ദോഹയിലെ കലാ സദസ്സുകളിൽ സാധാരണ കാഴ്ചകൾക്കും കാഴ്ച്ചപ്പാടുകൾക്കുമപ്പുറം
ഫ്രന്റസ് കൾചറൾ സെന്റർ ഖത്തർ കേരളീയത്തിന്റെ സമാപന സമ്മേളന വേദിയിൽ "മുത്താമ്മ"
അവതരിപ്പിക്കപ്പെട്ടു. അപരിചതവും അനനുകരണനിയവുമായ സംവിധാന രീതി മറ്റു
ദൃശ്യ വേദികളിൽ നിന്നും മുത്താമ്മയെ വ്യത്യസ്തമാക്കുന്നു. ആയിരങ്ങൾ
പങ്കെടുത്ത സദസ്സിനു പകര്ന്നു നല്കിയത് കേവലം തമാശകളും നേരംപോക്കുക്കളും
ആയിരുന്നില്ല. ശക്തമായ ചിന്തയും ഗതകാലത്തിന്റെ പച്ചപ്പണിഞ്ഞ കാഴ്ചകളും
നവകാലത്തിന്റെ തീവ്രവേഗ ചിത്രങ്ങളും കോറിയിട്ട നവ്യാനുഭവമായിരുന്നു.
സ്വതന്ത്രമായ മൂന്ന് കവിതകളുടെ ദൃശ്യാവിഷ്‌കാരങ്ങള്‍ മുത്താമ്മയെ കൂടുതല്‍
മനോഹരമാക്കി.
ചന്ദ്രമതി ആയൂരിന്റെ "മൃതസഞ് ജീവനി" എന്ന നോവലിന്റെ കഥാ തന്തുവില്‍ സമകാലത്തിന്റെ രൂക്ഷയാഥാര്‍ത്ഥ്യങ്ങളെ സമന്വയിപ്പിക്കുന്ന പ്രമേയ രീതിയാണ് മുത്താമ്മ എന്ന ദൃശ്യാവിഷ്‌കാരത്തിലൂടെ അനാവരണം ചെയ്യ്തത്. ശാസ്ത്രവും സാങ്കേതിക വിദ്യയും പുരോഗമിച്ചതോടെ മനുഷ്യന്റ് വേഗത വർദ്ധിച്ചു, സന്തോഷത്തിന്റയും സമാധാനത്തിന്റ്രയും നാളുകള്‍ സുഖവേഗങ്ങളുടെ ആസുര താളങ്ങളിലേക്ക് മനുഷ്യനെ ക്രൂരമായി വലിച്ചെറിയുന്ന കാഴ്ച മുത്താമ്മ വേദിയില്‍ തുറന്നു കാട്ടുകയായിരുന്നു.

![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFoSmj5XrAW1wCkRggo1HjlJZFxj7UzUlCLB6oAQpEinfW4ApiyeAoRi7BfVBKlWlFB5llW6RXKv4b0K6ctAjXK6bUNGvmAIe6H_kIChqUtFzQAyx3stoWG9EQmIDnS9ByLIF-qdqLcEQ/s320/12247693_1682550445294719_6656995819852497109_o.jpg)
ആണവായുധങ്ങളും
രാസായുധങ്ങളും കൊല്ലാനും കൊല്ലിക്കാനും മത്സരിക്കുന്ന വര്‍ത്തമാനകാല
യാഥാര്‍ത്ഥ്യത്തെയും മുത്താമ്മ തുറന്നു കാട്ടി. പ്രപഞ്ചത്തെ മുഴുവനും പലതവണ
നശിപ്പിക്കാന്‍ പര്യാപ്തമായ രാസായുധങ്ങളും ആണവായുധങ്ങളും പേറുന്ന
ഒരാകാശത്തിനു കീഴില്‍ മനുഷ്യ കുലം എങ്ങനെ ശാന്തമായി ഉറങ്ങും എന്ന ചോദ്യമാണ്
മുമുത്താമ്മയിലൂടെ മുന്നോട്ടു വെച്ചത്. പ്രപഞ്ചത്തിന്റെ ആവിര്‍ഭാവം മുതല്‍
വര്‍ത്തമാന കാലത്തിന്റെ അവസാന നിമിഷങ്ങള്‍ വരെ സംവേദനം ചെയ്യുന്ന രീതിയാണ് ഈ
രംഗാവിഷ്‌കാരം തുടർന്നത്.
കഥയുടെ തുടക്കം
കാറ്റിലും കോളിലും പെട്ട് തകര്‍ന്ന കപ്പലില്‍നിന്ന് രക്ഷപ്പെട്ട് ഒരു അത്ഭുത ദ്വീപിൽ എത്തിപ്പെടുന്ന അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത ജീവിത രീതിയാണ് ദ്വീപ് വാസികളുടെത്, തണുത്ത് വിറച്ചു മുറിവേറ്റ കാലുമായി വേദനയിൽ പുളയുന്ന അപ്പുവിന്റെ ചിന്തകളെ മുരളീ നാദം കടല്‍തീരത്തേയ്ക്ക് കൊണ്ട് വരുന്നു. കടൽക്കരയിൽ നിറയെ പക്ഷികൾ. "ഓടക്കുയൽ പക്ഷികൾ" പ്രകൃതി അതിനു വേണ്ടി താരാട്ട് പാടുന്നത് പോലെ, നോക്കിയാൽ കാണാവുന്നത്രയും പക്ഷികൾ. പാട്ട് നിർത്തിയ ശേഷം പക്ഷികൾ അവിടെ മുട്ടയിടുന്നു. മുട്ടയിട്ടു പക്ഷികൾ എല്ലാം ആകാശത്തേക്ക് പറന്ന പോകുന്നു. വളരെ മനോഹരമായി തന്നെ ഈ പക്ഷികളെ രംഗത്ത് കൊണ്ടുവരാൻ ചിത്രീകരണത്തിൽ കഴിഞ്ഞിട്ടുണ്ട്. ക്ഷീണിതനായ അപ്പു ആ മുട്ട കഴിക്കുന്നു. അത് കഴിക്കുന്നതോടെ അപ്പുവിന്റെ ജീവിതം തന്നെ മാറുന്ന കഥ പ്രണവി എന്ന പെണ്‍ കുട്ടിയിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ്.
അവിടെ നിന്നും
കഴിച്ച ഓടൽക്കുയൽ പക്ഷിയുടെ മുട്ടയും പഴവ്യും അപ്പുവിന്റെ ശരീര ഘടനയെ
തന്നെ മാറ്റുകയാണ്. ശരീരത്തിലുണ്ടായ മുറിവുകളും ചതവുകളും മാറുന്നു, ദ്വീപ്
വാസികൾ അവനെ സ്നേഹത്തോടെ പരിചരിക്കുന്നതും അവരുടെ മൂപനായ മുത്താമ്മയുടെ
അടുത്ത് കൊണ്ട് പോകുന്ന ദൃശ്യം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന രൂപത്തിൽ
ആയിരുന്നു. പ്രണവി എന്ന പെണ്‍കുട്ടി അപ്പുവിനെ ഇഷ്ടപ്പെടുന്നതും
അപ്പുവിനോട് ദ്വീപിന്റെ എല്ലാ കാര്യങ്ങളും പറഞ്ഞു കൊടുക്കുന്നതും മനോഹരമായി
തന്നെ ചിത്രീകരിക്കാൻ കഴിഞ്ഞു.
ദ്വീപ് വാസികള്‍ അയാളെ താങ്ങി പ്രത്യേക ശബ്ദം ഉരുവിട്ട് കൊണ്ട് മൂപ്പന്‍റെ അടുത്ത് എത്തിക്കുന്നു മൂപ്പന്‍റെ സ്ഥാനപ്പേരാണ് 'മുത്താമ്മ ' . അവിടത്തെ ആചാര മര്യാദകള്‍, ജീവിത രീതികള്‍ എല്ലാം മുത്താമ്മയുടെ കൊച്ചു മകളായ പ്രണവി അയാള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. അടുത്ത മുത്താമ്മയായി കടൽ കടന്നു ഒരാൾ വരുമെന്നും, അത് താങ്കൾ ആയിരിക്കുമെന്നും മകള്‍ അയാളെ അറിയിക്കുന്നു. അതിന് എനിക്കൊന്നും അറിയില്ലല്ലോ " എന്ന അപ്പുവിന്റെ ചോദ്യത്തിന് "എല്ലാം അച്ഛന്‍ പഠിപ്പിച്ച് തരും എന്ന മറുപടി പ്രണവി പറയുന്നു.
കഥയുടെ തുടക്കം
കാറ്റിലും കോളിലും പെട്ട് തകര്‍ന്ന കപ്പലില്‍നിന്ന് രക്ഷപ്പെട്ട് ഒരു അത്ഭുത ദ്വീപിൽ എത്തിപ്പെടുന്ന അപ്പു എന്ന കഥാപാത്രത്തിലൂടെയാണ് കഥ തുടങ്ങുന്നത്. നമുക്ക് സങ്കല്പിക്കാൻ പോലും പറ്റാത്ത ജീവിത രീതിയാണ് ദ്വീപ് വാസികളുടെത്, തണുത്ത് വിറച്ചു മുറിവേറ്റ കാലുമായി വേദനയിൽ പുളയുന്ന അപ്പുവിന്റെ ചിന്തകളെ മുരളീ നാദം കടല്‍തീരത്തേയ്ക്ക് കൊണ്ട് വരുന്നു. കടൽക്കരയിൽ നിറയെ പക്ഷികൾ. "ഓടക്കുയൽ പക്ഷികൾ" പ്രകൃതി അതിനു വേണ്ടി താരാട്ട് പാടുന്നത് പോലെ, നോക്കിയാൽ കാണാവുന്നത്രയും പക്ഷികൾ. പാട്ട് നിർത്തിയ ശേഷം പക്ഷികൾ അവിടെ മുട്ടയിടുന്നു. മുട്ടയിട്ടു പക്ഷികൾ എല്ലാം ആകാശത്തേക്ക് പറന്ന പോകുന്നു. വളരെ മനോഹരമായി തന്നെ ഈ പക്ഷികളെ രംഗത്ത് കൊണ്ടുവരാൻ ചിത്രീകരണത്തിൽ കഴിഞ്ഞിട്ടുണ്ട്. ക്ഷീണിതനായ അപ്പു ആ മുട്ട കഴിക്കുന്നു. അത് കഴിക്കുന്നതോടെ അപ്പുവിന്റെ ജീവിതം തന്നെ മാറുന്ന കഥ പ്രണവി എന്ന പെണ്‍ കുട്ടിയിലൂടെ പ്രേക്ഷകർക്ക് പറഞ്ഞു കൊടുക്കുകയാണ്.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFsqZsVdc9yky4XadKMDqlBJQmc1SzW1PLBKyQsQpjJ2YSXPzqr_OGeD5XjYAqD9salVEXTNP1kurHeAqXpRpyYI4mhefPVs38AFqJCCXzp9Wg6IZ8nPj7Pjpjgz7hq1E4uDVGYmebHH8/s320/IMG-20151121-WA0099.jpg)
ദ്വീപ് വാസികള്‍ അയാളെ താങ്ങി പ്രത്യേക ശബ്ദം ഉരുവിട്ട് കൊണ്ട് മൂപ്പന്‍റെ അടുത്ത് എത്തിക്കുന്നു മൂപ്പന്‍റെ സ്ഥാനപ്പേരാണ് 'മുത്താമ്മ ' . അവിടത്തെ ആചാര മര്യാദകള്‍, ജീവിത രീതികള്‍ എല്ലാം മുത്താമ്മയുടെ കൊച്ചു മകളായ പ്രണവി അയാള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. അടുത്ത മുത്താമ്മയായി കടൽ കടന്നു ഒരാൾ വരുമെന്നും, അത് താങ്കൾ ആയിരിക്കുമെന്നും മകള്‍ അയാളെ അറിയിക്കുന്നു. അതിന് എനിക്കൊന്നും അറിയില്ലല്ലോ " എന്ന അപ്പുവിന്റെ ചോദ്യത്തിന് "എല്ലാം അച്ഛന്‍ പഠിപ്പിച്ച് തരും എന്ന മറുപടി പ്രണവി പറയുന്നു.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh01DRp7WoU4-gOzp0iLrucNbN99lsU34YrX7pxPKtcNmnamdy7fVdOoaVbjLibju3lCMoN_E7BjfaOAYnXJ3Kg5nX78kj6ocx9gEEq1BNt-KvJ7alCAWP3EsK989ABbp9sqUW7_3jDH5w/s320/12308037_1682550331961397_985658338413669599_o.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFpI20B8GoSDYFEd5t5g81QZq8KU-B2RuRV1iokXfEXjZVPCQ98kornV0gfcawYBoHVteJmPY9R9YaGHoi4ao1WoRZBO40ejPifuGMxN0BwkMQJ8TBE0X_X3LmtuHFHAMMF_FAsvm8Qso/s320/12307600_1682551235294640_6517895166023754498_o.jpg)
മനുഷ്യ ശരീരത്തിൽ മരണം നടക്കുന്നത് മുതൽ വൈദ്യ ശാസ്ത്രം ഇത് വരെ കണ്ടത്താത്ത നിരവധി കാര്യങ്ങൾ അപ്പുവിനെ മുത്താമ പഠിപ്പിക്കുകയാണ്, ഒരു മുത്താമ്മയ്ക്ക് അവന്റെ നാട് എല്ലാ ദേശവും കൂടിയാണ്. വളരെ പ്രശസ്തരും നാടിനു വേണ്ടപ്പെട്ടവരുമായ ആളുകളെ നിലനിർത്താൻ വേണ്ടി നിനക്ക് ഈ വിദ്യ പ്രയോഗിക്കാം ഭീകരരെ ഒരു തരത്തിലും രക്ഷിക്കരുത്, അസത്യം പറയുന്നവരെയും ചൂഷകരെയും ശിക്ഷിക്കുക തന്നെ വേണം. പ്രപഞ്ചത്തിന്‍റെ ഉല്‍പത്തി, ഭൂമിയില്‍ ജീവജാലങ്ങളുടെ ആവിര്‍ഭാവം. ജനസഞ്ചയങ്ങടെ ഇതംപര്യന്തമായ വ്യാപനം, അവരുടെ പടയോട്ടങ്ങള്‍, യുദ്ധങ്ങള്‍, വെട്ടിപ്പിടിത്തങ്ങള്‍, അണുവായുധങ്ങള്‍, അങ്ങനെ നാളിതുവരെയായുള്ള മനുഷ്യ സമൂഹത്തിന്‍റെ നാള്‍വഴികള്‍ വിവരിച്ചുകൊടുത്തു. ഇതില്‍ നിന്ന് നന്മയിലേക്കുള്ള ഒരു നാളേക്ക് വേണ്ടിയാവണം നിന്‍റെ പ്രവര്‍ത്തനങ്ങള്‍.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjaD62F63TNmhU9oo_5oKZ-MTeGYh709phCHEU3TJ1-vb74dncSnLJZq0J5NHZW_kr1TXojZVe2RtD-hxXlpxNges_Ax6GvtNd66jaKxI40frvFC-nu5U2SESgCL22vPzBNGwWv52ULRRg/s320/12291832_1682551431961287_4672286717170880657_o.jpg)
ജാതിക്കും മതത്തിനും വര്‍ഗ്ഗത്തിനും വര്‍ണ്ണത്തിനും അധികാരത്തിനും അഹങ്കാരത്തിനും രക്ഷിക്കാന്‍ കഴിയാത്ത പതിനായിരങ്ങളുടെ ജീവത്യാഗം മനുഷ്യ മനസ്സാക്ഷിക്കു മുന്നില്‍ തീരാത്ത ചോദ്യത്തിന്റെ കാഴ്ചക്കനലുകളായി മാറി. മനുഷ്യകുലത്തിന്റെ ശാസ്ത്ര സാങ്കേതിക വളര്‍ച്ചാ പാരമ്പര്യം അവതരിപ്പിക്കപ്പെട്ട രീതിയും ശ്രദ്ധേയമായിരുന്നു, ആര്‍ക്കമിഡിസും, ഐസക് ന്യൂട്ടനും, ജെയ്ിംസ്‌വാട്ടും, ചാള്‍സ് ബാബേജും, തോമസ് ആല്‍വാ എഡിസണും, റൈറ്റ് സഹോദരന്‍മാരും, ഉള്‍പ്പെടെയുള്ള ശാസ്ത്ര പ്രതിഭകള്‍ ഓരോരുത്തരം വേദിയില്‍ നിനച്ചിരിക്കാതെ വന്നത് കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തി.
സഹിച്ചും ക്ഷമിച്ചും കഴിയുന്ന പ്രകൃതി സ്വയം മറന്ന് പൊട്ടിത്തെറിക്കാന്‍ തുടങ്ങി എന്ന യാഥാര്‍ത്ഥ്യം മുത്താമ്മ ചൂണ്ടിക്കാണിച്ചു. ആഗോള താപനമെന്നും മഞ്ഞുരുകല്‍, സുനാമി എന്നിങ്ങനെ പലതരത്തില്‍ ഓമനപ്പേരിട്ടു വിളിക്കുന്ന ആപത്തുകളുടെ ആഴങ്ങള്‍ സമകാലം തിരിച്ചറിഞ്ഞേമതിയാവൂ എന്ന് ഓര്‍പ്പിച്ചു.
ക്രൂരൻമാരുടെ കൊടും ക്രൂരതകള്‍ക്കപ്പുറം നന്മമയുള്ള നല്ല മനുഷ്യരുടെ നിശ്ശബ്ദ നിസംഗതയെ ചോദ്യം ചെയ്തു കൊണ്ട് മുത്താമ്മ തന്റെ ദൗത്യം നിര്‍വ്വഹിച്ചപ്പോള്‍ കാഴ്ചക്കാരുടെ മനസ്സില്‍ സര്‍ഗാത്മക പ്രതികരണത്തിന്റെ പുതു വെളിച്ചം പ്രസരിപ്പിക്കാന്‍ ഈ കലാസൃഷ്ടിക്കായി എന്ന് പറയാം.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhuewM85HoGznX0_gNuXqY4dFIyLe-IbWzPLMugyUtJVxeBRZ7nK1WxNxXybdZM6fLLZkhv4tIGT6joFrUtX7hrjMxuWTb1kxQ3gIBiQxvGbSFX4-g8L2Q6ywMyDgUt0dtNJz54mZpAbA/s320/12303987_1682550495294714_8607310612596495534_o.jpg)
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgznc6ecyV6lktGmWlejS91-tA9GiQMc6TUeON-Y7j2A1K4WhHEY-w8fhiWF2WriI1gGrjWu-CF3_fuFNdqaS5wxeHZQCF3RYnjjBY7n-Ha92wytm7Carw_kJ6v9Xn-fUnKxqz9RBxBLi4/s320/MUTHAMA.jpg)
Good
ReplyDeleteമൂത്താമ്മയെന്ന നാടകത്തെക്കുറിച്ചുള്ള ഈ കുറിപ്പ് വളരെ നന്നായി.
ReplyDeleteവളരെ ഹൃദ്യമായ ഒരു ലേഖനം
ReplyDeleteകുറെ നാലായി ഇവിടെ വന്നിട്ട് ,വളരെ നല്ല ഒരു നിരൂപണം
ReplyDelete