Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, July 26, 2015

ഗ്രീൻ സിഗ്നൽ -1

നേരം വെളുത്തു തുടങ്ങി ചെറിയ ചെറിയ കുറെ വീടുകളുള്ള കോളനി. വീടുകൾക്കിടയിലൂടെയുള്ള ചെറിയ റോഡിലൂടെ പത്തു വയസ്സുള്ള ഒരു ബാലൻ (മണി ക്കുട്ടൻ)  സൈകിളിൽ പത്രക്കെട്ടുമായി വരുന്നു  പത്രക്കടലാസുകൾ  വീടിന്റെ ഗൈറ്റിനു മുമ്പിൽ  വലിച്ചെറിഞ്ഞു ബെല്ലടിച്ചു കൊണ്ട്  അടുത്ത സ്ഥലം ലക്ഷ്യമാക്കി  നീങ്ങുന്നു.

ഗ്രഹനാഥൻ  റാഫി ആ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ ഇരിക്കുന്നു.  ഭാര്യ വാതിൽക്കൽ ഇരിക്കുന്ന ഭർത്താവ് റാഫിക്ക്  ഒരുകപ്പു  ചായയുമായി വരുന്നു.  റാഫി ചായയുമായി ഗേറ്റ്നടുത്ത് നടന്നു പത്രമെടുത്ത് വീണ്ടും കസേരയിൽവന്നിരീക്കുന്നു. പത്രത്തിലെ  തലവാചകങ്ങൾ ഓരോന്നായി വായിച്ചു കൊണ്ടിരിക്കുന്നു. പത്തു വയസ്സുള്ള മകൾ അസ്മ  ടി വി ഓണ്‍ ചെയ്യ്തു, പത്രക്കടലാസിലെ പ്രധാന വാർത്ത തന്നെയാണ്   ടി വി വാർത്താവതാരികയും വായിക്കുന്നത് .

«ചൊവ്വ ഗ്രഹം ലക്ഷ്യമാക്കി  പുറപ്പെട്ട ഇന്ത്യുടെ ത്രീ നോട്ട്  ത്രീ നോട്ട്  സെവൻ  ലക്ഷ്യ സ്ഥാനത്തെത്താതെ വിക്ഷേപണ ദൌത്യം പരാചയപ്പെട്ടു. പേടകത്തിലുണ്ടായിരുന്ന മൂന്നു പേരെ കുറിച്ചു ഒരു വിവരവുമില്ല, പേടകം സുരക്ഷിതമായി എവിടെയോ പതിച്ചതായി മാത്രം വിവരങ്ങൾ ലഭിച്ചതായി വിക്ഷേപണ ഡയറക്ടർ അരവിന്ദാക്ഷ ഷെട്ടി അറിയിച്ചു.   സിഗ്നൽ തകരാറായത് കൊണ്ട് അവരെ കുറിച്ച് ഒരു വിവരവും ലഭിക്കുന്നില്ല. ഇന്നലെ വൈകുന്നേരം  രണ്ടു മണിക്കായിരുന്നു ചൊവ്വയിലേക് ശാസ്ത്രജ്ഞരായ തോമസിനെയും ശേഖരിനെയും ആദമിനെയും വഹിച്ച   പേടകം പുറപ്പെട്ടത്, മൂന്നു പേരുടെയും ഒരു വിവരവും  ഇത് വരെ ലഭ്യമായിട്ടില്ല, സാങ്കേതിക തകരാർ മൂലമാണ് സിഗ്നൽ നഷ്ടപ്പെട്ടത്.  ഷെട്ടി അറിയിച്ചു.

നിറയെ കാടുകളും അരുവികളും പഴവർഗങ്ങൾ നിറഞ്ഞ തോട്ടങ്ങളും  ചെടികളും  നിറഞ്ഞ മനുഷ്യവാസമില്ലാത്ത മനോഹരമായ ദ്വീപ്‌,  യാത്രക്കിടയിൽ പേടകം അവിടെ പതിക്കുന്നു. അതിലുണ്ടായിരുന്ന മൂന്നു യുവാക്കളും  പരിക്കുകൾ ഒന്നുമില്ലാതെ പേടകത്തിൽ നിന്നും രക്ഷപ്പെടുന്നു.  ആ ദ്വീപിൽ ഇറങ്ങുന്നു. മൂന്നു പേരും അവർ എത്തിപ്പെട്ട സ്ഥലം ആകാംക്ഷയോടെ വീക്ഷിക്കുന്നു. പേടകത്തിനുള്ളിൽ ഘടിപ്പിച്ച  എലെക്ട്രോണിക്  ഉപകരണങ്ങൾ ഓണ്‍ ചെയ്യുന്നു. പേടകത്തിന്നുള്ളിൽ നിറയെ  ഇലക്ട്രോണിക് സ്ക്രീനുകളാണ്. വലിയ സ്ക്രീനുള്ള എലെക്ട്രിക്ക് ഡിവൈസുകൾ. നാടുമായി ബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന പ്രതീക്ഷയായിരുന്നു അവർക്ക്, നാട്ടിലെ കണ്ട്രോൾ റൂമിലേക്കുള്ള സിഗ്നൽ അവർക്ക് ലഭിക്കുന്നില്ല. സിഗ്നൽ ലഭിക്കാൻ അവർ ശ്രമിച്ചു കൊണ്ടിരുന്നു

തോമസ്‌ : ആദം ഇതാ നോക്കൂ നമുക്ക് സിഗ്നൽ ലഭിക്കുന്നുണ്ട്
ആദം : അതെ  പക്ഷെ കണ്ട്രോൾ റൂമുമായി കണക്ട് ആകുന്നില്ല
ശേഖർ : അതെ ആദം, നമ്മൾ എന്ത് ചെയ്യും ?
തോമസ്‌ : എങ്ങിനെയങ്കിലും നമ്മൾ സുരക്ഷിതമായി ഇവിടെ താമസിക്കുന്ന കാര്യം കണ്ട്രോൾ റൂമിൽ അറിയിക്കണം.  

ആദം : വല്ലാതെ വിശപ്പും ദാഹവും
തോമസ്‌ : നമുക്കീ സ്ഥലമൊന്നു ചുറ്റി ക്കറങ്ങി വരാം

മൂന്നു പേരും ആ ദ്വീപിലൂടെ നടക്കുന്നു. നിറയെ  പഴ വർഗങ്ങൾ നിറഞ്ഞ മരങ്ങൾ,   ചെറിയ ചെറിയ ശുദ്ധ ജലം ഒഴുകുന്ന അരുവികൾ. അരുവിയിലെ വെള്ളംകുടിച്ചു പഴ വർഗങ്ങൾ ഭക്ഷിച്ചു. മൂന്നു പേരും അരുവിയിൽ മുങ്ങി ക്കുളിക്കുന്നു. കുളി കഴിഞ്ഞു മൂന്നു പേരും അരുവിയുടെ അടുത്ത് ഇരിക്കുന്നു ശേഖർ : നമ്മൾ എവിടെ താമസിക്കും
തോമസ്‌ : സുരക്ഷിതമായ ഒരു സ്ഥലം നമുക്ക് കണ്ടുപിടിക്കാം
ആദം : ഞാൻ ഒരു കാര്യം പറയട്ടെ
തോമസ്‌ : പറയൂ
ആദം : അതാ ആ മരം നോക്കൂ
അരുവിയുടെ അടുത്തായി ഒരു പാട് വള്ളികളുള്ള വലിയൊരു പടവൃക്ഷം
തോമസ്‌ : അതെ കാണുന്നുണ്ട്
ആദം : നമുക്കിതിൻമെൽ  ഒരു എർമാടം ഉണ്ടാക്കിയാലോ  ഈ വള്ളികൾതൂങ്ങിക്കിടക്കുന്നത് കൊണ്ട്  മുകളിൽ കയറാൻ എളുപ്പമാണ്
തോമസ്‌ : നല്ല ഐഡിയ 
മൂന്നു പേരും ചേർന്ന് ആ മരത്തിനു  മുകളിൽ  മനോഹരമായ എർമാടം ഉണ്ടാക്കി
അവർ മൂന്നു പേരും എർമാടത്തിൽ വിശ്രമിക്കുന്നു
കുറച്ചു നേരം വിശ്രമിച്ചതിനു ശേഷം
മൂന്നു പേരും വീണ്ടും പേടകത്തിനുള്ളിലേക്ക് നടക്കുന്നു
മൂന്നു പേരും അവരുടെ എലെക്ട്രോനിക്  ഉപകരണങ്ങൾ ഓണ്‍ ചെയ്ത് പ്രവര്തിപ്പിക്കുന്നു.  സ്ക്രീനിൽ അവർക്ക് ചില വരകൾ കാണാൻ  കഴിയുന്നു.  ചില വ്യത്യസ്ത കാഴ്ചകൾ.  അവരുടെ കമ്പ്യൂട്ടർ അജ്ഞാതമായ ഏതോ ചില സിഗ്നലുകലിലേക്ക് കണക്റ്റ് ആകുന്നു.

ശേഖർ : നമുക്ക് സിഗ്നലുകൾ ലഭിക്കുന്നു.
തോമസ്‌ : അതെ സിഗ്നലുകൾ ലഭിക്കുന്നുണ്ട്
ആദം : കണ്ട്രോൾ റൂമുമായി വരുന്ന സിഗ്നൽ അല്ലല്ലോ ഇത് ?
തോമസ്‌ : ശരിയാണ് ഇത് നമ്മുടെ കണ്ട്രോൾ റൂമിൽ നിന്നുള്ളതല്ല.
സ്ക്രീനിലൂടെ അജ്ഞാതമായ ചില സന്ദേശങ്ങൾ അവര്ക്ക് കിട്ടാൻ തുടങ്ങി. ചെറിയ ചെറിയ ലൈനുകളും വൃത്താകൃതിയിലുള്ള വ്യത്യസ്ത കളറുകളുള്ള രൂപങ്ങൾ, അവരുടെ സ്ക്രീനിലൂടെ തെളിയുന്നു. മൂന്നു പേരും  ഈ കാഴ്ച   കൌതുകത്തോടെ നോക്കുന്നു.
തോമസ്‌  : ഇന്നലെ നമ്മൾ കണ്ടതിലും വ്യത്യസ്തമാണല്ലോ ഈ സിഗ്നൽ
ആദം : അതെ ഇത് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കുന്നു
സ്ക്രീനിൽ വരുന്ന രൂപങ്ങൾ മാറി വരുന്നു, വ്യത്യസ്ത ശൈപിലുള്ള രൂപങ്ങൾ ഒപ്പം കുറെ ലൈനുകളും. ഓരോ ദിവസവും മാറി വരുന്ന ലൈനുകൾ അവർ ശ്രദ്ധിക്ക്ന്നു
തോമസ്‌ : ഇത് ഭൂമിയിൽ നിന്നുള്ള സിഗ്നൽ അല്ല ഉറപ്പാണ്
ശേഖർ : അതെ ഇത് ഏതോ ഗ്രഹത്തിൽ നിന്നും വരുന്ന സിഗ്നൽ ആവാൻ സാദ്യതയുണ്ട്
തോമസ്‌ : അതെ ശേഖർ പറഞ്ഞത് പോലെ ഈ സിഗ്നലുകൾ ഭൂമിയിൽ നിന്നുള്ളതല്ല ഏതോ അന്യ ഗ്രഹത്തിൽ നിന്നുള്ളതാവാം.
ആദം : നമുക്ക് ഈ സന്ദേശങ്ങളുടെ കോഡുകൾ സേവ് ചെയ്യാം, സേവ് ചെയ്തു കോഡുകൾ നമുക്ക് തിരിച്ചയക്കാൻ ശ്രമിക്കാം. അവർക്ക് ലഭിച്ചു കൊണ്ടിരിക്കുന്ന സിഗ്നലുകൾ സേവ് ചെയ്തു, അതെ രൂപത്തിലുള്ള കോഡുകൾ ചേർത്തു അവർ മെസ്സജുകൾ വരുന്ന സിഗ്നലുകളിലേക്ക് തിരിച്ചയക്കുന്നു.
തോമസ്‌ : ആ കോഡുകൾ തിരിച്ചു പോയിട്ടുണ്ട്,
തോമസ്‌ : നമുക്ക് നാടുമായി ബന്ധപ്പെടാൻ എന്താണ് മാർഗം
ആദം : നമുക്ക് കാത്തിരിക്കാം സിഗ്നൽ ലഭിക്കാതിരിക്കില്ല
ശേഖർ : ഇപ്പോൾ ചിത്രങ്ങൾ ആകെ മാറിയിരിക്കുന്നു
തോമസ്‌ : ഇത് നോക്കൂ ഏതോ അജ്ഞാത ജീവികളെ പോലെയുള്ള ചിത്രങ്ങൾ
കോഡുകൾ സേവ്  ചെയ്തു അയച്ചതിന് ശേഷമുള്ള ചിത്രങ്ങൾ നേരത്തെ കണ്ടിരുന്ന   വരകൾക്ക്  പകരം ചില ചിത്രങ്ങൾ കൂടി  വരാൻ തുടങ്ങി. ചിറകു വിടർത്തി പറക്കുന്ന കുതിരകളെ പോലെ കുറെ രൂപങ്ങൾ. എല്ലാം ഇരുട്ടിൽ പ്രകാശിക്കുന്ന രൂപങ്ങൾ. എവിടെയോ ജീവിക്കുന്ന ജീവികളാണോ എന്നവർ സംശയിച്ചു. മനുഷ്യരെക്കാൾ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്ന ജീവികളാണ് ഇതെന്ന് അവർ അനുമാനിച്ചു. ഇതിനെ  പറ്റി പഠിക്കാൻ നമുക്കെങ്ങിനെ കഴിയും, ഈ ചിത്രങ്ങൾ എങ്ങിനെ നാട്ടിലേക്ക് നമുക്ക് അയക്കാൻ കഴിയും.
ശേഖർ : ഇത് അന്യ ഗ്രഹ ജീവികളാണ് എന്ന് തോന്നുന്നു
ആദം : അതെ പക്ഷെ നമുക്ക് ഉറപ്പ് പറയാൻ കഴിയില്ല ഇതിനെ പറ്റി കൂടുതലായി പഠിക്കാൻ
നമുക്കിവിടെനിന്ന് കഴിയില്ലല്ലോ
ആദം : നമുക്ക് ലഭിക്കുന്ന സന്ദേശം എങ്ങിനെയെങ്കിലും നാട്ടിൽ എത്തിക്കണം.

സമയം വൈകുന്നേരം സൂര്യൻ കടലിലേക്ക്‌  താഴുന്നു, മൂന്നു പേരും എർമാടതിലേക്ക്പോകുന്നു  
ശേഖർ : എന്റെ ശരീരം വല്ലാതെ വേദനിക്കുന്നു  എന്തോ ശ്വാസം കിട്ടാത്തത് പോലെ ശേഖർ ആകെ അസ്വസ്ഥനാകുന്നു
തോമസ്‌ : ശേഖർ, നേരം വെളുക്കട്ടെ നമുക്ക് വേദനയ്ക്ക് വല്ല പരിഹാരവും കാണാം
ആദം : നമ്മൾ എത്ര നാൾ ഇവിടെ ഇങ്ങനെ കഴിയും
മൂന്നു പേരും എർമാടത്തിൽ ഉറങ്ങുന്നു.

സൂര്യൻ ഉദിച്ചു പൊങ്ങുന്നു
തോമസും ആദമും ഉറക്കുമുണരുന്നു
തോമസ്‌ : ശേഖരിനെ വിളിക്കുന്നു ശേഖർ , ശേഖർ എഴുന്നെല്ക്കൂ ശേഖർ
ആദം : ശേഖരിനു നല്ല പനിയുണ്ട്, തോമസ്‌ ശേഖരിന്റെ ശരീരം ചുട്ടു പൊള്ളുന്നു
ശേഖരിനെ എർ മാടത്തിൽ കിടത്തി ആദമും തോമസും പഴങ്ങൾ പറിക്കാനും വെള്ളമെടുക്കാനും കാട്ടിലേക്ക് നടക്കുന്നു, പഴ വർഗങ്ങൾ പറിക്കുന്നു.
വെള്ളവും പഴവർഗങ്ങലുമായി  ആദമും തോമസും എർമാടത്തിലെക്ക് പ്രവേശിക്കുന്നു.
തോമസ്‌ : ശേഖർ, ശേഖർ എഴുന്നെൽക്കൂ, ശേഖരിനെ അവർ തട്ടി വിളിക്കുന്നു. ശേഖരിനു ഒരനക്കവുമില്ല ആദം ശേഖറിന്റെ മൂക്കിനടുത്തു കൈ വെക്കുന്നു.
ആദം : കരഞ്ഞു കൊണ്ട്, ശേഖർ നമ്മെ വിട്ടു പോയി തോമസ്
(കയ്യിലുണ്ടായിരുന്ന വെള്ളവും പഴങ്ങളും താഴെ വീണു മറിയുന്നു).
ആദമും തോമസും ശേഖരിന്റെ ശേഷക്രിയകല്ക്കായി ശേഖരിന്റെ ശരീരം എര്മാദത്തിനു താഴെ  കൊണ്ട് വരുന്നു. കണ്ണീരോടെ ശേഖരിനെ കുറച്ചു അകലയായി ഒരു മരത്തിനു താഴെഉള്ള ഒരു കുഴിയിൽ അടക്കം ചെയ്യുന്നു.

രണ്ടു പേരും ദുഖത്തോടെ എർമാടത്തിൽ ഇരിക്കുന്നു. 
തോമസ്‌ :  "ആദം ശേഖർ നമ്മെ വിട്ടു  പിരിഞ്ഞു, ഇനി എത്രകാലം നമുക്ക്  ഇവിടെ ജീവിക്കാൻ കഴിയും? നാട്ടിലേക്ക്  തിരിച്ചു പോകാൻ കഴിയുമെന്നു ഇനി ഒരു പ്രതീക്ഷയും എനിക്കില്ല. നമുക്ക് ഒരു കാര്യം ചെയ്യാം.
തുടരും

രണ്ടാം ഭാഗം വായിക്കാൻ 

Sunday, June 14, 2015

ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക പശ്ചാത്തലവും


കഴിഞ്ഞ ദിവസം  അടയാളം ഖത്തർ ഒരുക്കിയ "ഒരിക്കൽ ഒരിടത്ത്" എന്ന കഥാപരിപാടിയിൽ മനോഹരങ്ങളായ കുറെ കഥകൾ കേൾക്കാനും കഥകളെയും കഥാകഥനത്തെപ്പറ്റിയും അറിയാനും സാധിച്ചു.
നിക്കു കേച്ചേരി (കഥ:സാദ്ധ്യതകളുടെ തെരുവ്),
ഷീല ടോമി (കഥ: മകൾ)
ഹർഷ (കഥ: റൂത്തിന്റെ കഥായാമങ്ങൾ) എന്നീ എഴുത്തുകാർ അവരുടെതന്നെ കഥകൾ അവതരിപ്പിക്കുകയായിരുന്നു.

കഥാകൃത്ത് ശ്രീനാഥ്, മൂന്നു കഥകളെയും പറ്റി ലഘുവായി വിശകലനം ചെയ്തു. മനുഷ്യ ജീവിതത്തിന്റെ അനിശ്ചിതത്വത്തിന്റെ പല സാദ്ധ്യതകൾക്കിടയിൽ സംതൃപ്ത ജീവിതം നയിക്കാനുള്ള അവന്റെ/അവളുടെ അത്ഭുതകരമായ കഴിവിനെ പരാമർശ്ശിച്ച ശ്രീനാഥ് നിക്കുവിന്റെ കഥ അത്തരത്തിൽ മികച്ച ഒരു രചനയാണെന്നഭിപ്രായപ്പെട്ടു.

ഷീല ടോമിയുടെ മകൾ എന്ന കഥ സാമൂഹ്യ ദുരന്തത്തിന്റെ നേർപ്പകർപ്പായി. പിന്നീട് പല കഥകൾക്കും വിഷയമായ ഈ തീം, അതിനെല്ലാം ഏഴു വർഷം മൂന്നേ ഷീലക്ക് അവതരിപ്പിക്കാൻ കഴിഞ്ഞു. ഹർഷയുടെ കഥ, കഥാകഥനത്തിന്റെ ടെക്നിക്കുകൾക്ക് പലതരത്തിലും ഉദാഹരണമാണെന്നും ശ്രീനാഥ് അഭിപ്രായപ്പെട്ടു.

പ്രശസ്തകഥാകാരൻ കെ വി മണികണ്ഠന്റെ "ജലകന്യക" എന്ന കഥ വിമര്ശ്ശനാത്മകമായി ശ്രീനാഥ് വായിച്ചു. ഈ കഥയെ ആസ്പദമാക്കി കഥയുടെ ക്രാഫ്റ്റ് വിശദമായി ഉദാഹരിക്കുകയുണ്ടായി. തുടർന്ന്, ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക പശ്ചാത്തലവും എന്ന വിഷയം ശ്രീനാഥ് അവതരിപ്പിച്ചു.

ചെറുകഥ, സാഹിത്യചരിത്രവും സാംസ്കാരിക പശ്ചാത്തലവും
ചെറുകഥയുടെ ഉത്ഭവം മുതൽ വ്യത്യസ്ത ഘട്ടങ്ങളിൽ ചെറുകഥയ്ക്കുണ്ടായ മാറ്റങ്ങളും ഇന്നത്തെ ചെറുകഥയുടെ രീതിയും ശ്രീനാഥ് തന്റെ അവതരണത്തിൽ വിശദമായി സൂചിപ്പിച്ചു. നവീന ചെറുകഥാചരിത്രത്തിലെ ആദ്യകഥയായി വാഴ്ത്തപ്പെടുന്ന വാൾട്ടര്‍ സ്കോട്ടിന്റെ "ടൂ ഡ്രോവേര്‍സ് "എന്ന ചെറുകഥയിലൂടെ ശ്രീനാഥ് കഥാലോകത്തിന്റെ ചെപ്പ് തുറക്കുകയായിരുന്നു. കാലികളെ മേച്ചു നടന്ന ഇംഗ്ലണ്ടിലെ രണ്ടു യുവാക്കളായ റോബിനും ഹാരിയും. രണ്ടുപേരും പരസ്പരം വാക്കുതർക്കത്തിലും തുടർന്ന് ദ്വന്ദയുദ്ധത്തിലും ഏർപ്പെടുന്നു. പരാജയപ്പെടുന്ന റോബിൻ ഹാരിയോട് കഠാരയുമായി യുദ്ധത്തിനു വരാൻ വെല്ലുവിളിക്കുകയും കഠാര കൊണ്ട് ഹാരിയെ കൊലപ്പെടുത്തുകയും ചെയ്യുന്നു. റോബിൻ കൊലക്കുറ്റത്തിനു വധശിക്ഷയ്ക്ക് വിധേയനാകുമ്പോൾ കുറ്റബോധം അനുഭവപ്പെടുന്ന റോബിൻ ചെയ്ത കുറ്റത്തിന് ഞാൻ എന്റെ ജീവൻ പകരമായി നല്കുന്നു മറ്റൊന്നും എന്നോട് ചോദിക്കരുത് എന്ന് കോടതിയിൽ പറയുന്നു, ഇതായിരുന്നു ചരിത്രം സൃഷ്ടിച്ച ആ ആദ്യകഥ. തുടർന്ന് ചെറുകഥയുടെ ചരിത്രം ശ്രീനാഥ് വിവരിച്ചു.



യൂറോപ്പിലാണ് ചെറുകഥ തുടങ്ങിയതെങ്കിലും അമേരിക്കയിലാണ് ഇന്നത്തെ രൂപത്തിലുള്ള ചെറുകഥാ എഴുത്തിന്റെ ശാസ്ത്രീയ രീതി അവലംബിക്കാൻ തുടങ്ങിയത്. ഐതിഹ്യം, മിത്ത് തുടങ്ങിയ ആദ്യകാല കഥാരൂപങ്ങളിൽ നിന്നു വ്യത്യസ്തമായി ഭാവനാത്മകവും കാല്പനികവുമായ രീതി മെനഞ്ഞെടുക്കലായിരുന്നു ഈ സാഹിത്യ രൂപത്തിലൂടെ സംഭവിച്ചത്. വ്യാവസായിക സമൂഹമായ അമേരിക്കയിൽ ഈ എഴുത്തിന്റെ ചുരുക്കരീതി ഏറെ പ്രചാരത്തിൽ വരികയും, തുടർന്ന് ഇന്നത്തെ രൂപത്തിലുള്ള നവീന സാഹിത്യരൂപമായ ചെറുകഥകളാവുകയും ചെയ്തു.

മറ്റു ഭാഷാസാഹിത്യങ്ങളുടെ മുൻപന്തിയിലേക്ക് തുടർന്ന് ഈ കഥാരൂപം രംഗപ്രവേശം ചെയ്യുകയായിരുന്നു. യൂറോപ്പിലെ ചെറുകഥയുടെ വളര്‍ച്ചയെ പിന്‍പറ്റിയായിരുന്നു ഈ ചെറു കഥാ സാഹിത്യം അമേരിക്കയിൽ വളര്‍ന്നതെങ്കിലും ഇതിന്റെ പ്രചാരം വൻതോതിലായിരുന്നു. 1870 കളിൽ ഒരു ചെറുകഥ എഴുതിയാൽ ആയിരം ഡോളർ വരെ പാരിതോഷികം നൽകിയിരുന്ന "അറ്റ്ലാന്റിക് മന്ത്ലി" തുടങ്ങിയ മാസികൾ ഉണ്ടായിരുന്നുവെന്ന അറിവ് അതിശയകരമായിരുന്നു. 1800 കളിൽ റഷ്യയിലും ചെറുകഥ സാഹിത്യത്തിന്റെ സുവർണ കാലമായിരുന്നു റഷ്യൻ എഴുത്തുകാരില്‍ ടെതോവിസ്കിയും ഗോഗോളും ഗോര്‍കിയും ടോൾസ്റ്റോയിയും ചെക്കോവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1900 കളിൽ ടാഗോറിന്റെയും മുൻഷി പ്രേംചന്ദിന്റെയും എഴുത്തിൽ ഇന്ത്യയിൽ ചെറുകഥ തുടക്കം കുറിച്ചു.

രണ്ടാം ലോക യുദ്ധത്തിനു ശേഷം ലോകത്താകമാനവും വിശിഷ്യാ ഇന്ത്യയിലും ഒരുപാട് ചെറുകഥകളും കഥാകൃത്തുക്കളും ഉണ്ടായി. നിലവിലെ ചെറുകഥാ രീതിയിൽ നിന്നും വ്യത്യസ്തമായി ആധുനികതയിലേക്കും ഉത്തരാധുനികതയിലേക്കും മിനിമലിസത്തിലേക്കും കഥകൾ പതിയെ മാറാൻ തുടങ്ങി. സ്വാതന്ത്ര്യലബ്ധിക്കുശേഷം എഴുതപ്പെട്ട കഥകളിൽ പ്രതീക്ഷകളുടെ വ്യർത്ഥതയും, സാമൂഹിക ജീവിതത്തിന്റെയും മൂല്യങ്ങളുടെയും ശോചനീയമായ അവസ്ഥയും മോഹഭംഗങ്ങളും പ്രത്യക്ഷപ്പെട്ടു. ഒരു വ്യർത്ഥതാബോധത്തിന്റെ വ്യാകുലതകൾ കഥകളിൽ പൊതുവേ വ്യാപിച്ചുകണ്ടിരുന്നു. കഥാസാഹിത്യത്തിലെ ഈ ആധുനികതയുടെ ആദ്യഘട്ടം കാരൂരിന്റേയും ടി. പത്മനാഭന്റെയും എം.ടി.യുടെയും കഥകളിലൂടെ വളർന്നു. പട്ടിണി എന്ന വികാരവും സാമൂഹിക ചിന്തകളും സിനിമയുടെ സ്വാധീനവും ഫോട്ടോഗ്രഫി, ചിത്രരചനയിലുണ്ടാക്കിയ മാറ്റം പോലെ ചെറുകഥയിലും മാറ്റങ്ങൾ സൃഷ്ടിക്കുകയായിരുന്നു. ധൈഷനികവും റിയലിസ്ടിക്കും എന്ന പൊതുധാരയിൽ കഥകൾ വരാൻ തുടങ്ങി.

സാമൂഹിക യാഥാർത്യങ്ങളോടുള്ള പ്രതികരണത്തിന് ഊന്നൽ നല്കിക്കൊണ്ടായിരുന്നു കാരൂരിന്റെ ചെറുകഥകൾ മലയാളത്തിൽ പ്രചാരം നേടിയത്. പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയായിരുന്നു കാരൂരിന്റെ കഥകൾ. അതിനു ശേഷം ആന്തരിക ചിന്തയിൽ വിളയുന്ന ചെറുകഥകൾ എം ടി യുടേയും പൊറ്റക്കാടിന്റേയും മറ്റുമായി വരാൻ തുടങ്ങി, അതിന്റെ ഉച്ചസ്ഥായിയിൽ ആത്മനിഷേധം എന്ന രൂപത്തിൽ തന്നെയായി മാറി മുകുന്ദന്റെയും കാക്കനാടന്റെയും ചെറുകഥകൾ. കാക്കനാടൻ, ഒ. വി. വിജയൻ, സക്കറിയ, എം. പി. നാരായണപിള്ള, മുകുന്ദൻ, സേതു തുടങ്ങിയ എഴുത്തുകാര് പത്മനാഭനും എം. ടി. യും കൊണ്ടുവന്നെത്തിച്ചിടത്തുനിന്ന് മലയാള ചെറുകഥയെ വീണ്ടും ആധുനീകരിച്ചു ലോകസാഹിത്യത്തിന്റെ സമകാലിക നിലവാരത്തിലേയ്ക്ക് എത്തിച്ചു.

ജീവിതവുമായി ബന്ധപ്പെട്ടു ജീവിത ചിന്തകളിൽ ചവുട്ടി നിന്നുകൊണ്ട് വിക്ടര് ലീനസ്സിന്റെയും സക്കറിയയുടെയും ചെറുകഥകൾ മലയാളികൾക്ക് ലഭിച്ചു. സ്വന്തം അനുഭവ യാഥാർത്ഥ്യങ്ങളെ വരച്ചു കാണിച്ചു കൊണ്ടായിരുന്നു ബഷീര് മനോഹരങ്ങളായ കഥകൾ ആവിഷ്കരിച്ചത്, ഒരു ശില്പി, നർത്തകിയുടെ ശിൽപം നിർമിക്കുമ്പോൾ ആ നർത്തകിയുടെ ഞരമ്പുകൾ പോലും ശില്പത്തിൽ ആവാഹിച്ചു കാണിക്കുമ്പോലെ കഥാ പാത്രങ്ങളുടെ ഓരോ ജീവന സ്പന്ദനങ്ങളും ബഷീറിന്റെ എഴുത്തിൽ നമുക്ക് തെളിഞ്ഞു കാണാൻ കഴിയുന്നത് അതുകൊണ്ടാണ്. കാലാകാലങ്ങളിൽ റിബലുകളും ചെറുകഥയെ നവീകരിച്ചിരുന്നു. സ്വന്തം എഴുത്തിനോടും തന്നോടും കലഹിച്ചു അതിനു ഉത്തരം അന്വേഷിക്കുന്ന റിബൽ രീതിയിലായിരുന്നു, ആധുനികാനന്തര തലമുറയിൽ എഴുത്തുകാർ കാലത്തിന്റെ ചാക്രികതയെ അനുസ്മരിപ്പിച്ചുകൊണ്ട് ലാളിത്യത്തിലേയ്ക്കുള്ള തിരിച്ചുപോക്ക് നടത്തുന്നത്. പൊന്തക്കാട്ടിൽ ഒളിഞ്ഞിരിക്കുന്ന പൂമൊട്ടിനെ അതിനു ചുറ്റുമുള്ള കാടുകൾ വെട്ടി മനോഹരമായി ദലങ്ങളുള്ള സൗരഭ്യം പരത്തുന്ന പൂവായി പുറത്ത് കൊണ്ട് വരിക തന്നെയാണ് ചെറുകഥാകാരൻ ചെയ്യേണ്ടത് അതിനുളള ചില അടിസ്ഥാന വഴികൾ ശ്രീനാഥ് അവതരിപ്പിച്ചു.

നല്ല കഥ എഴുതാനുള്ള വഴി കഥ എഴുതുക എന്നത് തന്നെയാണ്. കഥാപാത്രങ്ങക്കൊണ്ട് കഥാകാരൻ പ്രസംഗിപ്പിക്കരുത്. ദുഖവും സന്തോഷവും തുടങ്ങിയ വികാരങ്ങൾ വിളിച്ചു പറയുന്നതാകരുത്. ആധുനികതയുടെ കാലത്ത് ഉപമകൾ കൂടുതലായിരുന്നു എന്നാൽ പുതിയ കഥാ രീതി, ഉപമകളെ അപ്പാടെ ഒഴിവാക്കി കൊണ്ടാണ്. പത്രവാർത്ത യോടടുത്തു നിൽക്കുന്ന പോലെ ചെറിയ വാക്കുകളിലും സ്പേസിനു പിശുക്കു കാണിച്ചു കൊണ്ടും തന്നെ പുതിയ കഥകൾ എഴുതപ്പെടുന്നു, ലളിതമായ വാക്കുകൾ ഉപയോഗിക്കുക, ഒരു വാക്ക് പോലും അമിതമായി ഉപയോഗിക്കാതിരിക്കുക, കൂടുതലായി എഡിറ്റിംഗ് നടത്തുക എന്നിവ സാമാന്യ രീതികളാണ്. ബഷീർ നൂറോളം പ്രാവശ്യം എഡിറ്റിംഗ് ചെയ്തിട്ടാണത്രേ കഥ ഇത്ര ലളിതമായി പുറത്തുകൊണ്ടുവന്നിരുന്നത്. പുതിയ കഥാകാരന്മാർ ക്ഷമാശീലരാവണം. അഞ്ചു വര്ഷത്തോളം എം ടി എഴുതിയ ഒരു കഥ പോലും ആരും പ്രസിദ്ധീകരിച്ചിരുന്നില്ല. കെ എ സെബാസ്റ്റ്യൻ മുപ്പതോളം കഥകൾ അയച്ചു കാത്തിരുന്നിട്ടുണ്ട്. 38 വയസ്സ് വരെ വി ജെ ജെയിംസ് എഴുതിയത് ആരുമറിഞ്ഞില്ല. അത് കൊണ്ട്, എഴുത്തുകാരാ നീ എഴുതുക... ആര് എതിർപ്പ് പ്രകടിപ്പിച്ചാലും എഴുത്ത് തുടരുക. എഴുത്തിന്റെ പാത, രാജപാതയാണ്. ഒരു പാട് മഹാരഥന്മാരുടെ കാലടികൾ പതിഞ്ഞ രാജവീഥി. അവിടെ നിങ്ങൾ ഒറ്റക്കല്ല. എഴുതുക. സധൈര്യം സഞ്ചാരം തുടരുക.
അടയാളം ഖത്തറായിരുന്നു ഈ സാഹിത്യ സായാഹ്നം എഫ് സി സി ഹാളിൽ ഒരുക്കിയത്. അടയാളത്തിനും ശ്രീനാഥ്നും നന്ദി. 

Wednesday, October 22, 2014

"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല"


നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്, അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത് നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും അപ്രാപ്യമായ ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.

ലോകത്ത്  ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ഖലീല്‍ ജിബ്രാന്‍്റെ പ്രവാചകനിലെ വരികളാണിവ. ജിബ്രാന്‍്റെ ജീവിത ദര്‍ശനങ്ങളുടെ സമാഹാരമാണ്
"പ്രവാചകന്‍". നാല്‍പ്പതിലധികം ഭാഷകളിലേക്കാണ് പുസ്തകം തര്‍ജമ ചെയ്യപ്പട്ടത്. ഇതുവരെ പുസ്തകത്തിന്‍്റെ നൂറു മില്ല്യനിലധികം കോപ്പികള്‍ വിറ്റഴിക്കപ്പെട്ടു. ദുഖത്തിന്‍്റെ മഹാ ഗര്‍ത്തത്തില്‍ മനുഷ്യരാശിയെ തളളിയിട്ട ലോകക്രമത്തെ തന്നെ മാറ്റിമറിച്ച ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ട 1914നും 1918നുമിടയ്ക്ക് നടന്ന ഒന്നാം ലോകമഹായുദ്ധത്തിന്റെ പരിണിത ഫലങ്ങൾ കണ്ടു കൊണ്ടാണ് ജിബ്രാൻ പ്രവാചകൻ എഴുതുന്നത്,  ആത്മ സംഘര്‍ഷം അനുഭവിക്കുന്നവരെ കൊണ്ട്  നിറഞ്ഞ വര്‍ഷങ്ങങ്ങളായിരുന്നു അവ. യുദ്ധം മനുഷ്യ മനസ്സില്‍ തീര്‍ത്ത മുറിവ് ഉണങ്ങും മുമ്പാണ് 1923 ല്‍ ജിബ്രാന്‍്റെ പ്രവാചകന്‍ വെളിച്ചവുമായി വന്നത്.  യുദ്ധത്തിന്‍്റെ കെടുതികളാല്‍ സംഘര്‍ഷഭരിതമായ ജിബ്രാന്‍്റെ  മനസ്സില്‍ നിന്നാണ് പ്രവാചകന്‍ പിറവി കൊള്ളുന്നത്.  അത് കൊണ്ടായിരിക്കാം  മുമ്പ് എഴുതിയ പുസ്തകങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ജീവിത ദര്‍ശനം ജിബ്രാന്‍ പ്രവാചകനിലൂടെ അവതരിപ്പിച്ചത്.

ജീവിതത്തിന്‍്റെ വിവിധ ഘട്ടങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കാന്‍ പ്രവാചകനിലൂടെ ജിബ്രാന് കഴിഞ്ഞു, ജീവിതത്തില്‍ തുടങ്ങി മരണത്തില്‍ വരെ എത്തുന്ന വിഭിന്ന വിഷയങ്ങള്‍. അല്‍മിത്ര എന്ന കഥാപാത്രം  ആവശ്യപ്പെടുന്നത് ജീവിതത്തെയും സ്നേഹത്തെയും മരണത്തെയും  കുറിച്ച് പറയാനാണ്. പുസ്തകത്തിന്‍്റെ ആദ്യത്തിലും അവസാനത്തിലും  അല്‍മിത്ര വരുന്നുണ്ട്.  ഈ  കഥാ പാത്രം നല്കുന്ന ജീവിത  ദര്‍ശനം ഒരു പാട് ആഴത്തിലുളളതാണ്, കഥയുടെ പശ്ചാതലത്തിനു എത്രത്തോളം ശക്തി പകരാന്‍ കഴിയുമെന്നു തെളിയുക്കുന്നതാണ് ജിബ്രാന്‍്റെ പ്രവാചകന്‍്റെ പാശ്ചാത്തലം.ജിബ്രാനെയും പൌലോ കൊയ്ലോയെയും  പോലെയുള്ള വിശ്വവിഖ്യാതരായ എഴുത്തുകാരുടെ പ്രത്യകേതയും അതുതന്നെയാണ്.

ദീര്‍ഘനാളുകള്‍ തങ്ങളോടൊപ്പം ജീവിച്ച, എന്നാല്‍ സ്വയം അകന്ന് താഴ്വാരത്തും  വൃക്ഷത്തണലുകളിലും  ജീവിതം ചിലവഴിച്ച  ഓര്‍ഫിലീസിലെ മുസ്തഫാപ്രവാചകനോട് വേര്‍പാടിന്‍്റെ ദിവസമത്തെിയപ്പോള്‍  ജനനമരണങ്ങള്‍ക്കിടയിലെ ജീവിതസത്യത്തെക്കുറിച്ച് സംസാരിക്കാന്‍ ഗ്രാമവാസികള്‍ ആവശ്യപ്പെടുകയാണ്. പന്ത്രണ്ടു വര്‍ഷം ചിലവഴിച്ച ഓര്‍ഫലീസില്‍ നിന്നും ജനിച്ച നാട്ടിലേക്ക് പോകാൻ  വേണ്ടി കപ്പല്‍ കാത്തിരിക്കുകയാണ് പന്ത്രണ്ടാമത്തെ വര്‍ഷം വിളവെടുപ്പു മാസം കപ്പല്‍ തീരത്ത്് നങ്കൂരമിടുമ്പോള്‍, താഴ്വരയിലൂടെ നടക്കുകയാണ് പ്രവാചകന്‍. കടലിനഭിമുഖമത്തെിയപ്പോള്‍ തുറമുഖമണയുന്ന കപ്പലും അമരത്ത് തന്‍്റെ സ്വന്തം രാജ്യത്ത് നിന്നുള്ള നാവികരെയും കാണുന്നു.

മനസ്സില്‍  പന്ത്രണ്ടു വര്‍ഷത്തെ ദു:ഖവും സന്തോഷവും ഇടകലര്‍ന്നു തുടങ്ങി.
എങ്ങിനെ, ഇവിടം വിട്ടു പോകാനെനിക്ക് കഴിയും?
ഏകാന്തമായി ദീര്‍ഘ കാലം ദുഖത്തിലും സന്തോഷത്തിലും ചെലവഴിച്ച ഈ പട്ടണം എങ്ങിനെ എനിക്കുപേക്ഷിക്കാന്‍ പറ്റും?
എങ്കിലും പോയെ പറ്റൂ. തീരത്തേക്ക്  നടന്നു,
കപ്പല്‍ തീരത്തേക്ക് അടുത്ത് വരുന്നു.
അപ്പോഴാണ് താഴ്വരയുടെ അടുത്തു കൂടെ ജനക്കൂട്ടം ധൃതിയില്‍ വരുന്നത് അയാള്‍ കാണുന്നത്.
ഈ വേര്‍പിരിയലിന്‍്റെ ദിവസം ഞാനെന്താണ് അവര്‍ക്ക്  നല്കുക?
അവനെ ദര്‍ശിക്കാനത്തെിയ ജനങ്ങള്‍ ഏക സ്വരത്തില്‍ "അവനെ വിളിച്ചു കേഴാന്‍ തുടങ്ങി".
ഞങ്ങള്‍ക്ക് നീ അന്യനല്ല ഞങ്ങളുടെ  ആത്മ മിത്രമാണ് താങ്കള്‍.
കടല്‍തിരകള്‍ നമ്മളെ തമ്മില്‍ വേര്‍പിരിക്കാതിരിക്കട്ടെ,
ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ച വര്‍ഷങ്ങള്‍ ഓര്‍മ മാത്രമാകാതിരിക്കട്ടെ.

അവന്‍ അവരോടൊപ്പം  പ്രാര്‍ത്ഥനാലയത്തിലേക്ക് നടന്നു.
പ്രാര്‍ത്ഥനാലയത്തില്‍ നിന്നും ഒരുവള്‍ പുറത്തു വന്നു. 
"അവളായിരുന്നു അല്‍മിത്ര"  അവള്‍ മുസ്തഫാ പ്രവാചകനോട്  ചോദിക്കുന്നു.

ഇക്കാല മാത്രയും നിങ്ങൾ  സത്യാന്യേഷനതിനായുള്ള ധ്യാനത്തിലായിരുന്നല്ലോ? 
പരമായതിനെ കണ്ടത്തിയ നിങ്ങൾക്ക് യാത്രയാകാനുള്ള കപ്പൽ ഇപ്പോഴിതാ തീരത്തണഞ്ഞിരിക്കുന്നു. നിനക്ക് പോകുവാൻ സമയമായിരിക്കുന്നു.
പോകുന്നതിനു മുമ്പ്  നീ കണ്ട സത്യങ്ങൾ ഞങ്ങളുടെ മുമ്പിൽ വെളിപ്പെടുത്തൂ,
നിങ്ങള്‍ കണ്ട കാഴ്ചകളും ജീവിത സത്യത്തെ പറ്റിയും ഞങ്ങല്ക്ക്  പറഞ്ഞു തരൂ?
ഞങ്ങളത് മക്കളിലൂടെ അടുത്ത തലമുറയ്ക്കു കൈമാറും.

അവൻ പറഞ്ഞു. ഞാനെന്താണ് സംസാരിക്കുക?
അപ്പോള്‍ "അല്‍മിത്ര പറഞ്ഞു"
ഞങ്ങളോട് സ്നേഹത്തെ  കുറിച്ചു പറഞ്ഞാലും, 
അവന്‍ സ്നേഹത്തെ കുറിച്ചു സംസാരിച്ചു. 
ശേഷം ഓരോരുത്തരായി ചോദിക്കുന്ന ചോദ്യങ്ങളും അതിനു നല്കുന്ന   മനോഹരവും ചിന്തോദ്ധീപകവുമായ ഉത്തരങ്ങളാണ് പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്.  ചോദ്യകര്‍ത്താക്കളില്‍ കുട്ടികളെക്കുറിച്ച് സംസാരിക്കാന്‍ പറയുന്ന അമ്മയും ദാനത്തെക്കുറിച്ച് പറയാനാവശ്യപ്പെടുന്ന ധനികനും ഭക്ഷണ പാനീയത്തെ പറ്റി ചോദിക്കുന്ന സത്ര സൂക്ഷിപ്പുകാരിയും ജോലിയെക്കുറിച്ച് അന്വേഷിക്കുന്ന കര്‍ഷകനുമുണ്ട്.

വീടുകളെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന കല്‍പ്പണിക്കാരന്‍, വസ്ത്രങ്ങളെക്കുറിച്ച് ചോദിക്കുന്ന നെയ്ത്തുകാരന്‍, വിപണനത്തെക്കുറിച്ച് അറിയാനാഗ്രഹിക്കുന്ന വ്യാപാരി, തെറ്റും ശരിയും  എന്താണെന്ന് അറിയാന്‍ ആഗ്രഹിക്കുന്ന ന്യായാധിപന്‍, നിയമങ്ങളെന്താണെന്ന് ചോദിക്കുന്ന അഭിഭാഷകന്‍, അധ്യാപനത്തെ കുറിച്ചു പഠിക്കാനൊരുങ്ങിയ അദ്ധ്യാപകന്‍ എന്നിവരെയും കാണാം.

ദുഖത്തെക്കുറിച്ചും ആനന്ദത്തെക്കുറിച്ചും അറിയാന്‍ കൊതിക്കുന്ന സ്ത്രീയും മതത്തെക്കുറിച്ച് സംസാരിക്കാന്‍ ആവശ്യപ്പെടുന്ന പുരോഹിതയും യുക്തിയെ കുറിച്ചും വികാരത്തെ പറ്റിയും ചോദിക്കുന്ന പുരോഹിതയും സൗഹൃദമെന്തന്നെ് തിരക്കുന്ന യുവാവും വേദനയുടെ പൊരുൾ തേടുന്ന സ്ത്രീയുമുണ്ട് ആ കൂട്ടത്തില്‍. ഇവര്‍ക്കൊക്കെയും ദാര്‍ശനികമായ  ഉത്തരം നല്‍കി മുസ്തഫാ പ്രവാചകന്‍.

ഒടുവിൽ അവൻ പറഞ്ഞു. നമുക്ക് പിരിയാന്‍ സമയമായിരിക്കുന്നു, ഓര്‍മയുടെ അരണ്ടവെളിച്ചത്തില്‍ നമ്മള്‍ വീണ്ടും കണ്ടുമുട്ടുമെങ്കില്‍ നമുക്ക് ഇനിയും സംസാരിക്കാം.  അവൻ നാവികരെ വിളിച്ചു, കപ്പലില്‍ കയറി അവിടെ നിന്നും ദൂരത്തേക്ക് നീങ്ങി, ജനങ്ങളില്‍ നിന്നും ഒരേ സ്വരത്തില്‍ രോദനം ഉയര്‍ന്നു. കപ്പല്‍ അപ്രത്യക്ഷമാകുന്നത് വരെ അല്‍മിത്ര മാത്രം മിണ്ടാതിരുന്നു. ജനങ്ങളെല്ലാം ഒഴിഞ്ഞു പോയിട്ടും അവന്‍്റെ വചനം മാത്രം ഓര്‍ത്ത് കൊണ്ട് കടല്‍ഭിത്തിയില്‍ അവള്‍ മാത്രം നിശ്ചലയായി ഇരുന്നു.
കൈ കുഞ്ഞുമായി വന്ന യുവതി കുഞ്ഞുങ്ങളെ പറ്റി പറയാൻ ആവശ്യപ്പെട്ടപ്പോൾ ജിബ്രാൻ പറഞ്ഞത് നോക്കൂ.
"നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല
ജീവിതത്തിന്, ജീവിതത്തോടുള്ള പ്രണയത്തില്‍ ജനിച്ചവരാണവര്‍
അവര്‍ വന്നത് നിങ്ങളിലൂടെയാണെങ്കിലും അവര്‍ നിങ്ങളില്‍ നിന്നല്ല.
നിങ്ങളോടൊപ്പമെങ്കിലും അവര്‍ നിങ്ങള്‍ക്ക് സ്വന്തമല്ല
അവര്‍ക്ക് നിങ്ങളുടെ സ്നേഹം നല്കാം, നിങ്ങളുടെ ചിന്തകള്‍ നല്കകരുത്,
അവര്‍ക്ക് അവരുടേതായ ചിന്തകളുണ്ട്.
അവരുടെ ശരീരങ്ങള്‍ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് വീടുകളുണ്ടാക്കാം
പക്ഷേ, അവരുടെ ആത്മാക്കളെ അവിടെ പാര്‍പ്പിക്കരുത്
നിങ്ങള്‍ക്ക് സ്വപ്നത്തില്‍ പോലും  അപ്രാപ്യമായ
ഭാവിയുടെ ഭവനങ്ങളിലാണ് അവരുടെ ആത്മാക്കള്‍ വസിക്കുന്നത്.
അവരെപ്പോലെയാകാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാം   
ഒരിക്കലും  അവരെ നിങ്ങളെപ്പോലെയാക്കാന്‍ ശ്രമിക്കരുത്."
 
വർത്തമാന കാലത്തെ  രക്ഷിതാക്കളുടെയും അധ്യാപകരുടെയും പ്രവർത്തനങ്ങൾ നേരിൽ കണ്ടു കൊണ്ട് എഴുതിയ വരികൾ ആണോ ഇതെന്ന് തോന്നും ജിബ്രാന്റെ  ഈ വരികൾ വായിക്കുമ്പോൾ.

തന്റെ മക്കൾ താൻ ഉദ്ദേശിക്കുന്ന രൂപത്തിൽ വളരണമെന്നു ചിന്തിക്കുന്ന രക്ഷിതാക്കൾ, സ്കൂളിന്റെ ശിക്ഷണത്തിന്റെയും അച്ചടക്കത്തിന്റെയും പേരിൽ അദ്ധ്യാപകരിൽ നിന്നും പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്ന കുട്ടികൾ,   പരീക്ഷയ്ക്കും മത്സരത്തിനും ഒന്നാമാനാക്കുക, അതിനു കഴിവുണ്ടോ ഇല്ലയോ എന്ന് നോക്കാതെ അവരുടെ  അഭിരുജി പരിഗണിക്കാതെ മക്കളെ നിർബന്ധിപ്പിക്കുന്ന രക്ഷിതാക്കൾ. സ്കൂളിന്റെയും  വീടിന്റെയും മതിലുകൾക്കുള്ളിൽ നിന്നും പുറത്തുള്ള കാഴ്ചകൾ കാണാൻ കഴിയാതെ  ബന്ധങ്ങളുടെയും  തിരച്ചരിവുകളുടെയും ലോകത്ത് നിന്ന് ഒറ്റപ്പെട്ടു സൌഹ്ര്ടത്തിന്റെയും സ്നേഹത്തിന്റെയും വില മനസ്സിലാക്കാൻ  കഴിയാതെ സമൂഹത്തിൽ നിന്നും ഒരു പാട് അകലുന്ന കുട്ടികൾ.  മലയാളം പറഞ്ഞതിന്റെ പേരിൽ കുട്ടിയുടെ മുടി മുണ്ഡനം ചെയ്യപ്പെട്ടതും, ഡ്രസ്സ്‌ അഴിച്ചു  മാറ്റി  മറ്റു കുട്ടികളുടെ മുമ്പിൽ നിർത്തിയ സംഭവങ്ങൾ അരങ്ങേറിയതും അവസാനമായി കുട്ടിയെ പട്ടി ക്കൂട്ടിൽ അടച്ച വാർത്തകൾ നാം വായിച്ചതും കേട്ടതും നമ്മുടെ പ്രഭുദ്ധ കേരളത്തിൽ നിന്നാണെന്നത്  നമ്മെ ഒരു പാട് വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും നാല് ചുമരുകൾക്കുള്ളിൽ നിന്നും വല്ലാതെ വീർപ്പു മുട്ടുകയാണ് കുട്ടികൾ, ബാങ്ക് ലോണ്‍ എടുത്തും കടം  വാങ്ങിയും  താങ്ങാവുന്നതിലധികം  ഫീസ്‌  കൊടുത്ത്   വലിയ സ്കൂളുകളിൽ  തങ്ങളുടെ  മക്കളെ  പഠിപ്പിക്കാൻ  മത്സരിക്കുന്ന  രക്ഷിതാക്കൾ, അത് മൂലം കുട്ടികളെ കച്ചവടച്ഛരക്കായി കാണുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ  ഒരുപാട്  വളർന്നു വരികയും സർടിഫികട്ടിനു വേണ്ടി മാത്രം പ്രവർത്തിക്കുന്ന ഒരു യന്ത്രമായി കുട്ടികളെ മാറ്റുകയും ചെയ്യുമ്പോൾ  മുകളിൽ എഴുതിയ ജിബ്രാന്റെ ചില വരികൾ ഈ വർത്തമാന കാലത്തും ഏറെ പ്രശസ്ത മാകുകയാണ്.

എന്ത് കൊണ്ട് ജിബ്രാന്‍ സ്നേഹത്തെ കുറിച്ചു പറഞ്ഞുകൊണ്ട്  സംസാരം തുടങ്ങി? മനുഷ്യരാശിക്ക് നഷ്ടമാവാന്‍ പാടില്ലാത്ത അമൂല്യ സ്വത്ത് സ്നേഹമാണ്. യുദ്ധത്തിന്‍െറ അലയൊലികൾ നിലക്കാത്ത ലോകത്ത് പരസ്പരസ്നേഹം നിലനില്‍ക്കല്‍ അനിവാര്യമാണെന്ന് കരുതിയതിനാലാവാം. മനുഷ്യ രാശിയുടെ ആതുരതകളെ മുഴുവൻ സ്നേഹത്തിന്റെ പൊൻതൂവൽ കൊണ്ട്  തുടച്ചു നീക്കാനുള്ള മാന്ത്രിക മൊഴികൾ നല്കാൻ  പ്രവാചകനിലൂടെ ജിബ്രാൻ ശ്രമിച്ചത്.  ഒടിഞ്ഞ ചിറകുകളില്‍ സല്‍മാ കറാമ എന്ന കഥാപാത്രത്തിലൂടെ  പ്രേമത്തെ കുറിച്ചു പറഞ്ഞ ജിബ്രാന്‍ തികച്ചും വ്യത്യസ്തമായ ദാര്‍ശനിക തലത്തില്‍ നിന്നുകൊണ്ടാണ് പ്രവാചകനില്‍ സ്നേഹത്തെ കുറിച്ച് സംസാരിക്കുന്നത്.

കെ ടി സൂപ്പി തന്‍്റെ പഠനത്തില്‍ പറഞ്ഞത് പോലെ  "നവോഥാനത്തിലൂടെ പുഷ്പിച്ചുതുടങ്ങിയ പാശ്ചാത്യസംസ്കൃതി അതിന്‍്റെ ഉത്തുംഗതയില്‍ പരിലസിച്ചുനിന്ന ശാസ്ത്രകാലമായിരുന്നു ഇരുപതാം നൂറ്റാല്‍ിന്‍്റെ ആദ്യദശകം. ശാസ്ത്രം അതിന്‍്റെ മാന്ത്രിക വെളിച്ചത്താല്‍ മനുഷ്യനെ മോചിപ്പിക്കുമെന്ന് മോഹിച്ചുപോയ മനുഷ്യവസന്തം. ആ പ്രതീക്ഷ അസ്ഥാനത്താക്കി, ശാസ്ത്രീയനേട്ടങ്ങള്‍ മനുഷ്യക്കുരുതിക്ക് വഴിയൊരുക്കുമെന്ന് ഒന്നാംലോകമഹായുദ്ധം തെളിയിച്ചു. അധികാരികളുടെ ഉപകരണമായി ശാസ്ത്രം തരംതാണു. യുദ്ധടാങ്കുകള്‍ മനുഷ്യചരിത്രം ക്രൂരമായി തിരിച്ചഴെുതി. ടി.എസ്. എലിയറ്റ്-'ദ വെയ്സ്റ്റ് ലാന്‍ഡും', ഓസ്‌വാള്‍ഡ് സ്‌പെന്‍ഗ്ലര്‍-'ദി ഡിക്ലയിന്‍ ഓഫ് ദി വെസ്റ്റും' എഴുതിയത് ഈ അസുരനാളുകളിലാണ്. 'ക്രൂരമായ ഏപ്രില്‍ മാസ'ത്തെക്കുറിച്ച് മഹാകവി എലിയറ്റ് വാചാലമായ സമകാലീന ബോധത്തില്‍നിന്നുതന്നെയാണ്  ജിബ്രാന്‍ ഇംഗ്ലീഷ് ഭാഷയില്‍ 'ദ പ്രോഫറ്റ്' രചിക്കുന്നതും. യുദ്ധത്തെക്കുറിച്ച് പ്രത്യക്ഷത്തിലൊന്നും  പറയാതെ, അതിന്നെതിരെ ശക്തമായ ഒരു ആത്മീയ പ്രതിരോധം തീര്‍ക്കുകയായിരുന്നു അദ്ദഹേം. യുദ്ധക്കളത്തില്‍നിന്നും ഇത്തിരി മാറി സ്നേഹത്തിന്‍്റെ  പച്ചത്തുരുത്തില്‍ ദിവ്യമായ ഒരു പൂവാടി ഒരുക്കുകയായിരുന്നു ഈ മഹാകവി. മഹായുദ്ധങ്ങളെല്ലാം കഴിഞ്ഞാലും മനുഷ്യന് പിന്നെയും തിരിച്ചുനടക്കാനാവുക ജീവിതശേഷിപ്പിന്‍്റെ ഈ പൂന്തോട്ടത്തിലേക്കുതന്നെയായിരിക്കും".

സ്നേഹത്തെ പറ്റിയും ജീവിത സൌന്ദര്യത്തെ പറ്റിയും ഇത്രയും വിശാലമായി പറഞ്ഞ ജിബ്രാന്റെ ഓരോ കൃതികളും ഈ  പ്രവാസജീവിതത്തിനിടയിൽ  വായിക്കുമ്പോള്‍ മനസ്സിന് ഒരു പാട് ആനന്ദം നല്കുന്നു. സ്വപ്നച്ചൂടില്‍ തിളക്കുന്ന പ്രവാസ മനസ്സിനെ കുളിര്‍പ്പിക്കാന്‍ ജിബ്രാന്‍്റെ ഓരോവരികള്‍ക്കും കഴിയുന്നു. ജീവിത സൌന്ദര്യത്തെ കുറിച്ചു ജിബ്രാൻ എഴുതി ജീവിതത്തിന്‍്റെ ഹൃദയം കണ്ടത്തെുമ്പോള്‍ നഗ്നമായ കണ്ണുകളില്‍പോലും  നാം സൗന്ദര്യം ദര്‍ശിക്കുന്നു. ജീവിതകാലം മുഴുവനും നാം തേടുന്ന നഷ്ട വസ്തുവാണ് സൗന്ദര്യം. മറ്റുളളവ നമ്മുടെ ഭാവനയിലെ രൂപങ്ങള്‍ മാത്രമാണ്, വാക്കുകളില്‍ കോറിയിടുന്ന അഭിപ്രായങ്ങളല്ല  രക്തമൊലിക്കുന്ന മുറിവില്‍നിന്നോ പുഞ്ചിരിക്കുന്ന ചുണ്ടില്‍ നിന്നോ ഉയരുന്ന രാഗങ്ങളാണ് കവിതകള്‍ എന്ന് ജിബ്രാന്‍ നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.

ജിബ്രാന്‍്റെ പ്രവാചകന്‍ ഇന്ന് ചലച്ചിത്രത്തിലൂടെയും നമ്മോട് സംവദിക്കുന്നു. പ്രവാചകന്‍െറ ചലച്ചിത്രാവിഷ്കാരം ദോഹയിലെ സിനിമാ പ്രേമികള്‍ക്ക് ഡിസംബറില്‍ നടക്കാനിരിക്കുന്ന ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് അജയാന്‍ യൂത്ത് ഫിലിം ഫെസ്റ്റിന്‍്റെ സമാപനം ചടങ്ങില്‍ കാണാം. എണ്‍പത്തി നാല് മിനുട്ട് ദൈര്‍ഘ്യമുള്ള ചിത്രം ടൊറന്‍്റോ അന്തര്‍ദേശീയ ചലച്ചിത്ര മേളയിലാണ് ആദ്യമായി പ്രദര്‍ശിപ്പിച്ചത്. പശ്ചിമേഷ്യയിലെ ആദ്യ പ്രദര്‍ശനമാണ് ദോഹയില്‍ നടക്കുന്നത്. ജിബ്രാന്‍്റെ പുസ്തകത്തിലെ അദ്ധ്യായങ്ങള്‍ പോലെ തന്നെ പ്രണയം, ജോലി, നന്മ, തിന്മ, മരണം, സ്വാതന്ത്ര്യം, വിവാഹം തുടങ്ങിയ വിഷയങ്ങള്‍ തന്മയത്വത്തോടെ ചലച്ചിത്രം പ്രമേയവല്‍ക്കരിച്ചിരിക്കുന്നു. ഡി ലയണ്‍ കിംഗ് എന്ന സിനിമയുടെ സംവിധായകന്‍ റോജർ അല്ലയെസ് ആണ് സിനിമ ഒരുക്കിയിരിക്കുന്നത്, സിനിമയുടെ നിര്‍മ്മാണം ലോക പ്രശസ്ത നടിയും സംവിധായകയുമായ സൽമ ഹയ്ക് നിര്‍വഹിച്ചിരിക്കുന്നു. തന്‍്റെ ലബനാന്‍ പൈത്രുകത്തിലെക്കുള്ള എത്തി നോട്ടം  കൂടിയാണ് സിനിമ എന്നും അറബ് വനിതയായ  തനിക്കു സിനിമയില്‍ എങ്ങിനെ സാന്നിധ്യമറിയിക്കാമെന്ന ചോദ്യത്തിന്‍്റെ മറുപടി കൂടിയാണ് ചലച്ചിത്രമെന്നും സൽമ ഹയ്ക് പറയുന്നു. അറബ് കുടുംബത്തിനും കുട്ടികള്‍ക്കുമായി അജിയാൽ യൂത്ത് ഫിലിം ഫെസ്റ്റില്‍ മനോഹരമായ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നതില്‍ ഏറെ ആഹ്ളാദമുണ്ടെന്നും അവര്‍ പറഞ്ഞു.

Wednesday, October 2, 2013

ദുഃഖത്തിന്റെ തടവറ

1876ൽ ഈജിപ്തിലെ മന്ഫലൂത് എന്ന ഗ്രാമത്തിലാണ് മുസ്തഫ ലുത്ഫി അൽമൻഫലൂത്വി ജനിക്കുന്നത്. പിതാവ്  ഒരു ന്യായാധിപനായിരുന്നു,  അസ്ഹർ  സർവകലാശാലയിൽ  വിദ്യാഭ്യാസം, പത്തു വർഷത്തോളം അവിടെ പഠിച്ചു. സാഹിത്യം മതം ഇവയായിരുന്നു പ്രധാന വിഷയം.  1907ൽ  അൽ മുഅയ്യദ് പത്രത്തിൽ പത്ര പ്രവർത്തകനായി ജോലി തുടണ്ടി. പത്രത്തിൽ നദറാത് (വീക്ഷണം) എന്ന പംക്തിയിൽ എഴുതി, അതിലൂടെയാണ് അദ്ദേഹം പ്രശസ്തനവുന്നത്.   ജീവിതത്തിൽ കാണുകയും കേൾക്കുകയും നേരിടുകയും ചെയ്ത അനുഭവങ്ങളെ  നാളെ, കാലത്തിന്റെ കണ്ണ് നീര്, ആത്മഹത്യ, ഒന്നാമത്തെ കോപ്പ, കാരുണ്യം, നര, വിജയനഗരം, ഉത്ര്കൃഷ്ടത എവിടെ?, മാന്യത, ധനികനും പാവപ്പെട്ടവനും, സത്യവും കളവും....  എന്നീ തലക്കെട്ടുകളിൽ  വീക്ഷണത്തിൽ  കഥയായും ലേഖനമായും എഴുതി. സാമൂഹ്യ വിമര്‍ശനമായിരുന്നു അദ്ദേഹത്തിന്‍റെ രചനകളുടെ പ്രത്യേകത. സമൂഹത്തിൽ കണ്ടു വന്ന  ദുരാചാരങ്ങല്ക്കുക്കും   ജീര്‍ണതകല്ക്കും, മൂല്യച്യുതികല്ക്കമെതിരെ മൻഫലൂത്വി തന്റെ തൂലിക ചലിപ്പിച്ചു.

ഈജിപ്ഷ്യൻ പ്രഭുക്കന്മാരുടെ അന്തപ്പുരങ്ങളിൽ നിലനിന്ന താളപ്പിഴകളും, മൂല്യസങ്കൽപ്പങ്ങളും അനുഗൃഹീതമായ തന്‍റെ തൂലികയിലൂടെ കടന്നാക്രമിച്ചു സമൂഹത്തിന് മികച്ച സന്ദേശം നല്കി.  സൂക്ഷ്മവും ശക്തവുമായി ആവിഷ്‌കരിച്ച ജീവിതത്തെ  ഒരു പ്രത്യേക കോണിൽ നിന്ന് നോക്കിക്കണ്ട മനോഹരമായ ഒരു ചെറുകഥയായിരുന്നു  അദ്ദേഹത്തിന്റെ 'നാളെ"  കഥയിൽ അദ്ദേഹം നാളെയെ ആർത്തിരമ്പുന്ന ഒരു തിരമാലയായി സങ്കൽപ്പിക്കുന്നു, ആ തിരമാലകള്‍ക്കിടയിലൂടെ വരുന്നത് ഒരു പക്ഷെ ആഴകടലിൽ നിന്നുള്ള മുത്തായിരിക്കും അല്ലങ്കിൽ  മരണമായിരിക്കും,  അവ്യക്തമായ മുഖമൂടിയിട്ട ഒരു രൂപമായി വരുന്ന നാളെയോടു ആ മുഖമൂടി അഴിക്കാൻ പറയുന്ന ഭാഗം അതി മനോഹരമായാണ് മന്ഫലൂതി അവതരിപ്പിച്ചിരിക്കുന്നത്. മന്ഫലൂതിയുടെ കഥകൾ  ഇന്നും പുതുമ നശിക്കാത്ത രചനകളായി അറബ് സാഹിത്യത്തിൽ  നിലനില്‍ക്കുന്നു. അദ്ദേഹത്തിന്‍റെ ജേണലിസ്റ്റിക് രചനകള്‍ ആധുനിക കഥാ സങ്കേതങ്ങള്‍ രൂപപ്പെട്ടു വന്നുകൊണ്ടിരുന്ന കാലത്ത്‌ സാധാരണക്കാരനെയും വിദ്യാസമ്പന്നരെയും ഒരു പോലെ ആകർഷിക്കുന്നു.
മൻഫലൂതിയുടെ മറ്റൊരു കഥാ സമാഹാരമായ അബറാത് 1915 ലാണ് പബ്ലിഷ് ചെയ്തത്. അതിൽ പ്രശസ്തമായ കുറെ നല്ല  കഥകൾ ഉൾകൊള്ളിച്ചിരിക്കുന്നു. എഴുത്തിലൂടെ രോഗാതുരയായ സമൂഹത്തിനു ഔഷധം കണ്ടത്തുകയായിരുന്നു. ഈജിപ്ത്തിൽ നടമാടിയിരുന്ന സംഭവങ്ങൾ കൊർത്തിണക്കി അനുകൂല പ്രതികൂല സാഹചര്യങ്ങളെ അനുലോമമായ രീതിയില്‍ വളരെ താളാത്മകമായി, ഭാഷയുടെ കെട്ടിക്കുടുക്കുകളില്ലാതെ തന്റെ സാഹിത്യ ശൈലിയിലൂടെ ചിന്തോദ്ധീപകമായ  വരികളിലൂടെ അനുവാചകന്റെ മിമ്പിൽ  സമർഥിക്കാൻ അദ്ദേഹം ശ്രമിച്ചു. ദര്‍ശനങ്ങളെയും തത്വ സംഹിതകളെയും കാലത്തിനു വിധയമാക്കിയ അതുല്യപ്രതിഭയായിരുന്നു അദ്ദേഹം. ഓരോ എഴുത്തും അറബികളെയും അദ്ദേഹത്തെ മനസ്സിലാക്കാന്‍ ശ്രമിച്ച ഇതര ഭാഷാ സ്നേഹികളെയും വളരെയധികം സ്വാധീനിച്ചിട്ടുണ്ട്,  എല്ലാ രചനകളും  സാഹിത്യ സമ്പുഷ്ടി കൊണ്ട് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു. അദ്ദേഹം ഉപയോഗിച്ച ഓരോ പദങ്ങളും ശൈലികളും അറബ് ലോകത്ത് തന്നെ വളരെ ശ്രദ്ധെയമായിരുന്നു. അത്രയും ഉദാത്ത രചനകളായിരുന്നു. അത് കൊണ്ട് തന്നെ ഇന്ത്യയിലടക്കം അറബ് ഭാഷാ സാഹിത്യം പഠിപ്പിക്കപ്പെടുന്ന പല സ്കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും അദ്ദേഹത്തിന്‍റെ പുസ്തകങ്ങള്‍ ഇന്നും പഠിപ്പിക്കപ്പെടുന്നു. മൻഫലൂത്തിയുടെ   ശ്രദ്ധേയമായ ഒരു രചനയായിരുന്നു  "ഗുര്ഫതുൽ അഹ്സാൻ" (ദുഖത്തിന്റെ തടവറ)

ദുഃഖത്തിന്റെ തടവറ   

എനിക്കൊരു  ചെങ്ങാതിയുണ്ടായിരുന്നു. അയാളുടെ മത ചിട്ടയെക്കാൾ  അയാളുടെ സംസ്കാരവും സ്വഭാവവും ഞാൻ ഇഷ്ടപ്പെട്ടു. അയാളുമായുള്ള സഹവാസം എനിക്കൊരുപാടാനനന്ദവും   സന്തോഷവും നല്കി.  അയാളുടെ ആരാധന കർമ്മാങ്ങളോ ശീലത്തിന്റെ ദുർഗ്ഗുണങ്ങളോ ഞാൻ ഗൌനിച്ചിരുന്നില്ല.  കാരണം അദ്ദേഹത്തില്‍ നിന്നും എന്റെ  വ്യക്തിജീവിതത്തില്‍ വിജയവും ഉത്കൃഷ്ടതയും ആര്‍ജ്ജിക്കുന്നതിനുള്ള വഴികള്‍ തേടാനും അയാളുടെ സ്വഭാവം അനുകരിക്കാനും അയാളിൽ നിന്നും മതം പഠിക്കാനും എനിക്ക് ഉദ്ദേശമുണ്ടായിരുന്നില്ല. ഞാൻ കൈറോ വിടുന്നതുവരെ ഞങ്ങളുടെ സൌഹൃബന്ധം തുടർന്നു. കൈറോവിൽ നിന്ന് യാത്ര പോകുന്നത് വരെ ഞങ്ങൾ തമ്മിൽ ഒരു അപരിചിതത്വവും ഉണ്ടായിരുന്നില്ല. തപാൽ മാർഗം ആശയ വിനിമയം നടത്തിയെങ്കിലും  കൂടുതൽ കാലം അത് തുടരാൻ കഴിഞ്ഞില്ല. അയാളുടെ സന്ദേശങ്ങൾ നിലച്ചു. വർഷങ്ങൾക്കു ശേഷം ഞാൻ കൈറോവിലേക്ക് തന്നെ മടങ്ങി. പഴയ കൂട്ടുകാരനെ കാണുക എന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു.  മുമ്പ് ഞങ്ങൾ  കണ്ടു മുട്ടാറുള്ള സ്ഥലത്തൊക്കെ ഞാൻ എന്റെ  പഴയ കൂട്ടുകാരനെ അന്വേഷിച്ചു. എനിക്കയാളെ കാണാൻ സാധിച്ചില്ല. അവസാനം ഞാൻ അയാളുടെ പുതിയ വീടന്വേഷിച്ചു. അവിടെയും കാണാൻ കഴിഞ്ഞില്ല  അയൽവാസികൾ പറഞ്ഞു. "കുറച്ചു കാലമായി അയാൾ ഇവിടം വിട്ട്പോയിരിക്കുന്നു ഇപ്പോൾ എവിടെ എന്ന് ഞങ്ങൾക്കറിയില്ല".

ഞാൻ നിരാശനായി, കൂട്ടുകാരനെ കാണാതെ കുറെ കാലം കഴിഞ്ഞു. കൂട്ടുകാരൻ എനിക്ക് നഷ്ടപ്പെട്ടതായി ഞാൻ മനസ്സിലാക്കി. ഒരു ദിവസം ഞാൻ  എന്റെ വീട്ടിലേക്കു മടങ്ങുകയായിരുന്നു, സമയം ഏറെ വൈകിയിരുന്നു  അതൊരു മാസത്തിന്റെ അവസാന ദിവസമായിരുന്നു.  കൂരിരുട്ടുള്ള രാത്രി  എനിക്ക് വഴി തെറ്റി ഞാൻ  വിജനമായ ആൾപാർപ്പില്ലാത്ത ഒരു സ്ഥലത്തെത്തി. ജിന്നുകൾ താമസിക്കുന്ന സ്ഥലം, അലഞ്ഞു നടക്കുന്ന പ്രേതങ്ങളുടെ  സ്പന്ദനങ്ങള്‍ എനിക്കനുഭവപ്പെട്ടു. ആഴക്കടൽ പോലെ കൂരിരുട്ട്.  ആർത്തിരമ്പുന്ന തിരമാലകൾക്കിടയിൽ ഞാൻ ആടിയുലഞ്ഞു. ആരോ എന്നെ  മേല്പോട്ടും താഴോട്ടും എടുത്തറിയും പോലെ എനിക്ക് തോന്നി. പേടിച്ചു വിറച്ചു നടക്കുന്നതിനടയിൽ അവിടെ നിന്നും ഒരു ശബ്ദം ഞാൻ കേട്ടു, ആരുടെയോ ഒരു  തേങ്ങലായിരുന്നു അത്.  ആ  ശബ്ദം എന്റെ മനസ്സിലേക്ക്  തുളച്ചു കയറാൻ തുടങ്ങി, എന്റെ മനസ്സ് മന്ത്രിച്ചു.   "എത്ര ദുരിത മനുഭവിക്കുന്നവരുടെയും ദുഃഖിതരുടെയും രഹസ്യങ്ങളാണ് ഈ ഇരുട്ട മറച്ചു വെക്കുന്നത്". ശബ്ദം  കേട്ട ഭാഗത്തേക്ക് തപ്പിത്തടഞ്ഞു കൊണ്ട് ഞാൻ നടന്നു. ഒരു ചെറിയ കുടിലിനു മുമ്പിലേക്ക് ആ ശബ്ദം എന്നെ നയിച്ചു.  ഞാൻ വാതിലിനു മുട്ടി. വാതിൽ തുറക്കാതായപ്പോൾ എന്റെ മുട്ടിനു ഞാൻ ശക്തി കൂട്ടി, ഒരു പെണ്‍കുട്ടി വാതിൽ തുറന്നു. ഞാൻ അവളുടെ കയ്യിലുണ്ടായിരുന്ന വിളക്കിന്റെ നേരിയ  വെളിച്ചത്തിൽ വസ്ത്രത്തിന്റെ മറവിലൂടെ അവളുടെ മുഖം കണ്ടു. കുട്ടിയോട്  ചോദിച്ചു. "ഇവിടെ ഒരു  രോഗിയുടെ തേങ്ങൽ കേൾക്കുന്നുണ്ടല്ലോ" ഏങ്ങികൊണ്ട് ഒരു നെടു വീർപ്പോടെ അവൾ പറഞ്ഞു. ഹേ മനുഷ്യാ "താങ്കളൊന്നു എന്റെ പിതാവിനെ കാണൂ, പിതാവ് മരണ വെപ്രാളത്തിൽ കിടക്കുകയാണ്"

എന്റെ മുന്നിലൂടെ അവൾ നടന്നു ഞാൻ  അവളെ പിന്തുടർന്നു. ചെറിയ ഒരു മുറി. അവൾ അതിൽ പ്രവേശിച്ചു. ജീവിച്ചിരിക്കുന്ന ലോകത്ത് നിന്നും മരിച്ചവരുടെ ലോകത്ത് എത്തിയത് പോലെ എനിക്ക് തോന്നി. ഒരു ഖബറിൽ  പ്രവേശിച്ചത് പോലെ, ഞാൻ ഒരു എല്ലിൻ കൂട് കണ്ടു. വൃക്ഷ തുമ്പുകളിൽ കാറ്റടിച്ചു  ഇളകുംപോലെ  ആ എല്ലിൻ  കൂടിളകുന്നു. ശ്വാസം അല്പാല്പം പുറത്തു വരുന്നു.  ഇരു കരങ്ങളും ചേര്ത്തു ഞാൻ ആ ശരീരം താങ്ങി പ്പിടിച്ചു എന്റെ ശരീരത്തോട് ചേർത്തു. എന്റെ കൈ ഞാൻ അദ്ദേഹത്തിന്റെ നെറ്റിത്തടത്തിൽ വെച്ചു, തല  തടവി അയാൾ പതിയെ  കണ്ണ് തുറന്നു. കുറച്ചു നേരം എന്നെ നോക്കി അല്പാല്പം ചുണ്ട് ഇളക്കാൻ തുടങ്ങി. നേരിയ ശബ്ദത്തിൽ അയാൾ പറഞ്ഞു. "ദൈവത്തിനു സ്തുതി". എന്റെ സുഹൃത്തിനെ ഞാൻ കണ്ടത്തിയിരിക്കുന്നു. ഞാൻ ഒരിക്കലും കാണില്ല എന്ന് വിചാരിച്ച  എന്റെ സുഹൃത്തിതാ  എന്റെ  മുമ്പിൽ  ഇരിക്കുന്നു. എന്റെ ഈ നശിച്ച അവസ്ഥയിലും  ജീവിതത്തിന്റെ അവസാന നിമിഷങ്ങലിലുമാണല്ലൊ ഞാൻ എന്റെ കൂട്ടുകാരനെ കാണുന്നത് അയാൾ വീണ്ടും ദീര്ഘസ്വാസം വലിച്ചു. കൂട്ടുകാരന്റെ ഈ അവസ്ഥയെ പറ്റി ഞാൻ ചോദിച്ചു. എന്റെ സഹവാസം അയാളുടെ അണയാറായ പ്രകാശം ഒന്ന് ശക്തിപ്പെട്ടതായി എനിക്ക് തോന്നി. എന്റെ സാമിപ്യം ആ മുഖത്തെ പ്രകാശിപ്പിച്ചു. സംസാരിക്കാൻ വേണ്ടി എഴുന്നേല്ക്കാൻ അയാൾ ശ്രമിച്ചു. എന്റെ ശരീരത്തിൽ അയാൾ ചാരിയിരുന്നു. അയാളുടെ കഥ പറയാൻ തുടങ്ങി.

ഏതാണ്ട് പത്തു വർഷം മുമ്പ് ഞാനും എന്റെ പിതാവും ഒരു വീട്ടിൽ താമസിക്കുകയായിരുന്നു. ഞങ്ങളുടെ അയൽവാസി വലിയൊരു പണക്കാരനായിരുന്നു. അയാളുടെ കൊട്ടാരത്തിൽ സുന്ദരിയായ ഒരു യുവതി വളർന്നിരുന്നു. പറഞ്ഞറിയിക്കാൻ പറ്റാത്ത സൌന്ദര്യമായിരുന്നു അവളുടേത്‌.  അവളെ ഞാൻ സ്നേഹിച്ചു. അവളെ കൂടാതെ ജീവിക്കാൻ എനിക്ക് സാധ്യമല്ലാതായി. അവളെ വശീകരിക്കാൻ എല്ലാശ്രമവും ഞാൻ നടത്തി.  അവളുടെ അടുത്തു ചെല്ലുമ്പോഴൊക്കെ അവൾ പല കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറും, അവളെ സ്പര്ഷിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവസാനം വിവാഹം കഴിക്കുമെന്ന് അവൾക്കു ഞാൻ ഉറപ്പ് കൊടുക്കുകയും കരാർ ചെയ്യുകയും ചെയ്തു. ആ പഴുതിൽ അവൾ വീണു. അവസാനം എനിക്കവൾവഴങ്ങി, കുറച്ചു നാൾ കഴിയുമ്പോഴേക്കും അവളുടെ ഉദരത്തിൽ ഒരു ശിശു വളരുന്നത് ഞാൻ അറിഞ്ഞു. പക്ഷെ ഞാൻ അവളോട് ചെയ്ത കരാറ് പൂർതീകരിച്ചില്ല. ഞാൻ എന്റെ  നാട് വിട്ടു മറ്റൊരു സ്ഥലത്തേയ്ക്ക് താമസം മാറ്റി. പിന്നീട് ഞാൻ അവളെ പൂർണമയും മറന്നു.

ഞാൻ അവിടെ കഴിഞ്ഞു കൂടുന്നതിനിടയിൽ ഒരു ദിവസം  ശിപായി ഒരു കത്തുമായി എനിക്കരികിൽ വന്നു. പഴകി ദ്രവിച്ച കടലാസിൽ എഴുതിയ ഒരു കത്ത് എനിക്ക് തന്നു, കത്തിന്റെ ആമുഖം ഇങ്ങനെയായിരുന്നു "നിങ്ങൾ പറഞ്ഞ കരാർ പുതുക്കാൻ വേണ്ടിയോ സ്നേഹം പുതുക്കാൻ വേണ്ടിയോ അല്ല ഈ കത്തെഴുതുന്നത് അങ്ങനെയായിരുന്നങ്കിൽ ഒരു വരി പോയിട്ട് ഒരക്ഷരം പോലും ഞാൻ എഴുതുമായിരുന്നില്ല,  നിന്നെ പോലുള്ള വഞ്ചിതന്റെ  കരാർ പുതുക്കാനോ സ്നേഹം പുതുക്കാനോ ഞാൻ ആഗ്രഹിക്കുന്നില്ല"

നിങ്ങൾ എന്നെ തനിച്ചാക്കി എന്നെ ഉപേക്ഷിച്ചു പോകുമ്പോൾ എന്റെ ശരീരത്തിൽ ഒരഗ്നി എരിയുന്നെണ്ടന്നും എന്റെ ഉദരത്തിൽ  ഒരു കുഞ്ഞു പിടക്കുന്നുണ്ടന്നും നിങ്ങൾക്കറിയാമായിരുന്നു. നിങ്ങൾ അത് നിസ്സാരമായിക്കണ്ടു. എന്റെ ഭാവിയെ കുറിച്ചു  ഒരു നിമിഷം പോലും  നിങ്ങൾ ചിന്തിച്ചില്ല. എന്റെ  കണ്ണ്നീരോപ്പാനോ ഈ പാവത്തെ ഒന്ന് സാന്ത്വനിപ്പിക്കാനോ നിങ്ങൾ തുനിഞ്ഞില്ല. എന്റെ ഉരുകുന്ന മനസ്സ് താങ്കൽക്കൊന്നുമല്ലായിരുന്നു.

നിങ്ങൾ  ഒരു മാന്യനാണോ? എനിക്കൊരിക്കലും അങ്ങിനെ കരുതാൻ കഴിയില്ല, താങ്കളെ  ഒരു മനുഷ്യനായി കാണാൻ എനിക്ക് സാധിക്കില്ല . നാല്കാലികലെക്കൾ  മോശമാണ് താങ്കളുടെ പ്രവർത്തനം, വന്യ മൃഗങ്ങളുടെ എല്ലാ സ്വഭാവങ്ങളും  താങ്കല്ക്കുണ്ട്. എന്നോട് നിങ്ങൾ കളവു പറഞ്ഞു. നിങ്ങൾ സ്നേഹം അഭിനയിക്കുകയായിരുന്നു. എന്നെ ആസ്വദിക്കാനുള്ള ഒരു മാർഗമായിരുന്നു  താങ്കളുടെ സ്നേഹം. നിങ്ങളെ  അന്ന് ഞാൻ കണ്ടില്ലായിരുന്നങ്കിൽ എനിക്ക് ഈ ഗതി  വരില്ലായിരുന്നു. ഒരാളുടെ മുഖവും എനിക്ക് കാണേണ്ടി വരില്ലായിരുന്നു. ഒരു വാതിലിനും എനിക്ക് മുട്ടേണ്ടി വരുമായിരുന്നില്ല. ആദ്യമാദ്യമൊക്കെ ഞാൻ നിങ്ങളെ തട്ടി മാറ്റി നോക്കി, ഒരു കൊച്ചു കുട്ടി വീഴുമ്പോലെ താങ്കളുടെ മടിയിൽ ഞാൻ വീഴുകയായിരുന്നു. എന്റെ ചാരിത്ര്യം നിങ്ങൾ  കവെർന്നെടുത്തു.  എന്റെ ജീവിതം നിങ്ങൾ നശിപ്പിച്ചു. എല്ലാ സുഖസൗകര്യങ്ങളും എനിക്ക് നഷ്ടമായി. ഒരു പുരുഷനോടൊപ്പം കഴിയാൻ പറ്റാതെ ഒരു കുട്ടിയുടെ മാതാവായി കഴിയാൻ സാധിക്കാതെ  സമൂഹത്തിന്റെ മുമ്പിൽ തലയുയര്ത്തി നില്ക്കാൻ പറ്റാതെ എനിക്ക്  ജീവിക്കേണ്ടി വന്നു. 

സമൂഹം എനിക്ക്  നിന്ദ്യത മാത്രം നല്കി. പരിഹാസം സഹിച്ചും  ഭയംകൊണ്ട്  പേശികൾ വിറചും ജീവിക്കുന്ന സ്ത്രീക്ക് അവളുടെ ജീവിതത്തിൽ എന്ത് അനുഭൂതിയാണ് ഉണ്ടാവുക, എന്ത് സൌഖ്യമാണ് ഉണ്ടാവുക. എന്റെ സുഖ ജീവിതം താങ്കൾ  നഷ്ടപ്പെടുത്തി.  എന്റെ മാതാപിതാക്കൾ എന്നെ ആ കൊട്ടാരത്തിൽ നിന്നും പുറത്താക്കി. എല്ലാവരും എന്നെ കൈ ഒഴിഞ്ഞു. അവസാനം ഞാൻ  ഒരു കുടിലിൽ താമസമാക്കി. സുഖകരാമായ ജീവിതത്തിൽ നിന്നും ആരും തിരിച്ചറിയാത്ത  ഒറ്റപ്പെട്ട വിജനമായ സ്ഥലത്തെ ഈ കുടിലിൽ ഞാൻ വന്നത് എന്റെ ബാക്കിയുള്ള ജീവിതം കഴിച്ചു കൂട്ടാൻ വേണ്ടിയാണ്.

എന്റെ മാതാപിതാക്കളെ താങ്കൾ കൊന്നു. അവർ രണ്ടു പേരും മരിച്ചത് എന്നെ നഷ്ടപ്പെട്ട ദുഖത്താലായിരുന്നു എന്നെയും താങ്കൾ കൊന്നു. നിങ്ങളുടെ  കോപ്പയിൽ നിന്നും ഞാൻ കുടിച്ച ആ കൈപ്പേറിയ ജീവിതം  എന്റെ മനസ്സിനെയും ശരീരത്തെയും തകർത്ത് കളഞ്ഞു.  ഇന്ന് ഞാൻ മരണ ശയ്യയിൽ കിടക്കുകയാണ്. കത്തിക്കൊണ്ടിരിക്കുന്ന ഒരു തിരി പോലെ എന്റെ ജീവിതം അണഞ്ഞു കൊണ്ടിരിക്കുന്നു. ദൈവം എനിക്ക് പ്രതിഫലം നല്കുമെന്നും എന്റെ പ്രാര്ത്ഥനക്കുത്തരം ലഭിക്കുമെന്നും എനിക്കുറപ്പുണ്ട്. ഈ വീട്ടിൽ നിന്നും സംതൃപ്തിയുടെ ജീവിതത്തിലേക്കുള്ള ദൈവത്തിന്റെ വിളി ഞാൻ കാതോർക്കുന്നു. കള്ളനും വഞ്ചകനുമാായ താങ്കളിൽ നിന്നും എന്റെ കടം തിരിച്ചു വാങ്ങിയിട്ടല്ലാതെ  ദൈവം നിങ്ങളെ  വെറുതെ വിടുമെന്ന് ഞാൻ കരുതുന്നില്ല.

വീണ്ടും പറയാം ഈ എഴുത്ത് ഞാൻ എഴുതുന്നത് നിങ്ങൾ കരാറ് പാലിക്കാനൊ അത്  പുതുക്കാനോ വേണ്ടിയല്ല സ്നേഹത്തെ പറ്റി സംസാരിക്കാനോ അല്ല. നിങ്ങൾക്കതിനു കഴിയില്ല. ഞാൻ ഇപ്പോൾ ഖബറിന്റെ വാതില്ക്കലാണ്. ജീവിതത്തിൽ എനിക്ക് കിട്ടിയ എല്ലാ  നന്മകളോടും തിന്മാകളോടും വിട പറയുകയാണ്‌.  പിന്നെ എന്തിനാണ് ഈ കത്ത്  എഴുതിയത് എന്ന് താങ്കൾ ചോദിക്കും. പറയാം  എന്റെ അടുത്തു താങ്കൾ എല്പിച്ച ഒരു നിധിയുണ്ട്. "താങ്കളുടെ മകൾ" ഞാൻ ഒരിക്കലും താങ്കളിൽ നിന്നും കാരുണ്യമോ സ്നേഹമോ പ്രതീക്ഷിക്കുന്നില്ല, ഈ പാവം  ഉമ്മയ്ക്ക് സംഭവിച്ച ഗതി ഈ  മകൾക്കുണ്ടാകരുതു എന്നാശിച്ചാണ്.  ഇത്തരം ഒരു ഗതി ഉണ്ടാകുന്നതിനു മുമ്പ് അവളെ കൂട്ടി കൊണ്ട് പോകൂ.

ഇത് പറഞ്ഞു  തീരുമ്പോഴേക്കും അയാളുടെ  കണ്ണിൽ നിന്നും കണ്ണ് നീര്  ധാര ധാരയായി ഒഴുകി ഞാൻ അയാളോട് ചോദിച്ചു അതിനു ശേഷം എന്ത് സംഭവിച്ചു. "അയാൾ  പറഞ്ഞു" ഞാൻ എഴുത്ത് വായിച്ചു തീരുമ്പോഴേക്കും   എന്റെ പേശികൾ വലിഞ്ഞു മുറുകി,  കൈകാലുകൾ വിറച്ചു, ഞാൻ ആകെ അസ്വസ്ഥനായി മനം തകര്‍ന്നു. കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  എന്റെ ഹൃദയമിടിപ്പ്‌ വല്ലാതെ കൂടി. ഞാൻ  അവളുടെ അടുത്തേയ്ക്ക് ഓടി. ഇപ്പോൾ നിങ്ങൾ ഇരിക്കുന്ന ഈ വീട്ടിലേക്കു.

എനിക്ക് കാണാൻ കഴിഞ്ഞത്  ഈ കട്ടിലിൽ കിടക്കുന്ന ചലനമറ്റ അവളുടെ ശരീരമായിരുന്നു. കരഞ്ഞു കൊണ്ടിരിക്കുന്ന എന്റെ മകളെയും. എന്റെ മനസ്സ് വല്ലാതെ വേദനിച്ചു.  ആ കാഴ്ച് കണ്ടപ്പോൾ കുറച്ചു നേരം എന്റെ ബോധം നഷ്ടപ്പെട്ടു. ആ മയക്കത്തിൽ ഞാൻ ചെയ്ത കുറ്റങ്ങൾ വന്യ മൃഗങ്ങളായി എന്റെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. ക്രൂര ജന്തുക്കാളായി,  അവയുടെ നഖങ്ങളും തെറ്റകളും എന്റെ മുഖത്തേയ്ക്കു  നീളാൻ തുടങ്ങി. വിഷം തീറ്റുന്ന പാമ്പുകളായി എന്റെ മുമ്പിൽ കറങ്ങാൻ തുടങ്ങി. എന്റെ ബോധം തിരിച്ചു കിട്ടിയപ്പോൾ  ദൈവത്തോട് ഞാൻ കരാർ ചെയ്തു. ഞാൻ ഇനി  ഈ വീട് വിട്ടു പോകില്ല മരിക്കുന്നത് വരെ "ദുഖത്തിന്റെ ഈ തടവറയിൽ" ഞാൻ കഴിയും, ഞാൻ ശപഥം ചെയ്തു. സുഹൃത്തെ  അതിനു ശേഷം ഞാൻ അനുഭവിച്ച പ്രയാസവും കഷ്ടപ്പാടും എന്റെ ദൗർഭാഗ്യവും കാരണം  എന്റെ  പാപം ദൈവം പൊറുത്തു  തന്നിട്ടുണ്ടാവുമെന്ന് ഇപ്പോൾ എന്റെ മനസ്സ് പറയുന്നു. ഇത്രയും പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ  നാവു താഴ്ന്നു പോയി, മുഖം മഞ്ഞളിച്ചു വിരിപ്പിലേക്ക് വീണു. അയാളുടെ അവസാന ശ്വാസത്തിൽ അയാൾ വിളിച്ചു പറഞ്ഞു സുഹൃത്തെ  "എന്റെ മകൾ".  അങ്ങിനെ അയാൾ ഈ ലോകത്ത് നിന്നും വിടവാങ്ങി.

ഞാൻ അയാളുടെ കൂട്ടുകാരെ അറിയിച്ചു എല്ലാവരും അയാളുടെ ശവ സംസ്കാരത്തിലും പ്രാർഥനയിലും പങ്കെടുത്തു. അദ്ദേഹത്തിന്റെ ശരീരത്തിൽ അവസാന മണ്ണിടുമ്പോൾ വിതുമ്പാത്ത ഒരാളും ഉണ്ടായിരുന്നില്ല. കൂട്ടുകാരന്റെ അവസാന വാക്ക് എന്റെ ചെവിയിൽ അലയടിച്ചു  "കൂട്ടുകാരാ എന്റെ മകൾ". അൽപ സമയത്തേക്ക് സ്ത്രീയെ കീഴ്പെടുത്താൻ ശ്രമിക്കുന്ന കടുത്ത ഹൃദയമുള്ള  പുരുഷൻമാർ ചിന്തിക്കുക. നിങ്ങൾ ഒരു നിമഷം കൊണ്ട് തകർക്കുന്നത് അപലകളായ സ്ത്രീകളുടെ ചാരിത്ര്യവും പവിത്രതയുമാണ്‌. അവരെ വഞ്ചിക്കുന്നതിലൂടെ അവരുടെ രക്തമാണ് നിങ്ങൾ ഊറ്റിക്കുടിക്കുന്നത്.  അത് മൂലം അവർ സഹിക്കുന്ന വേദനയുടെ ഒരംശം പോലും നിങ്ങൾ അറിയുന്നില്ല.

Thursday, May 2, 2013

നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും


അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വർഷം മുമ്പാണ് പ്രസിദ്ധീകരിച്ചത്. Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില്‍ ഏറെ പ്രശസ്തമായ "Solitude"," The Winds of Fate" എക്കാലവും  ഓർമിക്കപ്പെടുന്നു."Solitude"ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി.
നിതാകാത്തും ഈലാ വീലർ വിൽകൊക്സും ശ്രീ കുമാരൻ തമ്പിയും

ഇന്നലെ എനിക്ക് ഒരു കത്ത് പൊസ്റ്റലായി കിട്ടി അയച്ചയാളുടെ പേരോ ലഭിക്കേണ്ടയാളുടെ പേരോ കവറിൽ എഴുതിയിട്ടുണ്ടായിരുന്നില്ല സ്ഥലപ്പേരും പോസ്റ്റ്‌ ബോക്സ്‌ നമ്പറും മാത്രം .

ഓഫീസ് തിരക്കായത് കൊണ്ട് പിന്നീട് വായിക്കാമെന്നു കരുതി കത്ത് പോക്കറ്റിൽ ഇട്ടു, ഓഫീസ് കഴിഞ്ഞു വീട്ടിലേക്കു പോകാൻ കാറിൽ കയറിയപ്പോഴാണ് കത്തിന്റെ കാര്യം ഓർമ്മ വന്നത്, ഞാൻ കവർ പൊട്ടിച്ചു, കത്ത് തുടങ്ങുന്നത് ഇങ്ങനെയാണ്.

പ്രിയ സുഹൃത്തെ
ഇത് വായിക്കാൻ താങ്കൾക്ക് അറിയുമോ എന്നെനിക്കറിയില്ല, ഇത് ആരുടെ പോസ്റ്റ്‌ ബോക്സ്‌ ആണ്, ആർക്കാണ് ഈ കത്ത് ലഭിക്കുക എന്നൊന്നും  എനിക്കറിയില്ല,  ഒരു മലയാളിക്ക് കിട്ടട്ടെ എന്ന് ആശിച്ചു കൊണ്ട് എഴുതിയതാണ്, എന്റെ പേര് ശുകൂർ ഞാൻ ഇരുപത്തഞ്ചു  വർഷത്തോളമായി സൌദിയിൽ ജോലി ചെയ്തു വരികയായിരുന്നു, കഴിഞ്ഞ മാസം നിതാകാത് മൂലം എന്നെ സൗദി പോലിസ് പിടികൂടി രണ്ടു ദിവസം അവരുടെ കസ്ടടിയിൽ താമസിച്ചതിനു ശേഷം നേരെ എയർപൊർട്ടിലേക്കു  എന്നെ കൊണ്ട് വന്നു, എയർപോർട്ടിൽ എന്റെ കൂട്ടുകാരൻ വന്നു എന്റെ ബാഗും പഴയ ചില വസ്ത്രങ്ങളും എന്നെ ഏല്പിച്ചു. ഒരു വിധം ജീവൻ തിരിച്ചു കിട്ടിയത് പോലെ എനിക്ക് തോന്നി, കയ്യിൽ  ഒന്നുമില്ല, കൂട്ടുകാരൻ എയർപോർടിൽ എത്തിച്ചു തന്ന ഒരു ചെറിയ ബാഗ് മാത്രം. കൂട്ടുകാരനോട് ഞാൻ പറഞ്ഞു ഞാൻ നാട്ടിൽ എത്തുന്ന വിവരം നീ എന്റെ വീട്ടിൽ വിളിച്ചു പറയണം.

സുഹൃത്തെ, ഇത് പതിമൂന്നാമത്തെ തവണയാണ് ഞാൻ നാട്ടിലേക്ക് പോകുന്നത് കയ്യിൽ ഒരു പെട്ടിപോലും ഇല്ലാത്ത ആദ്യത്തെ യാത്ര, എന്നും പോകുമ്പോൾ ഞാൻ ബന്ധപ്പെട്ടവരെയൊക്കെ വിളിക്കാറുണ്ടായിരുന്നു, നാട്ടിൽ നിന്നും നീണ്ട ഒരു ലീസ്റ്റ് തന്നെ എനിക്ക് കിട്ടാറുണ്ടായിരുന്നു, ഇപ്രാവശ്യം അവർക്ക് ഒന്നും വാങ്ങാൻ കഴിഞ്ഞില്ലല്ലോ എന്ന പ്രയാസമായിരുന്നു മനസ്സ് നിറയെ, കയ്യിൽ പൈസയില്ലത്ത വിഷമവും,  സാരമില്ല നാട്ടിൽ എനിക്ക് കുറെ കൂട്ടുകാരും അളിയന്മാരും ജേഷ്ടനും അനുജനും ഉണ്ടല്ലോ അവരെ ഓർത്ത്‌  സമാധാനിച്ചു,  ഇതുവരെ വീട് നിർമിക്കാനും കാർ വാങ്ങാനും അവരെ ഒരു പാട് സഹായിച്ചതല്ലെ, അവരുടെ സഹായം തല്കാലം എനിക്ക് കിട്ടും അങ്ങിനെ ഞാൻ ആശ്വസിച്ചു.

കഴിഞ്ഞ വർഷം മൂത്ത അളിയന്റെ ഇന്നോവയിൽ ആയിരുന്നു പോയത് ഇപ്രാവശ്യം ചെറിയ അളിയന്റെ സ്വിഫ്റ്റ്ൽ പോകാം അവനു പ്രയാസാമാവേണ്ട മാത്രമല്ല സ്വിഫ്റ്റ്ന്റെ പകുതി പൈസ ഞാൻ കൊടുത്തതാണല്ലോ, ഈ മുഷിഞ്ഞ ഡ്രസ്സ്‌ മാറ്റാൻ ആദ്യം റെഡിമയ്ട് ഷോപ്പിൽ കൊണ്ട് പോകുക മൂത്ത  അളിയനായിരീക്കും അവർക്ക് ഈ ഡ്രസ്സ്‌ കാണുമ്പോൾ പ്രയാസമാവതിരുന്നാൽ മതിയായിരുന്നു.  ഇങ്ങനെ ഓരോന്നു ചിന്തിച്ചു ഞാൻ കാലീക്കറ്റ് ഐയർപോർട്ടിൽ എത്തി. എന്നെ കൂട്ടാൻ പതിവ് പോലെ വരുന്ന അളിയൻമാരെയും ജേഷ്ടനെയും അനുജനെയും ഭാര്യയേയും പ്രതീക്ഷിച്ചു പുറത്തിറങ്ങി.

കുറെ നേരം എയർ പോര്ട്ടിന് പുറത്ത് നിന്ന് ആരെയും കാണുന്നില്ലല്ലോ? ഇനി  കൂട്ടുകാരാൻ വിളിച്ചു പറയാൻ  മറന്നോ? സംശയിച്ചു നിൽക്കുന്നതിനിടയിലാണ്  ജീപ്പ് ഡ്രൈവർ അയല്വാസി നാസിർ എന്നെ  വിളിക്കുന്നത് പോകുകയല്ലേ ?

എവിടെ അളിയന്മാർ ഞാൻ ചോദിച്ചു ?
അവരൊന്നും വന്നിട്ടില്ല നിങ്ങളുടെ ഭാര്യ എന്നെ വിളിച്ചു പറഞ്ഞത് കൊണ്ട് ഞാൻ ജീപുമായി പോന്നു. അവർ പറഞ്ഞത് "ഇനി നീ എന്നും ഇവിടെ തന്നെയുണ്ടാവുമല്ലോ പിന്നെ എന്തിനാ കൂട്ടാൻ പോകുന്നത്," അനുജൻ പറഞ്ഞത്  "അവനു വഴി അറിയാമല്ലോ ഒറ്റയ്ക്ക് ഇങ്ങ് വന്നു കൊള്ളും"

ഞാൻ  ഓർത്തു മുമ്പ് ഞാൻ എയർപോർട്ടിൽ ഇറങ്ങുമ്പോൾ അളിയന്മാരുടെയും ജേഷ്ടന്റെയും പെങ്ങന്മാരുടെയും ബഹളമായിരുന്നു.  അളിയന്റെ ഇനോവയിൽ കയറണോ അതോ അനുജന്റെ സ്വിഫ്റ്റിൽ കയറണോ അവർ തമ്മിൽ പിടിയും വലിയുമായിരുന്നു പെട്ടി പിടിക്കാൻ കൂട്ടുകാരും. നിതാകാതിന്റെ ഫലമായി വെറും കയ്യോടെ വരുന്ന കാര്യം അവർ മനസ്സിലാക്കി കാണും.

സുഹൃത്തെ, ഞാൻ  വീട്ടിൽ എത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും ഞാൻ നാട്ടിൽ എത്തിയാൽ  എന്റെ പിന്നാലെ കൂടാറുള്ള രാഷ്ട്രീയക്കാരെയും പള്ളി പ്പിരിവുകാരെയും ആരെയും കാണാനില്ല, സ്വന്തം ഭാര്യക്ക് പോലും പഴയ ഒരു ഉണര്വ് ഇല്ലാത്തത് പോലെ, ആവശ്യത്തിലധികം ഷുഗറും പ്രഷറും നരച്ച മുടിയും  അവർക്ക് പോലും ഒരു അധികപ്പറ്റായത് പോലെ, നിതകാത് മൂലം വിസ നിഷേധിച്ചത് സൗദിയാണങ്കിലും  ഇകാമ നഷ്ടപ്പെട്ടത് ശരിക്കും നാട്ടിൽ  നിന്നാണ് എന്ന് തോന്നി.

സുഹൃത്തെ, ഇത് താങ്കൾക്കു  ഞാൻ എഴുതിയത് എന്റെ വിഷമം  താങ്കളെ അറിയിക്കാനല്ല  എനിക്ക് ഇതിൽ  ഒരു പ്രയാസവുമില്ല, ഞാൻ ഇപ്പോഴും സന്തോഷവാനാണ്. ലോകം  ഇതാണ്  എന്ന് താങ്കളെ  അറിയിക്കാൻ  വേണ്ടി മാത്രമാണ്. പറ്റുമെങ്കിൽ മറ്റു സുഹൃത്തുക്കൾക്കും ഈ സന്ദേശം എത്തിച്ചു കൊടുക്കുക. കത്ത് വായിച്ചു കഴിഞ്ഞു ഒരു നെടുവീർപ്പോടെ ഞാൻ അൽപനേരം കാറിൽ ഇരുന്നു, റേഡിയോ ഓണ്‍ ചെയ്തു.

റേഡിയോയിൽ  രമേഷിന്റെ ശബ്ദം ഇനി നിങ്ങൾ കേൾക്കാൻ പോകുന്നത് കടൽ എന്ന ചിത്രത്തിൽ ജാനകിയമ്മ ഈണം പകർന്ന ശ്രീ കുമാരാൻ തമ്പിയുടെ മനോഹരമായവരികളാണ് , ഈ ഗാനത്തെ പറ്റിയുള്ള വിശേഷണം അവതാരകൻ പറഞ്ഞിട്ടും പറഞ്ഞിട്ടും നിർത്തുന്നില്ല ഒപ്പം ഇത് കേട്ട ചില ശ്രോതാക്കളും  ഒടുവിൽ ഗാനം പ്ലേ ചെയ്തു.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .......

ഈ ഗാനവും മുകളിലെ കുറിപ്പും വായിച്ചപ്പോൾ  അമേരിക്കൻ കവിയത്രി Ella Wheeler Wilcox നെ നേരിൽ കാണുമ്പോലെ എനിക്ക് തോന്നി അവർ നേരിട്ട് എന്റെ കാതിൽ അവരുടെ ചിന്തകൾ പങ്കു വെക്കുകയാണോ എന്ന് തോന്നി.  അവരുടെ  " Solitude"ലെ  വരികൾ എന്റെ മനസ്സിലേക്ക്  ഓടിയെത്തി ...എത്ര അർത്ഥവത്തായ വരികളായിരുന്നു അവരുടെത്

"ചിരിച്ചാല്‍ ലോകം നിങ്ങളോടൊപ്പം ചിരിക്കും.
കരഞ്ഞാല്‍ നിങ്ങള്‍ ഒറ്റയ്ക്ക് കരയും

"Laugh, and the world laughs with you;
Weep, and you weep alone".


സന്തോഷത്തിന്റെ ആഴം അവർ അളക്കും
ദുഖത്തിൽ നിന്നോരംശവും അവർക്കു വേണ്ട
സന്തോഷത്തിൽ പങ്കു ചേരാൻ ഒത്തിരി പേരെ കാണാം
ദുഖത്തിൽ അവർ പങ്കു ചേരില്ല
നിങ്ങളോടോത്തു അവർ വീഞ്ഞ്കുടിക്കും അതിനവർക്ക്  മടിയില്ല
കയ്പ്പ് നീര് കുടിക്കാൻ അവരോപ്പമുണ്ടാവില്ല  അത് സ്വന്തം കുടിച്ചു തന്നെ തീർക്കണം
സന്തോഷ വേളയിൽ നിങ്ങളുടെ തീന്മേഷകളിൽ ആളുകൾ നിറയും
പട്ടിണിയിൽ ഒരാളെയും കൂടെ കാണില്ല
വിജയിക്കൂ, നല്കൂ. ജീവിക്കാന്‍ ഇതു നിങ്ങളെ സഹായിക്കും.
മരിക്കാന്‍ ആര്‍ക്കും നിങ്ങളെ സഹായിക്കാനാവില്ല...


They want full measure of all your pleasure
But they do not need your woe
Be glad, and your friends are many
Be sad, and you lose them all
There are none to decline your nectared wine
But alone you must drink life's gall
Feast, and your halls are crowded
Fast, and the world goes ബൈ
Succeed and give, and it helps you live
But no man can help you die


ജീവിതം ഒരു ഗാനം പോലെ ഒഴുകുമ്പോള്‍
സന്തോഷമായിരിക്കുവാന്‍ അത് ധാരാളമാണ്
എന്നാല്‍, എല്ലാ കാര്യങ്ങളും തലകീഴായി മാറുമ്പോൾ
ചിരിക്കുവാന്‍ കഴിയുന്നവനായിരിക്കണം അതാണ്‌ ഏറ്റവും വലിയ സമ്പത്ത്

It is easy enough to be pleasant,
When life flows by like a song,
But the man worth while is one who will smile,
When everything goes dead wrong.


ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന മനുഷ്യന്റെ യഥാർത്ഥ അവസ്ഥയല്ലേ അവർ ശരിക്കും ഇവിടെ വരച്ചിട്ടിരിക്കുന്നത് . സന്തോഷം ലഭിക്കുമ്പോൾ കൂടെ കൂടാൻ ഒരു പാട് പേരുണ്ടാവും, ദുഖത്തിൽ പങ്കു ചേരാൻ വളരെ കുറച്ചു പേരും, ഇത് ഏറ്റവും കൂടുതൽ മനസ്സിലാക്കാൻ പറ്റുന്നവരും  അനുഭവിച്ചു അറിയുന്നവരുമാണ് നമ്മൾ പ്രവാസികൾ, പ്രവാസികളായ നമ്മുടെ വിഷയത്തിൽ   ഇടപെടാൻ ഒട്ടും സമയം കാണാത്തവരായി നാം മാറിക്കൊണ്ടിരിക്കുന്നു, ഫാസ് ബുക്ക്‌ പോലുള്ള സോഷ്യൽ മീഡിയകൾ ഇതിന്റെ ആഴം കുറക്കുകയും കൂട്ടുകയും ചെയ്യുന്നു എന്നത് ഇക്കാലത്തെ ഒരു പ്രത്യേകതയാണ്.

"ചിരിക്കുമ്പോൾ  കൂടെ  ചിരിക്കാൻ  ആയിരം  പേര്  വരും
കരയുമ്പോൾ  കൂടെ  കരയാൻ  നിൻ നിഴൽ  മാത്രം  വരും
നിൻ നിഴൽ  മാത്രം  വരും" .....
പാട്ട് മനോഹരമാണ് വരികൾ മനോഹരമാണ് എന്നൊക്കെ ഒരു പാട് പുകഴ്ത്തി മലയാളികൾ നടക്കുമ്പോഴും ഇതിനൊരു മാറ്റത്തെ പറ്റി  സോഷ്യൽ മീഡിയകൾ വൻ സ്വാധീനം ലഭിച്ച ഇക്കാലത്തു പോലും നാം ചിന്തിക്കുന്നില്ല എന്നതാണ് സത്യം,  പലപ്പോഴും ഈ പറഞ്ഞതിൽ നിന്നും ഒരു പടി കൂടെ മുന്നിലാണ് പല മലയാളികളും,  ഇതിൽ നിന്നും വിപരീതമായി പ്രവർത്തിക്കുന്ന നല്ലവരായ ഒരു പാട് പേരുണ്ട് അവർക്കു നമുക്ക് നന്മകൾ നേരാം. പ്രവാസികൾ അല്പം കൂടി മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.

 -------------------------------------------------------------------------------------
Ella Wheeler Wilcox നെ പറ്റി അല്പം
ചെറുപ്പം മുതലേ കവിതകൾ എഴുതിയ Ella Wheeler Wilcox  അമേരിക്കൻ ജനതയ്ക്ക്  ഏറ്റവും ഇഷ്ടപ്പെട്ട കവിയത്രിയായിരുന്നു. Marcus H. Wheelerന്റെയും Sarah Pratt Wheelerന്റെയും മകളായി 1850 തിൽ വിസ്കോൻസിലെ  Janesvilleയിൽ കർഷക കുടുംബത്തിലാണ് wheeler  ജനിക്കുന്നത്. കവിതകൾ  മാത്രമല്ല നല്ല നല്ല ഒരു പാട് ലേഖനങ്ങളും Ella എഴുതിയിട്ടുണ്ട്  The Heart of New Thought അതിൽ പ്രസിദ്ധമായിരുന്നു പതിനാലു വയസ്സ് ആകുമ്പോഴേക്കും അവരുടെ അനേകം കൃതികൾ ‘New York Mercury’. പ്രസിദ്ധീകരിച്ചു.

അവരുടെ "Poems of Passion",  " Solitude" ലോക പ്രശസ്തമാണ്  1883 ലാണ് ഇത് പബ്ലിഷ് ചെയ്യുന്നത്  "The Worlds and I" എന്ന ആത്മകഥ മരിക്കുന്നതിന്റെ ഒരു വര്ഷം മുമ്പാണ് പ്രസിദ്ധീകരിച്ചത് . Best Loved Poems of the American People' എന്ന പേരില്‍ Hazel Felleman പ്രസിദ്ധീകരിച്ച കവിതാ സമാഹാരത്തില്‍ Wheeler രുടെ  പതിനാലു  കവിതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആ കവിതകളില ഏറെ പ്രശസ്തമായ "Solitude",  "The Winds of Fate" എക്കാലവും  ഓര്മിക്കപ്പെടുന്നു. "Solitude", ലൂടെ  എന്നെന്നും നിലനില്ക്കുന്ന വിസ്മയപ്രതിഭാസമായി എല്ല മാറി. അനിതരസാധാരണമായ കവിത്വശക്തിയും പ്രതിഭാപ്രകര്‍ഷവും 150 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും  അല്പം പോലും നിറം മങ്ങിയിട്ടില്ല എന്ന് തന്നെ പറയാം ...
എന്നും  ഓർക്കാൻ  പറ്റിയ  കുറെ സ്വര്‍ണ്ണ വരികൾ നല്കി  1919 ഒക്ടോബർ 30 തിനു  അവർ ഈ മണ്ണിൽ നിന്നും യാത്രയായി .


ഒറ്റ നോട്ടത്തിൽ
1850 തിൽ ജനിച്ചു
1864 ൽ ‘New York Mercury’ പുസ്തകങ്ങൾ  പ്രസിദ്ധീകരിച്ചു
1883 മാസ്റ്റർ പീസായ " Solitude", "Poems of Passion " പബ്ലിഷ് ചെയ്തു
1884  മെയ്‌ 1 Robert Wilcox മായി വിവാഹം
1916 Robert Wilcox മരിച്ചു
1919 തിൽ 69 മത്തെ വയസ്സിൽ Ella Wheeler Wilcox ഈ മണ്ണിൽ നിന്നും യാത്രയായി .

പ്രസിദ്ധമായ പുസ്തകങ്ങൾ
The Heart of New Thought,
The Worlds and I

പ്രധാന കവിതകൾ
    "It Might Have Been"
    A Baby In The House
    A Fable
    A Fallen Leaf
    A Fatal Impress
    A Fisherman's Baby
    A Girl's Autumn Reverie
    A Glass Of Wine
    A Golden Day
    A Grey Mood
    A Holiday
    A Leaf
    A Lovers' Quarrel
    A Maiden To Her Mirror



Monday, January 21, 2013

കാലത്തിന്റെ കണ്ണുനീര്‍

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന ഏത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ  വേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ ജനാലയിലൂടെ പൂന്തോട്ടത്തിലേക്ക് നോക്കി. തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് അയാള്‍ കണ്ടു, അഴുകിക്കീറിയ വസ്ത്രമാണ് അവര്‍ ധരിച്ചിരിക്കുന്നത്.............
അറിയപ്പെട്ട അറബ് എഴുത്തുകാരില്‍ ഒരാളായിരുന്ന മുസ്തഫാ ലുത്ഫി മന്‍ഫലൂതിയുടെ "അബ്രത് അല്‍ ദഹര്‍"
എന്ന കഥ മലയാളീകരിച്ഛത്

കാലത്തിന്റെ  കണ്ണുനീര്‍
ഒരാള്‍ പച്ചപ്പുകള്‍ നിറഞ്ഞ തന്റെ തോട്ടത്തിന്റെ നടുവില്‍ ഒരു കൊട്ടാരം നിര്‍മ്മിച്ചു, അതില്‍ നക്ഷത്ര രശ്മികള്‍ തട്ടി മിന്നിത്തിളങ്ങുന്ന ആകാശം മുട്ടി നില്‍ക്കുന്ന ഗോപുരം പടുത്തുയര്‍ത്തി, ആ ഗോപുരം ദൂരെ നിന്ന് നോക്കിയാല്‍ ജുസാ നക്ഷത്രത്തിന്റെ ചെവിയില്‍  തൂക്കിയിട്ട  കമ്മലാണെന്നു തോന്നും, നക്ഷത്രങ്ങളോട് കിന്നാരം പറയുന്ന  ഗോപുരത്തിന്റെ മുകള്‍ഭാഗം ആകാശത്തെ സ്പര്‍ശിച്ചിരിക്കുന്നു. കൊട്ടാരത്തിലെ ഓരോ തൂണുകളും മുറികളും ചുമരുകളും മേല്‍തട്ടും കൃത്യമായും പ്രക്രുത്യലഭ്യമായ ചായങ്ങളുപയോഗിച്ചു വരച്ചിരിക്കുന്നു. ഓരോ വരകളും പൂര്‍ണമാണ്, ഭംഗിയുള്ള ചുവര്‍ ചിത്രങ്ങള്‍. പൂമുഖവാതിലിലൂടെ കൊട്ടാരത്തിനുള്ളിലേക്ക്  പ്രവേശിക്കുന്നവര്‍ വിവിധ നിറത്തിലുള്ള പൂവുകള്‍ നിറഞ്ഞ ഉദ്യാനത്തില്‍ നിന്നും ചെന്നായ്ക്കളും പുലികളും വിഹരിക്കുന്ന വന്യ മൃഗങ്ങള്‍ നിറഞ്ഞ ഇരുണ്ട കാടുകളിലേക്ക് പ്രവേശിക്കുകയാണോ എന്നു തോന്നും, ചിലയിടങ്ങളില്‍ പുല്ലുകളും മാന്‍ പേടകളും  നിറഞ്ഞ കളി സ്ഥലമായി അനുഭവപ്പെടും, അത്രയും മനോഹരമാണ് ഓരോ വരകളും. വിശാലമായ മുറ്റത്തു ഗോളാകൃതിയില്‍  മാര്‍ബിളുകള്‍ കൊണ്ടൊരു ജലസംഭരണി നിര്‍മിച്ചിരിക്കുന്നു, അതില്‍ ന്യത്തം വയ്ക്കുന്ന ജലധാരകളും, ഉറയില്‍ നിന്നും ഊരിയെടുത്ത വാള്  പോലെ, തൊടുത്ത്  വിടുന്ന അമ്പു പോലെ  വെട്ടിത്തിളങ്ങുന്നു ആ ജലധാരകൾ, ജലധാര നിര്‍മിച്ച ജലസംഭരണിക്ക് ചുറ്റും വിവിധ തരത്തിലുള്ള മരങ്ങള്‍ വെച്ചു പിടിപ്പിച്ചിരിക്കുന്നു. വെള്ളം മുകളിലേക്ക് പോകുമ്പോള്‍ അതില്‍വീശിയെത്തുന്ന കാറ്റില്‍  മരത്തിന്റെ ഇലകളും  കായ്കനികള്‍ നിറഞ്ഞ ചെടികളും  പൂക്കളും  നൃത്തം ചെയ്യുന്നു. ഇത് കാണുമ്പോള്‍ മരച്ചില്ലയിലുള്ള പക്ഷികള്‍ ഈണത്തില്‍  രാഗങ്ങള്‍ പൊഴിച്ചു ആനന്ദ നൃത്തമാടുന്നു.  

നയന സുഖമേകുന്ന ഈ ഉദ്യാനത്തില്‍ മാര്‍ബിളിലും സ്പടികത്തിലും പണിതീര്‍ത്ത കണ്ണഞ്ചിപ്പിക്കുന്ന ശില്പങ്ങളും, നിറയെ ചാര് കസേരകളും പ്രതിമകളും, സ്വര്‍ണത്തില്‍ തീര്‍ത്ത തലയിണകളും ഇരിപ്പിടങ്ങളും നിര്‍മിച്ചിരിക്കുന്നു,  കൊട്ടാരത്തിന്റെ മറ്റൊരു ഭാഗത്ത്  പുള്ളിപ്പുലികളും സിംഹങ്ങളും മറ്റു വന്യ മൃഗങ്ങളും താമസിക്കുന്ന കൂടുകള്‍ കാണാം, പരുന്തിനേയും പ്രാവിനെയും  മറ്റു പക്ഷികളെയും അവിടെ വളര്‍ത്തുന്നു.   ഓരോ ഭാഗങ്ങളിലായി വിലയേറിയ കുതിരകളും കുതിരവണ്ടിയും കാളവണ്ടിയും അലങ്കാരത്തിനായി വച്ചിരിക്കുന്നു, രുചിയേറിയ ഭക്ഷണങ്ങളും സ്വര്‍ണത്തില്‍ തീര്‍ത്ത പാത്രങ്ങളും കോപ്പകളും ആയിരക്കണക്കിന് വേലക്കാരികളും സ്വര്‍ഗത്തില്‍ പറയപ്പെട്ടത് പോലെയുള്ള ചെറിയ കുട്ടികളും ആ കൊട്ടാര റൂമുകളിലുണ്ട്..

അതി ശൈത്യമായ  കൂരിരിരുട്ടുള്ള ഒരു രാത്രി കൊട്ടാരത്തിന്റെ ഉടമസ്ഥന്‍ തന്റെ കിടപ്പ് മുറിയിലെ  വിരിപ്പില്‍ നിന്നും ഞെട്ടിയുണര്‍ന്നു ചുറ്റും നോക്കി. പല്ലുകള്‍ നഷ്ടപ്പെട്ട കറുത്ത കാപ്പിരിയായ വേലക്കാരന്‍ ബിലാലിനെ അല്ലാതെ വേറെയാരെയും ചുറ്റും കാണുന്നില്ല, താന്‍ വളര്‍ത്തിയ കാപ്പിരിയായ ബിലാലിനോട് അദ്ദേഹം പറഞ്ഞു, ബിലാല്‍ അല്പം വെള്ളം തരൂ, ബിലാലിന്റെ മടിയില്‍ തല ചായ്ച്ചു അയാള്‍ വെള്ളം കുടിച്ചു, വെള്ളം കുടിച്ചപ്പോള്‍ നാവിന്റെ കെട്ടൊന്നു അഴിഞ്ഞത് പോലെ അയാള്‍ക്ക് തോന്നി.
ബിലാല്‍, രാത്രിയുടെ ഏതു യാമത്തിലാണ്  നാമിപ്പോള്‍ ?
ബിലാല്‍ പറഞ്ഞു : യജമാനാ രാത്രിയുടെ അന്ത്യ യാമത്തിലാണ്  നാമിപ്പോള്‍
നിന്റെ യജമാനത്തി എവിടെ ബിലാല്‍ ? അവള്‍ പുറത്തു പോയിതിരിച്ചു വന്നിട്ടില്ല
ഇത്ര സമയമായിട്ടും അവള്‍ തിരിച്ചു വന്നിട്ടില്ലേ ? ഇല്ല
അയാള്‍  നീണ്ട ഒരു നെടുവീര്‍പോടെ ഗാഡമായി ശ്വസിച്ചു കൊണ്ട് പറഞ്ഞു, ഞാന്‍ ഒരു രോഗിയാണെന്നും എന്നെ ശുശ്രൂഷിക്കാന്‍ ഉറക്കമൊഴിഞ്ഞു ഒരാള്‍ വേണമെന്നും ഈ കൊട്ടാരവാസികളില്‍ അവളേക്കാള്‍ അതിനര്‍ഹരായി മറ്റാരും ഇല്ലന്നും അവള്‍ക്കു നന്നായി അറിയാം, ജീവിതത്തിന്റെ മുഴുവന്‍ സമയങ്ങളിലും അവള്‍  ഉരുവിടാറുള്ള കരാര്‍ എവിടെ പോയി? ഇനി ജീവിതത്തിലേക്ക് ഞാന്‍ തിരിച്ചു വരില്ലെന്ന് അവള്‍ മനസ്സിലാക്കിയോ? ഞാന്‍ അവള്‍ക്കു ഒരു ഭാരമായോ? എന്റെ ഈ കിടപ്പ് അവളെ മടുപ്പിച്ചൊ? ഓരോ രാത്രികളിലും ജീവിതാസ്വാദനങ്ങളും തേടി അവള്‍ എന്നില്‍ നിന്നും ഓടി മറയുന്നു. ആഹ് !!!  ജിവിതം എത്ര ദൂരം  ... മരണം ഒരു പാട് അകലെയാണോ... !!!!

നാവുകള്‍ തളരുന്നത് വരെ  അയാള്‍ ഓരോന്ന് പറഞ്ഞു കൊണ്ടേയിരുന്നു, ശരീരം ചുട്ടു  പൊള്ളാന്‍ തുടങ്ങി, പാത്രത്തിലെ വെള്ളം തിളക്കുന്നത് പോലെ ശരീരം തിളച്ചു മറിയാന്‍ തുടങ്ങി, വിരിപ്പിലേക്ക് മറിഞ്ഞുവീണു മരണത്തിന്റെ കയ്പ്പ് നീര്‍ അയാള്‍ ഇറക്കി ക്കൊണ്ടേയിരുന്നു.

കുറച്ചു കഴിഞ്ഞു  രണ്ടാമതും മയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നു  ചുറ്റിലും നോക്കി  അടുത്തു നില്‍ക്കുന്ന ബിലാലിനോടയാള്‍ ചോദിച്ചു. ബിലാല്‍ നിന്റെ യജമാനത്തി എവിടെ പോയെന്നു നിനക്കറിയുമോ?
യജമാനാ അവളെ പ്രതീക്ഷിക്കാതിരിക്കുന്നതാണ്  നിങ്ങള്‍ക്കു നല്ലത്, നിങ്ങളില്‍ നിന്നും അകന്നു പോയതില്‍ നിങ്ങള്‍ അവളെ ആക്ഷേപിക്കാതിരിക്കുക, അവള്‍ക്കു ചില കടങ്ങളുണ്ട് അത് വീട്ടാന്‍ വേണ്ടിയാണ് അവള്‍ എല്ലാ രാത്രികളിലും പുറത്ത് പോകുന്നത്. അവള്‍ക്ക് ഇങ്ങനെ ഒരു കടമുള്ളത് ഇന്ന് വരെ ഞാന്‍ അറിഞ്ഞില്ലല്ലോ? എപ്പോഴാണ് ഒരു കടക്കാരന്‍ രാത്രിയുടെ അന്ത്യ യാമങ്ങളില്‍ കടം വീട്ടാന്‍ തുടങ്ങിയത് ? അത് നിര്‍വഹിച്ചു കൊടുക്കാന്‍ ഇവിടെ അവള്‍ക്കാരുമില്ലന്നായൊ? അവള്‍ തന്നെ അതിനുവേണ്ടി പോകേണ്ടതുണ്ടോ? പൂര്‍ണമായി ഒരു വര്‍ഷം ഇങ്ങനെ പോയിട്ടും അവളുടെ കടം വീട്ടി തീര്‍ന്നില്ലേ?

ബിലാല്‍ പറഞ്ഞു യജമാനാ അവളുടെയും കടക്കാരന്റെയും ഇടയില്‍ വ്യക്തമായ ഒരു  രേഖയും കരാറുമുണ്ട്,  കടം അവളില്‍ നിന്നും ഓരോ രാത്രി ഓരോ ഓഹരിയായി വാങ്ങുമെന്നും, അവളുടെ കൈകൊണ്ടു തന്നെയാകണമെന്നും കരാര്‍ പൂര്‍ത്തികരിക്കേണ്ട സമയം രാത്രിയുടെ അന്ത്യ യാമങ്ങളിലായിരിക്കണമെന്നുമാണ്. അദ്ദേഹം ആശ്ചര്യത്തോടെ പറഞ്ഞു "ഈ കടത്തെയും  അതിലെ കരാറിനെക്കാളും അത്ഭുതം നിറഞ്ഞ മറ്റൊരു കാര്യത്തെപറ്റി എന്റെ ജീവിതത്തില്‍ ഞാന്‍ ഇത് വരെ കേട്ടിട്ടില്ല, ആരാണ് ആ കടക്കാരന്‍" ? ബിലാല്‍ പറഞ്ഞു "താങ്കള്‍ തന്നെയാണ് ആ കടക്കാരന്‍".

യജമാനന്‍ ബിലാലിനെ ഒന്ന് നോക്കി, ബിലാല്‍ നീ എന്നെ പരിഹസിക്കുകയാണോ അതോ പിച്ചും പിഴയും പറയുകയാണോ ? യജമാനാ, ഞാന്‍ താങ്കളെ ഒരിക്കലും പരിഹസിക്കുകയില്ല അതിനെനിക്ക് കഴിയില്ല, ഞാന്‍ പറയുന്നത് പിച്ചും പിഴയും അല്ല, യജമാനത്തി താങ്കളില്‍ നിന്നും ഒരു പാട്  പ്രതീക്ഷിച്ച രാവുകളുണ്ടായിരുന്നു താങ്കളുമായി സുഖം പങ്കിടുവാന്‍ ഒരുപാടാഗ്രഹിച്ച തണുത്ത് വിറച്ച രാത്രികള്‍.. അന്ന് അവള്‍ കിടന്നിരുന്നത് നിങ്ങള്‍ കിടക്കുന്ന ഇതേ കട്ടിലിലായിരുന്നു. നിങ്ങള്‍ അവളെ ഈ കട്ടിലില്‍ തനിച്ചാക്കി മദ്യശാപ്പുകളിലും മധുശാലകളിലും പോയി നിങ്ങളുടെ സമ്പത്ത് വാരിവിതറി, കോപ്പകള്‍ കൂട്ടിയുരച്ച് നിങ്ങളുടെ വികാരങ്ങളും  ആഗ്രഹങ്ങളും തീര്‍ത്ത ഇത് പോലെയുള്ള ദീര്‍ഘമായ രാത്രികളെ താങ്കള്‍ ഓര്‍ക്കുന്നില്ലേ, താങ്കള്‍ അന്ന് കവര്‍ന്നെടുത്ത ആ രാത്രികള്‍ ഇന്ന് അവള്‍ക്കു കടമായി മാറിയിരിക്കുന്നു, അവള്‍ക്കുനഷ്ടപ്പെട്ട ഓരോ രാത്രികളും ഓരോന്നായി അവള്‍ തിരിച്ചു വാങ്ങുകയാണ്. ഒരു ഒരു പാവം യുവാവിനെ ബന്ധസ്തനാക്കി അയാളുടെ ഭാര്യയെ കവര്‍ന്ന ആ രാത്രികള്‍ താങ്കള്‍ ഓര്‍ക്കുന്നില്ലേ. ഇന്ന് അയാള്‍ താങ്കളുടെ ഭാര്യയെ കവര്‍ന്നു കടം തീര്‍ക്കുകയാണ്, ശരിക്കും നീതിയുക്തമായ രീതിയില്‍ തന്നെയാണ് താങ്കളില്‍നിന്നും കടങ്ങള്‍ തിരിച്ചു വാങ്ങുന്നത് .

നിര്‍ത്തൂ ബിലാല്‍, എനിക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ് താങ്കളുടെ വാക്കുകള്‍, ബിലാല്‍ നീ എന്റെ മകനെ വിളിക്കൂ,  താങ്കള്‍ പറഞ്ഞു വിട്ട സ്ഥലത്ത് നിന്നും മകന്‍ ഇത് വരെ തിരിച്ചു വന്നിട്ടില്ല. ഞാന്‍ എവിടെയും അവനെ പറഞ്ഞയച്ചതായി ഓര്‍ക്കുന്നില്ലല്ലോ? അവന്‍ എവിടെ പോയി? അവന്‍ മധുശാലയിലെ മദ്യക്കോപ്പകള്‍ക്കിടയിലാണ്, ദാഹം തീര്‍ന്നാലല്ലാതെ അവന്‍ തിരിച്ചു വരില്ല,  ദാഹം തീര്‍ന്നാല്‍ അവനു തനിച്ചു തിരിച്ചു വരാനും കഴിയില്ല, ചീത്ത കൂട്ടുകാരില്‍ നിന്നും മകനെ നിങ്ങള്‍ അകറ്റണമെന്ന് പല തവണ ഞാന്‍ യജമാനനോട് പറഞ്ഞിരുന്നു, അന്നൊക്കെ താങ്കള്‍ എന്നില്‍ നിന്നും മുഖം തിരിച്ചു, അമിത സ്വാതന്ത്ര്യം നല്‍കി, അവനെ പഠിപ്പിക്കാന്‍ സംസ്കാരസമ്പന്നനാക്കാന്‍ ഞാന്‍ നിങ്ങളോട് ഒരുപാട് പറഞ്ഞിരുന്നു. അന്ന് നിങ്ങള്‍ പറഞ്ഞത് "പഠിക്കേണ്ടത് അത് കൊണ്ട് ജോലി ചെയ്തു സമ്പാദിക്കേണ്ടവരാണ്, എന്റെ മകന് അതിന്റെ ആവശ്യമില്ല, ഇഷ്ടം പോലെ ഞാന്‍ അവനു വേണ്ടി കരുതി വെച്ചിട്ടുണ്ട്". അത് കൊണ്ട് നിങ്ങളാണ്  അവനെ ഈ രാത്രി  മധുശാലയിലേക്ക്  പറഞ്ഞയച്ചത്, നിങ്ങള്‍ക്ക് അവനാവശ്യമായ ഈ സമയത്ത് അവനെ നിങ്ങളില്‍ നിന്നും അകറ്റിയത് താങ്കള്‍ തന്നെയാണ്.

ബിലാലിന്റെ സംസാരം തീരുന്നതിനു മുമ്പ് നേരം പുലര്‍ന്നു, കൊട്ടാരത്തിനടുത്തുള്ള തോട്ടത്തിലെ കിണറ്റില്‍ നിന്നും വെള്ളം കോരുന്ന എത്തത്തിന്റെ ശബ്ദം അയാള്‍ കേട്ടു, ബിലാല്‍ നീ എന്നെ ഒന്ന് ആ ജനലിനടുത്തേക്ക് കൊണ്ട് പോകൂ, ഞാന്‍ അല്പം കാറ്റു കൊള്ളട്ടെ, എന്റെ ശരീരവേദനകളില്‍ നിന്നും ഞാന്‍ ഇത്തിരി ആശ്വാസം കൊള്ളട്ടെ,  ബിലാല്‍ അദ്ദേഹത്തെ ജനലിനടുത്തെക്ക് കൊണ്ട് പോയി, ചാരുകസേരയിലിരുന്നുകൊണ്ട്  കുറെ നേരം അയാള്‍ പൂന്തോട്ടത്തിലേക്ക് നോക്കി. അദ്ദേഹം തന്റെ തോട്ടക്കാരനും തോട്ടകാരന്റെ  ഭാര്യയും തോട്ടത്തിലെ  കിണറിനടുത്ത് ഇരിക്കുന്നത് കണ്ടു, അഴുകിക്കീറിയ വസ്തരമാണ് അവര്‍ ധരിച്ചിരിക്കുന്നത്, കാര്‍മേഘത്തിനിടയില്‍  നക്ഷത്രങ്ങള്‍ മിന്നിത്തിളങ്ങുന്നത് പോലെ അവളുടെ മനസ്സിലെ സൗഭാഗ്യം പ്രതിഫലിക്കുന്നതായി അയാള്‍ കണ്ടു. അവര്‍ പരസ്പരം തര്‍ക്കിക്കുക്കയോ  കുത്ത് വാക്കുകള്‍  പറയുകയോ ചെയ്യുന്നില്ല, എന്തൊരു സ്നേഹം, എന്തൊരു വിനയം എല്ലാം അയാള്‍ നോക്കിക്കണ്ടു, അവര്‍ രണ്ടു പേരും ദുഖത്തെകുറിച്ചു ആവലാതി പെടുകയോ അവര്‍ക്ക് ലഭിക്കാത്ത സമ്പത്തിനെ പറ്റി ആകുലപ്പെടുകയോ ചെയ്യുന്നില്ല, വളരെ ഉന്മേഷവാന്മാരായി അവിടെ ഇരിക്കൂന്നു, ദൈവം അവര്‍ക്ക് നല്‍കിയ പരുക്കന്‍ വസ്ത്രങ്ങളിലും ഭക്ഷണത്തിലും അവര്‍ സന്തോഷിക്കുന്നു, അവര്‍ രണ്ടു പേരും ഈ കൊട്ടാരത്തിലേക്ക് വിഷമത്തോടെ നോക്കുന്നില്ല അതിനു വേണ്ടി കൊതിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്നില്ല, രണ്ടു പേരുടെയും സംസാരം അദ്ദേഹം ചെവിയോര്‍ത്തു.

തോട്ടക്കാരന്‍ തന്റെ ഭാര്യയോട് പറഞ്ഞു "ആ വഞ്ചകിയായ സ്ത്രീ അടക്കം എനിക്കീ കൊട്ടാരവും അതിലെ പാത്രങ്ങളും ഉദ്യാനങ്ങളും എല്ലാ വസ്തുക്കളും ദാനമായി തന്നാലും ദൈവത്തെ സത്യം അതില്‍ താമസിക്കുന്നതിനേക്കാള്‍ എനിക്കിഷ്ടം എതങ്കിലും തായ് വരയിലോ കുന്നിന്‍ മുകളിലോ താമസിക്കുന്നതാണ് , ഈ മനുഷ്യന്‍ ദുഖിക്കുന്നതും വ്യസനിക്കുന്നതും കാണുന്നില്ലേ". ഭാര്യ പറഞ്ഞു "ശരിയാണ്  യജമാനത്തിയില്‍ നിന്നും നമ്മുടെ യജമാനന്‍ രക്ഷപ്പെടുമെന്നു ഞാന്‍ കരുതുന്നില്ല ഒരു വര്‍ഷമായി അദ്ദേഹം ഇങ്ങനെ കഴിയുന്നു, അദ്ദേഹത്തിന്റെ  ബലഹീനത അധികരിക്കുകയല്ലാതെ കുറയുന്നില്ല". തോട്ടക്കാരന്‍ "ചികിത്സിക്കുന്ന കൊട്ടാരവൈദ്യര്‍  പോലും അദ്ദേഹത്തെ കൈഒഴിഞ്ഞിരിക്കുന്നു, അദ്ദേഹത്തിനു ഇനി നിരാശ മാത്രമേ ബാക്കിയുള്ളൂ, അതില്‍ അത്ഭുതമില്ല, കാരണം അദ്ദേഹം തന്നെയാണ്‌ അദ്ദേഹത്തെ ചതിച്ചത്". ഭാര്യ "എത്ര ദൌര്‍ഭാഗ്യകരം അല്ലെ  വലിയൊരു പരീക്ഷണം തന്നെ" തോട്ടക്കാരന്‍  "അദ്ദേഹത്തിന്റെ സമ്പത്തും പ്രതാപവും അന്തസ്സും അയാളെ വഞ്ചിച്ചു  ശാന്തിക്കും സമാധാനത്തിനുംവേണ്ടി കാലത്തോട് കരാര്‍ ചെയ്യാമെന്ന് അയാള്‍ കരുതി  സ്വന്തത്തെ പറ്റി അയാള്‍  ചിന്തിച്ചില്ല, ഇപ്പോള്‍ ഇതാ കുഴിയില്‍ വീണിരിക്കുന്നു". തോട്ടക്കാരന്റെ മടിയില്‍ ചേര്‍ന്നിരുന്നുകൊണ്ട് ഭാര്യ ചോദിച്ചു "അപ്പോള്‍ അദ്ദേഹത്തിന്റെ കാല ശേഷം ആ കൊട്ടാരത്തിന്റെ അവസ്ഥ എന്തായിരിക്കും" തോട്ടക്കാരന്റെ മറുപടി അയാളുടെ മക്കള്‍ക്ക്‌ ലഭിക്കും. അപ്പോള്‍ ഭാര്യ പറഞ്ഞു "അല്ല ഞാന്‍ അറിഞ്ഞത് അങ്ങിനെയല്ല ഞാന്‍ അറിഞ്ഞത് യജമാനത്തിയുടെ കൂട്ടുകാരനായിരിക്കുമെന്നാണ് അവര്‍ തമ്മില്‍ വിവാഹാലോചന വരെ നടന്നു കഴിഞ്ഞു, ഇയാളുടെ മരണ ശേഷം അദ്ദേഹമായിരിക്കും അവളുടെ  ഭര്‍ത്താവ് .

ഇത്രയും കേള്‍ക്കുമ്പോഴേക്കും അയാളുടെ  മനസ്സ് തകര്‍ന്നു, കസേരയില്‍ നിന്നും താഴെ വീണു അയാള്‍ പറഞ്ഞു എന്റെ ജീവിതത്തിലെ ദൌര്‍ഭാഗ്യത്തെ പറ്റി ഞാന്‍ സാക്ഷിയായി നില്‍ക്കുന്നു, അയാള്‍ ബോധക്ഷയനായി .. കുറച്ചു കഴിഞ്ഞു അദ്ദേഹം വീണ്ടും  കണ്ണ് തുറന്നു, അപ്പോള്‍  അദ്ദേഹം കണ്ട കാഴ്ച  അയാളുടെ മനസ്സ് തകര്‍ക്കുന്നതായിരുന്നു. കൊട്ടാരത്തിലെ യുവതികളുമായി ഉല്ലസിച്ചു കൊണ്ട് തന്റെ മകന്‍ തന്റെ മുമ്പില്‍ നില്‍ക്കുന്നു, തന്റെ ഭാര്യ കൊട്ടാരത്തിലെ കൂട്ടുകാരുമായി ആര്‍തുല്ലസിച്ച് ചിരിക്കുന്നു, എന്റെ മരണവും കാത്ത് അവരെല്ലാം എന്റെ മുമ്പില്‍ നില്‍ക്കുന്നത് പോലെ. കൊട്ടാരത്തിന്റെ കാര്യങ്ങളില്‍ ഇടപെട്ടു കൊണ്ട് തന്റെ സുഹൃത്ത് നിലയുറപ്പിച്ചിരിക്കുന്നു മരണ വെപ്രാളത്തില്‍  ഇതൊക്കെ കാണുമ്പോള്‍ ..

മുകളില്‍നിന്നും അശരീരി അയാള്‍ കേട്ടു ഹേ മനുഷ്യ!!! നിന്റെ ഭാര്യയോട്‌ നീ കരാര്‍ പൂര്‍ത്തീകരിച്ചിരുന്നങ്കില്‍  നിന്റെ കരാര്‍ പൂര്‍ത്തീകരിക്കപ്പെടുമായിരുന്നു നീ നിന്റെ ശരീരത്തോട് കാരുണ്യം കാണിചിരുന്നങ്കില്‍ നിന്റെ ജീവിതം നഷ്ടത്തിലാവുമായിരുന്നില്ല.  അദ്ദേഹം കണ്ണടച്ചു തന്റെ കൊട്ടാരത്തില്‍ നിന്നും തോട്ടത്തില്‍ നിന്നും കൂട്ടുകാരില്‍ നിന്നും ഭാര്യയില്‍ നിന്നും മകനില്‍ നിന്നും വേദന നിറഞ്ഞ ജീവിതത്തില്‍ നിന്നും ആ പാവം എന്നെന്നേക്കും യാത്രയായി .....

Tuesday, March 6, 2012

തിരിച്ചു പോക്ക്

താമസിക്കുന്ന വീടിന്റെ റോഡിനോട് ചേര്‍ന്ന മതിലിനു താഴെ
കുതിര്‍ത്ത മണ്ണില്‍
ഓരോ വിത്തുകള്‍ വിതറുമ്പോഴും പൊന്നുമോള്‍
കൂടെയിരുന്നു
അവളും വിതറി ഓരോ വിത്തുകള്‍ ..
അത് കിളിര്‍ത്ത് വരാന്‍ ഉറങ്ങാതെ കാത്തിരുന്നു
പാതിരാവില്‍ ഉറക്കത്തിനിടയില്‍ അവള്‍ അമ്മയോട് ചോദിച്ചു
അമ്മേ ആ വിത്തുകള്‍ മുളച്ചു കാണുമോ
ഇലകള്‍ വന്നിരിക്കുമോ അമ്മേ?
ഈ കുട്ടിയുടെ കാര്യം അത്  സമയമാകുമ്പോള്‍  മുളക്കും
ഒന്നു കിടന്നുറങ്ങൂ മോളെ "അമ്മ പറഞ്ഞു"

അവള്‍  ഓരോ ഇലകള്‍ മുളക്കുന്നതും കാത്തിരുന്നു
അച്ഛനോടൊപ്പം വെള്ളവും വളവും നല്കി
ഹായി അമ്മേ !
അമ്മേ പൂവിട്ടു! ചെടിയില്‍ പൂവിട്ടു!
സന്തോഷത്തോടെ അവള്‍ വിളിച്ചു പറഞ്ഞു.
ജനല്‍ പാളികളിലൂടെ അമ്മ അവളുടെ സന്തോഷം നോക്കിക്കണ്ടു

അമ്മേ, അച്ഛന്‍ വരട്ടെ അച്ഛന് കാണിച്ചു കൊടുക്കണം
അച്ഛന് വലിയ സന്തോഷമാകും
അന്ന് അച്ഛനെയും കാത്തു അവള്‍ ഗെയ്റ്റിനടുത്ത്  തന്നെ ഇരുന്നു
അച്ഛാ നമ്മുടെ ചെടിയില്‍ പൂവിട്ടു
ഒഫീസില്‍  നിന്നും വന്ന അച്ഛനെ
നേരെ ചെടിയുടെ അടുത്ത് കൊണ്ട് പോയി.
ആ പൂവ് കാണിച്ചു കൊടുത്തു.

അച്ഛാ അമ്മ പറയുന്നു ഇനി ഒരാഴ്ച്ചക്കുള്ളില്‍ നിറയെ കായ്കള്‍ ഉണ്ടാവും
ശരിയാണോ അച്ഛാ?
"അതേ ശരിയാണ് മോളെ"
അത് പറയുമ്പോള്‍ അച്ചന്റെ  മനസില്‍ ഒരു വിങ്ങലായിരുന്നു
ഈ ചെടിയില്‍ കായ്കള്‍ ഉണ്ടായിക്കാണാനുള്ള  സമയം പോലും ഇല്ലല്ലോ...
"ദുഖം മനസ്സില്‍ കടിച്ചമര്‍ത്തി".

അയാള്‍ തന്റെ പത്നിയുടെ അടുത്ത് പോയി.
തന്റെ സാമീപ്യം അവളുടെ ഹൃത്തില്‍ വസന്തത്തിന്റെ പൂവിത്തുകള്‍ വിടരുന്നത് അയാള്‍ക്ക് കാണാമായിരുന്നു
അവള്‍ അവന്റെ ഹൃത്തിലും, 

അവള്‍ അവനെ കെട്ടിപ്പുണര്‍ന്നു, 
അവളുടെ ഓരോ ശ്വാസവും അയാള്‍ക്ക്  പുതിയ ഉണര്‍വ് നല്കിയിരുന്നു. അവള്‍ തന്റെ പ്രിയതമന്റെ മാറില്‍ തല ചായിച്ചു കിടന്നു. 
അവളുടെ സ്പര്‍ശനങ്ങളും തലോടലും അന്ന് അയാള്‍ക്കുണര്‍വേകിയില്ല. ചെടികളില്‍ നിന്നും ഇളം തെന്നലിലൂടെ ആ പൂവ് അയാളുടെ ഹൃദയത്തെ സ്പര്‍ശിച്ചു കൊണ്ടേയിരുന്നു. 
മകളുടെ മനസ്സായി അയാളുടേതും
തന്റെ പ്രിയതമന്റെ മങ്ങിയ മുഖം നോക്കി അവള്‍ ചോദിച്ചു 

"നിങ്ങള്‍ വല്ലാതെ ബുദ്ധിമുട്ടുന്നു അല്ലേ"?
പരസഹായം ഇല്ലാതെ നടക്കാന്‍ കഴിയാത്ത അവളുടെ ചോദ്യം അവനെ വീണ്ടും തളര്‍ത്തി.


കവിളില്‍ ഉമ്മവെച്ചു കൊണ്ട് "അയാള്‍ പറഞ്ഞു"
നമ്മുടെ സ്വപ്നങ്ങള്‍ നമുക്ക് ഇവിടെ ബാക്കിയാക്കാം,
നാട്ടിലെ പുതിയ വീടും പ്ലാനും ഒക്കെ തല്ക്കാലം നമുക്ക് മടക്കി വെക്കാം,
നിന്റെ കാലിന്റെ ചികിത്സ നമുക്ക് നാട്ടില്‍ നിന്നും തുടരാം പ്രിയേ ...

ഒരു നിമിഷം അവര്‍ രണ്ടു പേരും അവരുടെ കഴിഞ്ഞ കാലം ഓര്‍ത്തു,
സ്വന്തം വീടും ബന്ധുക്കളും ഇല്ലാതെ അനാഥാലയത്തിന്റെ ചുമരുകള്‍ക്കുളില്‍ ജീവിച്ചു തീര്‍ത്ത ദിനങ്ങള്‍.....

രണ്ടു പേരും നീണ്ട ഒരു നെടു വീര്‍പ്പിട്ടു,
ഒന്നുംമിണ്ടാതെ മുഖത്തോട് മുഖം നോക്കി കുറച്ചു നേരം ഇരുന്നു.
ഒടുവില്‍ അയാള്‍ അവളെ "തലോടികൊണ്ട് പറഞ്ഞു"
നാം ജീവിച്ചു വളര്‍ന്ന നമ്മുടെ അനാഥാലയത്തിന് വേണ്ടി ഒരു കെട്ടിടം പണിയാന്‍ നമുക്ക് കഴിഞ്ഞല്ലോ അത് മതി പ്രിയേ....

ഈ കാലയളവില്‍ അതങ്കിലും ചെയ്യാന്‍ നമുക്ക് കഴിഞ്ഞല്ലോ

നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ ആ അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
കലങ്ങിയ കണ്ണുകളുമായി അവള്‍ മകളെ നോക്കി.
പാവം ഇപ്പോഴും ആ ചെടിയുടെ പിറകിലാണ് ..

പൊന്നുമോള്‍ അന്നും പതിവ് പോലെ  ചെടിയുടെ അടുത്ത് പോയി
അവള്‍ ഞെട്ടിപ്പോയി !
ആ കാഴ്ച്ച അവളെ വല്ലാതെ വേദനിപ്പിച്ചു !
ഒരു ജെ‌സി‌ബി  മതിലും വീടിന്റെ മുറ്റവും ഇടിച്ചു നിരപ്പാക്കിയിരിക്കുന്നു
അത് ശരിക്കും ആ കുടുംബത്തിന്റെ ഹൃദയത്തിലൂടെയായിരുന്നു ഇഴഞ്ഞു നീങ്ങിയത്.

പത്താം തരത്തില്‍ പഠിക്കുന്ന മകനെയും അപകടത്തില്‍  നടക്കാന്‍ വയ്യാതെ ചികിത്സയില്‍ കിടക്കുന്ന ഭാര്യയെയും കൊച്ചുമോളെയും കൂട്ടി ഇനി എവിടെ താമസിക്കും,
കുതിച്ചുയര്‍ന്ന വാടക കാരണം ഇത് പോലെ നിസ്സാര വാടകയില്‍ മറ്റൊരു വീട് എവിടെ ലഭിക്കാനാണ്.
ദൂരെ എവിടയങ്കിലും വീട് കിട്ടിയാലും  കാര്യമില്ലല്ലോ,

പ്രിയയുടെ ഓരോ ആവശ്യങ്ങള്‍ക്കും സഹായം നല്കാന്‍ ഒഫ്ഫീസില്‍ നിന്നും ഓടിയെത്താന്‍ എനിക്കു കഴിയില്ലല്ലോ "അയാളുടെ മനസ്സ് മന്ത്രിച്ചു"

നമുക്ക് പോകാം പ്രിയേ.....
ആ അനാഥാലയത്തിലേക്ക് തന്നെ നമുക്ക് മടങ്ങാം "അയാള്‍ പറഞ്ഞു"
നമ്മുടെ പൊന്നുവിനും അന്നുവിനോടുമൊപ്പം നമ്മെ വളര്‍ത്തിയ  അനാഥാലയത്തിലെ പാവം കുട്ടികളുടെ അച്ഛനും അമ്മയുമായി ശിഷ്ടകാലം നമുക്ക് കഴിയാം....
വലിയ വാടകയില്‍ ഒഫ്ഫീസിനടുത്ത് മറ്റൊരു വീട് താങ്ങാനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തത് കൊണ്ട് നേരത്തെ എടുത്ത ടിക്കറ്റുമായി അന്നുവിനെയും പോന്നുവിനെയും കൂട്ടി നടക്കാന്‍ കഴിയാത്ത പ്രിയതമയെയും താങ്ങിപ്പിടിച്ചു അയാള്‍ എയര്‍പോര്‍ടിലേക്ക് പോകാന്‍ തീരുമാനിച്ചു .. 

പോകാന്‍ മടിച്ചു നില്ക്കുന്ന പൊന്നുവിന്റെ മനസ്സ് മുഴുവന്‍
ആ മണ്ണിന്റെ സുഗന്ധവും ജെ‌സി‌ബി തകര്‍ത്ത ചെടികളുമായിരുന്നു   
 

Monday, November 14, 2011

ഒരു കുഞ്ഞിക്കിളിയുടെ സങ്കടം




ഒരു കുഞ്ഞിക്കിളിയുടെ സങ്കടം
ഭൂലോകത്ത് വട്ടമിട്ടു പറക്കുന്ന കൂട്ടുകാരെ നോക്കി
കുഞ്ഞു ചിറകുമായി കൂട്ടിലിരുന്ന
കുഞ്ഞു പക്ഷിക്ക് ഒരു മോഹം 
എനിക്കും പറക്കണം
എനിക്കും എന്റെ കൂടുകാരെ പോലെ
ഉയരത്തില്‍ പറക്കണം
പറക്കാന്‍ ശ്രമിച്ചു
സന്തോഷത്തോടെ പറക്കാന്‍ തുടങ്ങി
കൂട്ടുകാരോടൊത്ത് ഭൂലോകത്ത് വട്ടമിട്ടു പറന്നു
പറക്കുന്നതിനിടയില്‍
ഒരു കൂട്ടം വലിയ പക്ഷികള്‍
കുഞ്ഞു പക്ഷിയുടെ ചിറകില്‍ ഒരു കൊത്തു കൊടുത്തു
എന്തിനാണ് ആ കൊത്തു ലഭിച്ചതെന്നറിയാതെ
മുറിവേറ്റ ചിറകുമായി കൂട്ടിലിരിക്കുന്ന കുഞ്ഞു പക്ഷിയോട്
കുഞ്ഞുക്കിളിയുടെ ചങ്ങാതി ആശ്വസിപ്പിച്ചു കൊണ്ട് പറഞ്ഞു
നീ പറക്കാനായിട്ടില്ല ചിറകുറച്ചതിനു ശേഷം പറന്നാല്‍ മതി
അത്കൊണ്ടാണ് നിന്നെ കൊത്തിയത്
കുഞ്ഞുക്കിളി കരഞ്ഞു കൊണ്ട് ചോദിച്ചു
അതിനു എന്തിനു എന്റെ ചിറകൊടിച്ചു
മറ്റൊരു ചങ്ങാതിക്കിളി പറഞ്ഞു
നീ പറന്നുയരുന്നതിലുള്ള അസൂയ കൊണ്ടാണ്
ഒന്നുമറിയാതെ
കുഞ്ഞിക്കിളി ഒടിഞ്ഞ ചിറകുമായി കൂട്ടില്‍ തന്നെ ഇരുന്നു
പറന്നാല്‍ ഇനിയും കൊത്തുകൊള്ളുമോ എന്ന പേടിയോടെ
എന്നെങ്കിലും ഉയരത്തില്‍ പറക്കാന്‍ പറ്റുമെന്ന മോഹത്തോടെ
Related Posts Plugin for WordPress, Blogger...