തില്‍ സൂക്ഷ്മമായ ഒരു വിശകലന പദ്ധതി നിരൂപണ കലയില്‍  അന്തര്‍ലീനമായിട്ടുണ്ട്. പഠനങ്ങളും നിരൂപണ ഗ്രന്ഥങ്ങളുടെ വായനയും എഴുത്തിന്റെ വികാസത്തിന് ഉപകരിക്കും.

പക്ക്ഷേ ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത് ഒരു തരാം പുറം ചൊറിയൽ നിരൂപണങ്ങൾ ആണ്

യഥാർത്ഥ നിരൂപകൻ ഇന്ന് ഇല്ല  എന്ന് പറയാം അതിനു കുറെ കാരണങ്ങൾ ഉണ്ട് ഒന്ന് സത്യ സന്തമായി ഒരു കൃതിയെ അതല്ല ഒരു സൃഷ്ടിയെ നിരൂപണം നടത്തുമ്പോൾ അതിൽ ഒരു പാട് കാര്യങ്ങൾ തുറന്നു പറയേണ്ടി വരും ഈ തുറന്നു പറച്ചിൽ കേൾക്കാൻ പലപ്പോഴും എഴുത്തുകാർക്കും അവരുടെ ആരാധനകന്മാർക്കും ഇഷ്ടമാവില്ല ..

ഇഷ്ടമാവില്ല എന്ന് മാത്രം അല്ല വെറുപ്പ് ഉളവാക്കുന്ന രൂപത്തിലുള്ള പ്രതികരണങ്ങൾ ലഭിക്കുകയും ചെയ്യും .. ഞാൻ എന്തിനു വെറുതെ വെറുപ്പ് സമ്പാദിക്കണം എന്ന ഒരു തോന്നൽ നിരൂപകനിൽ ഉണ്ടാകുന്നു. അത് പോലെ മോശമായ കാര്യമാണ് എന്ന് അറിഞ്ഞിട്ടും അതിനെ വളരെ നല്ലതാണ് എന്ന് പറയേണ്ട അവസ്ഥ ഒരു പക്ഷെ അത് പണത്തിന്റെ സ്വാധീനമോ രാഷ്ട്രീയ സ്വാധീനമോ ആവാം, പക്ഷെ  പക്ഷെ ഇത്  തികച്ചും തെറ്റായ രീതിയാണ്,

നിരൂപകർ ശരിക്കും സാഹിത്യത്തെ കോല ചെയ്യുകയാണ് ഇവിടെ ചെയ്യുന്നത് , എന്റേത് ഉതാത്ത സൃഷ്ടിയാണ് എന്ന് എഴുത്തുകാരൻ അറിയാതെ ചിന്തിച്ചു പോകുന്നു ..

നേരെ മറുച്ചു സത്യ സന്തമായി സൃഷ്ടികളുടെ പോരായ്മകൾ എടുത്ത് പറഞ്ഞു മോശമായത് മോശം ആണെന്നും നല്ലത് നല്ലത് എന്നും ആർജവത്തോടെ പറഞ്ഞിരുന്നെങ്കിൽ .. അത് സാഹിത്യ ലോകത്തിനു ഒരു പാട് ഉപകരിക്കുകയും ഉതാത്ത സൃഷ്ടികൾ വരാൻ അത് കാരണം ആകുകയും ചെയ്യും

 ആ രൂപത്തിൽ ചിന്തിച്ച ഒരു പാട്   നിരൂപകന്മാർ ഇവിടെ ഉണ്ടായിട്ടുണ്ട് . സത്യ സന്തമായി  നിരൂപണം നടത്തിയത് കൊണ്ട് ഒരു പാട് പഴി കേട്ടവർ ഉണ്ടായിരുന്നു ... അവരൊക്കെ നീതിക്ക് മുമ്പിൽ ഉറച്ചു നിൽക്കുക ആയിരുന്നു .

കൃഷ്ണൻ നായരെ നമുക്ക് ഒരിക്കലും മറക്കാൻ കഴിയില്ല

36 വർഷത്തോളം തുടർച്ചയായി അദ്ദേഹം എഴുതുക ആയിരുന്നു അദ്ദേഹത്തിൻറെ   സാഹിത്യവാരഫലം ഒരുപക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച സാഹിത്യ പംക്തി ആയിരിക്കും  മലയാള നാട് വാരിക കലാകൗമുദി ആഴ്ചപ്പതിപ്പിലും  ശേഷം സമകാലിക മലയാളം വാരികയിലും സാഹിത്യ വാരഫലം പ്രസിദ്ധീകരിച്ചു.

ലോകസാഹിത്യത്തിൽ അഗാധമായ അറിവുണ്ടായിരുന്ന അദ്ദേഹം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ പ്രശസ്തരായ  എഴുത്തുകാരെ മലയാള വായനക്കാർക്ക് പരിചയ പെരുത്തുകയായിരുന്നു. വിശ്വസാഹിത്യകാരന്മാരെ മലയാളികളുടെ വായനാമേശയിലെത്തിക്കുന്നതിൽ കൃഷ്ണൻ നായരുടെ പങ്കു ചെറുതല്ല.

രസകരമായ രചനാശൈലിയും കുറിക്കു കൊള്ളുന്ന നർമവും മലയാളികളുടെ ജീവിത ശൈലിയെക്കുറിച്ചുള്ള നിശിതവും ഹാസ്യാത്മകവുമായ നിരീക്ഷണങ്ങളും സാഹിത്യ വാരഫലത്തെ വായനക്കാർക്കു പ്രിയങ്കരമാക്കി.

കൂലിപ്പണിക്കാർ  മുതൽ കോളേജ്ജ് അധ്യാപകർ  വരെയും നവ കവികൾ മുതൽ വിദ്യാർത്ഥികൾ വരെയും സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കങ്ങൾക്കുവേണ്ടി കാത്തിരുന്നു.

ഒരു കാലത്ത്  തിളങ്ങിനില്‍ക്കുന്ന പേരാണ് എ. ആര്‍. രാജരാജവര്‍മയുടേത്. കവിതകളിൽ പ്രാസം വേണമോ വേണ്ടയോ എന്ന   'പ്രാസവാദം' എന്ന സംവാദത്തില്‍ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജരാജവര്‍മ. രാജ രാജ യെ ഇവിടെ ഓർക്കാൻ കാരണം അറബിക്കവിതയിൽ ഒരു കാലത്ത് വൃത്തവും പ്രയാസവും ഒത്ത കവിതകൾക്ക് മാത്രം ആയിരുന്നു സ്ഥാനം ഉണ്ടായിരുന്നത് എന്നാൽ സ്വതന്ത്ര കവിത എന്ന പേരിൽ ഒരു കവിതാ ശാഖ വരികയായിരുന്നു നാസികാത്തുല് മലയായിക എന്ന കവി ആയിരുന്നു ശരിക്കും അതിനു രൂപം കൊടുക്കുന്നത് പിന്നീട് വൃത്തവും പ്രയാസവും ഇല്ലാത്ത സ്വതന്ത്ര കവിതകൾ യഥേഷ്ടം ഉടലെടുക്കുക ആയിരുന്നു. ഇവിടെ പ്രാസ വാദത്തിൽ പ്രാസം വേണ്ട എന്ന ഉല്പതിഷ്ണ പക്ഷത്തായിരുന്നു രാജ രാജ വർമ്മ ...

ഇപ്പോൾ നമുക് അറിയാം ഒരു പാട് യുവ കവികൾ പ്രയാസവും വൃത്തവും ഒന്നും ഇല്ലാതെ സ്വതന്ത്ര കവിതകൾ എഴുതി കൊണ്ടിരിക്കുന്നു അതിനു ഹൈക്കു എന്നും മറ്റും പേരുകൾ വരെ വന്നു .

അന്ന് പ്രാസം ചര്ച്ച ആയത് പോലെ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ആവേണ്ട ഒരു കാര്യമാണ് സോഷ്യൽ മീഡിയ വഴി എഡിറ്റർസ് എഡിറ്റ് ചെയ്യാത്ത സ്വന്തമായി പ്രസിദ്ധീകരിച്ചു വിടുന്ന സൃഷ്ടികളെ പറ്റി അത് കഥയാവട്ടെ , കവിത ആവട്ടെ അത് എന്ത് മാവട്ടെ അതിന്റെ ഗുണ ദോഷങ്ങളെ കുറിച്ചുള്ള പഠനവും ചിന്തയും അനിവാര്യമായ ഒരു കാലത്താണ് നമ്മൾ ഇപ്പോൾ നിരൂപകർ ശരിക്കും ശ്രദ്ധിക്കേണ്ട ഒരു മേഖല ആണെന്ന് തോന്നുന്നു, നല്ലതും മോശമായതും ഒരു പോലെ വന്നു കൂടുന്ന ഒരിടം ആയി മാറിയിരിക്കുകയാണ്.

ഒരു കാലത്ത് ജോസഫ് മുണ്ടശ്ശേരി യുടെ സാഹിത്യ വിമർശനം ഒരു പാട് പ്രശ്തമായിരുന്നു  പൗരസ്ത്യകാവ്യമീമാംസയും പാശ്ചാത്യ സാഹിത്യ തത്ത്വങ്ങളും ഒരുപോലെ അദ്ദേഹത്തിന്റെ സൗന്ദര്യചിന്തയില്‍ സ്വാധീനത ചെലുത്തിയിരുന്നു.

കുറ്റിപ്പുഴ കൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, കെ. ഭാസ്കരന്‍ നായര്‍, സുകുമാര്‍ അഴീക്കോട്, എം. കൃഷ്ണന്‍ നായര്‍, എം. ലീലാവതി, എം. അച്യുതന്‍, എം. എന്‍. വിജയന്‍ ഇവരൊക്കെ ഒരു പാട് സംഭാവനകൾ നൽകിയവർ ആയിരുന്നു 

സാമൂഹിക യാഥാർഥ്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ നൽകുന്നത് ആയിരുന്നു അന്നത്തെ നിരൂപണ സാഹിത്യം ആരെയും തൃപ്തി പെടുത്തുക എന്നത് ആയിരുന്നില്ല അവർ ചെയ്തത് മറിച്ചു സത്യസന്തമായി ക്രിയാത്മക വിമര്ശാനത്തിലും വിശകലനത്തിലും ഏർപ്പെടുക ആയിരുന്നു.

ഇന്ന് ഇവിടെ പ്രദർശിക്കപ്പെട്ട മാധവിക്കുട്ടിയുടെ കഥകൾ അതിൽ നമുക്ക് ഉമിത്തീയിന്റെ ചൂടും വെളിച്ചവും കാണാം  .. ഇമേജറിയാനിൽ ഒന്നാം കിടക്കാരി ആയിരുന്നു മാധവിക്കുട്ടി, സ്വയം വരം എന്ന കഥയിലെ രാക്ഷസീയമായ ലൈംഗികാഭിനിവേശത്തെ വെണ്ണീറിൽ ആഴ്ത്തി നിർത്തിയ കൈ വിരുതന്റെ ഒതുക്കമായിരുന്നു കലയിലെ ഒതുക്കം. തപസ്സിലെ അച്ചടക്കം

ബഷീറിന്റെ കഥയെ നിരൂപകർ കണ്ടത് നോക്കൂ

 വിശപ്പ് പ്രേമം ഭക്തി മനുഷ്യർ കിടന്നു നട്ടം തിരിയുന്ന ഈ ത്രികോണത്തിൽ ബഷീർ തപസ്സ് ചെയ്യുക ആയിരുന്നു  

ബാല്യ കാല സഖി ഒരു ട്രേഡ് മാർക് ആവുക ആയിരുന്നു. സാമൂഹ്യ നോവൽ ആയി മാറുന്നു

ജീവിതത്തിനും കഥയ്ക്കും കരുക്കൾ നിരന്നു, ആണിനും പെണ്ണിനും ട്രേഡ് മാർക് കൊടുത്ത് .  ആദ്യത്തെ രണ്ടു അധ്യായങ്ങളിൽ  ജാതി മതം തൊഴിൽ അടിസ്ഥാനത്തിൽ സാമൂഹ്യത്തിന്റെ ഡോകുമെന്റ്ന്തേഷനും  പ്രേമാങ്കുരവും ഉണ്ടായി.

അതാ പിന്നീട്  കഥ വളരുന്നു,  കഥ ഉയരുന്നു.   ഇനി കഥ നടക്കുന്നത് ഭൂമിയിൽ അല്ല, അധ്യായ അധ്യായ ങ്ങളായി പ്രേമ ലോകത്തിലേക്ക് ഉയർന്നു പോകുന്നു, ഈ ഭൂമിയുടെ ആകർഷണ മണ്ഡലത്തിൽ നിന്നും പൊങ്ങി പൊങ്ങി  കഥ സ്വന്തം പ്രദക്ഷിണ പഥത്തിലെത്തി അവിടെ സാക്ഷാത്കാരം, ട്രാജഡി, പേര് സാമൂഹ്യ നോവൽ എന്നാകുന്നു.

എന്ത് കൊണ്ടന്നാൽ  ഈ നോവലിലെ കഥാ പാത്രങ്ങൾ സമൂഹത്തിന്റെ അടിത്തട്ടിൽ പിറന്നവരാണ്, അവരുടെ വളർച്ചയാണ്  നോവലിന്റെ മൂലാധാരം,

മജീദിന് അത്യാഹിതം പിണഞ്ഞ സംഭവ ദിവസത്തെ പറഞ്ഞതും  കാതു കുത്തു നടത്തുമ്പോൾ വലതു കാതിൽ പതിനൊന്നും ഇടത്തേതിൽ പത്തും ...എന്തിനു ഇങ്ങനെ എഴുതി

ഒരു പക്ഷെ ഭാവിയിലെ ചരിത്രകാരൻ ഇവിടെ ജനിക്കുക ആവാം,

കണ്ണീരിലൂടെ സുഹ്‌റ മന്ദഹസിച്ചു കരയുമ്പോൾ ചിരിക്കുന്ന ഈ ഒരു   ഇടപാട് , ഈ നിഴലും വെളിച്ചവും ദുഖവും ആനന്ദവും വേദനയും ചാരിതാർത്ഥയും ഈ സാഹ ചര്യത്തിൽ നിന്ന് മലയാള നോവൽ ഇനിയും രക്ഷപ്പെട്ടിട്ടില്ല എന്ന് നിരൂപകൻ പറയുന്നു  ഉത്തമ ഗ്രന്തങ്ങളിൽ നിന്നും പോലും ഉദാഹരങ്ങൾ പറയാം. എന്ന് നിരൂപകൻ പറയുന്നു.

കാശുണ്ടാക്കാൻ പ്രേമ ഭാവനയെ വ്യഭിചാരിക്കുന്നില്ല പ്രേമം കുടുംബത്തിന്റെ സ്ഥായീ ഭാവം മാത്രം

കുടുംബത്തിന്റെ കാഥികൻ ഉണരുന്നു തന്നിൽ ബ്രഹ്മം ദർശിക്കുന്ന കാഥികൻ കുടുംബത്തിൽ സമൂഹവും സമൂഹത്തിൽ മനുഷ്യ വ്യാപാരത്തിന്റെ ശങ്കു  നാദം കേൾക്കുന്നു.

എന്നിട്ടും തനിക്കാണും  പെണ്ണുമറിഞ്ഞു കൂടെന്നു നടിക്കുന്നു . സമൂഹത്തിന്റെ അറിവില്ലായ്മയെ കുറിച്ച് ഖേദിക്കുകയും ക്ഷോഭിക്കുകയും ചെയ്ത ബഷീർ  ജ്ഞാനാനത്തിൽ  വാമനായൊതുങ്ങി ത്രിലോകങ്ങളോളം വളരുന്നു ..

പ്രപഞ്ചങ്ങളുടെ സൃഷ്ടാവേ സലാം

എടാ ബഡ്കൂ സെ

ഞാൻ തിക്കും പോക്കും നോക്കുന്നു

രണ്ടും കയ്യും വിടർത്തി ഭൂമിയെ ആലിംഗനം ചെയ്തു

ബഷീർ അതാ കിടക്കുന്നു

ബുദൂസ്സ് എനിക്കെന്തിന് ത്രിലോകങ്ങൾ

ഈ ഭൂമിയെ ഞാൻ ഉപേക്ഷിക്കുകയില്ല ..


പെട്ടെന്ന് നമുക്ക് ലഭിക്കുന്ന അമൂല്യ മായ ചില  സൃഷ്ടികൾ ഉണ്ട്  

മുമ്പ് പാടിയവരോ എഴുതിയവരോ ആയിരിക്കില്ല ചിലപ്പോൾ അത് ഉതാത്ത സൃഷ്ടികൾ ആയിരിയ്ക്കും പക്ഷെ   അവരെ അംഗീകരിക്കാൻ വിമുഖത കാണിക്കുന്നവരെ നാം കാണാറുണ്ട് . അവരുടെ  ചില വിമർശനങ്ങൾ നമ്മെ പ്രയാസപ്പെടുത്താറുണ്ട് 

ശരിക്കും പറഞ്ഞാൽ .. അപൂർവമായി നമുക്ക് ലഭിക്കുന്ന ചില മുത്തുകൾ ആണ് അത്.. അത് അറിഞ്ഞിട്ടും അവരെ തഴയാണ് ശ്രമിക്കുന്ന കാഴ്ചകൾ നമ്മെ പ്രയാസപ്പെടുത്താറില്ലേ

അത്തരം ചില  ശബ്ദങ്ങൾ ചില വരികൾ .. നമ്മെ  വല്ലാതെ ആകർഷിക്കുന്നുണ്ട് ചില നാഥങ്ങളുടെ തീവ്ര തീക്ഷണതയെ പറ്റി നമ്മൾ അറിയാതെ   വാചാലാനായി പോകാറില്ലേ . മറ്റു നാടുകളിൽ നിന്നും പണിക്കായി വരുന്ന ചില പാവങ്ങളുടെ മൂളിപ്പാട്ടിലും ശോകത്തിന്റെ വേദനകളുടെ നഷ്ടപ്പെട്ട സൗഭാഗ്യങ്ങളുടെ സ്മൃതി ധാരകളുടെ നോവുന്ന വായ്ത്തല കീറുന്നുണ്ട്.  അത്തരം കലാകാരന്മാരെ അംഗീകരിക്കാനും പൊതു രംഗത്ത് കൊണ്ട് വരാനും നല്ല നിരൂപകന്മാർക്കെ കഴിയൂ. 

ഞാൻ അവസാനിപ്പിക്കുകയാണ് 

ഇന്ന് മനസ്സിൽ സൂക്ഷിക്കാൻ പറ്റുന്ന ഇത് പോലുള്ള സാഹിത്യ സദസ്സുകൾ ഓർത്ത് പോകുകയാണ്. പ്രഭാഷകർ സഹൃദയർ ഗൗരവമായ ചർച്ചകൾ ഉത്തമ സാഹിത്യം സൈദാതിക തലത്തിൽ നിര്വചിക്കപ്പെടുന്നു പുതിയൊരു മൂല്യ ബോധം സൃഷ്ടിച്ചെടുത്ത സന്തുഷ്ടിയോടെ സംപ്ത്രിതിയോടെ ചിരിച്ചും രസിച്ചും വേര് പിരിഞ്ഞ ആ ദിനങ്ങളെ ഓർത്തു പോയി ...

Related Posts Plugin for WordPress, Blogger...