Friday, December 23, 2011

ഇബ്നു തുഫൈലിന്റെ ദാര്‍ശനികത - ഭാഗം 2


മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.  പ്രതീക്ഷിക്കാത്ത വേര്‍പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വെറുങ്ങലിച്ചു നില്‍കുന്ന വിഷാദത്തിന്റെ കറുത്ത നിഴല്‍പാടുകള്‍, കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി......
കഥ തുടരുന്നു
മാ൯ പേട വള൪ത്തിയ മനുഷ്യക്കുഞ്ഞ് II
ഹയ്യിന്‍റെ കഥ വായിക്കുമ്പോള്‍ പുതുമ നിറഞ്ഞൊരു സ്വപ്നത്തിലെന്ന പോലെ എണ്ണമറ്റ വിസ്മയങ്ങളിലൂടെ നിങ്ങള്‍ കടന്നു പോകും, വായനക്കാരെ വശീകരിക്കുന്ന അസാധാരണമായ ഒരു ശക്തി ഈ നോവലില്‍ ഉണ്ട്, ജീവിതദര്‍ശനം അത് കൂടുതല്‍ തെളിഞ്ഞതും, ലളിതവുമാക്കുന്ന ചിന്തകള്‍. ചുരുക്കത്തില്‍ തത്വ ശാസ്ത്രത്തില്‍ അന്ത്യമായ സൂഫിസത്തിന്റെ പരമാനന്ദമാണ് ഈ ആഖ്യായികയുടെ സാരാംശം എന്നു പറയുന്നതില്‍ തെറ്റില്ല. 
കഥ തുടങ്ങുന്നത് ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപില്‍ നിന്നാണ്, "മനുഷ്യ വാസമില്ലാത്ത ദ്വീപ്" പ്രധാന കഥാ പത്രമായ ഹയ്യിനെ തന്റെ മാതാവ് ഒരു പെട്ടിയിലാക്കി കടലിലേക്ക് ഒഴുക്കി വിടുകയാണ്. ഒരു കൊച്ചു കുഞ്ഞ് "കുഞ്ഞിന്റെ പേര് ഹയ്യുബിന്‍ യക്ലാന്", തിരമാലകള്‍ ഈ പെട്ടിയെ ഇന്ത്യന്‍ മഹാ സമുദ്രത്തിലെ ഒരു ദ്വീപി‌ല്‍  എത്തിച്ചു, തന്റെ കുഞ്ഞുങ്ങളെ അന്വേഷിച്ചു നടന്ന ഒരു മാന്‍പേട ഈ പെട്ടി കണ്ടു, കുഞ്ഞിന്റെ കരച്ചില്‍ കേട്ട മാന്‍പേട കുഞ്ഞിനെ മുല കൊടുത്തു വളര്‍ത്തി, കുഞ്ഞ് വളരാന്‍ തുടങ്ങി, മറ്റ് ജീവികളുടെ കൂടെ അവന്‍ തുള്ളിച്ചാടി നടന്നു, ജീവിതത്തിനിടയില്‍ പല സത്യങ്ങളും മനസ്സിലാക്കി കൊണ്ടിരുന്നു, മൃഗങ്ങളുടെ ഗ്രഹിതങ്ങളും, കിളികള്‍ പറക്കുന്നതും, പ്രഭാത്തെ വരവേല്‍ക്കാന്‍ ചെറുപക്ഷികള്‍ കാണിക്കുന്ന  ചേഷ്ടകള്‍ പോലും അവനറിഞ്ഞു, ജന്തു ജീവികളുടെ രക്ഷാ കവചമായ രോമമോ, കോമ്പൊ, വാലോ, തനിക്കില്ല, തണുപ്പും ചൂടും അകറ്റാന്‍ സ്വയം എന്തങ്കിലും ചെയ്യണം എന്ന ബോധം അവന്റെ ചിന്താ മണ്ഡലത്തില്‍ നിന്നും ഉടലെടുത്തു, ഇല, തോലുകള്‍ ഇവ വസ്ത്രമായി അണിഞ്ഞു ചൂടും തണുപ്പും അകറ്റി. 
ജീവിതത്തിന്റെ  പല ഘട്ടങ്ങളും അവന്‍ പിന്നിട്ടു. വിവിധ ഘട്ടങ്ങളെ പ്രത്യേകം പ്രത്യേകം നോവലില്‍ എടുത്തു പറയുന്നുണ്ട്. ഒന്നാമത്തെ ഘട്ടം ഹയ്യിനെ മുല കൊടുത്തു വളര്‍ത്തിയ മാന്‍ പേടയുടെ മരണമായിരുന്നു, മാനിന്റെ മരണം അവനെ വല്ലാതെ സങ്കടപ്പെടുത്തി. ചുണ്ടുകള്‍ ഹയ്യിനെ വിറപ്പിച്ച്, പ്രണയത്തിന്റെ പറുദീസ ഹയ്യിന് നഷ്ടപ്പെട്ട നിമിഷം, മനം തകര്‍ന്നും, വിഷാദിച്ചും, അവന്‍ അതിനെ തന്നെ നോക്കി, നട്ടുച്ചയുടെ തെളിച്ചത്തിനു ചുവട്ടില്‍, അവന്റെ കണ്ണില്‍നിന്നും കണ്ണു നീര്‍ അരുവിയായി ഒഴുകി.   പ്രതീക്ഷിക്കാത്ത വേര്‍ പാടായിരുന്നു മാന്‍ പേടയുടേത്, നൂറു നൂറു അനുഭവങ്ങള്‍ ഹയ്യിന്‍റെ മനസ്സില്‍ ഓടിയെത്തി, കണ്ണില്‍ ഒളിപ്പിച്ചിരുന്ന  സന്തോഷങ്ങള്‍, വസന്തങ്ങള്‍, അവന്റെ ഓര്‍മയില്‍ ഓരോന്നായി മിന്നി മാഞ്ഞു കൊണ്ടിരുന്നു, വിഷാദത്തിന്റെ കറുത്ത നിഴല്‍ പാടുകള്‍, എല്ലാം കണ്ണുകളില്‍ ശോകത്തിന്റെ സപ്ത സാഗരങ്ങളായി.

മാന്‍ പേടക്കെന്ത് പറ്റി, അവന്‍ ചിന്തിച്ചു, മാനിന്റെ ഓരോ അവയവങ്ങളും തൊട്ട് നോക്കി, ഒന്നിനും ഒന്നും സംഭവിച്ചതായി കണ്ടില്ല, ചെവിയും മൂക്കും കണ്ണും എല്ലാം അങ്ങിനെ തന്നെ, ഓരോ ചെറു ജീവിയെയും സൂക്ഷ്മമായി നിരീക്ഷിച്ചു, ജീവികളുടെ ആന്തരാവയവങ്ങളെ പറ്റി ചിന്തിച്ചു, ശാന്തമായ ആ പൂങ്കാനത്തില്‍നിന്നും ജീവന്റെ മധുരനിശ്വാസം നിലച്ച മാന്‍ പേടയുടെ നെഞ്ചു കീറി പ്രാഥമികമായ ഒരു ഓപ്പറേഷന്‍ നടത്തി, ഒരനാട്ടമിക്കല്‍ ടെസ്റ്റിന് വിധേയമാക്കി. ശൈത്യ കാല  ശീതക്കാറ്റു അയാളെ തലോടിക്കൊണ്ടിരുന്നു,  കാട്ടുമരങ്ങളില്‍ തൂങ്ങിക്കിടക്കുന്ന, കാട്ടുവള്ളിച്ചെടികളിലാടുന്ന കുരങ്ങുകളും, ശോക ഗാനങ്ങള്‍ പാടിക്കൊണ്ട് കുയിലുകളും,  വട്ടമിട്ടുപറന്നുകൊണ്ടു കാക്കകളും ദുഖത്തില്‍ പങ്കുചേര്ന്ന് ഹയ്യിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.

മാനിന്റെ  ഉള്ളറ മുഴുവന്‍  പൂവിതളുകള്‍ പോലെ അയാള്‍ക്ക് തോന്നി. സൂര്യ  രശ്മികള്‍ അതിനെ തിളക്കമുള്ളതാക്കി. മറ്റ് ജീവികളില്‍ നിന്നും വ്യത്യസ്ഥമായി മാന്‍ പേടയുടെ "ഹൃദയം ചലിക്കുന്നില്ല" എന്ന യാഥാര്‍ത്ഥ്യം അവന്‍ മനസ്സിലാക്കി, രക്തം മറ്റ് ഭാഗങ്ങളിലേക്ക് ഒഴുകാതെ നിശ്ചലമായിരിക്കുന്നു. അവന്‍ ഉറപ്പിച്ചു ഇവിടെ ഹൃദയം കേടു വന്നിരിക്കുന്നു, അത് ചലിക്കുന്നില്ല അതല്ലാതെ മറ്റൊരു  കുഴപ്പവും മാന്‍ പേടയില്‍ കാണാനില്ല, മാന്‍ പേടയുടെ ശരീരത്തില്‍ നിന്നും നഷ്ടപ്പെട്ടതിനെ അവന്‍ അറിഞ്ഞു. അത് ആത്മാവാണന്നു മനസ്സിലാക്കി, മരണമെന്നത് ആത്മാവും ശരീരവും തമ്മിലുള്ള വേര്‍പിരിയലാണന്ന സത്യം അവന്‍ അറിഞ്ഞു. ഇത് ഹയ്യിന്‍റെ ഒന്നാമത്തെ കണ്ടെത്തലായിരുന്നു.

തൊട്ടറിയാന്‍ കഴിവുള്ള ഇന്ദ്രീയങ്ങള്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നതായി അവന്‍ മനസ്സിലാക്കി. മറ്റൊരിക്കല്‍ ആ ദ്വീപില്‍ കാട്ടൂ തീ പടര്‍ന്ന് പിടിച്ചു, അവന്‍ തീ തൊട്ട് നോക്കി പൊള്ളലേറ്റു, കരിഞ്ഞ മാംസങ്ങളുടെ രുചിയും അതിന്റെ ഗന്ധവും അവന്‍ ആസ്വദിച്ചു. തീ ഇരുട്ടിനെ പ്രകാശിപ്പിച്ചപ്പോള്‍, ജീവിതത്തിന്റെ എല്ലാ വിഭവങ്ങളുടെയും കനികളുടെയും നിറഞ്ഞ സ്വാദു വരെ അവന്‍ ആസ്വദിച്ചു, എന്താണ് തീ എന്നും തീ കൊണ്ടുള്ള ഉപയോഗവും അവന്‍ മനസ്സിലാക്കി, അങ്ങിനെ തീ ഹയ്യിന്‍റെ രണ്ടാമത്തെ കണ്ടത്തലായി. അനുഭവങ്ങള്‍ അഗണ്യമാകാതെ വിധി പോലെ അനാവൃതമായിക്കൊണ്ടിരുന്നു.  നിസ്സാര സംഭവം പോലും അവനില്‍ മാറ്റങ്ങള്‍ ഉളവാക്കി, ചിന്തകള്‍ക്കു വര്‍ണങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

അവന്റെ  ചിന്ത സസ്യങ്ങളിലും  ജന്തു ലോകത്തേക്കും തിരിഞ്ഞു, സസ്യങ്ങള്‍ ജന്തുക്കള്‍ തമിലുള്ള ബന്ധം, അതായി ഹയ്യിന്‍റെ മൂന്നാമത്തെ  കണ്ടെത്തല്‍. അകം നിറഞ്ഞ, നിശ്ശബ്ദമായ, എളിമപ്പെട്ട അവന്റെ മനസ്സ്  ഇല കൊഴിഞ്ഞ മരക്കൊമ്പുകള്‍ക്കിടയിലൂടെ, ഇരുണ്ട വഴിയിലൂടെ, ശൂന്യമായ ആകാശത്തിലൂടെ, അലക്ഷ്യമായി മേഘങ്ങള്‍ക്കിടയില്‍ അലയുമ്പോഴും, തന്റെ മനസ്സിന്റെ അന്തരാളങ്ങളില്‍  നിന്നുള്ള  ജല്പനങ്ങള്‍  അവന്‍ കേട്ടുകൊണ്ടിരുന്നു. ന്തരാത്മാവിനും അനുഭൂതികള്‍ക്കും  ഹയ്യ് കാത് കൊടുത്തു, അങ്ങിനെ ആന്തരജീവിതത്തിന്റെ വികാസം കാലക്രമേണ മറ്റുള്‍ക്കാഴ്ചകളിലേക്കു നയിച്ചു. അകലെയിരുന്നു സൂര്യോദയത്തെ ദര്‍ശിക്കുമ്പോഴും, അസ്തമയ സൂര്യന്റെ ച്ഛായ ആകാശ മേഘങ്ങളില്‍ വര്‍ണങ്ങള്‍ തീര്‍ക്കുമ്പോഴും, അവന്റെ ചിന്തകള്‍  മനോഹരമായ പച്ചപ്പിലേക്കും  ജന്തു ലോകത്തെ വിസ്മയ കാഴ്ചകളിലേക്കും നീങ്ങി,  കിളികളോടു തത്തകളോടും  കുരുവികളോടും  നരികളോടും ആടുകളോടും നായകളോടും അവരുടേതായ ഭാഷയില്‍  അവന്‍ സംസാരിച്ചു കൊണ്ടിരുന്നു. പച്ചപ്പുകള്‍, ചില്ലകള്‍, പടര്‍പ്പുകള്‍, കാലമാവുമ്പോള്‍ കായ്ക്കുന്ന മരങ്ങള്‍ പൂവുകള്‍ ഇതിലെല്ലാം ഒരു ശക്തിയുള്ളതായി അവന്‍ അറിഞ്ഞു  ‘വസ്തുക്കളുടെ ആന്തരഘടന പ്രപഞ്ചത്തിന്റെ അന്തരാര്‍ത്ഥം’ കാരണങ്ങളെയും ഉദ്ദേശ്യങ്ങളെയും അവന്‍ ചിന്തിച്ചു. 

പിന്നീട് പതുക്കെ പതുക്കെ, ശരീരവും മനസ്സും തമ്മിലുള്ള ബന്ധം അറിയാന്‍ അവന്‍ ശ്രമിച്ചു. ആ ചിന്ത വളര്ന്നു വളര്ന്നു  പ്രകൃതി വിസ്മയങ്ങളുടെ ഉള്ളറകളിലേക്ക് നീങ്ങി. ആകാശങ്ങളുടെയും നക്ഷത്രങ്ങളുടെയും കാഴ്ച അവനെ വല്ലാതെ അമ്പരിപ്പിക്കാന്‍ തുടങ്ങി, പ്രപഞ്ചം, അതിന്റെ സംവിധാനത്തെ  കുറിച്ച് അവന്‍ ചിന്തിച്ചു. മനസ്സ് ബാഹ്യാകാശത്തിലെ തേജോ ഗോളങ്ങളില്‍ വിഹരിച്ചു, മനോഹരമായ ഈ പ്രപഞ്ചത്തിന് ഒരു സൃഷ്ടാവ് കൂടിയേ തീരൂ എന്നു ബോധ്യപ്പെടാന്‍ തുടങ്ങി. അനുഭൂതിയുടെ ഭ്രൂണമോരോന്നും ഉള്ളിന്റെയുള്ളില്‍, ഇരുട്ടില്‍, കാഴ്ചക്കപ്പുറം, യുക്തിക്കപ്രാപ്യമായ ചോദനകളുടെ മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കാന്‍ തുടങ്ങി, പ്രഭാതം പൊട്ടിവിടരുമ്പോള്‍, അവിടെ, ആ മരങ്ങള്‍ക്കു മേല്‍ കാണുന്ന സുവര്‍ണമായദീപ്തിയില്‍ പോലും അവന്‍ ആനന്ദം കൊണ്ടു, മരങ്ങളിലും പൂക്കളിലും, കുന്നുകളിലും  നിലാവിലും  സൂര്യനിലും അവന്‍ ഒരു അദൃശ്യ ശക്തിയെ  കണ്ടത്തി.

തന്റെ മുപ്പത്തഞ്ചാം വയസ്സില്‍, അവനൊരു സത്യം കണ്ടത്തി', ഈ പ്രപഞ്ചങ്ങളെ ആരോ നിയന്ത്രിക്കുന്നുണ്ട്, ഇതിന് പിന്നില്‍ ഒരു ശക്തിയുണ്ട് ആ ശക്തി  പൂര്‍ണ്ണനും സര്‍വ്വജ്ഞനുമാണ്. അത് ദൈവമാണ് അങ്ങിനെ അവന്‍ സ്വയം ദൈവത്തെ കണ്ടത്തി,  നാം ദൈവത്തെ വിശേഷിപ്പിക്കുന്ന എല്ലാ വിശേഷണങ്ങളും ഹയ്യ് ദൈവത്തില്‍ ഉള്ളതായി സ്വയം അറിഞ്ഞു. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല,  ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്.
മൌനമിരുന്നപ്പോള്‍ ആത്മാവ് അതിന്റെ വിചിത്രവീണയും സപ്തസ്വരങ്ങളും അവനെ കേള്‍പ്പിച്ചു, കണ്ണില്‍ ശ്രുതി ചേര്‍ന്ന വെളിച്ചങ്ങളുടെ മഴപാറി, അകക്കണ്ണില്‍  വിശാലമായൊരു ജാലകം തുറന്നു, ആ ജാലകത്തിലൂടെ പലതും അവന്‍ ദര്‍ശിച്ചു, മഴയുടെ താളങ്ങള്‍, നിലാവിന്റെ പരാഗങ്ങള്‍, ധൂസരമേഘങ്ങളുടെ വിഷാദങ്ങള്‍, എല്ലാം എല്ലാം. ഒടുവില്‍ ഹയ്യിന് ബോധ്യമായി. എന്നെയും ദൈവത്തെയും ബന്ധിപ്പിക്കുന്ന കണ്ണി, കണ്ണ് കൊണ്ടോ പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടോ കാണാന്‍ പറ്റുന്ന ഒന്നല്ല, അതാണ് ആത്മാവു. ആ ആത്മാവു ശരീരത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്, ഇതായിരുന്നു ഹയ്യിന് ഉണ്ടായ ഉന്നതമായ ദര്‍ശനം.
ഹയ്യ് ഹയ്യിന്‍റെ അസ്തിത്വം കണ്ടത്തി. ആ കണ്ടത്തലിന്റെ നിമിഷങ്ങള്‍, അത്യുന്നതങ്ങളിലേക്ക്  കണ്ണു തുറന്ന നിമിഷമായിരുന്നു, മനസ്സിന് ഏറ്റവും ആനന്ദം നല്കിയ നിമിഷം. മനസ്സിന്റെ പരമാനന്ദം ആത്മാവിന് ദൈവവുമായുള്ള അടുപ്പത്തിലൂടെയാണ് കൈവരിക്കുകയെന്ന് അനുഭവിച്ചറിഞ്ഞ നിമിഷം, ആത്മാവിന് ദൈവമായുള്ള ബന്ധം തിരിച്ചറിഞ്ഞു. ആ നിമിഷം ഒരു  ദിവ്യ  വചനം നല്കിയ  അനുഭൂതി ഹയ്യിന് അനുഭവപ്പെട്ടു, ഒരു കണ്ണും കണ്ടിട്ടില്ലാത്ത, ഒരു കാതും കേട്ടിട്ടില്ലാത്ത, ഒരു മനസ്സും നിനച്ചിട്ടില്ലാത്ത, അനുഭൂതി. അങ്ങിനെ ഹയ്യ്  ഇസ്ലാമിക ദര്‍ശനവുമായി സൂഫിസത്തിലെ മിസ്റ്റിക് ലഹരിയില്‍ മുഴുകി കൊണ്ടിരുന്നു.

നോവലിന്റെ അവസാന ഭാഗത്ത് മറ്റൊരു  ദ്വീപിനെ പരിചയപ്പെടുത്തുകയാണ്, അവിടെ ജീവിക്കുന്ന ഉസാലിനെയും, സലാമാനെയും...........
ഉസാല്‍ സലാമാനെ വിട്ടു ധ്യാനത്തില്‍ മുഴുകാനായി മറ്റൊരു ദ്വീപ്  അന്വേഷിച്ചു, അങ്ങനെ ഉസാല്‍  ഹയ്യിന്‍റെ ദ്വീപില്‍ എത്തുകയും ഹയ്യിനെ കണ്ടുമുട്ടുകയും ചെയ്യുന്നു .....

36 comments:

  1. തുടരുക ആശംസകള്‍ നല്ല വായനാ സുഖം കിട്ടുന്നുണ്ട്‌
    എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  2. എല്ലാത്തിനും ഉപരിയായി ഒരു പ്രപഞ്ച ശക്തി.
    നാം അതിനെ പല പേരിട്ടു വിളിക്കുന്നു . കേട്ടറിഞ്ഞും, കണ്ടറിഞ്ഞും , തോട്ടറിഞ്ഞും നാം അവസാനം എത്തിപ്പെടുന്നത് ആ ദിവ്യ ശക്തിയില്‍ തന്നെയാണ്. ഈ ലേഖനത്തില്‍ ഹയ്യും പല പരീക്ഷണങ്ങളിലൂടെ കണ്ടെത്തുന്നതും അത് തന്നെയാണ് . തുഫയ്ല്‍ തന്റെ ദാര്‍ശനീകത വരച്ചു കാട്ടുന്നതും ഈ സത്യത്തിനു മിഴിവേകി തന്നെ ...

    വിവരണം നന്നായി . പക്ഷെ അവിടവിടെ കണ്ട രണ്ടു നാല് അക്ഷര തെറ്റുകള്‍ (മറ്റൊരു പോസ്റ്റിലും ഞാന്‍ ഇവിടെ കണ്ടിട്ടില്ല ) തിരുത്തി റീ എഡിറ്റ്‌ ചെയ്തു പോസ്റ്റ്‌ ചെയ്യുമല്ലോ ... ആശംസകള്‍

    ReplyDelete
  3. @വേണുഗോപാല്‍
    വായിച്ചതിനും
    തെറ്റ് ചൂണ്ടിക്കാണിച്ചതിനും നന്ദി

    ReplyDelete
  4. വരികള്‍ വഴികാട്ടികളാകുന്നു.എഴുത്തിന്റെ മാസ്മരിക ലോകം തുറന്നു തരുന്ന ഒരു പോസ്റ്റ്‌ ,ദാര്‍ശനീകമായ കാര്യങ്ങള്‍ ലോകത്തെല്ലായിടത്തും മുള പൊട്ടിയത് കാട്ടിനുള്ളിലാണോ ?ആ ,എന്തായാലും ചിന്തക്ക് നല്ല വളമാണ് ഈ പോസ്റ്റ്‌ ,തുടരുക .ആശംസകള്‍

    ReplyDelete
  5. നല്ല വായനാനുഭവം... നല്ല ഭാഷ... തുടര്‍ ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു....

    ReplyDelete
  6. ആശംസകള്‍...തുടര്‍ ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു....

    ReplyDelete
  7. വായനക്കാരനേ വശ്യതയിലൂടെ തന്റേ ചിന്താ ലോകത്തേക്ക് വലിച്ചു കൊണ്ടുപോകുന്ന ഈ മാന്ത്രിക തൂലിക എന്നേയും എന്റേ ആസ്വാനാനുഭൂതിയേയും പരിപൂറ്ണ്ണമായും കയ്യടക്കിയെന്നു ഞാനും തിരിച്ചറിയുന്നു.... തുടരുക.. എല്ലാ ഭാവുകങ്ങളൂം....

    ReplyDelete
  8. സൂഫിസം എന്ന ദര്‍ശനവും അതിനെ പിന്തുടര്‍ന്ന അവധൂതപരമ്പരകളും എന്നെ ആകര്‍ഷിച്ചിട്ടുണ്ട്.... എന്നാല്‍ സൂഫിസത്തെക്കുറിച്ച് ഉപരിപ്ലവമായ ചില അറിവുകള്‍ അല്ലാതെ കൂടുതലൊന്നും അറിയില്ലതാനും.... ഇബ്നു തുഫൈലിന്റെ വായനയിലൂടെ ആ ദര്‍ശനത്തിന്റെ പരമാനന്ദം എന്ത് എന്നറിയുവാന്‍ സാദ്ധ്യമാവേണ്ടതാണ് എന്ന് ഈ ലേഖനം വായിച്ചപ്പോള്‍ തോന്നുന്നു...

    താങ്കളുടെ പരിചയപ്പെടുത്തലിലൂടെ നോവലിന്റെ കൃത്യമായ ലഭിക്കുന്നു... ഹയ്യിന്റെ വളര്‍ച്ചയിലൂടെ തെളിഞ്ഞു വരുന്നത് ദര്‍ശനങ്ങളുടെയും തത്വസംഹിതകളുടെയും സ്വര്‍ഗത്തിലേക്ക് എങ്ങിനെ മാനവസംസ്കൃതി നടന്നു നീങ്ങി എന്നതിന്റെ ചിത്രങ്ങളാണെന്നു തോന്നുന്നു... ഹയ്യിനില്‍ രൂപപ്പെടുന്ന ഓരോ അറിവുകളും അതിന്റെ സൂചകങ്ങളാണ് ... കേവല അറിവുകളില്‍ നിന്ന് ചിന്തയിലേക്കും ദര്‍ശനങ്ങളിലേക്കും അത് ക്രമാനുഗതമായി വളര്‍ന്നു വരുന്നു...

    നന്ദി മജീദ് , വിശ്വസാഹിത്യം എത്ര വലുതും മഹത്വരവുമാണെന്ന ഒരു ഉള്‍ക്കാഴ്ചയാണ് താങ്കള്‍ തന്നത്... താങ്കളുടെ ഉദ്യമത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഈ നോവലിന്റെ തര്‍ജമകള്‍ ലഭ്യമാണോ എന്നറിയാന്‍ താല്‍പ്പര്യമുണ്ട്...

    ReplyDelete
  9. @പ്രദീപ് സര്‍
    ഞാന്‍ ഇതൊക്കെ വായിക്കുന്നത് അറബ് ഇംഗ്ലിഷ് പുസ്തകങ്ങളില്‍ നിന്നാണ്, മലയാളത്തില്‍ ഹയ്യിനെ പറ്റിയുള്ള പുസ്തകം ഉണ്ടോ എന്നറിയില്ല, ഇബ്നു തുഫൈലിനെയും ഹയ്യിനെയും ഞാന്‍ അറിഞ്ഞത് അറബ് പുസ്തകങ്ങളിലൂടെയാണ്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട നോവലിന്റെ കാതലായ വശങ്ങള്‍ ഇവിടെ എഴുതി ചേര്‍ക്കുകയാണ്...
    പ്രദീപ് സാറിന്റെ വിലയേറിയ അഭിപ്രായത്തിന് ഒരു പാടു നന്ദിയുണ്ട്, വിലപ്പെട്ട നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.

    @kunju mailpeeli
    siyaaf
    khaadu
    parappanadan
    basheer

    അഭിപ്രായം പറഞ്ഞതിനു നിങ്ങള്‍ക്കും നന്ദി
    വിലപ്പെട്ട നിങ്ങളുടെ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു.

    ReplyDelete
  10. ഭായീ ..നല്ല ശൈലി സുഖമുള്ളൊരു വായന തരുന്നു ..ഇതേ വരെ പരിചയപ്പെട്ടിട്ടില്ലാത്ത വായനയുടെ മറ്റൊരു മേഖലയിലേക്ക് ഞാന്‍ നടന്നടുക്കുകയാണ് ..നിങ്ങളിലൂടെ ..

    ReplyDelete
  11. അഭിപ്രായത്തിന് നന്ദി സുനില്‍
    തുടര്‍ന്നും പ്രതീക്ഷിക്കുന്നു

    ReplyDelete
  12. മനോഹരമായ രചന. ഓരോ വരികള്‍ വായിക്കുമ്പോള്‍ ഇനിയെന്ത് എന്നാ ചിന്ത മനസ്സില്‍ കടന്നു വരുന്നു. കാത്തിരിക്കുന്നു തുടര്‍ ലക്കത്തിനായി. അഭിനന്ദനങ്ങള്‍..

    ReplyDelete
  13. ഇത്തവണ വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. പുതിയ ഒരു സഞ്ചാരം പോലെ അനുഭവപ്പെട്ടു ഈ വായന. തുടര്‍ന്നും വരും.

    കൃസ്തുമസ് ആശംസകള്‍.

    ReplyDelete
  14. @jefu
    പട്ടേപ്പാടം റാംജി
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
    ഒരു പാടു നന്ദി
    വീണ്ടും വരിക

    ReplyDelete
  15. എന്റെ പുലര്‍കാല വായന ,വെറുതെയായില്ല ,

    എല്ലാ ഇസങ്ങളും,ചിന്തകളും എന്തിന്നുപരി എല്ലാം ഒടുവില്‍ ചെന്നെത്തുന്ന ഒരു ഇടം ഉണ്ട് ..അത് ആ സര്‍വ്വശക്തന്റെ മുന്നിലാണ് ,

    താങ്കളുടെ ഉദ്യമം നന്നായി ,തുടരുക

    ReplyDelete
  16. വളരെ നന്നായിട്ടുണ്ട്,നല്ല ഭാഷ, നല്ല വാക്കുകള്‍.നന്ദി.

    ആശംസകളോടേ...

    ReplyDelete
  17. വേറിട്ട നല്ല ഒരു വായനയിലൂടെ ദാർശനികതയുടെ താളലയങ്ങൾ അലയടിക്കുന്ന ഓളങ്ങൾ...സമ്മാനിച്ചിരിക്കുന്നൂ..കേട്ടൊ ഭായ്

    ReplyDelete
  18. @sunil
    mulla
    murali sir
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും
    ഒരു പാടു നന്ദി

    ReplyDelete
  19. ഹയ്യ് ചിന്തിച്ചു, ഈ ദൈവീക ചിന്തയിലേക്ക് ഞാന്‍ എങ്ങിനെ എത്തി, കൈ കൊണ്ടോ കാല് കൊണ്ടോ അല്ല എന്റെ ബാഹ്യമായ ഒരു അവയവം കൊണ്ടല്ല, ദൈവത്തെ ബന്ധിപ്പിക്കുന്ന എന്തോ എന്നു എന്റെ ശരീരത്തില്‍ ഉണ്ട്.
    -----

    സൂഫിസതെകുറിച്ച് ഞാനും കേട്ടിട്ടുണ്ട്. പക്ഷെ കുടുതലായി ഒന്നും അറിയില്ല. അറിയണമെന്ന് ആഗ്രഹമുണ്ട്.

    ReplyDelete
  20. ഇനിയും വരട്ടെ
    നല്ല വിവരണം

    ReplyDelete
  21. വായിച്ചു.ഞാന്‍ ആദ്യമായാണ്‌ ഇവിടെ വരുന്നത്. ഒരു പുതിയ ലോകം പരിചയപ്പെട്ടത് പോലെ തോന്നി.
    അടുത്ത ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.

    ReplyDelete
  22. ഹയ്യിന്റെ ജീവിതം പോലെയുള്ള താളാത്മകമായ എഴുത്തിലൂടെ ഇബ്നു തുഫൈലിനെ കൂടുതലറിയാന്‍ എന്നെയും നിര്‍ബന്ധിതനാക്കി മജീദ്‌ ഭായ്. തുടരുക... ഭാവുകങ്ങള്‍!

    ReplyDelete
  23. നല്ല പോസ്റ്റ്. ആകര്‍ഷകമായ അവതരണം. ഹയ്യിന്റെ കഥയ്ക്ക് സമാനതകളുള്ള ചിലത് കുട്ടിക്കാലത്ത് വായിച്ചിരുന്നു. പക്ഷെ ഇവിടെ വ്യത്യസ്തമായ ചിന്താതലത്തിലൂടെ കഥ മുന്നോട്ടു പോകുന്നു. ഈ നോവലിനെ പരിചയപ്പെടുത്തിയതിനു നന്ദി. കൂടുതല്‍ അറിയാന്‍ അടുത്ത പോസ്റ്റില്‍ വീണ്ടും വരും.

    ReplyDelete
  24. @kharaksharangal
    കെ‌ടി സൂപ്പി എഴുതിയ റൂമിയുടെ
    ആകാശം വായിക്കൂ
    കുറെ നല്ല ചിന്തകള്‍ അതിലുണ്ട്
    അഭിപ്രായം പറഞ്ഞതിന്നു നന്ദി
    ഇനിയും വരണം നിര്ദ്ദേശങ്ങള്‍ തരണം.

    @shaju
    അഭിപ്രായത്തിന് നന്ദി, ഇനിയും വരണം

    @rosapukkal
    ആദ്യമായി ഇവിടെ വന്ന റോസ്പൂവിന് എന്റെ നന്ദി ആദ്യമേ പറയട്ടെ,
    ഇനിയും ഈ തീരത്ത് വരണം
    അഭിപ്രായങ്ങള്‍ പറയണം
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി

    @shradheyan
    ഇബ്നു തുഫൈലിനെയും, ഇബ്നു രുശ്ദിനെയും കൂടുതല്‍ അറിയാന്‍ ശ്രമിക്കുക
    വിലയേറിയ നിങ്ങളുടെ അഭിപ്രായത്തിന് ഒരു പാട് നന്ദിയുണ്ട്.
    ഇനിയും വരണം നിര്ദ്ദേശങ്ങള്‍ തരണം.

    @അക്ബര്‍
    ഒരു പക്ഷേ റോബിന്‍സണ്‍ റൂസോയുടെ നോവലായിരിക്കാം നിങ്ങള്‍ വായിച്ചത്
    ആ ഓര്‍മ പുതുക്കാന്‍ കഴിഞ്ഞതില്‍ എനിക്കും സന്തോഷം
    അഭിപ്രായത്തിന് ഒരു പാട് നന്ദി അക്ബര്‍

    ReplyDelete
  25. പോസ്റ്റുകള്‍ വായിക്കാറുണ്ട്. തത്വ ചിന്തയിലും സൂഫിസത്തിലും അവഗാഹമില്ലാത്തതിനാല്‍ മിണ്ടാണ്ടിരിക്കുകയാണ്. ഇബ്നു തുഫൈലിന്റെ ദര്‍ശനം വായിച്ചപ്പോള്‍ ഫിത്രതല്ലാഹി ല്ലതീ ഫത്വറ ന്നാസ അലൈഹാ എന്ന ഖുര്‍ആന്‍ വചനം ഓര്‍മ്മ വന്നു പോയി. എന്തിനാണ് ഹയ്യിനെ മാതാവ് പെട്ടിയിലാക്കി ഒഴുക്കി വിട്ടത് എന്ന് പറഞ്ഞില്ല.

    ReplyDelete
  26. മജീദ്‌, താങ്കള്‍ എനിക്ക്‌ ഫേസ്ബുക്കിലിട്ട സന്ദേശം കണ്‌ടിരുന്നു, വിശദമായ ഒരു വായനയാണ്‌ ഇവിടെ ഞാന്‍ ഉദ്ദേശിക്കുന്നത്‌. അതാണ്‌ വൈകിയത്‌. ഹയ്യിന്‌റെ കഥ വളരെ തന്‍മയത്തത്തോടെയും, അതി ഭാവുകത്വങ്ങളില്ലാതെയും അവതരിപ്പിച്ചിരിക്കുന്നു. മാന്‍ പേടയുടെ മരണവും ഹയ്യിന്‌റെ നൊമ്പരവുമെല്ലാം വായനക്കാരിലേക്ക്‌ പടര്‍ത്താന്‍ കഴിഞ്ഞിട്ടുണ്‌ട്‌. ദാര്‍ശനിക ബോധം, അത്‌ ഉള്‍ക്കൊണ്‌ട്‌ കൊണ്‌ട്‌ തന്നെ വായനക്കാര്‍ക്ക്‌ അനുഭവപ്പെട്ടു, അതിന്‌റെ പൊന്‍ കിരണങ്ങള്‍ ഹൃദയത്തിലേക്ക്‌ പതിച്ചാല്‍ വലിയ മാറ്റങ്ങള്‍ തന്നെയുണ്‌ടാകും. പരിവര്‍ത്തനങ്ങള്‍ ഹൃദയം കൊണ്‌ടുള്ള പരിവര്‍ത്തനം. വളരെ നന്നായി, ഈ സംരംഭം വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു. നന്ദി. സലാം

    ReplyDelete
  27. മനോഹരമായ രചന.
    ആകര്‍ഷകമായ അവതരണം.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  28. സൂഫിസമെന്ന ചിന്താ ധാര തന്നെ വ്യഖ്യാനങ്ങള്‍ക്കപ്പുറത്താണല്ലോ. ആ വ്യതസ്ത തലത്തിലേക്കുള്ള താങ്കളുടെ വഴി നടത്തല്‍ പുതുമയുള്ളതായി തോന്നി..
    ! വെറുമെഴുത്ത് !

    ReplyDelete
  29. ആകര്‍ഷകമായ അവതരണം...നല്ല വായനാനുഭവം... നല്ല ഭാഷ... കാത്തിരിക്കുന്നു തുടര്‍ ലക്കത്തിനായി... അഭിനന്ദനങ്ങള്‍..ഒപ്പം, ഐശ്വര്യത്തിന്റേയും, സന്തോഷത്തിന്റേയും, സമാധാനത്തിന്റേയും, ഹൃദയം നിറഞ്ഞ പുതുവത്സരാശംസകളും നേരുന്നു ട്ടോ ..

    ReplyDelete
  30. @ansarali
    mohiyudheen
    benjali
    okkottakal
    kochumol
    വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഒരു പാടു നന്ദി
    ഇനിയും നിങ്ങളുടെ വിലെയേറിയ
    അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു
    എല്ലാവര്ക്കും പുതുവത്സര ആശംസകള്‍

    ReplyDelete
  31. മജീദ് നാദാപുരം ഇരുത്തി വായിപ്പിക്കുന്ന ഒരു ആഖ്യാന ശലിയില്‍ ആണ് ഈ പരിജയപെടുത്തല്‍ തുടര്‍ച്ച എഴുതൂ ഇനിയും

    ReplyDelete
  32. നേരെത്തെ കണ്ടിരുന്നു ഇപ്പോഴാണ് മനസ്സിരുത്തി വായിച്ചത്‌ .നല്ല അവതരണവും പരിചയപ്പെടുത്തലും ..നന്ദി ..
    (പുതിയ പോസ്റ്റുകള്‍ എനിക്കും മെയില്‍ അയക്കണേ )

    ReplyDelete
  33. മജീദ്, ആദ്യമായാണു ഇവിടെ... നഷ്ടമായില്ല.. പുതുമയുള്ള അവതരണം! അഭിനന്ദനങ്ങൾ! തുടരുക...

    ReplyDelete
  34. ഈ അടുത്താണ് ഞാന്‍ ഈ ബ്ലോഗ്‌ വായിക്കാന്‍ തുടങ്ങിയത് ....നന്നാവുന്നുണ്ട് ..ആശംസകള്‍ ...

    ReplyDelete
  35. മജീദ്‌ സമയം അനുവദിക്കാറില്ല എങ്കിലും ഒന്ന് നോക്കി പ്രവാസം അങ്ങിനെയാണല്ലോ? സന്തോഷിക്കാന്‍ നല്ല വകയുണ്ട് അഭിനന്ദിക്കാന്‍ ഒരു ധാരാളം പേരുണ്ട് എല്ലാറ്റിലും സന്തോഷം

    ReplyDelete

ഈ പോസ്റ്റിനെക്കുറിച്ചുള്ള വായനക്കാരുടെ ആത്മാര്‍ഥമായ അഭിപ്രായങ്ങള്‍/വിമര്‍ശനങ്ങള്‍ ഇവിടെ രേഖപ്പെടുത്തുമല്ലോ? വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ എഴുതാന്‍ മടിക്കരുത്.

Related Posts Plugin for WordPress, Blogger...