Sunday, July 26, 2015

ഗ്രീൻ സിഗ്നൽ -2

രണ്ടാം ഭാഗം 

തോമസ്‌ : നമ്മൾ കണ്ട കാഴ്ചകളും  അനുഭവങ്ങളും നമുക്ക്  ലഭിച്ച സിഗ്നൽ കോഡുകളും ഇവിടെ എഴുതി വെക്കാം, എന്നങ്കിലും മനുഷ്യർ ഇവിടെ എത്താതിരിക്കില്ല,  ഒരു പേടകമോ നൗകയോ  ഇവിടെ എത്തുമെന്ന് പ്രതീക്ഷിക്കാം. 

ഈ കോഡുകളിലൂടെയും സിഗ്നലുകളിലൂടെയും ഒരു പാട് പുതിയ അറിവുകൾ കണ്ടത്താൻ അവർക്ക് സാധിച്ചെന്നു വരും. അതായിരിക്കും നമുക്ക് ഇപ്പോൾ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ കാര്യം. ആദം: അതെ തോമസ്‌ ഞാനും അത് ചിന്തിക്കുകയായിരുന്നു. അവർ രണ്ടു പേരും തോട്ടത്തിലൂടെ നടക്കുന്നു. എഴുതാൻ പറ്റുന്ന പരന്ന കല്ലുകൾ തിരയുന്നു.

കല്ല്‌ കണ്ടെത്തുന്നു. അവർക്ക് ലഭിച്ച അജ്ഞാത  കോഡുകളെ പറ്റിയും ചിത്രങ്ങളെ പറ്റിയും കണ്ട കാഴ്ചകളും ശേകരിന്റെ മരണത്തെ പറ്റിയും അതിൽ എഴുതി വെക്കുന്നു. 

സൂര്യൻ കടലിലേക്ക് താഴുന്നു. രാത്രി രണ്ടു പേരും എർമാടത്തിൽ കിടക്കുന്നു നല്ല ഇരുട്ട്,  ശക്തമായ ഇടിയോടും മിന്നലോടുകൂടെയുള്ള മഴ വര്ഷിക്കുന്നു, ആ ശക്തമായ മിന്നലിൽ തോമസ്‌ മരണപ്പെടുന്നു. 

സൂര്യൻ ഉദിച്ചുയരുന്നു, മരത്തിനു താഴെ നിറയെ വെള്ളം, തോമസിനെ ആദം വിളിക്കുന്നു ആദം: തോമസ്‌, എഴുന്നെൽക്കൂ തോമസ്‌. തോമസിന് ഒരനക്കവുമില്ല, ഇടി മിന്നലേറ്റ് തോമസ്‌ മരിച്ചതായി ആദം മനസ്സിലാക്കുന്നു. തോമസിന്റെ നെഞ്ചിൽ തലചേർത്തു പിടിച്ചു  ആദം കരയുന്നു. ശേകരിനെ മറവു ചെയ്ത സ്ഥലത്തേയ്ക്ക് തന്നെ തോമസിനെയും വഹിച്ചു ആദം പോകുന്നു, ശേഷക്രിയ നടത്തുന്നു.

ആദം നേരെ പേടകതിനുള്ളിലേക്ക്  നടക്കുന്നു സ്വിച്ച് ഓണ്‍ ചെയ്യുന്നു, ഒന്നും വർക്കാകുന്നില്ല. മിന്നലിൽ തോമസിന്റെ ജീവിതം നഷ്ടമായത് പോലെ അല്പമെങ്കിലും നാടുമായി ബന്ധപ്പെടാം എന്ന പ്രതീക്ഷയുണ്ടായിരുന്ന ഇലക്ട്രിക്‌ ഉപകരണങ്ങൾ മുഴുവൻ നശിച്ചു പോകുന്നു.  സ്ക്രീൻ മുഴുവൻ കത്തി ക്കരിഞ്ഞിരിക്കുന്നു. 

ആദം കടൽ തീരത്തിരിക്കുന്നു. (കടലിനെ നോക്കി കൈകള മേൽപ്പോട്ട്ഉയർത്തി പ്രാർഥിക്കുന്നു, ഏകാന്തതയുടെ രാവുകളും പകലുകളും കടന്നു പോകുന്നു.)

കുറെ നേരം കടൽ തീരത്ത് ഇരീക്കുന്നു. ദൂരെ നിന്നും എന്തോ നീങ്ങി വരുന്ന  മങ്ങിയ കാഴ്ച കാണുന്നു. (ദൂരെ നിന്നും തീരത്തേയ്ക്ക് ഒരു രൂപം അടുത്തു വരുന്നു) ആദം എർമാടത്തിലേക്ക് ഓടി പോകുന്നു. എർമാടത്തിൽ കയറി ദൂരെ കടലിലേക്ക്‌  തന്നെ നോക്കി. ഒരു ചെറു കപ്പൽ  തീരത്തേയ്ക്ക്  അടുത്തു വരുന്നു. ആദമിന്റെ മുഖത്ത് മുഴുവൻ ആകാംക്ഷ. 

നിറയെ കൊത്തു പണികളിൽ തീർത്ത ഒരു അമ്പലം പോലെയുള്ള, മരങ്ങൾ കൊണ്ട് നിർമിച്ച വ്യത്യസ്ത രൂപങ്ങൾ വരച്ചുകൊത്തു പണി ചെയ്ത ത്രികോണാക്രുത്യിലുള്ള ഒരു കപ്പൽ തീരത്തേയ്ക്ക് അണയുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മറച്ച കുറെ മനുഷ്യർ അതിൽ നിന്നും ഇറങ്ങുന്നു. കുറെ കെട്ടുഭാണ്ഡങ്ങൾ അതിൽ നിന്നും ഇറക്കി വെക്കുന്നു. ശരീരം മുഴുവൻ തുകല്കൊണ്ട്  മറച്ച  ഇരുപതു പുരുഷന്മാരും പന്ത്രണ്ടു  സ്ത്രീകളും മൂന്നു കുട്ടികളും   ആദം താമസിക്കുന്ന മരത്തിനു എതിർ ഭാഗത്തേയ്ക്ക് നടന്നു നീങ്ങുന്നു. ആണുങ്ങൾ ഒരു പാടുയരവും തടിയും ഉള്ളവർ, അത്രയൊന്നും ഉയരമില്ലാത സ്ത്രീകൾ.  അവർ കുറച്ചു ദൂരത്തേക്കു നടക്കുന്നു, ആദം അവരെയും  നോക്കി മരത്തിൽ തന്നെ ഇരിക്കുന്നു.

അവരുടെ കൂട്ടത്തിൽ  പ്രത്യേക വേഷംധരിച്ച ഒരാൾ തുകലുകൾ ചേർത്തുണ്ടാക്കിയ ഒരു തൊപ്പി  തലയിൽ വെച്ചിരിക്കുന്നു.  അദ്ദേഹം ഒരു മരക്കഷണം കൊണ്ട് നിലത്ത് വരഞ്ഞതിനു ശേഷം ഉച്ചത്തിൽ കൂടെയുള്ളവരോട്   പറയുന്നു  "ടിക്ക് ടിക്ക് ടിക്ക്"   അത് കേട്ട ഉടനെ എല്ലാവരും ചേർന്ന്  മനോഹരമായ ഒരു കൂടാരം അവിടെ  നിർമ്മിക്കുന്നു, കാണാൻ നല്ല അഴകുള്ള കൂടാരം,  പ്രത്യേക ഇലകളും  കയറുകളും ഉപയോഗിച്ചാണ് കൂടാരം നിര്മ്മിക്കുന്നത്. വ്യത്യസ്ത കളറുകളുള്ള തുകലുകളും ഇലകളും, മനോഹാരിത വർദ്ധിപ്പിക്കാൻ മൃഗങ്ങളുടെ കൊമ്പുകളും പല്ലുകളും അലങ്കാരമായി ചേർത്തു വെക്കുന്നു.

ആദം തോട്ടത്തിൽ നിന്നും  പഴം പറിക്കുന്നു. ശരീരം മുഴുവൻ തുകൽ വസ്ത്രം കൊണ്ട് മൂടിയ സുന്ദരികളായ അഞ്ചു  സ്ത്രീകൾ ആദമിന്റെ മുമ്പിൽ വരുന്നു. അഞ്ചു പേരും വ്യത്യസ്ത കളറുകളുള്ളതുകൽ വസ്ത്രമാണ് ധരിച്ചിരിക്കുന്നത്, ചുവപ്പ്, മഞ്ഞ , പച്ച , നീല, കറുപ്പ്, അവരുടെ മുഖം മാത്രമേ കാണുന്നുള്ളൂ. കൂട്ടത്തിൽ ഒരു പെണ്ണ്    അവളുടെ തലയിൽ കിരീടം ചൂടിയിരിക്കുന്നു. ആദമിനെ  കണ്ട യുവതികൾ  ഒരു നിമിഷം അമ്പരന്നു നിൽക്കുന്നു. അവരുടെതായ ഭാഷയിൽ കൂടെയിരുന്നവരോട്  "ഹോക് ലോക ഹോക് ലോക ഹോക് ലോക"  എന്ന് ആവര്ത്തിച്ചു പറയുന്നു. ഇത് കേട്ടപ്പോൾ ആദം അവരിൽ നിന്നും മറ്റൊരു ഭാഗത്തേയ്ക്ക് ഓടി പോകുന്നു.

യുവതികൾ തിരിച്ചു അവരുടെ തമ്പിലേക്ക് നടക്കുന്നു അവരുടെ കൈകളിൽ ഓലകൊണ്ട് മെടഞ്ഞ കൊട്ടയുണ്ട്‌, കോട്ടയിൽ നിറയെ പഴങ്ങളും. അവരുടെതായ ഭാഷയിൽ അവർ സംസാരിക്കുന്നു. (നാസേ നകോ നകോ നാസി) ഒരു തരം പ്രത്യേക ശബ്ദമാണ് പുറത്തു വരുന്നത്. കറുപ് തുകൽ ധരിച്ച കുറിയ യുവതി : "നായ്‌ നയെ സഹ ബാടൂ" (ആദമിനെ കണ്ട കാര്യം  നമ്മുടെ മൂപനെ അറിയിക്കണം). ഇത് തന്നെ മറ്റു മൂന്നു പേരും പറയുന്നു. കിരീടം തലയിൽ വെച്ച നീല കളറുള്ള യുവതി : നോ ന്നോ നായ ബാടൂ (ആദമിനെ കണ്ട കാര്യം  മൂപനോട് പറയരുത്) മൂപനെ ഇപ്പോൾ  അറിയിക്കരുത് എന്ന് പറയുന്നു.

കൂടാരം
കൂടാരത്തിൽ നിറയെ ചില ചെടികൾ കുറെ തുകൽ വസ്ത്രങ്ങൾ, മൂപനും കുറച്ചു പേർക്കും ഇരിക്കാനുള്ള വലിയ ഇരിപ്പിടം, മൂപനും മറ്റു മൂന്നു പേരും കൂടെ മരത്തടി കൊണ്ട് ഉണ്ടാക്കിയ ഒരു വലിയ ചക്രം കറക്കുന്നു. യുവതികൾ  കൂടാരത്തിലേക്ക്  കയറി വരുന്നു. അവർ പറിച്ച പഴവർഗങ്ങൾ മൂപന്റെ മുമ്പിൽ വെച്ചു, നേരെ കൂടാരതിനുള്ളിലേക്ക് പോകുന്നു. തമ്പിനുള്ളിൽ  മൂപനും മറ്റുള്ളവരും  ചേർന്ന് പ്രത്യേക തരംശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. പ്രാര്ഥനാ മന്ത്രങ്ങൾ ഉരുവിടുന്ന ശബ്ദം.

ആദം തോട്ടത്തിലൂടെ നടക്കുന്നു പഴം പറിക്കുന്നു. അഞ്ചു യുവതികളും ആദമിന്റെ അരികിലൂടെ നടന്നു നീങ്ങുന്നു. ആദമിനെ അവർ കണ്ടു മുട്ടുന്നു. എല്ലാ ദിവസവും അവർ വരുന്ന വഴിയിൽ ആദം അവരെ കാത്തിരിക്കുന്നു. തലയിൽ കിരീടം വെച്ച യുവതി  അനുരാഗത്തോടെ ആദമിന്റെ മുഖത്തു തന്നെ നോക്കി  നില്കുന്നു. മറ്റു നാല് യുവതികൾ  പഴം പറിക്കുന്നു. പഴം പറിച്ചു കഴിഞ്ഞ യുവതികൾ "സയ്യിടീ സയ്യിടീ" ഉറക്കെ വിളിക്കുന്നു ആദമിൽ ലയിച്ച യുവതി പെട്ടെന്ന് ഞെട്ടുന്നു, അവരുടെ കൂടെ ആദമിനെ നോക്കി ചിരിച്ചു കൊണ്ട് കൂട്ടുകാരികളോടൊപ്പം നടന്നു നീങ്ങുന്നു, ഇടയ്ക്ക് ആദമിനെ തിരിഞ്ഞു നോക്കുന്നു.

കൂടാരത്തിന് മുമ്പിൽ മൂപനും രണ്ടു യുവാക്കളും ഇരിക്കുന്നു. യുവതികൾ കൂടാരത്തിനുള്ളിലേക്ക് പോകുന്നു. എല്ലാവരും പഴ വർഗങ്ങൾ ഭക്ഷിക്കുന്നതിനിടയിൽ കുറിയ യുവതി മൂപന്റെ അടുത്ത് പോകുന്നു ആദമിനെ  കാണുന്ന കാര്യം മൂപനെ രഹസ്യമായി അറിയിക്കുന്നു.
കുറിയ യുവതി: "നയ്സ് സ ബാലാ ബാടൂ" (ഞങ്ങൾ പഴം പറിക്കുന്നതിനിടയിൽ ഒരാളെ കാണാറുണ്ട്‌  നമ്മുടെ നീലിമ യ്ക്ക് അവരോടു സ്നേഹമാണ്) 
മൂപൻ : "സഹ ലോക സഹേ"  (ഞാൻ അറിഞ്ഞ കാര്യം അവളെ അറിയിക്കരുത്) 
കുറിയ യുവതി : അവിടെ നിന്നും തിരിച്ചു വരുന്നു
കൂടാരത്തിന്റെ മുൻവശത്തു കൂടെ അഞ്ചു യുവതികൾ (നേരത്തെ ധരിച്ച അതെ വസ്ത്രം തന്നെ)
ചെറിയ ഓലകൊണ്ട് മടഞ്ഞ കൊട്ടയുമായി പഴം പറിക്കാൻ ഇറങ്ങുന്നു അവർ ഇറങ്ങിയ ഉടൻ
(കൂടാരത്തിൽ മൂപനും മല്ലന്മാരായ നാല് പേരും ഇരിക്കുന്നു)

ഉയരമുള്ള ഇരിപ്പിടത്തിൽ ഇരിക്കുന്ന മൂപൻ. 
മൂപൻ ഉച്ചത്തിൽ : "നകെ നകെ നകെ"
ഉടനെ മല്ലന്മാരായ മൂന്നു യുവാക്കൾ മൂപന്റെ മുമ്പിൽ വരുന്നു.
മൂന്നു പേരും : "സ്തുതിയ സ്തുതിയ സ്തുതിയ" എന്ന് ഉറക്കെ പറയുന്നു. 
മൂപൻ : ഉച്ചത്തിൽ "ബീവീകോ സലമതെ ബാടൂ" (യുവതികളെ പിന്തുടരാനും ആദമിനെ പിടിച്ചു കൊണ്ടുവരാനും ആജ്ഞാപിക്കുന്നു)
മൂന്നു പേരും : കൂടാരത്തിൽ നിന്നും ഇറങ്ങുന്നു.

No comments:

Post a Comment

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...